ഐപിസി ഇലക്ഷനിൽ ജാസ്പിൻ ഗുണ്ടയുടെ വിളയാട്ടം.

ഐപിസി ഇലക്ഷനിൽ ജാസ്പിൻ ഗുണ്ടയുടെ വിളയാട്ടം.
August 06 22:48 2022 Print This Article

ഇന്ന് (06 / 08/ 22 ) നു തിരുവനന്തപുരത്തു നടന്ന ഐപിസി ഇലക്ഷന്റെ അവസാന സമയത്ത്, ജസ്റ്റിൻ നെടുവേലിയെയും പാസ്റ്റർ പോൾ സുരേന്ദ്രനെയും കയ്യേറ്റം ചെയ്യാൻ ഐപിസി യിലെ വത്സന്റെ ഗുണ്ടയായി നടക്കുന്ന ജാസ്‌പിൻ ജോൺ ശ്രമിച്ചു.
അവിടെ ഉണ്ടായിരുന്ന യുവാക്കളുടെ സമയോചിത ഇടപെടൽ മുഖാന്തിരം കൂടുതൽ പ്രശ്നങ്ങൾ ഉണ്ടായില്ല. യുവാക്കൾ എതിർക്കുന്നു എന്ന് കണ്ടതോടെ ജാസ്പിൻ പിന്മാറുകയായിരുന്നു.

വൃത്തികെട്ട രീതിയിൽ ആഭാസത്തരം പറഞ്ഞ് കൊണ്ട് വെല്ലുവിളി നടത്തിയാണ് ജാസ്പിൻ പിരിഞ്ഞത്. അപ്പനെയും മോനെയും വച്ചേക്കില്ല എന്നാണ് ഭീഷണി.
ഇലക്ഷൻ ബൂത്തിനരികെ ക്രമീകരിച്ച കുടിവെള്ള സംവിധാനത്തിനു അടുക്കൽ വച്ചാണ് സംഭവം.
ഇലക്ഷൻ തീരാൻ മൂന്നു – നാല് മിനുട്ട് ബാക്കി ഉള്ളപ്പോൾ ജെസ്റ്റിൻ നെടുവേലി വെള്ളം കുടിക്കാൻ നിൽക്കുമ്പോൾ ജാസ്‌പിൻ അങ്ങോട്ട് ചെന്ന് പ്രകോപന രീതിയിൽ പലതും സംസാരിച്ചു.

മൈൻഡ് ചെയ്യാതെ ജെസ്റ്റിൻ ഒഴിവായി പോകുന്നത് ജാസ്പിന് പരിഹാസ്യമായി തോന്നിയതിനാൽ ആവണം ജെസ്റ്റിനെ പിടിച്ചു ഉന്തുകയും തള്ളുകയും ചെയ്തു. തള്ളി പിന്നോട്ട് മാറ്റുമ്പോൾ അത് കണ്ട് ഓടിച്ചെന്ന ഷെറിൻ കാഹളം ജാസ്പിനെ പിടിച്ചു മാറ്റി. അപ്പോളേക്കും പലരും ഓടിക്കൂടി. അവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന പോൾ സുരേന്ദ്രൻ പാസ്റ്റർ റെക്കോർഡ് ചെയ്യാൻ ശ്രമിക്കുന്നു എന്ന് പറഞ്ഞ് തുടർന്ന് ജാസ്പിൻ പോൾ പാസ്റ്ററെ ഉപദ്രവിക്കാൻ തുടങ്ങി.

ആളുകൾ പ്രകോപിതരാകുമെന്നും പ്രതികരിക്കുമെന്നും മനസ്സിലാക്കിയ ജാസ്പിൻ ജെസ്റ്റിനോട് നിന്നെയും നിന്റെ അപ്പനെയും കാണിച്ചു തരാമെടാ എന്നെല്ലാം ഭീഷണി മുഴക്കി പിൻവാങ്ങുകയായിരുന്നു.
ഇലക്ഷൻ തുടങ്ങിയപ്പോൾ മുതൽ, സണ്ണി കുര്യന്റെയും സിസി എബ്രഹാമിന്റെയും നേതൃത്വത്തിലുള്ള പാനലുകളുടെ ഗുണ്ടകൾ മനഃപൂർവം പ്രശ്നം ഉണ്ടാക്കി ഇലക്ഷൻ തടസ്സപ്പെടുത്താനുള്ള അന്തരീക്ഷം സൃഷ്ടിച്ചു വരികയായിരുന്നു.

ഇത് മനസ്സിലാക്കിയ കെസി തോമസിന്റെ പാനൽ പ്രവർത്തകർ പലതിലും ഒഴിഞ്ഞു പൊയ്ക്കൊണ്ടിരിക്കുക ആയിരുന്നു. അവസാനം ഒന്നും ചെയ്യാൻ കഴിയാതെ വന്നതോടെ ജാസ്പിൻ സമനില തെറ്റി കൊണ്ട് ഗുണ്ടായിസം കാണിച്ചതും ഭീഷണി മുഴക്കിയതും. ഇതോടെ വത്സൻ പോറ്റി വളർത്തുന്ന ഗുണ്ടകൾ ഐപിസി യെ മുടിക്കാൻ എന്ത് തറ വേലയും ഗുണ്ടായിസവും കാണിക്കും എന്നത് തെളിഞ്ഞിരിക്കുകയാണ്.

നിലവിലെ സാഹചര്യത്തിൽ ഐപിസി സ്റ്റേറ്റ് ഇലക്ഷൻ വോട്ടിനു പോകുന്നവർ സൂക്ഷിക്കേണ്ടിയിരിക്കുന്നു. വോട്ടിനു പോകുന്നവർ തീർച്ചയായും ഫസ്റ്റ് എയ്ഡ് ബോക്സും ആംബുലൻസ് കോൾ നമ്പറും ഒക്കെ കയ്യിൽ വയ്ക്കുന്നത് നല്ലതാവും. ഇപ്പോൾ ചെയ്തു വരുന്ന കാശ് കൊടുത്തു വോട്ട് ഒപ്പിക്കുക എന്ന പണി വത്സന്റെ വ്യാജ പാനലുകൾക്ക് വിജയിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ തങ്ങൾക്കു വോട്ട് ചെയ്യാത്തവരെ ആക്രമിക്കാനും ഈ ഗുണ്ടകൾ മടിക്കില്ല.

പാസ്റ്റർ കെ.സി. തോമസ് നയിക്കുന്ന ടീമിന് വിജയ സാധ്യത ഉറപ്പായതോടെ വത്സന്റെ ചാവേറുകൾ ആയി നിൽക്കുന്ന മറ്റു രണ്ടു പാനലുകാരും ഇലക്ഷൻ നടക്കുന്ന സ്ഥലങ്ങളിൽ മനപ്പൂർവ്വം പ്രശ്നം ഉണ്ടാക്കി ഇലക്ഷൻ മരവിപ്പിക്കാൻ ഉള്ള കള്ളകളികൾ നടത്തുന്നുണ്ട് എന്നത്
തെളിഞ്ഞു വന്നിരിക്കുകയാണ്.

ഇന്ന് തിരുവനന്തപുരത്തു
ജാസ്‌പിന്റെയും മുന്നേറ്റം ഗുണ്ടകളുടെയും കള്ളക്കളിയിൽ നടന്ന സംഭവങ്ങൾ മുന്നേറ്റം ഗുണ്ടാ പാനലുകളുടെ കുതന്ത്രം വെളിപ്പെടുത്തുന്നതാണ്. തങ്ങൾക്കു കയ്യൂക്ക് കാണിക്കാൻ പറ്റുന്ന ഇടങ്ങളിൽ മുന്നേറ്റം ഗുണ്ടകൾ അഴിഞ്ഞാടാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ ആലപ്പുഴ പോലെയുള്ള മുന്നേറ്റം ഗുണ്ടാ മേഖലയിൽ വോട്ടിനു പോകുന്നവർ പ്രത്യേകം ശ്രദ്ധിക്കുക.

ഈ ഗുണ്ടകളുടെ തനിനിറം അറിയാതെ നേതാവിനെ തിരഞ്ഞെടുക്കാൻ പോകുന്നവർക്ക് ഒന്നായി മുന്നേറുന്ന ഗുണ്ടകളുടെ കയ്യിൽ നിന്ന് അടിയും തെറിയും ഒപ്പം ക്രിമിനൽ കേസും കൂടി ചിലപ്പോൾ ഔദാര്യമായി കിട്ടും. വോട്ട് പിടിച്ചു ജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ, പ്രശ്നങ്ങൾ ഉണ്ടാക്കി ഇലക്ഷൻ തടസ്സപ്പെടുത്തുക എന്ന വ്യാജത്തിലേക്കാണ് മുന്നേറ്റം ഗുണ്ടകളുടെ പോക്ക് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.