ഐപിസി ജനറൽ കൗൺസിൽ ഒരു നേർ ചിത്രം.

ഐപിസി ജനറൽ കൗൺസിൽ ഒരു നേർ ചിത്രം.
April 15 19:19 2023 Print This Article

കഴിഞ്ഞ 7 മാസം മുമ്പ് കാലാവധി തീർന്ന ജനറൽ കൗൺസിൽ അത് കഴിഞ്ഞു നാല് പ്രാവശ്യം കൂടി. ഒരു പ്രാവശ്യം അംഗങ്ങളുടെ ആനുപാത സംഘ്യ തികയാതെ നടത്താൻ കഴിയാതെയും പോയി. നിലവിൽ ഉള്ള ജനറൽ കൗൺസിൽ എന്ന് പറയുന്നത് മൂന്നു വർഷം മുമ്പ് സ്റ്റേറ്റുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവർ ആണോ അതോ ആറു മാസം മുമ്പ് സ്റ്റേറ്റുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവർ ആണോ എന്ന് അറിയാതെ ഒരു തരം അവിയൽ പരുവത്തിൽ ആണ് ഐപിസി ഇപ്പോൾ മുൻപോട്ട് പോകുന്നത്.

കഴിഞ്ഞ ചില ആഴ്ചകൾ ആയി വത്സൻ എബ്രഹാമിന്റെ കയ്യിൽ നിന്ന് കാശ് വാങ്ങി ബംഗ്ലാവിൽ ഇടയ്ക്കിടെ വിരുന്നു വിഴുങ്ങുന്ന ചില ദ്രവ്യാഗ്രഹികളായ സെന്റർ പാസ്റ്റർമാരെ കയ്യിൽ എടുത്തു പല സഭകളിലും കാച്ചാനം വർക്കി പോലെയുള്ള സഭാ കച്ചവടക്കാരുടെ വീട്ടിലും കുറെ പാസ്റ്റർമാരെ വിളിച്ചു കൂട്ടി ന്യായീകരണ യോഗങ്ങൾ നടത്തിക്കൊണ്ടിരുന്ന പ്രസിഡന്റ് ജനറൽ കൗൺസിൽ ആകാറായപ്പോൾ അമേരിക്കക്ക് മുങ്ങി. അങ്ങനെ കുമ്പനാട് നേരിട്ട് കൗൺസിൽ യോഗം നടത്താതെ അത് സൂമിൽ ആക്കി മാറ്റി.

കഴിഞ്ഞ 12 /4/2023 നു കൂടിയ ഐപിസി ജനറൽ കൗൺസിൽ എന്നത് വാസ്തവത്തിൽ തിരഞ്ഞെടുക്കപ്പെട്ട കൗൺസിൽ അംഗങ്ങൾക്കു വേണ്ടി നടത്തിയതല്ല. പ്രത്യുത വത്സൻ എബ്രഹാമിന്റെ സ്വാർത്ഥ സ്ഥാപിത താല്പര്യങ്ങൾക്ക് വേണ്ടി മാത്രം നടത്തപ്പെട്ടത് ആയിരുന്നു. അതിനാൽ തന്നെ തന്റെ ആളുകൾക്ക് മാത്രം പ്രാധിനിത്യം നൽകി എന്ന് പറയുന്നതാണ് ശരിയായ വസ്തുത. കാരണം വൽസൻ എബ്രഹാമിനെ അനുകൂലിക്കാത്ത എല്ലാവരെയും സൂമിൽ ‘ മ്യൂട്ട് ‘ ചെയ്തു വച്ചു. അനുകൂലിക്കുന്ന കൂലിക്കാർക്ക് എന്തും പറയാം എന്ന നിലയിലും ആയി. ഭരണഘടനാ ഭേദഗതി ഏലൂർ രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്യാനോ പാസാക്കാനോ വത്സനും കൂട്ടർക്കും കഴിഞ്ഞില്ല. ഏറ്റവും ഒടുവിൽ അതായത് 2023 മാർച്ച് 28 നു പോലും രജിസ്ട്രാർ ഓഫീസിൽ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച നിലവിൽ ഉള്ള ഭരണഘടന ഏതെന്ന ചോദ്യത്തിന് മറുപടി 2004 ൽ പാസാക്കപ്പെട്ട ഭരണഘടന എന്ന് തന്നെയാണ്.

2022 ലെ ഭരണഘടന ജനറൽ ബോഡി പാസാക്കിയതോ, കൗൺസിൽ അംഗീകാരം നൽകിയതോ, അമൻഡ്മെന്റ് കമ്മറ്റി അംഗീകാരം നൽകിയതോ, ഏലൂർ ഡിസ്ട്രിക്റ്റ് രജിസ്ട്രാർ ഓഫീസ് അംഗീകാരം നൽകിയതോ അല്ല.

ഈ കാരണങ്ങളാൽ 2023 ജനുവരിയിൽ കൂടിയ കൗൺസിൽ തിരഞ്ഞെടുത്ത ഇലക്ഷൻ കമ്മീഷണർ (ഫിന്നി സെഖറിയാ) നിലവിലുള്ള ഭരണഘടന അനുസരിച്ച് ഇലക്ഷൻ നടത്തുവാൻ തീരുമാനിച്ചു. ഇതോടെ വത്സൻ എബ്രഹാം ഇലക്ഷൻ കമ്മീഷനെ പിരിച്ചു വിടാനുള്ള കളികൾ നടത്തി. അതിനു വേണ്ടി ആദ്യം ചെയ്തത് ഇലക്ഷൻ കമ്മീഷനു എതിരെ വർഗീസ് മത്തായി എന്ന തന്റെ ശിങ്കിടിയെ കൊണ്ടു വ്യാജ പരാതി എഴുതി വാങ്ങി എന്നതാണ്. ഈ പേരിൽ ഇലക്ഷൻ കമ്മീഷണറെ വത്സൻ എബ്രഹാം പുറത്താക്കി കത്തും ഇറക്കി. കുമ്പനാട് നടക്കുന്ന ഗുണ്ടായിസം കണ്ട് ഫിന്നി സെഖറിയാ സ്ഥലം വിട്ടു.

2004 മുതൽ തുടരുന്ന, നിലവിലുള്ള ഭരണഘടന അനുസരിച്ച് ഇലക്ഷൻ നടത്തിയാൽ പാസ്റ്റർ ജേക്കബ് ജോൺ ഇലക്ഷനിൽ മത്സരിക്കുകയും വൻഭൂരിപക്ഷത്തോടെ ജയിക്കുകയും ചെയ്യും എന്ന ഉത്തമ ബോധ്യം വത്സനും കൂട്ടർക്കും ഉണ്ട്. ദീർഘകാലങ്ങൾ ഐപിസിയെ അടിമത്വത്തിൽ വച്ച് ബംഗ്ലാവിന്റെ അരാജകത്വത്തിന് 6 വർഷം തീർപ്പു കല്പിച്ച വ്യക്തിയും കൂടിയാണ് പാസ്റ്റർ ജേക്കബ് ജോൺ. അതുകൊണ്ടുതന്നെ ജേക്കബ് ജോൺ പാസ്റ്റർ മത്സരിക്കുക എന്ന കാര്യം വത്സൻ എബ്രഹാമിന് എന്നും ഒരു ഭീതിയാണ്. ഇതുകൊണ്ട് തന്നെയാണ് 2022 ഒക്ടോബറിൽ കാലാവധി അവസാനിക്കുമ്പോൾ അതിന്റെ രണ്ടാഴ്ച മുൻപ് നിയമവിരുദ്ധമായി ജനറൽബോഡി വിളിച്ചുകൂട്ടി ഭരണഘടന ഭേദഗതി വരുത്താൻ കള്ളകളികൾ നടത്തി പാസ്റ്റർ ജേക്കബ് ജോണിനെ ഇലക്ഷനിൽ മത്സരിക്കാൻ അനുവദിക്കാത്ത വിധം നിയമം വളച്ചൊടിക്കാൻ ശ്രമിച്ചത്. അത് പാസാക്കാൻ കഴിയാതെ പോയപ്പോൾ ഇല്ലാത്ത ഭരണഘടന വെച്ച് ഇലക്ഷൻ നടത്താൻ ഇലക്ഷൻ കമ്മീഷനോട് ആവശ്യപ്പെട്ടു. ഇത് പക്ഷെ ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ചിരുന്നില്ല.

ഈ ഘട്ടത്തിൽ ആണ് വത്സൻ എബ്രഹാം ഇലക്ഷൻ കമ്മീഷനെ നിയോഗിച്ച ജനറൽ കൗൺസിലിനോട് പോലും ആലോചിക്കാതെ പിരിച്ചുവിട്ടത്. അതിന്റെ സാധുത നേടിയെടുക്കാൻ ആണ് കഴിഞ്ഞ 12ന് കൗൺസിൽ നടത്തിയത്. പക്ഷേ ഈ കാര്യത്തിൽ തങ്ങളുടെ നിലപാട് പറയുവാൻ ജനറൽ കൗൺസിൽ അംഗങ്ങൾക്ക് അനുവാദം നൽകിയില്ല. എതിർത്തു പറയുന്നവരെ മ്യൂട്ട് ചെയ്തു കൊണ്ടിരുന്നു. തികച്ചും ഏകാധിപത്യപരമായി വത്സൻ തന്റെ തെറ്റുകളെ വെളുപ്പിക്കുകയായിരുന്നു. അതിനു വിൽസൺ ജോസഫിനെ പോലെയുള്ള ആളുകൾ കൂട്ടുനിന്നു എന്നത് ദൈവസഭയുടെ അധഃപ്പതനത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്.

ഏകദേശം 10 പ്രാവശ്യം ജനറൽ കൗൺസിലിൽ സംസാരിക്കാൻ തുടങ്ങുമ്പോൾ, ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജിനെ വത്സൻ എബ്രഹാം ഏർപ്പാടാക്കിയിരിക്കുന്ന കോ ഹോസ്റ്റ് സാജു ജോസഫ് എന്ന IGO കൂലിക്കാരൻ മ്യൂട്ട് ചെയ്തു കൊണ്ടിരുന്നു. 85 പേർ പങ്കെടുത്ത കൗൺസിൽ യോഗത്തിൽ വത്സൻ അബ്രഹാമിന്റെ കൂലിക്കാർക്ക് അല്ലാത്ത അഞ്ചോ ആറോ പേർക്ക് മാത്രം ആണ് അവസരം നൽകിയത്. ബാക്കിയുള്ള പലരും നിരവധി തവണ റിക്വസ്റ്റ് നൽകിയിട്ടും സംസാരിക്കാൻ അനുവദിച്ചില്ല.

ഈ ജനറൽ കൗൺസിൽ കണ്ട ഏറ്റവും വലിയ വികടത്തരം , വത്സൻ തന്റെ ചൊൽപ്പടിക്ക് നിൽക്കുന്ന ഇലക്ഷൻ കമ്മീഷനെ നിയമിക്കാൻ കൗൺസിലിലെ മലിനമാരെ ഉപയോഗിച്ച് ശ്രമിക്കുന്നു എന്നാണ്. സഭയുടെ മര്യാദ പാലിച്ചു വിവാഹം പോലും കഴിക്കാതെ, വ്യഭിചാരം ചെയ്തു ഒരു കൊച്ചിനെ ഉണ്ടാക്കി , കുറച്ചുകാലം അവരെ ഒളിവിൽ പാർപ്പിച്ച് അടുത്തകാലത്ത് മാത്രം കൊച്ചിനെയും അമ്മയെയും വീട്ടിൽ കയറ്റിയ നിരവധി ക്രിമിനൽ കേസിലെ പ്രതിയും തിരുവല്ലയിലും പരിസരപ്രദേശങ്ങളിലും നാട്ടുകാരോടും സഭക്കാരോടും ടാക്സി ഡ്രൈവർമാരോടും വരെ തെറിവിളിയും ഗുണ്ടായിസവുമായി നടക്കുന്നവരെ വരെ വത്സന് വേണ്ടി ഇലക്ഷൻ കമ്മീഷണർ ആക്കാൻ കഴിഞ്ഞ സൂം തട്ടിപ്പ് കൗൺസിലിൽ ചർച്ച നടന്നു. ഇത്തരം ആഭാസന്മാരുടെ പേര് പറയാൻ അതിലും വലിയ ക്രിമിനലുകൾക്കു കൗൺസിൽ കയറിക്കൂടി ഇരിക്കാനും സ്വൈര വിഹാരം നടത്താനും വത്സൻ എബ്രഹാം നുമതി നൽകി എന്നതാണ് മറ്റൊരു ഗതികേട്. ജോൺ ജോസഫ് , ജോർജ് ദാനിയേൽ പോലെയുള്ള ആളുകൾ സമൂഹത്തിൽ അങ്ങേയറ്റം നീചന്മാരായവരെ ഇലക്ഷൻ കമ്മീഷൻ ആക്കാൻ കൗൺസിലിൽ മിനക്കെട്ടു എന്നത് തന്നെ ഇവരുടെ അല്പത്തരവും കൗൺസിലിന്റെ ഗതികേടും വ്യക്തമാക്കുന്നതാണ്.

ഇവരൊക്കെ കൊണ്ട് നടക്കുന്നവരുടെ ലജ്ജാവഹമായ ചരിത്രങ്ങൾ പുറത്ത് വരും എന്ന വസ്തുത തിരിച്ചറിഞ്ഞതു കൊണ്ടാവാം ഇലക്ഷൻ കമ്മീഷനുള്ള തീരുമാനം ഏകദേശം തന്റെ പാനൽ കേന്ദ്രീകരിച്ചു ധാരണ ആയിട്ടുണ്ട്. വാളകം സെന്റർ, സണ്ണി കുര്യൻ ഇലക്ഷൻ കമ്മീഷൻ ആയേക്കും, അപ്പോളും ഒരു കാര്യം ഓർക്കണം – കഴിഞ്ഞ ഐപിസി സ്റ്റേറ്റ് ഇലക്ഷനിൽ വത്സൻ എബ്രഹാമിന്റെ പാനലിനു വേണ്ടി മത്സരിച്ച ദാരുണ പരാജയം ഏറ്റുവാങ്ങിയ മഹാനാണ് ഈ സണ്ണി കുര്യൻ. അതായത് തന്റെ പാനലും തന്റെ കൂലിക്കാരും മാത്രം ഐപിസിയിൽ ഉണ്ടായാൽ മതി എന്ന ഒരു അടിമ വ്യവസ്ഥ ആണ് വത്സൻ എബ്രഹാം ഭരണനയം.

എന്തിനാണ് ഇങ്ങനൊരു ഗതികെട്ട നേതൃത്വം? എന്തിനാണ് ഇങ്ങനെ ഒരു കൗൺസിൽ.? ഏതാനും മിനിറ്റുകൾ മാത്രമേ അവസരം ലഭിച്ചുള്ളൂ എങ്കിലും പാസ്റ്റർ ജോസഫ് വില്യംസ്, ബ്രദർ സജി പോൾ പോലെ ഉള്ളവർ ചോദിച്ച ചോദ്യങ്ങൾക്ക് പോലും മറുപടി നൽകുവാൻ വത്സൻ എബ്രഹാമും കൂട്ടരും ആർജ്ജവം കാണിച്ചില്ല. ആരെങ്കിലും ചോദ്യം ചോദിക്കാൻ തയ്യാറായാൽ അവർക്ക് ലഭിക്കുന്നത് ഒന്നോ രണ്ടോ മിനിറ്റുകൾ മാത്രമായിരിക്കും, എന്നാൽ ഇതിനു മറുപടിയായി വത്സൻ എബ്രഹാം നടത്തുന്നത് 15 20 മിനിറ്റുകൾ ദൈർഘ്യമുള്ള ഗീർവാണപ്രസംഗവും.

ജനറൽ കൗൺസിലിൽ നടന്നതത്രയും നിയമവിരുദ്ധവും അധാർമ്മികവുമായ കാര്യങ്ങളാണ്. വത്സൻ എബ്രഹാമിന്റെ പരിഭാഷകൻ എന്ന പേരിൽ സാജു ജോസഫിനെ പോലെയുള്ള ശിങ്കിടികൾ വരെ കൗൺസിലിൽ കയറി നിരങ്ങുന്നു എന്നതല്ലാതെ ഈ കൗൺസിൽ പ്രതിനിധികളെ ബഹുമാനിക്കുന്നതോ ദൈവസഭയ്ക്ക് വില നൽകുനന്നതോ അല്ല..

കൗൺസിലിൽ എടുത്ത തീരുമാനങ്ങളുടെ അനന്തര ഫലം അടുത്ത ദിവസങ്ങളിൽ വെളിപ്പെട്ടു വരും. ഒന്ന് ഉറപ്പിക്കാം.. ഐപിസി കണ്ട എക്കാലത്തെയും അടിമത്വവും, വിശ്വാസികളെ വിഡ്ഢികൾ ആക്കുന്ന നേതൃത്വത്തിന്റെ നുകവും ആണ് വത്സൻ എബ്രഹാമിലൂടെ ഇപ്പോൾ വെളിപ്പെട്ടു കൊണ്ടിരിക്കുന്നത്. ഒരേസമയം ദൈവത്തെയും സഭയെയും വിശ്വാസികളെയും ഗവൺമെന്റിനെയും കോടതിയെയും വ്യാജം പറഞ്ഞും അധികാരം ദുർവിനിയോഗം നടത്തിയും കബളിപ്പിച്ചുകൊണ്ട് തങ്ങളുടെ ദ്രവ്യാഗ്രഹത്തിന് വേണ്ടി ഭ്രാന്തമായി അലയുകയാണ് ബാംഗ്ലാവിലെ വിഴുപ്പു പതിരുകൾ എന്നത് കഴിഞ്ഞ ജനറൽ കൗൺസിലും സാക്ഷ്യം വഹിച്ചു.

view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.