വേലി തന്നെ വിളവു തിന്നുന്നു; പാസ്റ്റർ. കെ. സി. ജോണിന്റെ ഐപിസി ഭരണഘടനാ ലംഘനവും, സമാന്തര ട്രസ്റ്റും

വേലി തന്നെ വിളവു തിന്നുന്നു;  പാസ്റ്റർ. കെ. സി. ജോണിന്റെ ഐപിസി ഭരണഘടനാ ലംഘനവും, സമാന്തര ട്രസ്റ്റും
October 02 04:03 2019 Print This Article

“പേറ് എടുക്കാൻ പോയ പതിച്ചിത്തള്ള ഇരട്ട പെറ്റു ” എന്നു പറഞ്ഞതുപോലെയായി ഇപ്പോൾ ഇന്ത്യ പെന്തക്കോസ്ത് സഭയുടെ അവസ്ഥ.

ഐപിസി ഭരണഘടനാ വിഭാനം ചെയ്യുന്ന നിയമസംഹിതകൾ പാലിക്കാത്തവരാണ് ഇന്ന് ഐപിസിയുടെ നേതൃത്വത്തിൽ ഇരിക്കുന്നവരിൽ ചില പ്രമുഖർ. കാലമിത്രയും ഭരണഘടനാ സൂക്ഷിക്കേണ്ടിയവർ തന്നെ അത് ലംഘിക്കുകയും സ്വന്തം ഇഷ്ട്ടപ്രകാരം സഭകൾ, പ്രസ്ഥാനങ്ങൾ, ട്രസ്റ്റുകൾ എന്ന ഓമനപ്പേരിൽ ഐപിസിക്ക് സമാന്തരമായി രജിസ്റ്റർ ചെയ്തും അതുവഴി ഐപിസി പ്രസ്ഥാനത്തിന് ലഭിക്കേണ്ട പണം സൺഡേസ്കൂൾ, യുവജനസംഘടന വഴി പണം പിരിക്കുകയൂം അതിനു ഒരു എഫ്. സി. ആർ. എ യും ഉള്ളയാൾ എങ്ങനെ ഐപിസിയുടെ സെക്രട്ടറിയായി ഇത്രയും നാൾ തുടർന്നു ? ഇപ്പോൾ ജനറൽ പ്രസിഡന്റ് സ്‌ഥാനാർത്ഥിയുമാണ്.

ഐപിസി പ്രസ്ഥാനത്തോടും വിശ്വാസികളോടുമുള്ള വഞ്ചനയുടെ വലിയ ഉദാഹരണമായി ഇത് മാറുന്നു. ഐപിസിക്ക് തത്തുല്യമായ സമാന്തര പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് ഇലക്ഷന് നിൽക്കാനോ വോട്ടു ചെയ്യുവാനോ പോലും ഭരണഘടന അനുശാസിക്കാത്തപ്പോൾ ആർക്കുവേണമെങ്കിലും അതിനു വിരുദ്ധമായി നിൽക്കുന്നവർക്ക് എതിരെ കോടതിയിൽ പോകാം.

ഇപ്പോൾ കേരളാസ്റ്റേറ്റ് അനുഭവിക്കുന്ന പ്രതിസന്ധി ഐപിസി സഭ അല്ലാത്ത പ്രയർ സെന്റർ സ്ഥാപകൻ പൂവക്കാലയെ പ്രസിഡന്റ് സ്‌ഥാനത്തു നിർത്തി ജയിച്ചു, എന്നാൽ ഇപ്പോൾ ” കക്ഷത്തിൽ ഇരുന്നതു പോകുകയും ചെയ്തു. ഉത്തരത്തിൽ ഇരുന്നത് കിട്ടിയതും ഇല്ല” എന്ന അവസ്ഥയിൽ എത്തി പ്രസ്‌ഥാനത്തിന്റെ കേരളഘടകം. ഇപ്പോൾ അവനവന് തോന്നുന്നതുപോലെ നടക്കുന്നു. ആരു വന്നാൽ എന്ത് ? പോയാൽ എന്ത് ? ഞാൻ എനിക്ക് ഇഷ്ടമുള്ളത് പ്രവർത്തിക്കും എന്ന മനഃസ്ഥിതിയോടെ പൂവക്കാലയെ നിർത്തി ഫിലിപ്പ് തോമസിനെ തോൽപ്പിക്കുകയും, ഒരിക്കലും പ്രസിഡന്റ് ഇല്ലാതെ സെക്രട്ടറിയും വൈസ് പ്രസിഡന്റും വീട്ടിലിരിക്കുന്ന പൂവാക്കാലക്കു സ്തുതി പാടുകയും ചെയ്യുന്നതുപോലെ ആകുമോ ജനറൽ ഇലക്ഷനും എന്ന് ആശങ്കപ്പെടുന്നവർ ഉണ്ട്.

കെ സി ജോണിന് ഐപിസിയുടെ പേരിൽ സമാന്തര പ്രവർത്തങ്ങൾ ഉണ്ടെന്നു കാണിച്ചു ഇലക്ഷൻ കമ്മീഷണറുടെ അടുക്കൽ പരാതികൊടുത്ത വ്യക്തിയെ വാക്കുകളുടെ സാമർഥ്യത്താലോ, പണത്തിന്റെ പിൻബലത്തിലോ പരാതിക്കാരനെക്കൊണ്ട് പരാതി പിൻവലിപ്പിച്ചു. അപ്പോൾ തന്നെ ഇനി മറ്റാരെങ്കിലും ഇതേ വിഷയത്തെ പൊക്കി കൊണ്ട് കോടതി കയറിയിറങ്ങിയാൽ പൂവക്കാലയുടേതിലും കഷ്ടമായ അവസ്‌ഥകൾ ജനറൽ കൗൺസിലിനും ഉണ്ടാകും.

പാസ്റ്റർ. വത്സൻ എബ്രഹാമിന് ഐപിസിക്ക് പുറത്തു ബൈബിൾ കോളേജുകൾ ഉണ്ട് എന്നു പറഞ്ഞു ആക്ഷേപിച്ചവർക്കാണ് അതിനും മുൻപ് (30 വർഷം മുൻപ് ) തന്നെ ഐപിസിയുടെ പേരിൽ സമാന്തര പ്രവർത്തങ്ങൾ രെജിസ്റ്റർ ചെയ്തതായി ചിലർ പരാതി കൊടുത്തിരുന്നത്.

ഐപിസിക്ക് നല്ലൊരു പ്രസിഡന്റ് വേണം എന്ന് ആഗ്രഹിക്കുന്നവർ ഇപ്പോൾ ആശയ കുഴപ്പത്തിലാണ്. ആർക്കു വോട്ടു ചെയ്യണം എന്നത് വലിയ ചോദ്യ ചിഹ്നമാകുകയാണ്. കേരളാ സ്റ്റേറ്റിന്റെ ദുർഗതി ജനറൽ ഇലക്ഷനും സംഭവിക്കുമോ ?

പാസ്റ്റർ വത്സൻ എബ്രഹാമിന്റെ പ്രവർത്തങ്ങൾ തികച്ചും വ്യത്യസ്തവും, ഐപിസിയുടെ സമാന്തര പ്രവർത്തനങ്ങളോ അല്ല എന്നതാണ് വാസ്തവം. ( കെ. ഇ. എബ്രഹാം ഫൗണ്ടേഷൻ, അതിന്റെ കീഴിൽ ഇന്ത്യാ ബൈബിൾ കോളേജ് & സെമിനാരി. വടക്കേ ഇന്ത്യയിലെ പ്രവർത്തനങ്ങളായ ഇന്ത്യാ ഗോസ്പൽ ഔട്ട്റീച്ചും (IGO ) നോർത്ത് ഇന്ത്യൻ ബൈബിൾ സ്‌കൂളും. – ഇത് ഐപിസിയുമായി പേരിലോ, സമാന്തര പ്രവർത്തനങ്ങളോ ആയ ട്രസ്റ്റോ അല്ല.)

എന്നാൽ ഐപിസിയുടെ സമാന്തര പ്രവർത്തങ്ങൾക്കായി ഐപിസിയുടെ പേര് ഉപയോഗിച്ചു 30 വർഷം മുൻപ് ഉണ്ടാക്കിയ ട്രസ്റ്റൂം അതിലൂടെ നാളുകളായി നടത്തിവന്ന പണപ്പിരിവും തട്ടിപ്പും നടത്തിയവരെ ഏതു ഗണത്തിൽപ്പെടുത്താം? കേരള സ്റ്റേറ്റിന്റെ ഗതി ജനറലിലും ആവർത്തിക്കുമോ ? കാലത്തെ അതിജീവിക്കാനുള്ള മറുപടികൾ ഇവരുടെ പക്കൽ കാണും എന്ന് പ്രതീക്ഷിക്കാം അല്ലേ ? ഐപിസി വിശ്വാസികൾ വോട്ടുചെയ്തിട്ട് ഒരു പ്രസിഡന്റ് ഇല്ലാതെ പോകരുത്. ആയതിനാൽ സ്‌ഥാനാർത്ഥികൾ കാര്യങ്ങൾ വിശ്വാസികളെ ബോധ്യപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണ്.

‘ വത്സൻ എബ്രഹാമിന് ട്രസ്റ്റുണ്ട്’ എന്നതാണ് വർഷങ്ങളായി അദ്ദേഹത്തിനെതിരെ കെ.സി ഗ്രൂപ്പ് പറഞ്ഞു നടന്നത്. സ്വന്തം ട്രസ്റ്റില്ലാത്ത കെ.സി യെ ജയിപ്പിക്കണം എന്നായിരുന്നു കഴിഞ്ഞ ദിവസം വോയിസ് ക്ലിപ്പിൽ കെ. സി ആവശ്യപ്പെട്ടത്. ഇന്നാൽ ഇതാ കിടക്കുന്നു …… കെ.സി യുടെ ട്രസ്റ്റ്…. വത്സൻ ട്രസ്റ്റുണ്ടാക്കുന്നതിന് വർഷങ്ങൾക്ക് മുമ്പ് കെ സി ട്രസ്റ്റുണ്ടാക്കി, കോടികൾ മുക്കി. ട്രസ്റ്റിലെ രണ്ടു പേർ മരിച്ചിട്ടും, 2016-ൽ വ്യാജം കാണിച്ച് FC RA പുതുക്കി.
ട്രസ്റ്റിന്റെ ലക്ഷ്യങ്ങൾ വായിക്കാം.

പാസ്റ്റർ. കെ സി ജോൺ 1977/78- ൽ രജിസ്റ്റർ ചെയ്ത ഐപിസിക്ക് സമാന്തരമായി ഐ പി സി യുടെ പേരിൽ രജിസ്റ്റർ ചെയ്തതും ഇന്നുവരെ ഐപിസി അറിയാതെ പ്രവർത്തിച്ചു പണം തട്ടി കൊണ്ടിരിക്കുന്ന ട്രസ്റ്റിന്റെ രജിസ്ട്രേഷൻ ഡീഡിലെ രണ്ടാം പേജിൽ രേഖപ്പെടുത്തിയിരിക്കുന്ന കാര്യങ്ങൾ താഴെപ്പറയുന്നവയാണ്.
1- ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയിലെ അംഗങ്ങളുടെ ആത്മീയവും സാമൂഹികവുമായ വളർച്ചയ്ക്ക്.
2- ബൈബിൾ സ്കൂൾ സ്ഥാപിക്കുകയും നടത്തുകയും ചെയ്യുന്നതിന്.
3- വസ്തുവകകൾ വാങ്ങുകയും കെട്ടിടങ്ങൾ പണിയുകയും ചെയ്യുന്നതിന്.
4- സഭയിലെ അംഗങ്ങളുടെ ജീവകാരുണ്യവും മതപരവുമായ പ്രവർത്തനങ്ങൾക്ക് വേണ്ടി സംഭാവനകളും മുൻകൂർ പണവും ആവശ്യാനുസരണം നൽകി കൊടുക്കാൻ.
5- വർക്കേഴ്സ് കോൺഫറൻസുകളും സഭ കൺവെൻഷനുകളും നടത്തുവാനും സൺഡേസ്കൂൾ പെന്തക്കോസ് യുവജന സംഘടന (PYPA ) എന്നിവ സംഘടിപ്പിക്കുവാനും നടത്തിക്കൊണ്ടു പോകുവാനും.
6- പാവപ്പെട്ടവർക്ക് വീട് വെച്ചു കൊടുക്കുന്നതിനുവേണ്ടി ലോണുകളും സഹായങ്ങളും ദാനങ്ങളും നൽകി കൊടുക്കുവാൻ.
7 – തൊഴിലില്ലാത്ത ദരിദ്രർക്ക് തൊഴിൽ കണ്ടെത്തുന്നതിനും അവരുടെ മക്കൾക്ക് വിദ്യാഭ്യാസ സഹായം നൽകി കൊടുക്കുന്നതിനും.                               8 – സഭാ പ്രവർത്തകർക്ക് ശമ്പളവും മറ്റ് ആവശ്യ സഹായങ്ങളും നൽകി കൊടുക്കുന്നതിന്.
9- ഭവനരഹിതരായ വിധവമാർക്ക് വീടുകൾ വെച്ച് കൊടുക്കുന്നതിനും, സാമ്പത്തീക ആവശ്യമുള്ള പെൺകുട്ടികൾക്ക് വിവാഹം നടത്തിക്കൊടുക്കുകയും, അനാഥമന്ദിരങ്ങൾ നടത്തുകയും ചെയ്യുക…
മേൽ പറയുന്ന ഉദ്ദേശ്യങ്ങൾക്കായി ഈ ട്രസ്റ്റിനെ ഒരു മതപരമായ (Religious Trust) ട്രസ്റ്റായി രജിസ്റ്റർ ചെയ്യുന്നു. ഈ ട്രസ്റ്റ് അറിയപ്പടുന്നത് ഗോസ്പൽ സെന്റർ. നെടുംപുറം, തിരുവല്ല താലൂക്ക്, കേരള എന്നായിരിക്കും. ഈ ട്രസ്റ്റിന്റെ ഓഫിസ് പ്രവർത്തിക്കുന്നത്, കേരളത്തിൽ തിരുവല്ല താലൂക്കിൽ ഉള്ള. നെടുംപുറത്തുള്ള ഗോസ്പൽ സെന്റർ കെട്ടിടത്തിൽ ആയിരിക്കും.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.