പാസ്റ്ററുടെ ഭാര്യ ഷൈനി ജോമോന്റെ മരണം അപകടമോ? കൊലപാതകമോ?ദുരൂഹതയേറുന്നു

പാസ്റ്ററുടെ ഭാര്യ ഷൈനി ജോമോന്റെ മരണം അപകടമോ? കൊലപാതകമോ?ദുരൂഹതയേറുന്നു
July 13 20:13 2020 Print This Article

കോട്ടയം : അയർക്കുന്നം ബെഥേൽ അസംബ്ലിസ് ഓഫ് ഗോഡ് സഭാ ശ്രുശൂഷകനും, അസ്സംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് കോട്ടയം സെക്ഷൻ മിഷൻ ബോർഡ്‌ ഡിറക്ടറും, അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസ്സഡർസ് കോട്ടയം സെക്ഷൻ മുൻ പ്രഡിഡന്റുമായ പാസ്റ്റർ ജോമോൻ ദേവസ്യയുടെ ഭാര്യ ഷൈനി ജോമോൻ (38 വയസ്സ്) ജൂലൈ 8 ബുധനാഴ്ച്ച രാവിലെ 11.30 മണിക്ക് സഭയുടെ മഴവെള്ള സംഭരണി വൃത്തിയാക്കുന്നതിനിടെ അതിലേക്ക് കാൽ വഴുതി വീണു മരിച്ചു എന്നാണ് പറയുന്നത്. 90 cm വീതിയും 120 cm നീളവും ഉള്ള, 5 വയസ്സുള്ള ഒരു കുട്ടി വീണാൽ പോലും പരസഹായം കൂടാതെ എഴുന്നേറ്റ് നിൽക്കാൻ കഴിയുന്ന ഒരു ചാലിൽ ഒരു സ്ത്രീ അബദ്ധത്തിൽ മരിച്ചു എന്നുള്ളത് സഭയിലെ വിശ്വാസികളും നാട്ടുകാരും സംശയത്തോടെ ആണ് കാണുന്നത്. മാത്രമല്ല ബോഡി കണ്ട പോലീസ് ഉദ്യോഗസ്ഥൻ “ഈ വെള്ളത്തിൽ വീണാണോ ഇവർ മരിച്ചത്” എന്ന് ആശ്ചര്യത്തോടെ ചോദിച്ചതും സംശയം വർദ്ധിപ്പിക്കുന്നു. കൂടാതെ പോസ്റ്റ്മോർട്ടം സംബന്ധിച്ചുള്ള യാതൊരു വിവരവും ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ചിത്രത്തിൽ കാണുന്ന കുളത്തിൽ കുത്തി നിർത്തിയിരിക്കുന്ന കമ്പിന്റെ ആഴം ഏതാണ്ട് 90 cm മാത്രമാണ്. ഇതിൽ എങ്ങനെ ആണ് 38 വയസ്സുള്ള ഒരു സ്ത്രീ മരിക്കുന്നത്?

മാത്രമല്ല, പത്രത്തിൽ വന്ന വാർത്ത; പുല്ലു പറിക്കുമ്പോൾ കാൽ വഴുതിവീഴുകയായിരുന്നു എന്നു കരുതുന്നു. പോലീസ് സ്ഥലത്തു എത്തി, ഭർത്താവ് ജോമോൻ സ്ഥലത്ത് ഇല്ലായിരുന്നു.

കന്യാസ്ത്രീകൾക്കു മരിക്കാൻ കിണർ ആണെങ്കിൽ ഇവർക്ക് കുളം എന്ന പോലെയാണ് കാര്യങ്ങൾ. ഇതിന്റെ ദുരൂഹത പുറത്ത് കൊണ്ട് വരുവാൻ വിശ്വാസസമൂഹം ഒന്നായ് പ്രതികരിക്കുക..

Justice For Shiny

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.