ഐപിസിയിലെ അത്ഭുത കൗൺസിലും മുറിമൂക്കൻ രായാവിന്റെ ശുണ്ഠിയും

ഐപിസിയിലെ അത്ഭുത കൗൺസിലും മുറിമൂക്കൻ രായാവിന്റെ ശുണ്ഠിയും
June 24 01:12 2022 Print This Article

കഴിഞ്ഞ ബുധനാഴ്ച (22/06/2022) കുമ്പനാട് നടന്ന ഐപിസി ജനറൽ കൗൺസിലിൽ ഷിബു നെടുവേലി പാസ്റ്ററുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന്, പ്രസിഡന്റിന്റെ അളിയൻ ഊക്കൻ, പഞ്ചാബ് തരികിട കള്ളവോട്ട് കോഴി ,

മുളമൂഢൻ ഞണ്ണി എന്നിങ്ങനെ മൂന്നോ നാലോ പേർ ഒഴികെ ബാക്കി എല്ലാവരും ഏകസ്വരത്തിൽ ആവശ്യം ഉന്നയിച്ചിരുന്നു. അന്യായമായി എടുത്ത സസ്പെൻഷൻ പിൻവലിക്കാൻ ജനറൽ കൗൺസിൽ മുമ്പാകെ പ്രസിഡന്റ് ഉന്നയിച്ച ആവശ്യങ്ങൾ തന്നെ അല്പമെങ്കിലും സുബോധം ഉള്ളവന്റെ വാക്കുകൾ അല്ലായിരുന്നു.

1. സസ്‌പെൻഡ് ചെയ്തതിനെ ചോദ്യം ചെയ്തു ഷിബു പാസ്റ്റർ കൊടുത്ത കേസ് ആദ്യം പിൻവലിക്കുക.( കേസ് ഉണ്ടായത്, സസ്‌പെൻഷൻ നടത്തിയപ്പോൾ ആണെന്ന് അറിയാത്ത പൊട്ടൻ ആണോ ഐപിസി യുടെ ജനറൽ പ്രസിഡന്റ്‌?)

2. പാസ്റ്റർ ഷിബു നെടുവേലിൽ, വരുന്ന ഇലക്ഷനിൽ മത്സരിക്കരുത്.( ഇതിനാൽ തന്നെ പാസ്റ്റർ ഷിബു നെടുവേലിൽ ഇലക്ഷനിൽ മത്സരിക്കുന്നതിനെ ഭയന്നാണ് പ്രസിഡന്റ് ഭരണഘടനാ വിരുദ്ധമായ സസ്പെൻഷൻ നടപടി നടത്തിയത് എന്നത് വ്യക്തം.)

3. തന്റെ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്തതിന് പരസ്യമായി ക്ഷമാപണം നടത്തണം. (അല്ല അറിയാഞ്ഞിട്ടു ചോദിക്കുകയാണ്, ഐപിസി അടിമകളെ, നിങ്ങൾക്ക് വ്യാജവോട്ടിന്റെ ബലത്തിൽ നേതാവായ പ്രസിഡന്റിന്റെ ഗുണ്ടായിസത്തിൽ ലോകത്ത് എവിടെയും പറഞ്ഞു കേട്ടിട്ടില്ലാത്ത വിലക്ക് വന്നാൽ നിങ്ങളുടെ ബന്ധുവിന്റെ വിവാഹത്തിൽ പോലും പങ്കെടുക്കാൻ പാടില്ല എന്ന് എഴുതിയിരിക്കുന്ന ഭരണഘടനയുണ്ടോ? )

ഏതായിരുന്നാലും, രണ്ടോ മൂന്നോ ശിങ്കിടികൾ ഒഴികെ കൗൺസിൽ അംഗങ്ങൾ ഒന്നടങ്കം എതിർപ്പ് പ്രകടിച്ചപ്പോൾ പ്രസിഡന്റ് വെച്ച ഉപാധികൾ കൗൺസിലിൽ ഇരുന്നു തന്നെ ചിലർ പാസ്റ്റർ ഷിബു നെടുവേലിയോട് ഫോണിൽ വിളിച്ചു ചോദിക്കുകയും, അദ്ദേഹം സമ്മതം അറിയിക്കുകയും ചെയ്തു.

അതോടെ തന്റെ കുതന്ത്രം വിലപ്പോകുകയില്ലെന്നു കണ്ട പ്രസിഡന്റിലെ ലെഗ്യോൻ കൂട്ടമായി ഇളകി. പ്രസിഡന്റ് ഉടൻ അടുത്ത ആവശ്യം മുൻപോട്ട് വച്ചു, കേരള സ്റ്റേറ്റ് ഏകദേശം 24 കൂട്ടം കാര്യങ്ങളിൽ ക്രമീകരണം വരുത്താൻ ഉണ്ടെന്നും അത് ക്രമീകരിച്ചിട്ട് വരട്ടെ എന്നും ആയി.

വാസ്തവത്തിൽ അങ്ങനെ ഒരു 24 കൂട്ടം കാര്യങ്ങളെപ്പറ്റി സ്റ്റേറ്റ് ഐപിസി ക്കു യാതൊരു അറിവുമില്ല. വത്സൻ പറഞ്ഞ ഒരു കാര്യം സ്റ്റേറ്റ് ഐപിസി നടത്തിയില്ല എന്നത് വ്യക്തമാണ്. അതായതു ഭൂലോക തെറിയൻ കെ പി കുര്യനെ ആമല്ലൂർ സഭയുടെ പാസ്റ്റർ ആയി വച്ചില്ല. ഈ യാഥാർത്ഥ്യം അറിയാവുന്ന കൗൺസിൽ അംഗങ്ങൾ ആ 24 കൂട്ടം കാര്യങ്ങൾ എവിടെ എഴുതിയിരിക്കുന്നു, എന്ത് കൊണ്ട് അവ നേരത്തെ പറഞ്ഞില്ല, അങ്ങനെ കുറെ കാര്യങ്ങൾ അഥവാ ഉണ്ടെങ്കിൽ അതിനു സ്റ്റേറ്റ് സെക്രട്ടറിയെ മാത്രം എന്തിനു ഉപദ്രവിക്കുന്നു. എന്ത് കൊണ്ട് ബാക്കി സ്റ്റേറ്റ് എക്‌സിക്യുട്ടീവ്സിനു അത് ബാധകമാകുന്നില്ല എന്നെല്ലാം ചോദിച്ചതോടെ രായാവിന്റെ മട്ടും ഭാവവും മാറി വീണ്ടും വൈലന്റ് ആയി. അതോടെ കൗൺസിലിൽ ചിലരോട് നിങ്ങൾ എന്നെ പേടിപ്പിക്കാൻ നോക്കണ്ട, എന്ന വെല്ലുവിളി ആയി,

ഇത് കേട്ട കൗൺസിൽ അംഗങ്ങൾ താനും ഞങ്ങളെ പേടിപ്പിക്കാൻ നോക്കണ്ട എന്നു തിരിച്ചടിച്ചു. ചുരുക്കിപ്പറഞ്ഞാൽ തെരുവ് ഗുണ്ടയുടെ നിലവാരത്തിൽ അധപതിച്ച ലഗ്യോൻ കയറിയ ഐപിസി ജനറൽ പ്രസിഡന്റിനെ ആണ്, ജനറൽ കൗൺസിൽ അംഗങ്ങൾ കഴിഞ്ഞ ദിവസം കണ്ടത്. ഒടുക്കം, മൂക്കത്ത് ശുണ്ഠി വച്ച മുറിമൂക്കൻ രായാവ് കൗൺസിലിൽ നിന്നും ഇറങ്ങിപ്പോയി. അങ്ങനെ ദുരാത്മാവ് ബാധിച്ച പ്രസിഡന്റ് ഇറങ്ങിപോയതോടെ ശാന്തമായ കൗൺസിൽ സമിതി പാസ്റ്റർ കെസി ജോൺ പ്രാർത്ഥിച്ചു അവസാനിപ്പിക്കുക ആയിരുന്നു.

ഇതിനിടെ ഓൾറെഡി സസ്‌പെൻഷനിൽ നിൽക്കുന്ന ഷിബു നെടുവേലി പാസ്റ്റർക്ക്, അടുത്ത ഒരു സസ്പെൻഷനും കൂടി രായാവ് അയച്ചുകഴിഞ്ഞിരുന്നു. അതിന്റെ കാരണം ആണ് ബഹുരസം, അദ്ദേഹം തന്റെ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്തു അത്രേ.

തെരുവ് നായ്ക്കൾ പോലും കാണിക്കാത്ത വൈകൃത നയങ്ങൾ ആണ് നിലവിൽ ഐപിസി യിലെ അരങ്ങേറുന്നത് എന്ന് വ്യക്തം. തലമുറ തലമുറയായി തട്ടിപ്പും വഞ്ചനയും കൈമുതലായി കിട്ടിയ ജനറൽ പ്രസിഡന്റിന്റെ സാത്താന്യ നുകത്തിൽ നിന്ന് ഐപിസി ക്കു മേലാൽ ശാപമോക്ഷം ഉണ്ടാകണമെങ്കിൽ ആ ജനുസിൽ പെട്ട ഒരെണ്ണത്തെയും ഐപിസി യുടെ മണ്ണിൽ കാലു കുത്തിക്കാതിരിക്കാൻ വിശ്വാസികൾ തുനിഞ്ഞിറങ്ങണം.

എന്നാൽ താൻ ഇറങ്ങിപോകും മുമ്പ് ഐപിസി യെ മുടിക്കാനുള്ള മറ്റു പദ്ധതികളും ഇതേ സമിതിയിൽ ഇറക്കി നോക്കി. അതായത് ഐപിസി യുടെ ഭരണഘടന തിരുത്തുന്ന വിഷയവും ചർച്ച ആയി. അത് സംബന്ധിച്ച് നടക്കാൻ പോകുന്നത് വലിയ അട്ടിമറിയും തരികിടകളും ആണ്. പിന്നാലെ ആ വിവരങ്ങൾ എഴുതുന്നതാണ്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.