കൗലിടയൻ സാം പി. ലുക്കോസ് കൊല്ലകടവ് എ ജി സഭയുടെ അന്തകനാകും

കൗലിടയൻ സാം പി. ലുക്കോസ് കൊല്ലകടവ് എ ജി സഭയുടെ അന്തകനാകും
July 11 07:19 2022 Print This Article

കേളത്തിലെ സഭകളെക്കുറിച്ച് അതാത് സംഘടനയിലെ പെന്തക്കോസ് നേതാക്കന്മാർക്ക് അറിവുണ്ടായിരിക്കണം. ഇല്ലെങ്കിൽ കൊല്ലകടവ് എ ജി സഭയ്ക്ക് പറ്റിയതുപോലെ സംഭവിക്കും. പ്രായവും പക്വതയും ഉള്ള ദൈവദാസന്മാർ ശുശ്രൂഷിക്കേണ്ട സഭയിൽ ഒരമരുന്നിന്റെ മണം മാറാത്ത പിള്ളേരെ ഇട്ടാൽ ആ സഭ നശിക്കില്ലേ ? ആ കാഴ്ചപ്പാട് ഇല്ലാത്ത നേതൃത്വം ആണോ എ ജി യുടേത് ? അങ്ങനെ ആണന്നു തോന്നിപ്പോകുന്ന ട്രാൻസ്ഫർ ആരുന്നു കൊല്ലകടവ് ബെഥേൽ എ ജി യുടെത്. കൊല്ലകടവിലെ തെങ്ങിൽ വീട്ടിന്റെ ചരിപ്പിൽ ആരംഭിച്ച വേലയാണ് ഇന്ന് കാണുന്ന അനുഗ്രഹിക്കപ്പെട്ട എ ജി സഭ. പക്വമതികളും, ശ്രേഷ്ഠന്മാരും, അഭിഷക്തന്മാരും ആയ അനവധി ദൈവദാസന്മാർ ശുശ്രൂഷിച്ച സഭയാണ് കൊല്ലകടവ് എ ജി സഭ. എ ജി. രാഷ്ട്രീയത്തിന്റെ പ്രതിനിധിയായി ആരും ഈ സഭയിൽ ശുശ്രൂഷയ്ക്ക് വന്നിട്ടില്ല. എന്നാൽ ഇപ്പോൾ ശുശ്രൂഷിക്കുന്ന സാം പി ലൂക്കോസ് സംഘടനയുടെ ഒരു ഗ്രൂപ്പിന്റെ ഭാഗമായി ഈ സഭയിൽ ശുശ്രൂഷയ്ക്ക് എന്നു പറഞ്ഞു വന്ന ആളാണ്. അതിന്റെ എല്ലാ പരാജയങ്ങളും ഒന്നര മാസത്തെ ശുശ്രൂഷ കൊണ്ട് സഭ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. സഭാ രാഷ്ട്രീയത്തിന്റെ പേരിൽ മാത്രം സഭ ലഭിച്ച ആളാണ് സാം പി ലുക്കോസ്. അതല്ലാതെ ശുശ്രൂഷയുടെ മികവോ, ആത്മാവിന്റെ ഫലമോ ഇല്ലാതെ പെരുവയറന്മാരായ ക്രേത്തന്മാരെപ്പോലെ തീറ്റി ശരണമാക്കിയ ആളാണ് സാം പി ലൂക്കോസ്. വീടുകളിൽ വിസിറ്റിങ്ങിനു ചെല്ലുമ്പോൾ ഞങ്ങടെ വീട്ടിൽ ആടും പശുവും കോഴിയും ഒക്കെയുണ്ട്. പക്ഷേ ഞങ്ങൾ അതിനെ ഒന്നും വിൽക്കില്ല. ഞങ്ങൾ തനിയെ അതിനെ കൊന്ന് അറുത്തു തിന്നും, നിങ്ങളുടെ വീട്ടിലുള്ളതിനേയും അതുപോലെ കൊന്നു ഇറച്ചി എനിക്ക് തരണം.

സഭയിൽ വന്നു ആദ്യത്തെ കർത്തൃമേശയ്ക്ക് വിശ്വാസികളോട് പറഞ്ഞു, ചെങ്ങന്നൂരിലെ ഒരു ബേക്കറിയിൽ ചീസ് വെച്ച ബ്രഡ് മേടിക്കാൻ കിട്ടും ആ ബ്രഡ് വേണം കർതൃമേശയ്ക്ക് ഉപയോഗിക്കാൻ, ആ ബ്രഡ് ഞാൻ ഉപയോഗിക്കു. അല്ലാത്ത ബ്രഡ് മേടിക്കരുത്. മിച്ചം വരുന്നത് എനിക്ക് തിന്നണം. ആർക്കും തരില്ല. അതുകൊണ്ട് ചീസ് വച്ച ബ്രഡ് ആണ് എനിക്ക് ഇഷ്ടം.
അടുത്തുള്ള മീൻ കടക്കാരന്റെ അടുക്കൽ ചെന്നു പറഞ്ഞു ഒരു കിലോ മീൻ ഞാൻ മേടിക്കുമ്പോൾ എനിക്ക് ഒന്നേകാൽ കിലോ മീൻ തരണം. ഞാൻ ഇവിടുത്തെ പാസ്റ്ററാണ്. മീൻ കച്ചവടക്കാരൻ പറഞ്ഞു ഞാൻ ഒത്തിരി പാസ്റ്റർമാരെ കണ്ടിട്ടുണ്ട്. തന്നെപ്പോലെ ആരേയും കണ്ടിട്ടില്ല. സഭയിലെ വിശ്വാസികളോട് പറഞ്ഞു എനിക്ക് ആറ്റിലെ മീനാണ് കൂടുതൽ ഇഷ്ടം അതുകൊണ്ട് ആറ്റുമീൻ കിട്ടുന്ന സ്ഥലത്ത് നിന്ന് എനിക്കത് വാങ്ങിക്കൊണ്ടു തരണം. അപ്പോൾ ഒരാൾ പറഞ്ഞു പാസ്റ്ററിന്റെ അപ്പൻ ജനിക്കുന്നതിന് മുമ്പ് ഞങ്ങൾ വിശ്വാസത്തിൽ വന്നവരാ അങ്ങനെ മീൻ മേടിക്കുന്നതല്ല ഞങ്ങളുടെ തൊഴിൽ എന്ന്.
സാധനവുമായി ഹോളിൽ വന്ന സമയം ആദ്യമായി ഹോളിലേക്ക് കാലെടുത്തുവെച്ചിട്ട് പറഞ്ഞു എനിക്കൊരു പായ് വാങ്ങിത്തരണം താഴെ ഇരുന്നു എപ്പോഴും പ്രാർത്ഥിക്കുന്ന ആളാണ്. ഇതിനു മുൻപ് ഇരുന്ന പാസ്റ്റർ എം വൈ ഷാജി ഒരു പ്രാർത്ഥന മനുഷ്യനായിരുന്നു. അവിടെ എപ്പോൾ വിശ്വാസികൾ വന്നാലും പാസ്റ്റർ ഷാജി ഹോളിലിരുന്ന് എപ്പോഴും പ്രാർത്ഥിക്കുന്നതാണ് അവർ കാണുന്നത്. ഷാജിയെ ഫോൺ വിളിച്ചാലും അല്പസമയം കഴിഞ്ഞെ ഷാജിയെ പലപ്പോഴും ലഭിക്കാറുള്ളു. കാരണം ഷാജി പ്രാർത്ഥനയിൽ ആയിരിക്കും. ഇതറിഞ്ഞ സാം പി ലൂക്കോസ് ഞാനും ഒരു പ്രാർത്ഥനക്കാരൻ ആണെന്ന് വരുത്തിതീർക്കാൻ വിശ്വാസികളുടെ മുൻപിൽ അഭിനയിച്ച അഭിനയമാണ് എനിക്ക് ഒരു പായ വേണം എന്നുള്ളത്.
സഭാ യോഗത്തിനും കുടുംബ പ്രാർത്ഥനകളിലും ഉപവാസ പ്രാർത്ഥനകളിലും എല്ലാം സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകളെക്കുറിച്ചാണ് തനിക്ക് പ്രസംഗിക്കാനുള്ളത്. സോഷ്യൽ മീഡിയയിൽ തന്നെ കുറിച്ച് വന്ന വാർത്ത ആരോ പടച്ചുവിട്ട കെട്ടുകഥയാണെന്നും ടി എസ് ബാലന് വന്ന ഗതി ഇത് എഴുതുന്നവർക്ക് വരുമെന്നും ഈ വാർത്തകൾ കൊടുക്കുന്നത് ആരാണെന്ന് എനിക്കറിയാമെന്നും ഞാൻ കാണിച്ചു കൊടുക്കാം എന്ന് ഒക്കെ വെല്ലുവിളിച്ചു കൊണ്ടാണ് ബുധനാഴ്ചത്തെ കുടുംബ പ്രാർത്ഥനയിലെ വീടുകളിലെ പ്രസംഗം. ഇത് കേട്ടു മടുത്തു ആളുകൾ ഇട പ്രാർത്ഥനകൾ ഒഴിവാക്കി തുടങ്ങി. ഇതിന്റെ പേരിൽ മുൻപിരുന്ന പാസ്റ്ററേക്കുറിച്ച് ഇല്ലാ വചനങ്ങൾ പറഞ്ഞു സഭയിലെ വീടുകൾ കയറി ഇറങ്ങി കുറ്റപ്പെടുത്തുകയും സ്നേഹിച്ചിരിക്കുന്ന വിശ്വാസികളെ വിരോധികൾ ആക്കി മാറ്റാൻ ശ്രമിക്കുകയും, ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് കള്ള പരാതി നൽകുകയും, ആ പരാതി സെക്ഷൻ പ്രസ്ബിറ്റർക്ക് കൈമാറുകയും അന്വേഷണത്തിൽ പരാതി വ്യാജമാണെന്ന് തെളിയുകയും ചെയ്തു.

പടയാളി ന്യൂസിൽ ഏതെങ്കിലും വാർത്തകൾ കൊടുക്കണം എങ്കിൽ അതിന് ബന്ധുക്കളെ ആശ്രയിക്കേണ്ട ഗതികേട് പടയാളിക്കില്ല. അതിന് താങ്കളുടെ കൂടെ നടക്കുകയും ഇടപെടുകയും ചെയ്യുന്ന ആളുകൾ തന്നെ എനിക്കത് എത്തിച്ചു തരുന്നുണ്ട്. അതിന് ആരുടേയും ബന്ധുക്കളുടെ മുകളിൽ കുതിര കയറേണ്ട ആവശ്യമില്ല. അവരും പടയാളിയും തമ്മിൽ അത്തരത്തിലുള്ള ഒരു ബന്ധവുമില്ല, ആ ബന്ധം എന്നേ ഒഴിവാക്കിയതുമാണ്. ആൽബേക്ക് ഹോട്ടലിൽ നിന്ന് കൊട്ട കണക്കിന് സാധനം വാങ്ങുന്നതും ഹോളിന് തൊട്ടടുത്തുള്ള വറപൊരി കടയിൽ നിന്ന് കൊട്ട കണക്കിന് വറപൊരി സാധനം വാങ്ങുന്നത് നാട്ടുകാരും സഭക്കാരും കണ്ടുകൊണ്ടിരിക്കുകയാണ്. അതു പറഞ്ഞുതരാൻ നാട്ടുകാരും സഭാ വിശ്വാസികളും ധാരാളം പേർ പടയാളിയുടെ ഓഫീസിലേക്ക് വിളിക്കുന്നും ഉണ്ട്.
ഇന്ന് 10-07-2022 ൽ നടന്ന സെക്ഷൻ തെരഞ്ഞെടുപ്പിനുള്ളസഭാ പ്രതിനിധി ഇലക്ഷനിൽ പഴയ ഖജാൻജിയെ പ്രതിനിധിയാക്കാൻ അർഹതപ്പെട്ട വോട്ട് അവകാശമുള്ളവരെ ഒഴിവാക്കി അനർഹരായവർക്ക് വോട്ട് കൊടുത്ത് ഇന്നത്തെ സഭായോഗം അലങ്കോലമാക്കിയ താങ്കൾ ദൈവത്തോട് കണക്ക് പറയണം. കൊല്ലകടവിലെ വിശ്വാസികൾ പല പാസ്റ്റർമാരുടെ എല്ലാ തരികിടയും ശരിക്ക് കണ്ടവരാണ്. അതുകൊണ്ട് സാം പി ലുക്കോസ് നിങ്ങളുടെ ഒരു വിളച്ചിലും അവിടെ നടക്കില്ല. നിങ്ങൾ നിർത്തിയ പഴയ ഖജാൻജി 11 വോട്ട് മാത്രം വാങ്ങി സാം പി ലൂക്കോസിനും മാത്രമാണ്. ഇന്നത്തെ സഭായോഗം വളരെ തർക്കത്തിലും വാദത്തിലും ബഹളത്തിലും അവസാനിക്കാൻ കാരണമായത് സാം പി ലൂക്കോസ് നിങ്ങളുടെ നെറികെട്ട രാഷ്ട്രീയമാണ്. നിങ്ങൾക്ക് ഗ്രൂപ്പ് വീതം വെപ്പിൽ കിട്ടിയ സഭയാണ് കൊല്ലകടവ് സഭ എങ്കിലും നിങ്ങളെ അവിടെ ആക്കിയത് ആ സഭയെ നശിപ്പിക്കാൻ അല്ല. അത് പണിതില്ലെങ്കിലും ഇനി അതിനെ തകർക്കരുത്. ഒരു തകർച്ചയിൽ നിന്ന് അഭിശക്തൻ റെജി വർഗീസ് പാസ്റ്റർ അതിനെ പണിതു കൊണ്ടു വന്നതാണ്. ഇപ്പോഴുള്ള കമ്മിറ്റിക്കാരെ സ്വാധീനിച്ച് ആ സഭയുടെ ശുശ്രൂഷയിൽ പ്രവേശിച്ചിട്ട് പഴയ സെക്രട്ടറിയുടെ കയ്യിലെ ചട്ടുകമായി ആ സഭയെ തകർക്കാൻ താങ്കൾ ശ്രമിക്കുമ്പോൾ അത് താങ്കളുടെ ശുശ്രൂഷയുടെ പരാജയമായി കാണുന്നു. പഴയ സെക്രട്ടറി അമ്പിളിക്ക് എന്നും സ്ഥാനം മാത്രം മതി. അതിനു മറയാക്കുന്നത് തന്റെ ഭാര്യ രൂത്തിന്റെ കള്ളപ്രവചനമാണ്. 1994 ൽ ഈ സഭ രണ്ടാകാൻ കാരണക്കാരൻ ഇതേ അമ്പിളിയും അയാളുടെ ഭാര്യയും തന്നെയാണ്. അയാളുടെ ലക്ഷ്യം വീണ്ടും ഇതിനെ പൊളിക്കുക എന്നതുതന്നെയാണ്. അതിന് സാം പി ലൂക്കോസ് ഒരു ഉപകരണമായി തീർന്നിരിക്കും. പക്ഷേ സാം പി ലൂക്കോസേ അത് നടക്കില്ല. ഒറ്റ വർഷം മാത്രം കൊല്ലകടവിൽ നിങ്ങൾക്ക് നിൽക്കാം അതു പൂർത്തിയാകുമ്പോൾ നിങ്ങൾ അവിടുന്ന് മറ്റൊരു സ്ഥലത്തു
മാറിപോയിരിക്കും. ഇതിനിടയ്ക്ക് താങ്കൾ മാനസാന്തരപ്പെട്ടാൽ അവിടെ തുടരാൻ പറ്റും

ചെങ്ങന്നൂർ സെക്ഷൻ സെക്രട്ടറി ആകാനുള്ള നിങ്ങളുടെ വ്യഗ്രത ഉണ്ടല്ലോ അത് നടക്കില്ല. ദൈവം ജഡീകന്മാരെ അല്ല ആ സ്ഥാനത്തേക്ക് കണ്ടിരിക്കുന്നത്.. ഏൽപ്പിച്ച സഭ നന്നായി കൊണ്ടുപോകാതെയും നന്നായി ശുശ്രൂഷ ചെയ്യാതെയും രാഷ്ട്രീയം കളിച്ചു ഒന്നര മാസം കൊണ്ട് തകർത്ത നിങ്ങൾക്ക് സെക്ഷൻ സെക്രട്ടറി ആകാൻ എന്ത് യോഗ്യത ? സാം പി ലൂക്കോസ് ഇത് ഭാരതീപുരവും വൻമഴിയുമല്ല, കൊല്ലകടവാണ്. കൊല്ലകടവിന്റെ ചരിത്രം പഠിക്കുന്നത് നന്നായിരിക്കും. വന്മഴിയിലെക്കാൾ നല്ല പോട്ടി താമസിക്കുന്നതിന് നേരെ മുകളിൽ കിട്ടും. അത് കഴുകാൻ അടുത്ത് അച്ചൻകോവിലാർ ഉണ്ട്. വേറൊന്നും താങ്കൾ ചെയ്തില്ലെങ്കിലുംഅത് റെഡിയാക്കി തിന്ന് താങ്കളും ഭാര്യയും കൂടെ കഥ പറഞ്ഞുസ്ഥിരം ചെയ്യുന്നപോലെ റ്റി വി യിൽ സീരിയലും സിനിമയും കോമഡിയും കണ്ടു ഉല്ലസിച്ചു മദിച്ചു രസിച്ചോ? പക്ഷെ ദൈവം പണിത സഭയെ നശിപ്പിക്കാൻ ശ്രമിക്കരുത്. നിങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ദൈവം തീരുമാനിച്ചു കഴിഞ്ഞു. അത് കൊല്ലകടവിൽ വെച്ചുതന്നെ ദൈവം തരും.” ഞാനെന്റെ സഭയെ പണിയും പാതാള ഗോപുരങ്ങൾ അതിനെ ജയിക്കുകയില്ല”
ഈ വചനം സത്യമെങ്കിൽ താങ്കളുടെ ഇപ്പോഴത്തെ പ്രവർത്തികൾ ജയിക്കുകയില്ല. സഭയെ തകർക്കാൻ ഉണ്ടായ കൗലിടയനാണോ നിങ്ങൾ ? അതെ, അതെ അതെ…..

view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.