മര്യാദ കാണിക്കണം, ഏതിനും ഒരു മര്യാദ വേണം.

മര്യാദ കാണിക്കണം, ഏതിനും ഒരു മര്യാദ വേണം.
July 24 08:15 2021 Print This Article

ഹൂസ്റ്റണിലെ മുന്തിയ സഭയിലെ സെക്രട്ടറി സാർ, അങ്ങ് ജനറൽബോഡിയിൽ നടത്തിയ ക്ലാസ്സ് യഥാർത്ഥത്തിൽ ബോർഡ് മെമ്പർമാർക്ക് ആയിരുന്നു നടത്തേണ്ടിയിരുന്നത്. ഇല്ലായെങ്കിൽ ഈയുള്ളവന്റെ കത്ത് വായിച്ച് ഒരു ക്ലാസ് എടുക്കണം സാർ…. അങ്ങേയ്ക്ക് ഇതിന്റെ പിന്നാമ്പുറം ഒന്നും അറിയില്ലായിരിക്കാം എന്നാലും അറിയണം സാർ…. അങ്ങയുടെ കൂടെ ഇരിക്കുന്ന ഖജാൻജി ആയ ഉണ്ടജിയും സംഘവും കുത്തുപാള എടുപ്പിക്കാൻ ശ്രമിച്ച ജീവിതങ്ങൾ പലതാണ് സാർ…
ഐ പി സി യുടെ ഏറ്റവും ബഹുമാന്യനും അന്നത്തെ ജനറൽ പ്രസിഡന്റും ഇന്നത്തെ ജനറൽ പ്രസിഡന്റിന്റെ പിതാവുമായ പാസ്റ്റർ. T S എബ്രഹാമിനെപ്പറ്റിയും അദ്ദേഹത്തിന്റെ മകളെപ്പറ്റിയും ഒരിക്കലും ഒരാളും എഴുതാൻ പാടില്ലാത്ത അഭാസത്തരങ്ങൾ എഴുതിയത് ഈ ഉള്ളവന്റെ പക്കലുണ്ട് സാർ….( ആവശ്യമെങ്കിൽ തരാം സർ ) മലയാള പെന്തക്കോസ്ത് ലോകം ബഹുമാന്യനായി കാണുന്ന ആ വലിയ മനുഷ്യൻ വ്യഭിചാരി ആണന്നും, കുമ്പനാട്ട് ദൈവവചനം പഠിക്കാൻ വന്ന പെൺകുട്ടികളുമായി കിടപ്പറ പങ്കിട്ടു, അതിൽ കുട്ടികൾ വരെ ഉണ്ടായിരുന്നു എന്നും, അദ്ദേഹത്തിന്റെ മകൾ അന്യമതസ്ഥനെ വിവാഹം കഴിച്ചു അഭാസമായി ജീവിക്കുന്നു എന്നുമൊക്കെ എഴുതി പ്രസിദ്ധീകരിച്ചു നാടൊട്ടുക്ക് അയച്ചു കൊടുത്തത്തിന്റെ വിഷമത്തിൽ ടി എസ് എബ്രഹാം സഭയ്ക്കു അയച്ചുതന്ന കത്തും കൂടെ വായിക്കണം സാർ….. വായിക്കണം…. അതും ആവശ്യമെങ്കിൽ അയച്ചുതരാം സർ, അതേ… അപ്പോൾ മാത്രമേ വ്യക്തിഹത്യ എന്താണെന്ന് അങ്ങേയ്ക്ക് മനസ്സിലാവുകയുള്ളൂ സാർ…

ചതിയനും ഒന്നാംക്ലാസ് പാരവെപ്പുകാരനും ആണ് താങ്കളുടെ തൊട്ടടുത്തിരുന്നു താലത്തിൽ കൈ മുക്കുന്ന ഈ ‘ഉണ്ടജി’ സർ. ഈ പകൽ മാന്യൻ തന്നെയല്ലേ കുറച്ചു വർഷങ്ങൾക്കു മുമ്പ് ഒരു ദേശത്തിന്റെ പേരിൽ അറിയപ്പെടുന്ന മഹാന്മാർ ചെയ്ത കുൽസിത പ്രവർത്തികൾ, തന്റെ കസിൻ സെക്രട്ടറിയായിരിക്കെ ഏതോ ഏജൻസിക്ക് ( 1500 ഡോളർ ) പണം എണ്ണി കൊടുത്ത് ഒരു കള്ള റിപ്പോർട്ട് ഉണ്ടാക്കി വഴിയെപോയ ഒരുവന്റെ തലയിൽ വെച്ചു കെട്ടി അയാളെ ചർച്ചിൽനിന്നും പുറത്താക്കാൻ അശ്രാന്തപരിശ്രമം നടത്തിയത്? അറിയണം സാർ സത്യങ്ങൾ താങ്കൾ അറിയണം. അന്ന് ബോർഡിലുണ്ടായിരുന്നവർ ഇപ്പോഴും താങ്കളുടെ കൂടെയും ബോർഡിൽ ഉണ്ട് സാർ…. നിർദോഷികളെ വേദനിപ്പിക്കുമ്പോൾ സാർ പറഞ്ഞ വാൾ തന്നെ വീഴുന്നു എന്ന് സത്യമല്ലേ സാർ….. ? ഈ സഭ പിളർത്തി മറ്റൊരു പാസ്റ്റർക്കു ഒപ്പം പോകാൻ ഈ ‘ ഉണ്ടജി’ തന്നെയല്ലേ മുന്നിൽ നിന്നത് ? ഇദ്ദേഹം അല്ലേ പലരെയും പറഞ്ഞ അയച്ചിട്ടു ഞാൻ വരാമെന്ന് പറഞ്ഞശേഷം പോകാതെ ഇരുന്നപ്പോൾ ഉണ്ടജിയുടെ വാക്കുകേട്ടു പോയവർ തെറി വിളിച്ചത്, പറയണം സാർ ? താങ്കൾക്ക് അവരെ വിളിച്ചു ഒരു ക്ലാസ് കൊടുക്കുവാൻ പറ്റുമോ സാർ…. ? അവരൊക്കെ ഇന്ന് ആത്മീയത്തിന്റെ ഉത്തുംഗ ശൃംഗങ്ങളിൽ ഇരുന്ന് പള്ളിക്കണക്ക് നോക്കുകയും പ്രേക്ഷിത വേലകൾക്ക് ചുക്കാൻ പിടിക്കുകയും മറ്റുചിലരാകട്ടെ ഉൽബോധനവും ബ്ലോഗും പാട്ടുമൊക്കെയായി മുന്നേറുന്നു സാർ…..
പലരുടേയും ജീവിതത്തിന്റെ മികളിൽക്കൂടി ഉരുട്ടി ഇറക്കിയതാണ് ഇന്നുകൂടെയുള്ള പല മഹന്മാരുടെയും ആത്മീയ ജീവിതം എന്നതും മറക്കരുത് സർ….

ഈ ഉണ്ടജിയും മറ്റുചിലരും  ചേർന്നു ഐപിസിക്കാർ അറിയാത്ത ഐപിസി ബിലീവേഴ്‌സ് ഫോറം ഉണ്ടാക്കി പലരേയും വ്യക്തിഹത്യ ചെയ്തത് ഓർമ്മയുണ്ടോ സർ …..

അതിലെ ഒരുത്തന് കഴിഞ്ഞദിവസം സുബോധം ഉണ്ടായി. ‘അനീതികണ്ടാൽ അതിൽ സന്തോഷിക്കാൻ ഇടയാവാതെ മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും എഴുതി പ്രസിദ്ധീകരിക്കുന്നതിൽ സന്തോഷിക്കരുത്, അത് വായിച്ചു സന്തോഷിക്കുകയും അരുത്. നിങ്ങൾ എന്തെല്ലാം ചെയ്താലും സ്നേഹമില്ലാ എങ്കിൽ ഏതുമില്ല ‘ എന്നത്‌ പണ്ട് കേട്ട ആരുടേയോ  ചാരിത്ര്യപ്രസംഗം പോലെ എന്തോ യുട്യൂബിൽ കേട്ടു എന്റെ രോമാഞ്ചം പീലിനീർത്തുപൂത്തു എനിക്കു കിടന്നുറങ്ങാൻ കഴിഞ്ഞില്ല സർ….ഇങ്ങനെ പല മറഞ്ഞുകിടക്കുന്ന മർമ്മങ്ങൾ, തുമ്പ പൂവിന്റെ തേൻ നുകരാൻ പോയ വണ്ടിന്റെ കഥ ഉൾപ്പടെ പലതും പുറകാലെ അറിയിക്കാൻ താല്പര്യമുണ്ട് സർ… സർ ദയവുചെയ്ത് കേൾക്കണം.

വീഡിയോ കടപ്പാട് : യുട്യൂബ്‌

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.