ന്യൂയോർക്കിൽ ദിനംപ്രതി മലയാളികളുടെ മരണ സംഖ്യ വർദ്ധിക്കുന്നു

ന്യൂയോർക്കിൽ ദിനംപ്രതി മലയാളികളുടെ മരണ സംഖ്യ വർദ്ധിക്കുന്നു
April 06 20:49 2020 Print This Article

ന്യൂയോർക്ക് : കോവിഡ് ബാധിച്ച് ന്യൂയോർക്കിൽ നാലു മലയാളികൾ കൂടി മരിച്ചു. കൊട്ടരക്കര കരിക്കം സ്വദേശി ഉമ്മൻ കുര്യൻ (70), പിറവം പാലച്ചുവട് പാറശേരിൽ കുര്യാക്കോസിന്റെ ഭാര്യ ഏലിയാമ്മ കുര്യാക്കോസ് (61), ജോസഫ് തോമസ്, ശിൽപാ നായർ എന്നിവരാണ് മരിച്ചത്. ഇതോടെ അമേരിക്കയിൽ മരിച്ച മലയാളികളുടെ എണ്ണം ഒൻപതായി.

ന്യൂയോർക്ക് മെട്രോപ്പൊലിറ്റൻ ട്രാൻസ്പോർട് അതോറിറ്റി ഉദ്യോഗസ്ഥനായിരുന്ന തൊടുപുഴ മുട്ടം ഇഞ്ചനാട്ട് തങ്കച്ചൻ (51), ന്യൂയോർക്കിൽ നഴ്സായിരുന്ന തിരുവല്ല കിഴക്കുംമുറി ഗ്രേസ് വില്ലയിൽ ഏലിയാമ്മ (65), ന്യൂയോർക്കിലെ എൽമണ്ടിലുള്ള തിരുവല്ല വളഞ്ഞവട്ടം വലിയ പറമ്പിൽ തൈക്കടവിൽ സജി ഏബ്രഹാമിന്റെ മകൻ ഷോൺ എസ്. ഏബ്രഹാം (21), പത്തനംതിട്ട ഇലന്തൂർ സ്വദേശി തോമസ് ഡേവിഡ് (ബിജു – 47), പത്തനംതിട്ട സ്വദേശി കുഞ്ഞമ്മ (85) എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ ന്യൂയോർക്കിൽ മരണമടഞ്ഞിരുന്നു.

യു.എസിൽ രോ​ഗം ബാ​ധി​ച്ച​വ​രുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞു. മ​ര​ണ​സം​ഖ്യ 10,000 ആയി ഉ​യ​രു​ക​യും ചെ​യ്തു.

 

വാർത്ത: നിബു വെള്ളവന്താനം

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.