ബിലീവേഴ്‌സ് ജേർണൽ കെ.ജെ.മാത്യുനെ സുപ്രണ്ടാക്കി

ബിലീവേഴ്‌സ് ജേർണൽ കെ.ജെ.മാത്യുനെ സുപ്രണ്ടാക്കി
March 18 06:34 2022 Print This Article

മികച്ച ക്രിസ്ത്യൻ പത്രം എന്ന് സ്വയം അഭിമാനിക്കുന്ന ബിലീവേഴ്‌സ് ജേർണൽ 216 പേര് ഉൾപ്പെടുന്ന ടി വി പൗലോസ്, മലബാർ ലോബികൾ ചേർന്ന് കെ ജെ മാത്യുനെ സൂപ്രണ്ട് ആക്കി. കാശ് കിട്ടിയാൽ എന്തും മനുഷ്യൻ ചെയ്യുന്ന കാലഘട്ട ത്തിൽ നിങ്ങൾ കാണിച്ചത് വലിയ അതിശയം ഒന്നും അല്ല. നിങ്ങൾ സർവ്വേ നടത്താൻ കണ്ടെത്തിയ ആളുകൾ ആരായിരുന്നു.? എത്ര ശതമാനം ആളുകളെ കൂട്ടിയാണ് നിങ്ങൾ സർവ്വേ നടത്തിയത്? അവരുടെ നിലവാരം എന്തായിരുന്നു? മലബാർ ലോബി എന്നൊന്നും ഞാൻ പറയില്ല.എന്നാൽ നിങ്ങൾ ഇതിനെ മലബാർ ലോബി ആക്കാൻ ശ്രമിക്കുന്നതിൽ ആശങ്കയുണ്ട്.

ബിലീവേഴ്‌സ് ജേർണൽ നടത്തിയ സർവേയിൽ നടന്ന ചില കാര്യങ്ങൾ….

1- ബിലീവേഴ്‌സ് ജേണലിനു കിട്ടിയ മുഴുവൻ വോട്ടു- 216
2- റോയ്‌സൺ ജോണി ബിലീവേഴ്‌സ് ജേണലിനു അയച്ചുകൊടുത്ത മൊത്തം നമ്പേഴ്‌സ്- 216
3- ബിലീവേഴ്‌സ് ജേണലിനു വരിക്കാരെ കൂടുതൽ സംഭാവന ചെയ്‌തതിന്‌ ഒന്നാം സമ്മാനം അത് റോയ്‌സൺ ജോണിക്ക്.
പക്ഷെ മറ്റൊരു കാര്യം റോയ്‌സൺ ജോണി അയച്ചു കൊടുത്ത 216 വോട്ടിൽ K J മാത്യു സാറിന് കിട്ടിയത് 48 %, ബാക്കി എങ്ങോട്ടു പോയി ? നിലവിലെ വിവരം അനുസരിച്ചു T J ഗ്രൂപ്പിൽ ഉള്ള ആരും തന്നെ ഈ തരത്തിൽ ഉള്ള സർവ്വേ അറിഞ്ഞിട്ടില്ല, അറിഞ്ഞവർ ചെയ്തുട്ടുമില്ല. സൂപ്രണ്ട് സ്ഥാനത്തേക്ക് റോയ്‌സൺ ജോണിയുടെ പേരും വന്നിരുന്നു. അത് പുറത്തു വിട്ടില്ല 3.33 %. വേറെ ഒരു കാര്യം. ആരാണ് ഈ സർവ്വേ നടത്തിയത് ,കഴിഞ്ഞ ആഴ്ച പൗലോസിനെ ഇന്റർവ്യൂ ചെയ്ത ആൾ തന്നെ.
പൊളിറ്റിക്കൽ ടെക്നോളജി എപ്പോഴും അങ്ങനെയാണ്. സ്ഥാനാർത്ഥിയുടെ മാത്രം വോട്ട് കിട്ടുകയുള്ളൂ എന്ന് അറിയാമായിരുന്നിട്ടും വമ്പിച്ച ഭൂരിപക്ഷം കിട്ടും എന്ന് പറയുന്നതുപോലെ ആണു കെജെയുടെ വിജയം പ്രഖ്യാപിച്ചത്. ഇത് പോലെ തന്നെ ആയിരുന്നു AGയുടെ സകല ജനത്തെയും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പൗലോ വഞ്ചിച്ചത്.AG ഇതുവരെ കാണാത്ത വലിയ കാര്യം ചെയ്യാൻ എനിക്ക് സാധിക്കും എന്ന് വീമ്പു പറഞ്ഞു ജനത്തെ വഞ്ചിച്ചു കയറിക്കൂടിയ പൗലോ എന്താണ് ഈ പ്രസ്ഥാനത്തോട് കാണിച്ചത് ? ഇന്നുവരെ കാണാത്ത പ്രശ്നം ഉണ്ടാക്കിയിട്ട് കോടികൾ വെട്ടിച്ചു, കൊള്ളയടിച്ചു, കേസ് ഉണ്ടാക്കി. ലോകം അവസാനിക്കുന്നതുവരെ കേസ് കളിച്ചു കോടികൾ നശിപ്പിക്കാനുള്ള വഴി ഒരുക്കിയിരിക്കുന്ന പൗലോയുടെ സപ്പോർട്ടോടുകൂടി ഇലക്ഷന് നിൽക്കുന്ന കെജെക്ക് നമോവാകം.

പൊട്ടൻ ഏതോ ____ കണ്ടതുപോലെ പറന്തൽ ഗ്രൗണ്ട് ഏതോ വലിയ കാര്യം ആണെന്ന് പറയുന്ന കെ ജെ നിങ്ങൾ വെറും മൂഢ സ്വർഗ്ഗത്തിൽ ആണെന്നുള്ളതിൽ ഒരു സംശയവും വേണ്ട. രാജ്യത്തിന്റെ നിയമ വ്യവസ്‌ഥയെ കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല, എന്ത്‌ സംഭവിക്കും എന്നതിനെക്കുറിച്ച് ഒരു ചുണ്ടമ്പും അറിയാത്ത നിങ്ങൾ പറന്തൽ ഗ്രൗണ്ടിനെക്കുറിച്ച് പറഞ്ഞത് വായിച്ചപ്പോൾ നിങ്ങളെക്കുറിച്ചുള്ള സകല ബഹുമാനവും ഞങ്ങൾക്ക് പോയിക്കിട്ടി എന്നതൊഴിച്ചാൽ വേറെ ഒന്നും ഉണ്ടായില്ല. AG ക്ക് ഒരു ഗ്രൗണ്ട് എന്നത് ജനത്തിന്റെ സ്വപ്നം ആയിരുന്നു. എന്നാൽ അതിനെ ഈ വിധത്തിൽ കാണുന്ന നിങ്ങൾ പൗലോയെപ്പോലെ മൂഢ സിംഹാസനത്തിൽ ആണല്ലോ എന്നാണ് ഇപ്പോൾ ഞങ്ങൾ ചിന്തിക്കുന്നത് .

SIAG യുടെ സെക്രട്ടറി പദവി അലങ്കരിക്കുന്ന കെ ജെ എന്തുകൊണ്ട് മലയാളം ഡിസ്ട്രിക്ടിൽ ഇത്രയേറെ പ്രശ്നങ്ങൾ ഉണ്ടായിട്ടും ഇടപെടുകയോ പ്രശനംപരിഹരിക്കാൻ മുൻകൈ എടുക്കുകയോ ചെയ്തില്ല എന്നത് വളെരെ നിരാശ ഉണ്ടാക്കുന്ന കാര്യമാണ്. ഈ സെക്രട്ടറി സ്ഥാനം വഹിച്ചുകൊണ്ട് മലയാളം ഡിസ്ട്രിക്റ്റ് സൂപ്രണ്ട് ആകുവാൻ ശ്രമിക്കുന്ന അങ്ങ് ഏത് മൂഡ സ്വർഗ്ഗത്തിൽ ആണ്? അങ്ങയുടെ നേതൃത്വവും, അതിനുള്ള പാടവവും ഏതു രീതിയിലാണന്നു തെളിയിക്കുവാൻ ഇപ്പോൾ ഉള്ള ഉത്തരവാദിത്വം അവിടം നന്നായി കാര്യങ്ങൾ ചെയ്തു ലീഡർഷിപ്പ് തെളിയിച്ചു വരുന്നതല്ലേ ഉചിതം എന്നാണ് ജനങ്ങൾക്ക് പറയാൻ ഉള്ളത്. പൗലോയുടെ കയ്യിൽ നിന്ന് പണം വാങ്ങാത്ത എല്ലാവരുടെയും അഭിപ്രായവും ഇതാണ്. ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ടു ഒരു ചെറുവിരൽ അനക്കാൻ പോലും കുട്ടാക്കാതിരുന്ന നിങ്ങളെ ഞങ്ങൾ എന്ത്‌ വിശ്വസിച്ചു മലയാളം ഡിസ്ട്രിക്റ്റ് ഏല്പിക്കും സാർ??

സാർ അങ്ങ് വിഭാഗീയതയെക്കുറിച്ച് സംസാരിച്ചു, നിങ്ങൾക്കു അറിയാമായിരുന്നു അങ്ങനെ ഒന്ന് ഉണ്ട്‌ എന്നത്. നാൾ ഇതുവരെ അതിനു എതിരായീ ഇതുവരെ വല്ലതും മൊഴിഞ്ഞിട്ടുണ്ടോ? അതിന്റ ഉപഭോക്താവ് താങ്കൾ ആയിരുന്നല്ലോ? വിഭാഗീയത നിർത്തലാക്കുവാനുള്ള ആദ്യ പടിയായിരുന്നോ യേശുദാസിനെക്കൊണ്ടു പി എസ് ഫിലിപ്പിന്റെ മൂക്കിനിടിപ്പിച്ചത്?? സാർ പലപ്പോഴും മറ്റൊരു സംഘടനയുടെ പേര് പറഞ്ഞിട്ടു അത് കഴിഞ്ഞേ സാറിന് ഒള്ളു AG എന്ന് ? പാസ്റ്റർ പൗലോസ് മലയാളം ഡിസ്ട്രിക്റ്റിനെ മലബാറിൽ ലയിപ്പിക്കാൻ ഇപ്പൊൾ എടുത്തിരിക്കുന്ന തന്ത്രം പോലെ താങ്കൾ താങ്കളുടെ സംഘടനയിൽ ചേർക്കുകയും, വരുന്ന പണം അവിടെ ചിലവഴിക്കുകയും ചെയ്യില്ലന്ന് ആര് കണ്ടു??
ഗ്രുപ്പ് ഇല്ലാതാക്കണം, അത് നല്ലതാണ്, താങ്കൾക്കു ഗ്രൂപ്പ്‌ ഇല്ല എന്നും പറയുന്നു. ഇപ്പോൾ ആരുടെ ഗ്രൂപ്പിൽ ആണ് അങ്ങ്?? വലിയ അക്ഷരത്തിൽ എഴുതിപ്പിച്ചല്ലോ ഗ്രൂപ്പ്‌ മീറ്റിങ് ഇല്ല, പോകുന്നില്ല എന്നൊക്കെ, കഴിഞ്ഞ രണ്ട് ദിവസം തിരുവനന്തപുരത്ത് ഗ്രൂപ്പ്‌ മീറ്റിംഗിൽ സംസാരിച്ചത് സാർ അല്ലായിരുന്നോ അതോ….?? സാറിന് അറിയത്തില്ലങ്കിലും അരിയാഹാരം കഴിക്കുന്ന സർവ്വർക്കും അത് അറിയാം. ഗ്രൂപ്പ്‌മീറ്റിംഗ് നടത്തിയില്ല, പോയിട്ടില്ലന്നൊക്കെ പണം കൊടുത്തു എഴുതിപ്പിച്ചു. പോയില്ലെങ്കിലും നിങ്ങൾക്ക് വേണ്ടി ആയിരുന്നല്ലോ ഗ്രൂപ്പ്‌ മീറ്റിംഗുകൾ, അല്ലേ ? താങ്കൾ കടുത്ത ഗ്രൂപ്പിസത്തിൽ കൂടെ അല്ലെ സാർ എല്ലായിപ്പോഴും അധികാരത്തിൽ വന്നതും ഇപ്പോൾ ഇരിക്കുന്നതും ? ” ആ ചെറിയ സ്പാനർ ഇങ്ങെടുക്ക് ഇപ്പൊ ശരിയാക്കിത്തരാം “എന്നുപറയുന്ന കുതിരവട്ടം പപ്പുനെ ഒരു നിമിഷം അനുസ്മരിക്കാതെ വയ്യല്ലോ സാർ ?
പിന്നെ പ്രായം, അത് ആർക്കും പിടിച്ചുനിർത്താൻ പറ്റില്ല സാർ, ചെറുപ്പക്കാരൻ തങ്ങളുടെ വെൽവിഷർ പൗലോ ഭരിച്ചല്ലോ കഴിഞ്ഞ മൂന്നു വർഷം എന്താണ് ഉണ്ടായത്‌ ? ഇനി എന്താണ് ഉണ്ടാക്കാൻ ബാക്കി നിൽക്കുന്നത് ? മലയാളം ഡിസ്ട്രിക്റ്റിൽ നിർണായക സ്ഥാനം വഹിച്ചിരുന്നല്ലോ, ഒരുപാടു പ്രശ്നങ്ങൾ മുന്നിൽ വന്നപ്പോൾ എന്തായിരുന്നു നിലപാടുകൾ? ചെറുവിരൽ അനക്കാൻ സാധിച്ചോ ? വായ തുറന്നു സംസാരിച്ചോ? സാർ ” മുളയിലേ അറിയാം മുളയുടെ കരുത്ത് ” ജേർണലിൽ പറഞ്ഞിരിക്കുന്ന പ്രഖ്യാപനങ്ങളിൽ കൂടെ എല്ലാം പലപ്പോഴും കടന്നുപോയിട്ടും ഒന്നും ചെയ്യാൻ സാധിക്കാത്ത അങ്ങ് ഇനി എന്ത്‌ ചെയ്യും എന്നാണ് മനസിലാക്കുവാൻ ഞങ്ങൾ പ്രയാസപ്പെടുന്നത്. സാറിന് അനേക ഡിഗ്രികളും നല്ല വിദ്യാഭ്യാസവും ഉണ്ടല്ലോ എന്താണ് സ്വതന്ത്ര സ്ഥാനാർത്ഥി എന്ന് അറിയാൻ മേലെ?? അറിയല്ലങ്കിൽ പാസ്റ്റർ ഫിന്നി ജോർജ്ജിനോട് ചോദിക്കു, പറഞ്ഞുതരും. അല്ലാതെ പൗലോയുടെ ശിഷ്യൻ ആകരുത്.

സാർ ഒന്ന് ചോദിച്ചോട്ടെ, ഒരു നിർണ്ണായക ഘട്ടത്തിൽ താങ്കൾ രാജിവച്ചു മലബാറിൽ പോയത് ഓർമ്മയുണ്ടല്ലോ ല്ലേ ? അവിടെ നിന്ന് തിരികെ താങ്കളെ കൊണ്ടുവന്നത് ആരാണെന്നു ഓർമ്മയുണ്ടോ?? സാറിന്റെ ഭാര്യയും മക്കളും പറഞ്ഞത് സാർ ഓർമ്മിക്കുന്നുണ്ടോ ? ഇപ്പോൾ ടിജെ യുടെ കുതികാൽ വെട്ടാൻ തുനിഞ്ഞത്, അവർ തടഞ്ഞത് ഓർമ്മയുണ്ടോ?? ഓർമ്മ കാണില്ല. പൗലോയുടെ നിർദ്ദേശത്തിനു മുന്നിലും, അധികാരത്തിൽ ഇരുന്നു ഇന്ന് കേരളം കണ്ട ഏറ്റവും വലിയ ധനികൻ ആയപ്പോളും നിങ്ങൾ മതിമറന്നുപോയി. ആർക്കാണ് ഇതുവരെ നിങ്ങളെക്കൊണ്ടു ഒരു സഹായം ഉണ്ടായതു ? പിന്നെ കെന്നഡി ടിജെ ഒരു സ്ഥാനത്തെക്കും മത്സരിക്കുന്നില്ല എന്ന് ഫോട്ടംവെച്ചു കമന്റ് ഇറക്കുന്നുണ്ട് അത് ശരിയാണോ ? നോമിനേഷനിൽ തന്നെ വരും, വരണം, വരുത്തും. അസി – സൂപ്രണ്ട് നോമിനേഷനിൽ സാർ മുന്നിൽ വരും. അസി- സൂപ്രണ്ട് ആകും,പൗലോ പറയുന്നത് കേൾക്കരുത്

സാർ ആ പൗലോയുമായീ കൂട്ടുബന്ധം വേണ്ട, ആരൊക്കെ അദ്ദേഹവുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ടോ, അവരെല്ലാം പെരുവഴിയിൽ ആയിട്ടുണ്ട്. ഉദാ: നല്ലൊരു മനുഷ്യൻ ആയിരുന്നു പി എസ് ഫിലിപ്പ് സാർ അദ്ദേഹത്തെ അവസാനം കള്ള നാക്കി തീർത്തു. കെന്നഡി പോളിനെ ലോക പ്രസിദ്ധനാക്കി. എംഎ ഫിലിപ്പിനെ പെരുവഴിയിലാക്കി, ദേ ഇപ്പോൾ ഷാജി ഗ്രീൻവാലിയെ ഇന്റർപോളിന്റെ കയ്യിൽ പരമേല്പിക്കുന്നു. അദ്ദേഹത്തിനോട് കൂടിയ എല്ലാവർക്കും എട്ടിന്റെ പണി കൊടുക്കുന്നത് കൊണ്ട് സാറും അല്പം സൂക്ഷിക്കുന്നത് നന്നായിരിക്കും.( PN: കള്ളനെ നമ്പിയാലും കുള്ളനെ നമ്പരുത് )

view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.