നോർത്ത് ഇന്ത്യൻ ഐപിസി കോൺഫറൻസും കുഞ്ഞിന്റെ കീശയും

by Vadakkan | 15 October 2020 11:45 PM

ഐപിസി നോര്‍ത്ത് ഇന്ത്യാ പാസ്റ്റേഴ്‌സ് സൂം കോണ്‍ഫ്രന്‍സിന്റെ പേരില്‍ പണം പിഴിയുവാനുളള ശ്രമം തകൃതിയായി നടക്കുന്നു.

പഞ്ചാബ് പ്രസിഡന്റ് പാസ്റ്റര്‍ കുഞ്ഞു കോശി തന്റെ സഭയുടെ അക്കൗണ്ട് നമ്പര്‍ വഴിയാണ് പണപിരിവ് നടത്തുവാന്‍ ശ്രമിക്കുന്നത്. ഓരോ സ്‌റ്റേറ്റു പ്രസിഡന്റുമാരും 25000 രൂപ വീതവും വിദേശത്തുള്ളവര്‍ 500 ഡോളറും ലുധിയാനയിലുള്ള ഹെബ്രോന്‍ സഭയുടെ അക്കൗണ്ടില്‍ അയക്കണം എന്നാണ് നിര്‍ദ്ദേശം.

ഇതു സത്യത്തില്‍ ഐപിസി യുടെ കോണ്‍ഫറന്‍സ് ആണോ? ഐപിസി ക്ക് ഇതുമായി എന്തെങ്കിലും ബന്ധം ഉണ്ടോ? ഉണ്ടെങ്കില്‍ ഐപിസി യുടെ ജനറല്‍ എക്‌സിക്യൂട്ടീവുകള്‍ എവിടെ? ഐപിസി യുടെ പ്രസിഡന്റിന് മാത്രമേ ഈ കോണ്‍ഫെറന്‍സില്‍ താല്പര്യം ഉള്ളോ? വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി തുടങ്ങിയ പാസ്റ്റര്‍മാര്‍ എവിടെ? നിരന്തരമായ ചോദ്യങ്ങള്‍ പല സോഷ്യല്‍ മീഡിയ മാധ്യമങ്ങളിലൂടെ ചോദിച്ചിട്ടും സംഘടകര്‍ ഇതുവരെ പ്രതികരിക്കുകയോ, ഉത്തരം നല്‍കുകയോ ചെയ്തിട്ടില്ല.

ഇതു ഐപിസി യുടെ ഔദ്യോഗികമായ പ്രോഗ്രാം ആണെങ്കില്‍ എന്തുകൊണ്ട് ഐപിസി യുടെ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ലീഡേഴ്‌സിനെ ആരംഭം മുതല്‍ അറിയിച്ചില്ല? എന്തുകൊണ്ട് അവരെ ആരെയും സംഘടക കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയില്ല? അവരുടെ ഫോട്ടോകളും കോണ്‍ടാക്ട് നമ്പറുകളും എന്തുകൊണ്ട് ഫ്‌ലയറുകളില്‍ ഇല്ല തുടങ്ങിയ നിരന്തരമായ ചോദ്യങ്ങള്‍ക്കു മറുപടി പറയാന്‍ കഴിയാതെ അവസാനം ഗത്യന്തരമില്ലാതെ പല ലീഡേഴ്‌സിനെയും അവസാന നിമിഷ സൂം മീറ്റിങ്ങില്‍ വിളിപ്പിച്ചു അവരുടെയും ഫോട്ടോ പതിപ്പിച്ചു പുതിയ ഫ്‌ളയര്‍ പുറത്തിറക്കി തടി തപ്പി.

വടക്കേ ഇന്ത്യന്‍ സംസ്ഥാന സമ്മേളനം എന്ന് പോസ്റ്റര്‍ അടിച്ചെങ്കിലും ഉത്ഘാടകന്‍ ബോംബെക്കാരന്‍ ആണ്. ബോംബെ ഉള്‍പ്പെടുന്ന മഹാരാഷ്ട്ര യെയും, തെക്കന്‍ സംസ്ഥാനങ്ങളില്‍ പെടുന്ന ഗോവയെയും, കിഴക്കന്‍ സംസ്ഥാനങ്ങളായ പശ്ചിമ ബംഗാള്‍, ആസ്സാം ഇവയെ ഉള്‍പ്പെടുത്തി പുതിയ നോര്‍ത്ത് ഇന്ത്യക്കു രൂപം കൊടുത്തിരിക്കുകയാണ് ഐപിസിക്കാര്‍ എന്നുപറയുന്ന ഒരു കൂട്ടര്‍. ഇന്ത്യയുടെ പൊളിറ്റിക്കല്‍ മാപ് ഇങ്ങനെ ഒരു നോര്‍ത്ത് ഇന്ത്യയെ കുറിച്ച് പറയുന്നില്ല.

വിവാദങ്ങളും, ചോദ്യങ്ങളും കൊഴുക്കുമ്പോള്‍ പുതിയ പുതിയ വ്യക്തികളെ ഉള്‍പ്പെടുത്തി പുതിയ ഫ്‌ലയറുകള്‍ ഇറക്കി തടി തപ്പി കൊണ്ടിരിക്കുന്നു. ഇതു ഐപിസി ക്ക് ഗുണം വരാനോ, വരുത്താനോ അല്ല നാളുകളായി ഐപിസി യെ വിഭജിച്ചു നോര്‍ത്ത് ഇന്ത്യന്‍ സെക്ഷന്റെ പ്രസിഡന്റ് ആകുക എന്ന ലക്ഷ്യത്തോട് കൂടി നടക്കുന്ന കുഞ്ഞു മോനെ വലിയ മോന്‍ ആക്കാനുള്ള ഗൂഡ തന്ത്രം മാത്രമാണ് എന്ന് വിവരമുള്ള ആര്‍ക്കും മനസിലാകും.

പാനല്‍ ഭ്രാന്തന്മാര്‍ക്കും, ആസനം താങ്ങികള്‍ക്കും ഇതൊന്നും മനസിലാകയില്ല. ഐപിസി എന്ന പേര് മാത്രം കേള്‍ക്കുമ്പോള്‍ ചാകാനായി നടക്കുന്നവര്‍ ഇതു ഐപിസി യുടെ ആണെന്ന് ധരിക്കും. പക്ഷെ വിവരമുള്ളവര്‍ക്കു കാര്യം മനസിലാകും. കേരളത്തില്‍ മജോറിറ്റിയും, ജനപിന്തുണയും കുറഞ്ഞു വരുന്നതുകൊണ്ട്, ഏറ്റവും വലിയ സ്റ്റേറ്റ് ആയ കേരളത്തില്‍ അടുത്ത പ്രാവശ്യം എട്ടു നിലയില്‍ പൊട്ടും എന്ന് കഴിഞ്ഞ ഒരു വര്‍ഷത്തെ ഭരണത്തില്‍ നിന്നും തെളിഞ്ഞതു കൊണ്ട് വടക്കേ ഇന്ത്യയില്‍ നിന്നും വോട്ട് ബാങ്ക് ഉണ്ടാക്കാനുള്ള തന്ത്രമാണിത്.

ഐപിസി എന്ന് മാത്രം അറിയാവുന്ന പാവങ്ങളുടെ കണ്ണില്‍ പൊടി ഇട്ട് ഐപിസി യുടെ പേരില്‍ പാനലുകരെയും, മൂടുതാങ്ങികളെയും മാത്രം മുന്നില്‍ നിര്‍ത്തി, ബാക്കി ഉള്ളവരെ പിന്നണിയില്‍ പ്രാര്‍ത്ഥിക്കാനും, ആശംസക്കും, ഓരോ മിനിറ്റ് കൊടുത്ത്, ഒതുക്കി കൂടെ കൂട്ടി നടത്തുന്ന ഒരു പ്രൈവറ് ലിമിറ്റഡ് പ്രോഗ്രാം ആണിത്. ഇതു ഐപിസി യുടെ പ്രോഗ്രാം ആയിരുന്നു എങ്കില്‍ ഐപിസി യുടെ ജനറല്‍ അകൗണ്ട് ലേക്ക് പണം ആവശ്യപെടുമായിരുന്നു.

അതു ചെയ്യാതെ കുഞ്ഞു കോശിയുടെ സ്വന്തം സഭയുടെ പേരിലുള്ള അകൗണ്ടിലേക്കു പണം ആവശ്യ പ്പെടുന്നതിന്റെ ഔചിത്യം ഈ കോണ്‍ഫെറന്‍സില്‍ പണം കൊടുക്കുന്ന ആര്‍ക്കെങ്കിലും അറിയാമോ? സൂം ലൂടെ കണ്‍വെന്‍ഷന്‍ നടത്തുന്നതിന് എന്തു പണ ചിലവാണ് ഉള്ളത്? 25000 x 25 = 625000 ആറു ലക്ഷത്തി ഇരുപയ്യായിരം രൂപയാണ് കുഞ്ഞിന്റെ അകൗണ്ടില്‍ ഒരു സൂം മീറ്റിംഗിന്റെ പേരില്‍ ചെല്ലുന്നതു.

കോണ്‍ഫെറന്‍സ് കഴിയുമ്പോള്‍ ‘കുഞ്ഞു’ഭൗതികമായി വളരും എന്നതിന് സംശയമില്ല. മാത്രമല്ല കുഞ്ഞ് വടക്കേ ഇന്ത്യന്‍ സെക്ഷന്റെ പ്രസിഡന്റ്‌റും ആകും. പണം അയക്കുന്ന മന്ദ ബുദ്ധികള്‍ ഇതൊക്കെ മനസിലാക്കിയാല്‍ നന്ന്.

Source URL: https://padayali.com/north-indian-ipc-conference-and-kunju-koshys-pocket/