നിങ്ങൾക്കും കോടീശ്വരനാകാം; ജോൺ താരുമാർ വാഴുന്ന പെന്തക്കോസ്ത് ഗോളം

നിങ്ങൾക്കും കോടീശ്വരനാകാം; ജോൺ താരുമാർ വാഴുന്ന പെന്തക്കോസ്ത് ഗോളം
October 25 22:56 2019 Print This Article

ക്രിസ്തീയ ഗോളത്തിൽ സുവിശേഷ വിഹിത സഭകളുടെ ഇടയിൽ ക്രിസ്തുവിനെ വിറ്റ്
ദ്രവ്യം സമ്പാധിക്കുന്ന നിരവധി സുവിശേഷ പ്രഘോഷകരെ നമുക്ക് ഇന്ന് കാണുവാൻ കഴിയും.

ഈ പ്രഘോഷകർ എല്ലാം ക്രിസ്തുവിനെ മുന്നിൽ കാണിച്ചു കൊണ്ടാണ് ഇവർ ഇരകളെ ആകർഷിക്കുന്നത്.

യേശുക്രിസ്തുവിലൂടെ രോഗശാന്തിയും ഭൂതശാന്തിയും സാമ്പത്തീക അനുഗ്രഹവും കെട്ട് പൊട്ടലും വിടുതലും ശാപം മുറിക്കലും കടബാധ്യത ഇല്ലാത്ത ജീവിതവും വിദേശത്തെ ജോലിയും ബിസ്സിനസ്സിൽ ഉയർച്ചയും ഇത്തരം സുന്ദര സുഭിക്ഷമായൊരു സുവിശേഷമാണ് ഇവർ ഇരകളുടെ മുൻപിൽ
നിരത്തിവെയ്ക്കുന്നത്!

ഇരകൾ ആകർഷിച്ച് വലയിൽ വന്നു വീണാൽ പിന്നെ ഇവരുടെ തനിനിറം പുറത്തെടുക്കുകയായി ഉള്ളിൽ ഒളിഞ്ഞ് കിടക്കുന്ന ഗേഹസി പതുക്കെ തലപൊക്കും.

എന്നാൽ അനുഗ്രഹവും അത്ഭുത വിടുതലും മാത്രം തലയിലുള്ള ഈ പിണ്ണാക്കൻമാരായ വിശ്വാസികൾ ഈ അത്ഭുത സിദ്ധിക്കാരന്റെ ഓഫറ് കേട്ട് തങ്ങൾക്ക് ലഭിക്കേണ്ടതായ അനുഗ്രഹത്തിനായി തങ്ങളുടെ കയ്യിലുള്ളതെല്ലാം ഈ അത്ഭുത സിദ്ധന്റെ കാൽക്കൽ സമർപ്പണം ചെയ്യും .

അങ്ങനെ അണികളുടെ തലയിലെ ബുദ്ധിശൂന്യത മനസ്സിലാക്കിയ ഈ സിദ്ധൻമാർ അണികളുടെ വിയർപ്പു കൊണ്ട് ക്രിസ്തീയ ഗോളത്തിൽ ഒരു കോടീശ്വരനായി ഒരു താരമായി ഒരു താരുവായി
ഒരു തങ്കുവായി ഒരു സുഗതനായി വാഴുന്നു.

ജീവിക്കാനുള്ള സമ്പത്ത് ഉണ്ടായിട്ടും ജോലി ചെയ്യാനുള്ള ആരോഗ്യം ഉണ്ടായിട്ടും വിശ്വാസികളുടെ വിയപ്പിന്റെ ഫലം അനുഭവിച്ച് ജീവിക്കുന്ന ഇത്തരം നിരവധി താരുമാരെ ഇന്ന് ആത്മീയ ഗോളത്തിൽ കാണാൻ കഴിയും.

ക്രിസ്തീയ മാർഗ്ഗത്തിലേക്ക് കടന്നു വരുന്നതിന് മുൻപ് അതുവരെയും ജോലി ചെയ്തിരുന്നൊരു വ്യക്തിയാണെങ്കിൽ ഒരു സുവിശേഷ പദവി ഒക്കെ  അലങ്കരിച്ചതിനുശേഷം പിന്നെ ജോലി ഒന്നും ചെയ്യാതെ മേലനങ്ങാതെ മറ്റുള്ളവരുടെ അദ്ധ്വാനഫലവും ദശാംശവും വാങ്ങി ശാപ്പാട് അടിച്ച് കഴിയുക എന്നൊരു ചിന്താഗതി ഇന്ന് പെന്തക്കോസ്ത് വിശ്വാസ സമൂഹത്തിൽ കാണാൻ കഴിയുന്ന ഒരു കാര്യമാണ്.

ഒരു സഭയെ നയിക്കുന്ന ശുശ്രൂഷകൻ ജോലി ചെയ്യുന്നത് ഒരു വില കുറഞ്ഞ കാര്യമായിട്ടാണ് അവർ കാണുന്നത്.

എന്നാൽ വചനത്തിൽ ഇല്ലാത്ത ഇത്തരം ഒരു കീഴ്‌വഴക്കം എവിടെ നിന്നാണ് പെന്തകോസ്ത് വിശ്വാസ സമൂഹത്തിൽ കടന്നു കൂടിയത്?

ദൈവ വചനത്തിൽ യേശുവിന്റെ ശിഷ്യൻമാർ എല്ലാം തന്നെ ജോലി ചെയ്ത് അഥവാ അദ്ധ്വാനിച്ച് ജീവിച്ചവരായിരുന്നു. അത് കർത്താവായ യേശുക്രിസ്തുവിൽ നിന്നുള്ള കല്പനയായിട്ടാണ് അഥവാ ആജ്ഞ ആയിട്ടാണ് പൗലോസ് അപ്പൊസ്തോലൻ സൂചിപ്പിക്കുന്നത്.

തെളിവ് താഴെ

സഹോദരന്മാരേ, ഞങ്ങളുടെ #അദ്ധ്വാനവും പ്രയാസവും നിങ്ങൾ ഓർക്കുന്നുവല്ലോ; നിങ്ങളിൽ ആർക്കും ഭാരമായിത്തീരരുതു എന്നു വെച്ചു #ഞങ്ങൾ രാവും പകലും (ജോലി) #വേല ചെയ്തു കൊണ്ടു നിങ്ങളോടു ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചു.തെസ്സലൊനീക്യർ 1 2:9.

നിങ്ങളിൽ ചിലർ ഒട്ടും വേല (ജോലി) ചെയ്യാതെ പരകാര്യം നോക്കി ക്രമംകെട്ടു നടക്കുന്നു എന്നു കേൾക്കുന്നു.
ഇങ്ങനെയുള്ളവരോടു: സാവധാനത്തോടു #വേല (ജോലി)ചെയ്തു #അഹോവൃത്തി കഴിക്കേണം എന്നു കർത്താവായ യേശുക്രിസ്തുവിൽ ഞങ്ങൾ #ആജ്ഞാപിച്ചു പ്രബോധിപ്പിക്കുന്നു. തെസ്സലൊനീക്യർ 2 3:11-12.

(ജോലി) #വേലചെയ്‍വാൻ മനസ്സില്ലാത്തവൻ തിന്നുകയുമരുതു എന്നു ഞങ്ങൾ നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ തന്നേ ആജ്ഞാപിച്ചിട്ടുണ്ടല്ലോ. തെസ്സലൊനീക്യർ 2 3:10.

അതു കൊണ്ട് എല്ലാ മനുഷ്യരും അദ്ധ്വാനിച്ച് ഉപജീവിക്കണം എന്നുള്ളത് ദൈവം എല്ലാ മനുഷ്യരെക്കുറിച്ചും ആഗ്രഹിക്കുന്ന കാര്യമാണ്. അതു കൊണ്ട് അദ്ധ്വാനിക്കാതെ അപരന്റെ അദ്ധ്വാനഫലം കൊണ്ട് മാത്രം ജീവിക്കുന്ന ഇത്തരം ഉദര സേവകരായ #താരുമാരെ വളർത്തിയെടുക്കുന്നത് വിശ്വാസികൾ തന്നെയാണെന്ന് വളരെ വ്യക്തമാണ്.

അതുകൊണ്ട് പണം ആഗ്രഹിച്ചു കൊണ്ട് ക്രിസ്തുവിനെ പ്രഘോഷിക്കുന്ന ഇത്തരം താരുമാർ ക്രിസ്തുവിനെ അല്ലാ ഉദരത്തെയാണ് സേവിക്കുന്നത് എന്ന് തല താരു മാർക്ക് പണയം വെച്ച വിശ്വാസികൾ മാത്രം തിരിച്ചറിയുന്നില്ലാ എന്നുള്ളത് ഖേദകരം തന്നെ!

എന്നാൽ ഇത്തരം ആട്ടിൻ തോലിട്ട ചെന്നായ്ക്കളെ വിശ്വാസികൾ തന്നെ തിരിച്ചറിയുക! പണത്തിനു വേണ്ടി ക്രിസ്തുവിനെ സേവിക്കുന്ന ഉദര സേവകരായ താരുമാരെ ക്രിസ്തീയ ഗോളത്തിൽ നിന്ന് അകറ്റി നിർത്തുക!
ഇങ്ങനെയുള്ള താരുമാർ കൈകൊണ്ട് അദ്ധ്വാനിച്ച് ഉപജീവിക്കട്ടെ ! പണം കൊടുത്ത് ഇത്തരം താരുമാരെ വളർത്താതിരിക്കുക വഞ്ചിതരാകാതിരിക്കുക!

അതു കൊണ്ട്  രോഗശാന്തിയും അത്ഭുതവിടുതലും ശാപം മുറിക്കലും കടബാധ്യത ഇല്ലാത്ത ജീവിതവും ഇത്തരം സുന്ദര സുഭിക്ഷമായൊരു സുവിശേഷം കൊണ്ട് ക്രിസ്തുവിനെ വിറ്റ് നിങ്ങൾക്കും കോടീശ്വരനാകാം എന്ന് ജോൺ താരു തെളിയിച്ചിരിക്കുന്നു.

കടപ്പാട് ……

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.