ആർ തിരഞ്ഞെടുക്കപ്പെടും ?

ആർ തിരഞ്ഞെടുക്കപ്പെടും ?
September 24 10:54 2019 Print This Article

പെന്തക്കൊസ്തു സമൂഹം ഒന്നടങ്കം നോക്കി നിൽക്കുന്ന ഒരു ഇലക്ഷനാണ് അടുത്ത മാസം നടക്കുന്നത്. കാലമിത്രയുംനാൾ നടക്കാത്ത ശക്തവും ആവേശകരവുമാണ് ഇത്തവണത്തെ   മത്സരം എന്നാണ് അണികളുടെ വിലയിരുത്തൽ.
അതിനു പ്രധാനകാരണം എബ്രഹാം കുടുംബത്തിൽ നിന്നുമുള്ള പ്രസിഡന്റ്  സ്‌ഥാനാർത്ഥിത്വം, അതും കട്ടക്ക് നിൽക്കുന്ന പാസ്റ്റർ. കെ സി ജോൺ, പാസ്റ്റർ. ബേബി വർഗ്ഗീസ് എന്നിവർക്കൊപ്പം.
ഐപിസിയുടെ അമരക്കാരനും ശില്പിയുമായ കെ ഇ എബ്രഹാം കുടുംബം ഇനി മടങ്ങിവരില്ല എന്ന് ചിന്തിച്ചിരുന്നവരാണ് ഏറെയും, എന്നാൽ പാസ്റ്റർ വത്സൻ എബ്രഹാമിന്റെ സ്‌ഥാനാർത്ഥിത്വം ഒരു പരിധിവരെ ആഗോള ഐപിസിയിൽ ചർച്ചക്ക് കാരണമായി. ആയതിനാൽ പലരുടെയും ഉറക്കവും പോയി. എതിർ സ്‌ഥാനത്തുള്ളവർ അശേഷം മോശമല്ല എന്നതാണ് ഏറെ വെല്ലുവിളി ഉയർത്തുന്നത്.

കാലങ്ങളായി ഐപിസിയിൽ നേതൃത്വസ്‌ഥാനത്തു ഇരുന്നു ജനങ്ങൾക്കിടയിൽ  നായകപരിവേഷം കെട്ടിപ്പടുത്തിയ കെസിയെ തകർക്കാനും അത്രപെട്ടന്നാവില്ല, അപ്പോൾ തന്നെ മൂന്ന് പ്രസിഡന്റ് സ്‌ഥാനാർത്ഥികളും പൊതുവിൽ നേരിടുന്ന വെല്ലുവിളികൾ ഏറെയാണ്. മൂന്നുപേരും ഐപിസിയിലെ സീനിയർ ശുശ്രൂഷകരും ഇതര ഉത്തരവാദിത്വങ്ങൾ ഉള്ളവരും ആണ്. പലർക്കും അത് നേരിയ വെല്ലുവിളികൾക്കു കാരണമാകും എന്നതിൽ തർക്കം ഇല്ല. അപ്പോൾ തന്നെ അമേരിക്കൻ സിറ്റിസൺഷിപ്പ് തുടങ്ങിയവയും ചർച്ചകൾക്ക് കാരണമാകുന്നു.

ഐപിസിയുടെ പിതാക്കന്മാർ എന്ന് അറിയപ്പെടുന്ന പാസ്റ്റർ എബ്രഹാം കുടുംബം മടങ്ങി വരരുത് എന്ന് ആഗ്രഹിക്കുന്ന ഒരു കൂട്ടം തല്പരകക്ഷികൾ ഇല്ലാതില്ല. ആരോഗ്യകരമായ ഒരു മത്സരത്തിന് പകരം എബ്രഹാം കുടുംബത്തെ അധിക്ഷേപിക്കാനും കരിവാരിതേക്കാനും എതിർ കക്ഷികളുടെ അണികൾ ശ്രമിക്കുന്നുമുണ്ട്.
അപ്പോൾ തന്നെ മൂന്നാം മുന്നണി പ്രബലപ്പെട്ടു എന്നതാണ് മറ്റൊരു വസ്തുത. മൂന്നാം മുന്നണിയിലെ സെക്രട്ടറി സ്‌ഥാനാർത്ഥി കാലുവാരി കെസി പാളയത്തിൽ എത്തിയത് കെസി പാനലിനു തെല്ലു ഷീണം വരുത്തിയിട്ടുണ്ട്.
പാസ്റ്റർ ബാബിവർഗ്ഗീസ്‌ പാനലിനെ ക്ഷയിപ്പിക്കാം എന്ന് ധരിച്ചാണ് നീക്കങ്ങൾ നടത്തിയത് എങ്കിലും അത് അദ്ദേഹത്തിന് ഗുണം ചെയ്തു എന്നാണ് പൊതുജന സംസാരം. അങ്കത്തിൽ പാസ്റ്റർ വത്സന്റെയും കെസിയുടെയും വോട്ടുകൾ വീതം വെച്ചുപോകുമ്പോൾ അതും ബേബി വർഗ്ഗീസിന് മുന്നേറ്റത്തിന് കാരണം ആകാനുള്ള സാദ്ധ്യതകൾ ഐപിസി വിദഗ്‌ദ്ധർ തള്ളിക്കളയുന്നില്ല.

കെ സിയേയും കൂട്ടരെയും വിശ്വാസികൾ അംഗീകരിക്കുകയും അനുകൂലിക്കുകയും ചെയ്യുമ്പോൾ തന്നെ ഒരു മാറ്റം അനിവാര്യം എന്ന് ചിന്തിക്കുന്നവരാണ് ഏറെയും. അത് വത്സൻ എബ്രഹാമിന് ഗുണത്തിന് കാരണമാകും. അപ്പോൾ തന്നെ ചെറുപ്പക്കാരായ വോട്ടേഴ്‌സ് കെസി പക്ഷമാണ് എന്നത് തള്ളിക്കളയാൻ ആവില്ല.
എബ്രഹാം കുടുംബത്തിലെ വോട്ടുപിടുത്തവും കുടുംബ ഇടപെടലുകളും ഇഷ്ടപ്പെടാത്തവരും പാസ്റ്റർ ബേബിവർഗ്ഗീസിനെയും കെസിയേയും അനുകൂലിക്കുന്നവരാണ്.
ചെറുപ്പക്കാരെ ഒഴിവാക്കിയുള്ള രാഷ്ട്രീയ ചിന്തക്ക് ആക്കം കൂടി സ്വയമായുള്ള അദ്ധ്വാനം എത്രത്തോളം ഗുണം ചെയ്യും എന്നത് ചോദ്യചിഹ്നമാണ്.
വത്സൻ കുടുംബം തഴഞ്ഞ പലരും ബേബി വർഗ്ഗീസിന്റെ പാളയത്തിൽ കയറി എന്നതാണ് മറ്റൊരു വസ്തുത. രാഷ്ട്രീയ ചിന്തക്കപ്പുറം വ്യക്തികളെ മാർക്കറ്റ് ചെയ്യാൻ കഴിയാതെ പോകുന്നതായിട്ടാണ് അറിവുകൾ.
എന്നാൽ ജയത്തിനു ഏതറ്റം വരെയും പോകാനും കാണാനും മറ്റു കൂട്ടർ തയ്യാറാകുന്നത് ഏറെ വെല്ലുവിളി ഉയർത്തുന്നു.

ഹെബ്രോൻപുരം, ബംഗ്ളാവ്, ആധാരം തുടങ്ങിയ വിഷയങ്ങൾ കൂടെ കൂടെ എടുത്തിട്ട് ഈ കുടുംമ്പത്തെ അപമാനിക്കാനുള്ള ഒരു നീക്കം കെസി പക്ഷത്തെ ചെറുപ്പക്കാർ നടത്തുന്നു എന്നത് വ്യക്തമാണ്. യുവത്വം അറിയാത്ത ഐപിസിക്ക് വേണ്ടി സ്വന്തം ജീവിതം പങ്കിട്ട കുടുംബമാണ് എബ്രഹാം കുടുംബം. ദൈവനീതി ഈ വിഷയത്തിൽ ഇല്ലാതെ പോകുമോ എന്നത് പ്രായമുള്ള അപ്പച്ചന്മാരും സീനിയർ പാസ്റ്റേഴ്സും ചോദിക്കുമ്പോൾ ഈ തലമുറക്ക് അതൊന്നും ഉൾകൊള്ളാൻ കഴിയില്ല. അവർക്കു പുത്തൻ ആശയങ്ങളും ചിന്താഗതികളെയും പ്രോത്സാഹിപ്പിക്കുന്ന ആൾക്കാരെയാണ് ഏറെ സ്വാഗതം.
ഏറെ വിനയവും സമർപ്പണവും ഉള്ള പാസ്റ്റർ ബേബി വർഗ്ഗീസിന്റെ മൂന്നാം മുന്നണിയുടെ നീക്കങ്ങളും ശക്തമാകുന്നതുകൊണ്ടു ഇലക്ഷനിൽ വിജയസാധ്യതകൾ ആർക്കെന്നത്‌ നിർണ്ണയിക്കുന്നതും ഒരു മുൻവിധി മാത്രമാണ്.
കൂടെ കൂടെ നിലവിലുള്ള ട്രഷറാറും കെസി യും ചേർന്നിരിക്കുന്ന  എഫ് സി ആർ എ വസ്തുതകളുടെ വ്യാജവും വിശ്വാസികൾക്കു പുച്ഛമായി തുടങ്ങി. ഗവർമെന്റ് എഫ് സി ആർ എ ഫ്രീസ് ചെയ്തത് അങ്ങനെ ആക്കിയിട്ടില്ല എന്ന് പറഞ്ഞു ഫലിപ്പിക്കാനുള്ള  ശ്രമം നാണക്കേടിലേക്കാണ് നടത്തുന്നത്.
സെക്രട്ടറി സ്‌ഥാനത്തു നിന്നും ജേക്കബ് ജോണിന്റെ പിന്മാറ്റവും കെസി പാളയത്തിൽ ഷീണം ചെലുത്തും. സജിപോൾ ഇറക്കുന്ന വ്യാജപ്രചാരണങ്ങൾ വിശ്വാസ സമൂഹത്തിനു അതൃപ്തിക്കും അസംതൃപ്തിക്കും ഇടയാക്കുന്നു. അദ്ദേഹത്തിന്റെ വോയിസ് ക്ലിപ്പുകൾ നവമാധ്യമങ്ങളിൽ കൂടി പ്രചരിക്കുന്നതിൽ ഒട്ടുമിക്കവയും എബ്രഹാം കുടുംബത്തിന് എതിരേയുള്ളതാണ്. ഇത് ഇലക്ഷൻ സമയത്തെ വ്യജപ്രചരണം ആണ് എന്ന് എബ്രഹാം കുടുംബം അറിയിച്ചതിനെ തുടർന്ന് വിശാസികൾക്കിടയിൽ കെസി പാനലിൽനെക്കുറിച്ചുള്ള മതിപ്പു കുറയ്ക്കും.
അപ്പോൾ തന്നെ എന്ത് ചോദിച്ചാലും തെറ്റോ ശരിയോ എന്തുമായാലും ഉത്തരമുള്ള പാസ്റ്റർ കെസിയെ ജങ്ങൾക്കു മാറ്റി നിർത്തുവാനും കഴിയുന്നില്ല.

മൂന്നാം മുന്നണിയുടെ പ്രവർത്തനങ്ങൾ ഇതുവരെ മാതൃകാപരമായിട്ടാണ് പോകുന്നത്. ആരോപണങ്ങളിൽ നിന്നും അകലം വിട്ടു നിൽക്കുന്ന പാസ്റ്റർ ബേബി വർഗ്ഗീസ്‌ മറ്റു ഇതര സ്‌ഥാനാർത്ഥികൾക്കു വലിയ  വെല്ലുവിളിയാണ്.
എത്ര കൂട്ടിക്കിഴിച്ചാലും ജയപരാജയങ്ങൾ മുൻവിധികൊണ്ട് പറയാൻ കഴിയാത്ത അത്ര ശക്തമാണ് ഈ മത്സരം.

ഇത്തവണ വത്സൻ എബ്രഹാം അധികാരത്തിൽ വന്നാൽ ഐപിസിയുടെ ഒരു വലിയ നാളത്തെ സ്വപ്നമാണ് നേടാൻ പോകുന്നത്. മറിച്ചു കെ സി ജയിച്ചാൽ അതിനർത്ഥം അദ്ദേഹത്തിന്റെ ജനനായകത്വത്തെ തകർക്കാൻ ഐപിസിയിൽ ആരും ഇല്ല എന്നതാണ്. എല്ലാമുപരി പാസ്റ്റർ ബേബി വർഗ്ഗീസ് ആണ് ജയിക്കുന്നതെങ്കിൽ വിശ്വാസികൾ ഒരു മാറ്റത്തിനായി കാത്തിരുന്നത് അവർ നേടി എന്ന് സമ്മതിക്കേണ്ടി വരും…
എന്തായാലും കാത്തിരുന്നു കാണാം.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.