mar’-toos‌ എന്നാൽ ‘രക്തസാക്ഷികൾ’

mar’-toos‌ എന്നാൽ ‘രക്തസാക്ഷികൾ’
July 21 22:30 2021 Print This Article

പരിശുദ്ധാത്മാവു നമ്മൂടെ മേൽ വരുമ്പോൾ സംഭവിക്കുന്ന രണ്ടു കാര്യങ്ങൾ അപ്പോസ്തലപ്രവൃത്തികൾ 1:8 ൽ പറയുന്നതു ശ്രദ്ധേയമാണു.

ഒന്നാമതായി നമുക്കു “ശക്തി ലഭിക്കും”. രണ്ടാമതായി, നാം “സാക്ഷികൾ” ആകും. അങ്ങനെ പരിശുദ്ധാത്മ നിറവിനാൽ ലഭിക്കുന്ന ശക്തി നമ്മെ കർത്താവിന്റെ “സാക്ഷികൾ” ആകുവാൻ പ്രാപ്തരാക്കുന്നു.

പ്രസ്തുത വാക്യത്തിൽ പറയപ്പെടുന്ന സാക്ഷികൾ എന്ന പദം അത്യന്തം പ്രാധാന്യം അർഹിക്കുന്ന പദമാണു. എന്നാൽ ഇന്നത്തെ ക്രൈസ്തവലോകം സാക്ഷികൾ ആകേണ്ടതിനു പകരം തങ്ങളുടെ അജ്ഞതകൊണ്ടു അർത്ഥം അറിയാതെ ആ പദത്തെ ദുർവ്വിനിയോഗം ചെയ്യുന്നു. മൂലഭാഷയിൽ “സാക്ഷികൾ” എന്ന പദത്തിന്റെ യഥാർത്ഥ അർത്ഥം “രക്തസാക്ഷികൾ” എന്നാകുന്നു. mar’-toos‌ എന്ന ഗ്രീക്കു പദത്തിനു ഇംഗ്ലീഷിൽ martyr എന്നാണർത്ഥം.

എന്നാൽ ബൈബിൾ വിവർത്തകർ അതിനെ കേവലം (സാക്ഷികൾ) witnesses‌ എന്ന പദത്തിലേക്കു തരം താഴ്ത്തികളഞ്ഞു. അതുകൊണ്ടു എന്തു പറ്റി? ഇന്നു ഏറ്റവും കൂടുതൽ സാക്ഷികൾ “സാക്ഷ്യം” പറയുന്ന വേദികൾ പെന്തക്കോസ്തു സഭകളിലെ ആരാധനാ മീറ്റിംഗുകളിലാണു. അവരുടെ ആരാധനാ മീറ്റിംഗുകളിൽ സ്ഥിരമായി കാണപ്പെടുന്ന ഒരു ബോറൻ പരിപാടിയായി ഇതു കാണപ്പെടുന്നു. സഭയിൽ ദൈവ വചനബോധനവും പരിജ്ഞാനവും വേണ്ടതുപോലെ ഇല്ലാത്തതുകൊണ്ടു ഉണ്ടാകുന്ന അപകടം ഇവിടെ പ്രകടമായി കാണുവാൻ കഴിയും.

എന്നാൽ അപ്പോസ്തലന്മാർ അങ്ങനെ ആയിരുന്നില്ല, അവർ ജീവിക്കുന്ന സാക്ഷികൾ ആയിരുന്നു. അവർ അക്ഷരാർത്ഥത്തിൽ ആത്മാവു നിറഞ്ഞവരായി ക്രിസ്തുവിൽ ജീവിക്കുകയും ക്രിസ്തുവിന്റെ സാക്ഷികളായി ക്രിസ്തുവിൽ മരിക്കുകയും ചെയ്തു. ക്രിസ്തുവിൽ ജീവിക്കുന്നവരാണു ക്രിസ്തുവിൽ മരിക്കുന്നതു. അപ്പോസ്തലന്മാർ എല്ലാവരും കഷ്ടതയുടെ തീച്ചൂളയിലൂടെ കടന്നു പോയി. അനേകരും രക്തസാക്ഷികളായിത്തീർന്നു. നൂറ്റാണ്ടുകളിലൂടെ അനേകം വിശുദ്ധന്മാർ രക്തസാക്ഷികൾ (mar’-toos)‌ ആയി ജീവിതം അവസാനിപ്പിച്ചു.

ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചു അടക്കപ്പെട്ടു ഉയർത്തെഴുന്നേറ്റവനായ യേശുക്രിസ്തുവിനെയാണു അവർ പ്രസംഗിച്ചതു. അതായിരുന്നു അവരുടെ ജീവിത സാക്ഷ്യവും. അക്ഷരങ്ങളിലൂടെ അധരവ്യായാമം ചെയതു ഉപജീവിക്കുന്നവർ ആയിരുന്നില്ല ക്രിസ്തുവിന്റെ സാക്ഷികൾ. പൗലോസിന്റെ വാക്കുകൾ ശ്രദ്ധിക്കുക: പ്രവൃത്തികൾ 20:34 എന്റെ മുട്ടിനും എന്നോടുകൂടെയുള്ളവർക്കും വേണ്ടി ഞാൻ ഈ കൈകളാൽ അദ്ധ്വാനിച്ചു എന്നു നിങ്ങൾ തന്നേ അറിയുന്നുവല്ലോ. 2 കൊരിന്ത്യർ 11:23 ക്രിസ്തുവിന്റെ ശുശ്രൂഷക്കാരോ?–ഞാൻ ബുദ്ധിഭ്രമമായി സംസാരിക്കുന്നു–ഞാൻ അധികം; ഞാൻ ഏറ്റവും അധികം അദ്ധ്വാനിച്ചു, അധികം പ്രാവശ്യം തടവിലായി, അനവധി അടികൊണ്ടു, പലപ്പോഴും പ്രാണഭയത്തിലായി; 1 തെസ്സലൊനീക്യർ 2:9 സഹോദരന്മാരേ, ഞങ്ങളുടെ അദ്ധ്വാനവും പ്രയാസവും നിങ്ങൾ ഓർക്കുന്നുവല്ലോ; നിങ്ങളിൽ ആർക്കും ഭാരമായിത്തീരരുതു എന്നുവച്ചു ഞങ്ങൾ രാവും പകലും വേല ചെയ്തുകൊണ്ടു നിങ്ങളോടു ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചു.

ഇങ്ങനെയാണു ഒരുവൻ ക്രിസ്തുവിന്റെ സാക്ഷിയായിത്തീരുന്നതു. അതെ, ക്രിസ്തുവിന്റെ mar’-toos‌ അഥവാ രക്തസാക്ഷികൾ!

-മാത്യു തോമസ്

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.