ഐപിസി സർവ്വ നാശത്തിലേക്ക്.. ഭരണഘടന ഭേദഗതി വിശ്വാസികളെ വിൽക്കുന്നതിന്‌ സമം

ഐപിസി സർവ്വ നാശത്തിലേക്ക്.. ഭരണഘടന ഭേദഗതി വിശ്വാസികളെ വിൽക്കുന്നതിന്‌ സമം
August 27 18:58 2022 Print This Article

ഐപിസി വീണ്ടും സമ്പൂർണ്ണ പതനത്തിലേക്കു പോകുന്നു. സെപ്റ്റംബർ ഒന്നിന് നടക്കുന്ന ജനറൽ ബോഡി ഐപിസി യെ സംബന്ധിച്ച് നിർണ്ണായകമാണ്. ഭരണഘടനാ ഭേദഗതിയിലൂടെ ജനറൽ പ്രസിഡന്റ്‌ ഐപിസി യെ കെട്ടിതൂക്കിയിട്ട് തുരുമ്പ് വിലക്ക് വിൽക്കാൻ ഉള്ള പദ്ധതികൾ ആണ് രൂപീകരിക്കുന്നത്. ജനറൽ ഇലക്ഷനിൽ എന്നപോലെ തങ്ങൾക്കു അനുഭാവികൾ ആയി നൂറുകണക്കിന് ആളുകളെ അന്യ സംസ്ഥാനങ്ങളിൽ നിന്നും ദിവസക്കൂലി കൊടുത്ത് വത്സനും കൂട്ടരും കുമ്പനാട്ട് എത്തിക്കും എന്ന് അറിയുന്നു.

കഴിഞ്ഞ ദിവസം കേരളത്തിൽ എത്തിയ വത്സൻ 25/ആഗസ്റ്റ് /22 വ്യാഴാഴ്ച ഒരു പറ്റം തരികിട സെന്റർ പാസ്റ്റർമാരെ വിളിച്ചുകൂട്ടി കള്ളക്കമ്മട്ടത്തിനുള്ള കളികൾ നടത്തിക്കഴിഞ്ഞു. പലർക്കും ആജീവനാന്തം സെന്ററുകളിൽ തുടരാം എന്ന വ്യാമോഹം കെട്ടി പടുത്താണ് ഭരണഘടന ഭേദഗതിക്കു സെന്റർ പാസ്റ്റർമാരെ വലയിൽ ആക്കിയുള്ള ചരട് വലികൾ ജനറൽ പ്രസിഡന്റ്‌ നടത്തുന്നത്.

ഗുരുതരമായ സഭാ/ സഘടന നാശത്തിനുള്ള എല്ലാ തരികിടകളും കോർത്തിണക്കിയാണ് പുതിയ ഭരണഘടന കൊണ്ടു വരുന്നത്. നിലവിലുള്ള ഭരണഘടനയും സാഹചര്യവും അനുസരിച്ചു വത്സനു ഐപിസി യിൽ തുടരാൻ ആവില്ല. അതിനാലാണ് ഇപ്പോൾ ഉള്ള ഭരണഘടനയെ തകർക്കുന്ന കളികൾ കർമ്മം മഹതിയാം ബാബിലോണിന്റെ സന്തതി ഒപ്പിക്കുന്നത്.

നിലവിലെ ഭരണഘടന തകർത്തു, കൊണ്ടു വരാൻ ശ്രമിക്കുന്ന തട്ടിപ്പ് ഘടന പ്രഥമ ദൃഷ്ട്യാ വിശ്വാസികൾക്കും അവർ കൂടി പ്രതിനിദാനം ചെയ്യുന്ന കൗൺസിലിനും തീർത്തും എതിരാണ്. ഏതു തറവേല കാണിച്ചും ഭരണത്തിൽ വരുന്ന പാസ്റ്റർക്കും അയാളുടെ ലാഭവിഹിതം പങ്കിടുന്ന ശിങ്കിടികൾക്കും ലോക്കൽ വിശ്വാസികളെ പന്ത് പോലെ തട്ടുവാൻ പറ്റുന്ന രീതിയിൽ പ്രസ്ബിറ്ററിക്കു മാത്രം അധികാരം നൽകി സഭയെ മത കോടതി പോലെ ആക്കുന്ന രീതിയാണ് വത്സൻ ലക്ഷ്യം വയ്ക്കുന്നത്. അതായത് ആരെങ്കിലും വത്സന്റെ കൊള്ളയടികൾ എതിർത്താൽ പ്രസ്ബിറ്ററിക്കു ലോക്കൽ സഭയുടെ അനുവാദം പോലും ഇല്ലാതെ ആരെയും എവിടെയും നിന്ന് പുറത്താക്കാൻ കഴിയുന്ന തരത്തിൽ ഉള്ള സാധാന്യത ആണിത്.

അനിവാര്യമായി ചർച്ച ചെയ്യേണ്ട പല വിഷയങ്ങളും, ജനറൽ ബോഡി അജണ്ടയിൽ ചേർത്തിട്ടുമില്ല, ദശാബ്ദങ്ങളായി ഐപിസി യുടെ ഓഫീസ് സമുച്ചയം സഹിതമുള്ള ഭൂമിയുടെയും മറ്റും ആധാരങ്ങൾ കാണ്മാനില്ല. ഇതൊക്കെ കുമ്പനാട് മാഫിയ വിഴുങ്ങി എന്നതാണ് യാഥാർഥ്യം. ഇതൊക്കെ വെട്ടിച്ചും അടിച്ചുമാറ്റിയും പ്രസ്ഥാനത്തെ കൊള്ളയടിച്ചവർ തന്നെ ഭരണ ഘടന തിരുത്തുന്നതും അപകടകാരമാണ്.

സെന്റർ പാസ്റ്റർമാരെ, എന്നേക്കും വാഴിക്കുന്ന തട്ടിപ്പും പുതിയ കരടിൽ ഉൾപ്പെടുത്തുന്നു. കാലാവധി ഇപ്പോൾ ഉള്ളത് മൂന്നു കൊല്ലം ആണ്, അത് ഏഴായി ഉയർത്തുകയും അത് കഴിഞ്ഞും അവരെ മാറ്റാൻ സെന്റർ സമിതിയുടെ മൂന്നിൽ രണ്ടു ഭൂരിപക്ഷ വോട്ട് വേണം. ചുരുക്കി പറഞ്ഞാൽ ഓരോ സെന്ററിലും ഗ്രൂപ്പിസം വളരാൻ സെന്റർ പാസ്റ്റർ തന്നെ കാരണം ആകും. നിലവിൽ സ്റ്റേറ്റ് / ജനറൽ തലങ്ങളിൽ ഉള്ള ഗ്രൂപ്പിസം സെന്ററിലേക്കും ലോക്കൽ സഭകളിലേക്കും വ്യാപിപ്പിക്കും എന്ന് വ്യക്തം.

ഇതിനായി തന്നെ, ഇവർ കൗൺസിലിൽ വിശ്വാസികളുടെ എണ്ണം കുറക്കുന്നതിനു വേണ്ടി പ്രതിനിധികളുടെ എണ്ണവും കുറക്കുന്നു. അപ്പോൾ തന്നെ, പാസ്റ്റർസിന്റെ എണ്ണം കൂട്ടുകയും ചെയ്യുന്നു. ഈ സ്ഥിതിയിൽ വിശ്വാസികൾക്ക് സഭയിൽ ഉള്ള സ്ഥാനം – ഭാരം വലിക്കുന്ന കഴുതയുടേതോ, കൊന്നു തിന്നാൻ മാത്രം വളർത്തുന്ന ബ്രോയിലർ കോഴിയുടേതോ പോലെ മാത്രം ആകും.

ഒരു നേതൃത്വം തിരഞ്ഞെടുക്കപ്പെട്ട ശേഷം, സകല കൊള്ളരുതായ്മയും കാണിച്ചു കൂട്ടി സഭയെ ലോകം മുഴുവൻ വില്പന ചരക്കാക്കി കോടികൾ വെട്ടിച്ചിട്ട്, ഭരണ കാലാവധി തീരാൻ ആഴ്ചകൾ മാത്രം ബാക്കിയുള്ളപ്പോൾ ഭരണഘടന തിരുത്തി ഭരണത്തിൽ തുടരാൻ ശ്രമിക്കുന്നത് വത്സന്റെയും കൂട്ട് കച്ചവടക്കാരുടെയും തട്ടിപ്പ് മാത്രമാണ്.

കരട് രേഖയിലെ മറ്റൊരു വ്യാജം ശ്രദ്ധിക്കുക, പ്രസിഡന്റിനും സെക്രട്ടറിക്കും ലോകം മുഴുവൻ തെണ്ടി നടക്കാം, എങ്ങനെ എങ്കിലും എപ്പോളെങ്കിലും ആയി 60 ദിവസം തികച്ചാൽ മതി. പക്ഷെ ട്രഷറർ ആഴ്ചയിൽ ഒന്ന് കുമ്പനാട് ഓഫീസിൽ ഉണ്ടായിരിക്കണം, ഇത് മുളമൂഢനു വേണ്ടി മാത്രം ഉണ്ടാക്കിയ പോയിന്റ് ആണെന്ന് കരുതാം. ഇതേ തട്ടിപ്പ് ജോയിൻ സെക്രട്ടറിയുടെ കാര്യത്തിലും ആവർത്തിക്കുന്നു.

കൗൺസിലിൽ ചർച്ച ചെയ്യാത്ത വിഷയവും, കരടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, ഇത് എതിർത്തു കൊണ്ട് കൗൺസിൽ അംഗം കൂടി ആയ ജെയിംസ് വർക്കി, നിലമ്പൂർ എല്ലാ പ്രസ്ബിറ്ററി അംഗങ്ങൾക്കും കത്തയച്ചു. ഒരു മറുപടിയും ഉണ്ടാവില്ല എന്ന് പ്രത്യേകം പറയണ്ടല്ലോ.

ഭരണ ഘടന തിരുത്തുന്ന വിവരം നേരാംവണ്ണം വിശ്വാസികളെ അറിയിച്ചിട്ടില്ല. തിരുത്തിയ ഭരണഘടനാ കൗൺസിൽ അംഗങ്ങളെ പ്പോലും ബോധിപ്പിച്ചില്ല. കൗൺസിൽ അംഗങ്ങൾ ചോദിച്ചിട്ട് പോലും തിരുത്തിയ ഭരണഘടനാ കോപ്പി ആർക്കും നൽകിയില്ല. മുമ്പ് അനൗദ്യോഗികമായി പുറത്തായ കരടിൽ ഉപദേശ വിഷയങ്ങൾ വരെ അട്ടിമറിക്കാൻ ശ്രമം നടന്നത് വിവാദമായിരുന്നു. തുടർന്ന് അതിനു ഞങ്ങൾക്ക് അറിയില്ല എന്ന് പറഞ്ഞു വത്സനും കൂട്ടരും നാടകം കളി നടത്തി രക്ഷപ്പെടുക ആയിരുന്നു.

ജനറൽ ബോഡി നടത്താൻ ഒരാഴ്ച മാത്രം ബാക്കി ഉള്ളപ്പോൾ ആണ് തിരുത്തിയ ഭാഗങ്ങൾ എന്ന പേരിൽ ഒരു pdf പുറത്തു വരുന്നത്. അത് പോലും ഔദ്യോഗികമായി ലോക്കൽ സഭകൾക്ക് അയച്ചിട്ടില്ല. എല്ലാ നിലയിലും ഐപിസി യുടെ എതിർക്രിസ്തു ആയിട്ടാണ് വത്സൻ ഇപ്പോൾ പ്രവർത്തിക്കുന്നത്. അതിന്റെ ഭാഗമായി സഭയെ നശിപ്പിക്കുന്നതാണ് ഈ ഭേദഗതി വ്യാജം.

വിശ്വാസികളും, സുവിശേഷകരും, പാസ്റ്റർമാരും ആയവർ ഈ സാത്താന്യതയെ ഇപ്പോൾ എതിർക്കുന്നില്ല എങ്കിൽ, പ്രസ്ഥാനത്തെ പൂർണ്ണമായും പിശാച് വിഴുങ്ങുന്നത് നിങ്ങളുടെ മൗന അനുവാദത്തോടെ ആയിരിക്കും എന്നതാണ് യാഥാർത്ഥ്യം.

view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.