ഐപിസി കേരളാ സ്റ്റേറ്റ് കേസ് നടത്താൻ കമ്മിറ്റിയെ തിരഞ്ഞെടുത്തു

by Vadakkan | 18 February 2020 8:47 PM

ഐ പി സി സെന്റർ പാസ്റ്ററർമാരെ സ്ഥലം മാറ്റാൻ കൂടിയയോഗം സ്ഥലംമാറ്റം ആവശ്യപ്പെടുന്നവർക്കെതിരെ കേസ് നടത്താൻ 20 അംഗ കമ്മിറ്റിയെ നിയോഗിച്ചു. സ്ഥലം മാറ്റം പാടില്ലായെന്ന് കെ.സി. ജോൺ, രാജു മേത്ര, നെടുവേലി തുടങ്ങിയവർ ശക്തമായി വാദിച്ചു.

നെടുവേലിയുടെ ഭാവാഭിനയം അവർണ്ണനീയം…. സഭയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്നവരുടെ ഭീഷണിക്ക് വഴങ്ങരുതെന്ന് കെസി ജോൺ പ്രഖ്യാപിച്ചു. സ്ഥലം മാറ്റം ആവശ്യപ്പെടുന്നവർ ആത്മാക്കളെ നേടാത്തവരും, സഭകൾ സ്ഥാപിക്കാത്തവരും, പൈശാചിക ശക്തിയിൽ പ്രവർത്തിക്കുന്നവരും, വിദേശത്ത് ജോലി ചെയ്ത് കോടികൾ സമ്പാദിച്ചവരുമാണെന്നും കെ. സി. ജോൺ പറഞ്ഞു.

കോഴഞ്ചേരി നിയമപണ്ഡിതൻ പാസ്റ്റർ മോനച്ചനോടൊപ്പം സ്റ്റേറ്റ് ജനറൽ ഭാരവാഹികൾ, കെ. സി ജോൺ, കെ .സി തോമസ്, വർഗീസ് മത്തായി, ഏബ്രഹാം ജോർജ്ജ്‌, രാജു മേത്ര, ഫിലിപ്പ് പി തോമസ് തുടങ്ങിയവർ കമിറ്റിയിലുണ്ട്. ഇതിൽ ചിലർ മാറ്റ അനുകൂലികളാണ്.

കേസ് കൊടുക്കുന്നവരെ പ്രിസ്ബറ്ററിയിൽ വിളിച്ച് സമാധാന ചർച്ച നടത്തണമെന്ന റിച്ചാർസിന്റെയും ഫിലിപ്പിയുടെയും ആവശ്യം നെടുവേലി അംഗീകരിച്ചില്ല. ജ്ഞാനികൾ സഭയിൽ ഇല്ലല്ലോ. ഇനി കോടതി ശരണം…..

മാത്രമല്ല, കേരളാ സ്റ്റേറ്റ് കൗൺസിൽ ബാങ്കിൽ നിന്നും പത്ത് ലക്ഷം ലോൺ എടുക്കാനുള്ള രഹസ്യ നീക്കം പാളി. ഇന്നത്തെ പ്രിസ്‌ബിറ്ററിയിൽ ഒരംഗം ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ആ രഹസ്യം പുറത്തായി. വെബ് പോർട്ടലിന് 20 ലക്ഷം കൊടുത്തെന്നും,ഉടനെ ബാക്കി 4 ലക്ഷം കൊടുക്കാനാണ് ലോണെടുക്കുന്നത് പോലും.

ലോൺ എടുക്കരുതെന്നും വെബ് പോർട്ടലിന് ഇനി പൈസാ കൊടുക്കരുതെന്നും അംഗങ്ങൾ പറഞ്ഞു. വാടക കൊടുക്കാതില്ലാത്തവരെയും പട്ടിണിക്കാരെയും സഹായിക്കാൻ കാശില്ല.  നെടുവേലിയുടെ അളിയന് കമ്പൂട്ടർ കളിക്കാൻ 24 ലക്ഷം, കൂടാതെ 25000 മാസശമ്പളം ????

Source URL: https://padayali.com/ipc-kerala-state-cases/