മലയാളി യുവാവ് കാനഡയിൽ സ്വിമ്മിംഗ് പൂളിൽ മുങ്ങിമരിച്ചതോ അതോ മുക്കി കൊന്നതോ ?

മലയാളി യുവാവ് കാനഡയിൽ സ്വിമ്മിംഗ് പൂളിൽ മുങ്ങിമരിച്ചതോ അതോ മുക്കി കൊന്നതോ ?
February 09 14:52 2020 Print This Article

ഒന്റാറിയോ• ഒന്റാറിയോ മേഖലയിൽ താമസിക്കുന്ന മലയാളി യുവാവ് നിതിൻ ഗോപിനാഥ് (25) റിച്ച്മണ്ട് ഹിൽ ഏരിയായിലെ പ്രമുഖ ജിംനേഷ്യത്തിലെ സ്വിംമ്മിംഗ് പൂളിൽ ബുധനാഴ്ച മരിച്ച നിലയിൽ കണ്ടെത്തി.

ബിടെക് പൂർത്തിയാക്കിയശേഷം ഉപരി പഠനത്തിനായി മൂന്നു വർഷം മുൻപാണു നിതിൻ കാനഡയിലേക്കു പോയത്. പഠനത്തിനു ശേഷം നിതിൻ ജോലിയിൽ പ്രവേശിച്ചിരുന്നു.മുങ്ങി മരിക്കത്തക്ക ആഴം ആ പൂളിന് ഇല്ല, മാത്രമല്ല നിതിന് നന്നായി നീന്തൽ വശവും ഉണ്ട്.

അപ്പോൾ കൊലപാതകത്തിന്റെ പിന്നിൽ ആരാണ്. ജോലി കൊടുത്തിട്ട് ശമ്പളം കൊടുക്കാത്ത പല മലയാളി സ്ഥാപങ്ങളും ഒന്റാറിയോയിൽ ഉണ്ട്. ശമ്പളം പെന്റിങ്ങിൽ വെയ്ക്കും. ചോദിച്ചാൽ ഭീഷണിയും ഗുണ്ടായിസവും. അങ്ങനെ ഒരു മലയാളി പ്രസ്ഥാനം ‘ കൊച്ചി ലേ ‘ കഴിഞ്ഞദിവസം പൂട്ടിക്കെട്ടി.

കാഞ്ചിയാർ പള്ളിക്കവല അമ്പാട്ടുകുന്നേൽ ഗോപിനാഥന്റെ മകനാണ്. ബുധനാഴ്ച രാവിലെ നിതിൻ അച്ഛനെ ഫോണിൽ വിളിച്ചിരുന്നു. മൃതദേഹം സൂക്ഷിച്ചിരുന്ന ആശുപത്രിയിലെ മലയാളി നേഴ്സാണു വിവരം നാട്ടിൽ അറിയിച്ചത്. മരണ കാരണം സ്ഥിരീകരിച്ചിട്ടില്ല. 25-)ം ജന്മ ദിനത്തിന് 11 ദിവസം മാത്രം ശേഷിക്കെയാണു മരണം. എന്തെങ്കിലും പ്രശ്‌നങ്ങൾ നിതിനുള്ളതായി കണ്ടെത്തിയിട്ടില്ല. അതിനാൽ ഇതു സ്വാഭാവിക മരണമാണോ എന്ന സംശയം നിലനിൽക്കുന്നു.

കാനഡയിലെ നീന്തൽ കുളത്തിൽ മുങ്ങി മരിച്ചെന്നാണു ബന്ധുക്കൾക്ക് ലഭിച്ച വിവരം. ഏതു സാഹചര്യത്തിലാണ് മരണമെന്നതിൽ വ്യക്തമല്ല. ആത്മഹത്യ ചെയ്യേണ്ട സാഹചര്യമൊന്നും നിതിനില്ലാത്തതാണ് സംശയങ്ങൾക്ക് ഇട നൽകുന്നത്.

മൃതദേഹം കേരളത്തിലേക്ക് കൊണ്ടുപോകുന്നതിനു ഓന്റോറിയോ മലയാളി സമാജം ഗോ ഫണ്ട് മി അക്കൗണ്ട് ഓപ്പൺ ചെയ്തിട്ടുണ്ട്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.