ഓര്‍ഗനൈസേഷണല്‍ സ്ട്രക്ച്ചര്‍ ഇല്ലാത്ത ‘വണ്‍മാന്‍ ഷോ’; അതിന്റെ പേര് പത്രപ്രവര്‍ത്തനമോ ?

ഓര്‍ഗനൈസേഷണല്‍ സ്ട്രക്ച്ചര്‍ ഇല്ലാത്ത ‘വണ്‍മാന്‍ ഷോ’; അതിന്റെ പേര് പത്രപ്രവര്‍ത്തനമോ ?
July 28 20:13 2019 Print This Article

ഒരു റീപോസ്റ്റ് ഇവിടെ ആവശ്യം എന്ന് തോന്നുന്നു.

ജോയിസ് തോനിയാമലയുടെ പഴയ ഒരു ലേഖനം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു. ബിസി 323 ൽ ജീവിച്ചിരുന്ന ഗ്രീക്ക് ഫിലോസഫർ ആയിരുന്ന DIOGENES ഒരിക്കൽ നട്ടുച്ചക്ക് ATHENS പട്ടണത്തിലൂടെ ഒരു റാന്തൽ വിളക്കും കത്തിച്ചു എന്തോ തിരഞ്ഞു നടക്കുന്നത് കണ്ടു അതുവഴി വന്ന ഒരാൾ ചോദിച്ചു

” ഹേ DIOGENES താങ്കൾ എന്താണ് തിരയുന്നതു, വേണമെങ്കിൽ താങ്കൾക്കു നഷ്ടപെട്ടത് കണ്ടത്താൻ ഞാനും സഹായിക്കാം, ദയവായി പറഞ്ഞാലും ” ഇതിനു മറുപടിയായി തല ഉയർത്താതെ അദ്ദേഹം പറഞ്ഞു ” ഹേ സുഹൃത്തേ, ഞാൻ ഇവിടെ മനുഷ്യനെ തിരയുകയാ ” അത് കേട്ട വഴിയാത്രക്കാരൻ ” അപ്പോൾ ഞാൻ ഉൾപ്പെടെ ഇതിലെ പോകുന്ന മനുഷ്യരെ താങ്കൾ കാണുന്നില്ലേ ? “

” ഇല്ല, നീയൊന്നും മനുഷ്യനല്ല, നീയൊക്കെ മനുഷ്യത്തം നഷ്ടപെട്ട ഇരുകാലി മൃഗങ്ങളാണ് ”

അതെ, ഇന്ന് മനുഷ്യത്വം നഷ്ടപെട്ട, വ്യക്തിത്വം ഇല്ലാത്ത അവസര വാദികളുടെ ഒരു കൂട്ടം ആണ് പെന്തക്കോസ്തു സഭ യുടെ ഭരണ തന്ത്രജ്ഞർ!!!!

അതിനു പബ്ലിസിറ്റിയുടെ പേര് ചാർത്തി എന്തു നീച പ്രവർത്തനത്തിന്റെയൂം അനീതിയുടെയും മേൽ മൂടുപടം ഇട്ടു നേതൃത്വത്തെ വെള്ളപൂശി കാണിക്കുന്ന മാധ്യമ പിമ്പുകൾ… വ്യാജ പത്ര പ്രവർത്തകർ.

ഞാൻ തുടർച്ചയായി എഴുതുന്ന എന്റെ കുറിപ്പുകൾക്കു വിവിധ ഇടങ്ങളിൽ നിന്നും ലഭിക്കുന്ന അഭൂത പൂർവമായ പ്രോൽസാഹനം ഞാൻ പക്ഷെ കണക്കിൽ എടുക്കുന്നില്ല. ചിലർ ഈ മാധ്യമ പുങ്കവൻമാരുടെ അനാത്മിക അവിശുദ്ധ കൂട്ടുകെട്ടുകളുടെ, നീച പ്രവർത്തികളുടെ നേർ രേഖകൾ തെളിവ് സഹിതം തരാമെന്നു പറയുന്നു. അത് ഞാൻ സ്നേഹപൂർവ്വം നിരസിക്കട്ടെ.

കാരണം, ശുദ്ധമായ മാധ്യമ ധർമ്മത്തിന്റെ പരിധിയിൽ പെടാത്ത ഒരു പുറം വാതിൽ ബ്ലാക്ക് മെയിലിങ്ങും എന്റെ ലക്ഷ്യമല്ല. അല്ലെങ്കിൽ ബ്ലാക്ക് മെയിലിങ്ങലൂടെ, സ്ഥാനങ്ങളും പദവികളും പിന്നെ പണവും യദേഷ്ടം കരസ്ഥമാക്കി ഹല്ലേലുയ്യ പാടിയവരും ഞാനും തമ്മിൽ എന്തു വ്യത്യാസം ? അവരുടെ പ്രവർത്തന രീതിയിൽ ഉള്ള വിയോജിപ്പ് ആശയപരമായി പ്രകടിപ്പിക്കുക മാത്രമാണ് ഞാൻ ചെയൂന്നുന്നതു.

വ്യക്തി പരമായ ആരോപണങ്ങളിളുടെയും ആക്ഷേപങ്ങളിലൂടെയും ചെളി വാരി എറിയൽ എന്റെ രീതി അല്ല എന്നും സ്നേഹപൂർവം പറയട്ടെ. ഇനിയും, പൊതുജനം മനസ്സിലാകേണ്ടിയ ചില സത്യങ്ങൾ ഉണ്ട് . ഇവരുടെ പത്രങ്ങൾക്കു ഇവർ കൊടുത്ത ഊതി വീർപ്പിച്ച പബ്ലിസിറ്റി മാത്രമേ ഉള്ളു.

കെട്ടുറപ്പുള്ള, ആയിരകണക്കിന് ആളുകൾക്ക് തൊഴിൽ നൽകുന്ന സെക്കുലർ പ്രിന്റ് മീഡിയകൾ കാലത്തെ അതിജീവിക്കുവാൻ പാട് പ്പെടുമ്പോൾ, ജനങ്ങളുടെ ഇടയിൽ പെരിപ്പിച്ചു കാട്ടിയ ഈ ചുരുങ്ങിയ കോപ്പികൾ മാത്രം അടിക്കുന്ന, 15 ദിവസത്തിൽ ഒരിക്കൽ പഴങ്കഞ്ഞി വാർത്തകളുമായി ഇറങ്ങുന്ന ഈ വേസ്റ്റ് പേപ്പർ ആര് വായിക്കാൻ?

കാരണം വളരെ സജീവമായി നിൽക്കുന്ന ഇലക്ട്രോണിക് നവ മാധ്യമങ്ങളിൽ നിമിഷങ്ങൾക്കകം ലോകത്തിന്റെ ഏതു കോണിലും നടക്കുന്ന വാർത്തകൾ നമ്മുടെ വിരൽ തുമ്പിൽ എത്തുമ്പോൾ, ഏതു ചൂട് വാർത്തകൾ ആണ് ഇവർക്ക് വിളമ്പുവാൻ ഉള്ളത്?

അതുകൊണ്ടാണ്, ഇവർ പ്രസ്ഥാനത്തിലെ അനാത്‌മികരേ കൂട്ടുപിടിച്ചു സെൻസേഷണൽ ന്യൂസുകൾക്കു വേണ്ടി പായുന്നത്. ഇവർ ഒരു സംഭവം ആണന്നു സ്വയം പെരുപ്പിച്ചു കാട്ടുന്നത്. അതുപോലെ, organizational structure ഇല്ലാത്ത ഇവരുടെ സ്ഥാപനം തികച്ചും one man ഷോകൾ അല്ലെ ?

ഇവർക്ക് ശേഷം പ്രളയം എന്ന് ഇവർ ചിന്ധിക്കുമെങ്കിലും, ഇവർക്ക് ശേഷം ഇവരുടെ മഞ്ഞ പേപ്പർ സ്വാഹാ !!!!! സുഖ സമൃദ്ധിയിലൂടെ, അവരുടെ കാലം കഴിക്കുക. അല്ലെങ്കിൽ ഒരാളെ എങ്കിലും ഇവരുടെ ഹോട് സെൻസേഷണൽ ന്യൂസുകൾ പിറവിയെടുക്കുന്ന ഓഫീസിൽ തൊഴിലിനു ഇരുത്തുമായിരുന്നു… പ്രസ്ഥാനം വളർത്തമായിരുന്നു…ഒരാൾക്കെങ്കിലും ഉപജീവനത്തിന് വഴി ഒരുക്കമായിരുന്നു…

എങ്ങെനെ ചെയ്യാൻ ? മൂന്നാമതൊരാൾ എന്റെ അറിവിൽ വര്ഷങ്ങള്ക്കു മുൻപു ജോലി ചെയ്തിരുന്നു.. വിദേശ പണമൊഴുക്ക് തുടങ്ങിയപ്പോൾ നൈസ് ആയി അദ്ദേഹത്തെ വഴി ആധാരമാക്കി എന്നതും ഒടുവിൽ അയാൾക്ക്‌ ഷാർജയിൽ ഉണ്ടായിരുന്ന എന്റെ ഓഫീസിൽ ജോലി കൊടുത്തതും അധികമാരും അറിയാത്ത പഴങ്കഥ. ഇനിയാണ് ക്ലൈമാക്സ് !!!എന്തുകൊണ്ട് ഓഫീസിൽ ഒരു തേർഡ് പാർട്ടിയെ ജോലിക്കു നിയമിക്കത്തത് ? അതീവ രഹസ്യമുള്ള വാർത്തകൾ പുറത്തു പോകുമെന്ന് ഭയന്നിട്ടല്ല – ( അത്തരം വാർത്തകൾ എവിടെ ?)

അതീവ രഹസ്യമായി വരുന്ന പണത്തിന്റെ സ്രോതസ്സു സൂക്ഷിക്കാൻ വേണ്ടി !!! എങ്കിലല്ലേ കാടാറു മാസം നാടാറു മാസം പര്യടനത്തിലൂടെ വീണ്ടും വീണ്ടും ബാങ്ക് ബാലൻസ് വർധിപ്പിക്കാൻ കഴിയൂ ?

ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ നേതാക്കൻമാരെ പ്രീതിപെടുത്തി ഇമ്മിണീ വലിയ പ്രസംഗകൻ ആകാൻ കഴിയൂ ???? പത്രാധിപർക്കും,നിങ്ങളുടെ ബുദ്ധിക്കും കൂപ്പു കൈ!!! പറയൂ !!!!  എവിടെ യാണ് നിങ്ങള്ക്ക് മാധ്യമ ധർമം? എവിടെ മാധ്യമ സത്യ സന്ധത? എവിടെ നിങ്ങളുടെ ആത്മികത ? എവിടെ നിങ്ങളുടെ നിസ്വാർത്ഥ സാമുഹിക സേവനം ? എവിടെ ആണ് താങ്കൾക്ക് പിഴച്ചത് ?

പണ്ടൊരിക്കൽ ആയിരകണക്കിന് വിശ്വാസ സമൂഹത്തിനെ സാക്ഷി നിർത്തി സ്റ്റേജിൽ കയറിയ രാഷ്ട്രീയ നേതാവിന് നേരെ മുഴക്കിയ ഗോ ബാക്ക്, താങ്കൾ, തികഞ്ഞ ആത്മികനായ, പത്ര പ്രവത്തകന്റെ, തീവ്രമായ വിശ്വാസത്തിന്റെ നിഷ്കളങ്കമായ പടഹധ്വനി യുടെ കാഹളമായിരുന്നെങ്കിൽ, അന്ന് കാണിച്ച അതെ ആർജ്ജവം എന്തേ, ഇന്ന് കാണുന്ന, അതിനേക്കാൾ നെറികെട്ട അനാതമിക – രാഷ്ട്രീയ കൂട്ട് കെട്ടുകൾക്കു നേരെ കാണിക്കുന്നില്ല ? എത്രയോ രാഷ്ട്രീയ- മന്ത്രി പ്രമുഖർ അതെ വേദിയിൽ താങ്കളുടെ മുന്നിലൂടെ വന്നു പോയി ? നേരിനും നേരറിവിനും നേരെ എന്തേ ബോധപൂർവം നിങ്ങൾ കണ്ണടച്ചു ? എവിടെ ആണ് താങ്കൾക്ക് പിഴച്ചത് ?

ഒരു സാദാരണയിൽ സാദാരണ വിശ്വാസിയുടെ ആത്‌മ നൊമ്പരവും രോഷാഗ്നിയും ആണ് എന്റെ വാക്കുകൾക്കു ഉർജം പകരുന്നത്. തെറ്റുകളെ ചുണ്ടി കാണിക്കാനുള്ള ശക്തി പകരുന്നത്..

മാധ്യമ ധർമം നേരറിവിന്റെ വെളിപാടാണ്. അതറിയണമെങ്കിൽ മിനിമം വിദ്യാഭ്യാസം ഉണ്ടാവണം അല്ലെങ്കിൽ ക്രാന്തദർശനം ഉള്ള ആത്മിക കാഴ്ചപ്പാട് ഉണ്ടാവണം. എങ്കിലേ വ്യക്തി താല്പര്യങ്ങൾ മാറ്റിവച്ചു, സാമൂഹിക നീതിക്കു വേണ്ടി തൂലിക ചലിപ്പിക്കുക ഉള്ളു, തിന്മക്കു എതിരെ പോരാടുകയുള്ളു !!!! അനീതിക്കു കൂട്ട് നിൽക്കുക വഴി ഒരു പ്രസ്ഥാനത്തെ മുഴുവനായി വാണിജ്യ വത്കരിക്കുകയാണ്

നിങ്ങൾ ചെയൂന്നുന്നത്!!! എവിടെ നിങ്ങൾ unholy trinity കൾക്ക് കാലും മനസും ഒരുപോലെ ഇടറിയത് ???? രക്തവും വിയർപ്പുമൊഴുക്കി, പണം കൊടുത്തും, പണം സമാഹരിച്ചും പടുത്തുയർത്തിയ പ്രസ്ഥാനത്തിന് വേണ്ടി നിന്ന ഒരു കുടുംബത്തെ പിച്ചി ചിന്താൻ ആണ് നിങ്ങൾ ശ്രമിക്കുന്നത് – ശ്രമിച്ചത്. അവർ അലങ്കരിച്ച മഹനീയമായ ആ കസ്സേര ആണ് കുറുക്കൻ ബുദ്ദിയുള്ള നിങ്ങൾ ലക്ഷ്യമിടിന്നതു… പക്ഷെ അത് മലർ പൊടി കാരന്റെ സ്വപ്നം ആയി അവശേഷിക്കും!!!

ഐപിസി എന്നത് ഒരു മഹാ പ്രസ്ഥാനമാണ്. അവിടെ നവീകരണം അല്ല ആവശ്യം വിശുദ്ധിയുടെ പൂർവികാരണമാണ്. നിങ്ങളുടെ മാത്രം നിലനിൽപ്പിനു വേണ്ടി ആരംഭിച്ച നിങ്ങളുടെ പത്ര പ്രസ്ഥാനം നിൽക്കുന്നതൊപ്പം നിൽക്കുന്നതല്ല ഈ പ്രസ്ഥാനം. കാരണം സത്യം അറിയാവുന്ന ആയിരങ്ങളുടെ പ്രാർത്ഥന ഇതിനു പുറകിൽ ഉണ്ട് . താങ്കൾ പറഞ്ഞതുപോലെ എന്റെ താങ്കളുമായുള്ള സൗഹൃദം അന്നും ഇന്നും ഒരുപോലെ ആണ്. ഒത്തിരി കണ്ടു.. അവിശുദ്ധ കൂട്ടു കെട്ടുകളുടെ കാണാ പുറങ്ങൾ. ഇവിടെ ആവശ്യം ഒരു തിരിഞ്ഞു പോക്കാണ്… താങ്കൾ സഞ്ചരിച്ച വഴിയിലൂടെ … താങ്കൾ കടന്നു വന്ന കയ്‌പേറിയ അനുഭവങ്ങളിലൂടെ …

ആ യാത്രയിൽ ഒരു ദർപ്പണത്തിൽ എന്നപോലെ നിങ്ങൾ വേദനിപ്പിച്ച, കരയിപ്പിച്ച മുഖങ്ങൾ തെളിഞ്ഞു വന്നാൽ പോകു … അനുതാപ ഹൃദയത്തോടെ …ആ പാദങ്ങൾ തൊട്ടു ക്ഷമാപണം നടത്തു…അപ്പോൾ ഒരു പക്ഷെ സത്യത്തിന്റെ നേരെ നിങ്ങള്ക്ക് കണ്ണ് തുറന്നു എഴുതാൻ കരുത്തു ലഭിക്കുമായിരിക്കും…

എങ്കിൽ വീണ്ടും ഉണർവിന്റെ അഗ്നിജ്വാല ആളി പടരുകയായി… മടങ്ങി വരവിന്റെ ഉദയം കാണുകയായി ….

                  കടപ്പാട്: ജോയ്‌സ് തോന്നിയാമല

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.