ഐ.പി.സി.യുടെ അടിത്തറ ആയിരുന്ന എബ്രഹാം കുടുംബത്തിന് അധികാരത്തിലേക്ക് മടങ്ങിവരാൻ കഴിയുമോ ?

ഐ.പി.സി.യുടെ അടിത്തറ ആയിരുന്ന എബ്രഹാം കുടുംബത്തിന് അധികാരത്തിലേക്ക് മടങ്ങിവരാൻ കഴിയുമോ ?
September 15 19:55 2019 Print This Article

ഐ പി സി യുടെ ഹൃദയവും അടിത്തറയുമായിരുന്നത്‌ പാസ്റ്റർ. കെ ഇ ഏബ്രഹാമിന്റെ കുടുംബം ആയിരുന്നു എന്നതിൽ തർക്കമില്ല.
ഐപിസി പ്രസ്‌ഥാനത്തിന്റെ ജീവാംശവും പരമാംശവും ആയിരുന്ന കെ ഇ കുടുംബം പൊതുവെ ഐ പി സി രാഷ്ട്രീയത്തിൽ നിന്നും വിട്ടു നിൽക്കാൻ                        ഇഷ്ടപ്പെട്ടവരാണ്. ജീവിതത്തിന്റെ ഏറിയ സമയവും സുവിശേഷീകരണത്തിന്റെ ആവശ്യകതയും സുവിശേഷികരണത്തിനു മുൻതൂക്കം കൊടുത്തുകൊണ്ട് ഇന്ത്യയിൽ ഉടനീളം ബൈബിൾ കോളേജുകൾ സ്‌ഥാപിക്കപ്പെടുകയും സുവിശേഷകന്മാരെ വാർത്തെടുക്കുകയും ചെയ്യുക എന്ന വലിയ ദൗത്യം ആയിരുന്നു എബ്രഹാം കുടുംബം ചെയ്തു പോന്നിരുന്നത്.
കഴിഞ്ഞ അമ്പത്തിരണ്ട് വർഷമായി ദൈവ വചനത്തിനു ശ്രദ്ധ കൊടുക്കുകയും, അത് പഠിപ്പിക്കുകയും, പ്രസംഗിക്കുകയും ചെയ്തുപോരുകയായിരുന്നു. കൊച്ചുമകനായ വത്സൻ എബ്രഹാം പൂർണ്ണസമയം സുവിശേഷ വേല എന്ന കാഴ്ചപ്പാടിൽ കഴിഞ്ഞ 30 വർഷത്തോളം പഞ്ചാബിലെ ഐ പി സി യിലെ പ്രവർത്തനങ്ങൾ വിശാലമാക്കുകയും നിരവധി സുവിശേഷകരെ വാർത്തെടുക്കുകയും ചെയ്തുപോന്നു. വർഷം തോറും ഇരുന്നൂറിൽ അധികം പേരെ പരിശീലിപ്പിക്കുകയും വിവിധ ഇടങ്ങളിലേക്ക് അയക്കുകയും ചെയ്തിരുന്നു. ഇവരിൽ ഭൂരിഭാഗവും ഐപിസിക്ക് പുതിയ പ്രവർത്തങ്ങൾ, പുതിയ സഭകൾ സ്‌ഥാപിച്ചു കൊണ്ടേ ഇരിക്കുന്നു. അങ്ങനെ നോർത്ത് ഇന്ത്യയുടെ സുവിശേഷികരണത്തിൽ പാസ്റ്റർ. വത്സൻ അബ്രഹവാ നിർണ്ണായക പങ്ക്‌ വഹിക്കുന്നു.

ഐ പി സി എന്ന പ്രസ്‌ഥാനത്തിനു ഇത്രയധികം സുവിശേഷകരെ കൊടുത്തതിൽ അദ്ദേഹം അഭിനന്ദനാർഹനാണ്. ഐപിസിയുടെ സ്‌ഥാപകനായ പാസ്റ്റർ. കെ ഇ അബ്രാഹാമിന്റെ പിൻ തലമുറക്കാരൻ എന്ന നിലയിൽ ഐപിസിയുടെ മൂല്യങ്ങൾ സൂക്ഷിക്കാനും ഐപിസിയെ സംരക്ഷിക്കാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു പോരുന്നു. പരമാവധി സമാധാനപരമായ അന്തരീഷത്തോടും കൃപയോടും പരിജ്ഞാനത്തോടും കൂടിയാണ് പാസ്റ്റർ. വത്സൻ വിഷയങ്ങളെ നേരിടുന്നതും.
2006 ൽ ആറുവർഷങ്ങൾ ഐപിസി സഭയുടെ ജനറൽ സെക്രട്ടറിയായി സഭയെ നടത്തി. ഏറെ മൂല്യങ്ങൾ സൂക്ഷിക്കാൻ അദ്ദേഹം ശ്രമിച്ചു. ഇപ്പോൾ സെന്റർ പാസ്റ്റർ എന്ന നിലയിലും സഭക്കുള്ളിൽ കടന്നു കൂടാൻ ശ്രമിച്ച അന്യാരാധന ശ്രമങ്ങളെയും,പാട്ടിലൂടെയും നൃത്തത്തിലൂടെയും യുവജനങ്ങളെ തെറ്റിച്ചുകളയാൻ ശ്രമിച്ചവർക്കു എതിരെ ശ്കതമായി തീരുമാനങ്ങൾ എടുക്കുകയും ചെയ്തു ശ്രദ്ധേയനായി.

പാസ്റ്റർ. വത്സൻ അമേരിക്കയിൽ പാർക്കുന്നു എങ്കിലും ഇന്ത്യയുടെ സുവിശേഷീകരണത്തിലും സുവിശേഷകരെ വാർത്തെടുക്കുന്നതിലും മറ്റാരേക്കാളും മുൻപിൽ ആണ് എന്നത് മറക്കുവാൻ കഴിയില്ല.അദ്ദേഹത്തിന്റെ ജനനനം 1952-ൽ ഹൈദരാബാദിൽ തന്റെ മാതാപിതാക്കൾ ആയിരിക്കുമ്പോൾ ആയിരുന്നു. ആദ്യത്തെ ഐപിസി സഭ ഹൈദരാബിദിൽ ഉടലെടുക്കുന്നത് തന്റെ മാതാവിന്റെ പിതാവിൽ കൂടിയാണ്. അത് 1932 ൽ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ബിരുദവും തുടർന്ന് സൈക്കോളജിയിലും പിന്നീട് തിയോളജിയിലും ബിരുദവും  നേടി. അമേരിക്കയിലും തുടർപഠനം നടത്തുകയുണ്ടായി. 1964-ൽ ക്രിസ്തുവിനെ ജലത്തിൽ സാക്ഷികരിക്കുകയും, 1967-മുതൽ ക്രിസ്തുവിനുവേണ്ടി പഠിപ്പിക്കുകയും പ്രസംഗിക്കുകയും ചെയ്തുപോരുന്നു. സൺ‌ഡേ സ്കൂൾ പ്രവർത്തങ്ങൾ, സൺഡേ ക്ലാസ്സുകൾ ആരംഭിക്കുക, പഠിപ്പിക്കുക പുതിയ സുവിശേഷകരെ വാർത്തെടുക്കുവാൻ ഹൈദരാബാദിൽ ആയിരിക്കുമ്പോൾ തന്നെ 1972-ൽ പൂർണ്ണമായി ഒരു ഇവാഞ്ചലിസ്റ് ആയി മാറുകയും ഒപ്പം ഉന്നത വിദ്യാഭ്യാസത്തിനായി അമേരിക്കയിലേക്ക് പോയി. ക്യാമ്പസ് മിനിസ്റ്റർ ആയി മാറി. അനേകരെ ക്രിസ്തുവിലേക്കു ആദായപ്പെടുത്തുവാനും കഴിഞ്ഞു. തുടർന്ന് വിവാഹിതനായി. നാലു കുഞ്ഞുങ്ങളും തന്റെ ശുശ്രൂഷകളുമായി ബന്ധപ്പെട്ടു കഴിയുന്നു.

1984 ൽ ആണ് ഇന്ത്യ ഗോസ്പൽ ഔട്ട് റീച്ച് തുടങ്ങുന്നത്. ശുശ്രൂഷകരുടെ ട്രെയിനിങ്, സഭകൾ സ്‌ഥാപിക്കുക എന്നതായിരുന്നു ഇതിന്റെ ലക്‌ഷ്യം.
ഇന്ത്യയിലെ മിക്ക സംസ്‌ഥാനങ്ങളിലും ബൈബിൾ കോളേജ് ആരംഭിച്ചു. ഹെബ്രോൻ പുരത്തും ഇംഗ്ലീഷ് മീഡിയം ബൈബിൾ ക്ലാസ്സുകൾ ആരംഭിച്ചു.
1986 മുതൽ ഇന്ത്യ ബൈബിൾ കോളേജ് എന്നപേരിൽ ഹെബ്രോൻ ബൈബിൾ കോളേജ് മാറുകയുണ്ടായി. 33 ഭാഷകളിലുള്ള കുട്ടികൾ ഇവിടെ ഉണ്ടായിരുന്നു. പിന്നീട് പഞ്ചാബ്, ഗുജറാത്ത് തുടങ്ങിയിടങ്ങളിലും ബൈബിൾ കോളേജുകളും സഭകളും തുടങ്ങി. ഇതെല്ലാം വത്സൻ പാസ്റ്ററുടെ നല്ലവശങ്ങൾ എടുത്തുപറയുവാൻ കഴിയും.
ആ കുടുംബത്തെ സ്നേഹിക്കുന്നവർക്കും ഐപിസിയെ സ്നേഹിക്കുന്നവർക്കും ഇദ്ദേഹത്തെ തള്ളിക്കളയാൻ കഴിയില്ല എന്നത് സത്യം തന്നെ. ആത്മഭാരമുള്ളവർ, ഭാരത സുവിശേഷീകരണം ലക്ഷ്യമുള്ളവർ പാസ്റ്റർ വത്സന് പിന്തുണകൊടുക്കും. എന്നാൽ ഇദ്ദേഹത്തിന്റെ എതിർപക്ഷ സ്‌ഥാനാർത്ഥികളെ കണ്ടില്ലെന്നു നടിക്കാൻ കഴിയില്ല.
പാസ്റ്റർ വത്സൻ 24 വർഷത്തോളം ഐപിസി പഞ്ചാബ് റീജിയൻ പ്രസിഡന്റ് ആയിരുന്നു. അപ്പോൾ ആ സമയം അത്രയും പാസ്റ്റർ. കെ സി ജോൺ കേരളത്തെ സ്വന്തമാക്കി എന്നതാണ് മറ്റൊരു വസ്തുത. പിതാക്കന്മാരുടെ ആത്മീയമൂല്യങ്ങളെ സൂക്ഷിച്ചപ്പോൾ തന്നെ കേരള വിശ്വാസ സമൂഹങ്ങൾക്കിടയിലേക്കു ഇറങ്ങി ച്ചെല്ലുന്നതിൽ ഇദ്ദേഹത്തിന് വീഴ്ച വന്നുവോ എന്നതാണ് ഈ ഇലക്ഷൻ നാട്ടു സംസാരം.

പാസ്റ്റർ. വത്സൻ അനേക സുവിശേഷകരെ വാർത്തെടുത്തു അവരെ ഐപിസിക്ക് കൊടുക്കുകയും ചെയ്തപ്പോൾ തന്നെ അദ്ദേഹത്തിന്റെ നന്മകളിൽ നിന്നും ഓഹരിക്കാരായവർ ഇപ്പോൾ ജനകീയപക്ഷത്തു നിൽക്കുമോ, അതോ എബ്രഹാം കുടുംബത്തോടൊപ്പം നിൽക്കുമോ ?
ഐപിസി എന്ന മഹാപ്രസ്‌ഥാനത്തിൽ നവീകരണ ചിന്തകളും പ്രസംഗത്തിലൂടെ കേരളക്കരയെ കീഴടക്കിയ കെ. സിയെ പോലുള്ളവർ പാസ്റ്റർ വത്സന് എന്നും വെല്ലുവിളിയാണ്. കെസി എന്നും ആരോപണങ്ങളിൽ കൂടി കടന്നു പോകുമ്പോഴും ഒരു ചെറിയ പുഞ്ചിരിയോടെ വിശ്വാസികൾക്കിടയിൽ, അവർക്കുവേണ്ടി താൻ ഉണ്ട് എന്ന് അറിയിക്കാൻ ശ്രമിച്ചു. എന്നാൽ പാസ്റ്റർ വത്സൻ എബ്രഹാമിന്റെ താമസം അമേരിക്കയിൽ ആയതിനാലും, കൂടാതെ വളർന്നതും പഠിച്ചതുമായ സാഹചര്യങ്ങൾ അനുസരിച്ചു അമേരിക്കൻ സ്റ്റൈയ്ലിൽ നമ്മുടെ ജനജീവിതങ്ങൾക്കിടയിൽ തന്റെ നല്ല കാഴ്ചപ്പാടുകളും, സുവിശേഷ ദാഹത്തെയും പങ്കിടുന്നതിലും പറഞ്ഞു മനസിലാക്കുന്നതിലും എത്രത്തോളം മുന്നേറാൻ കഴിഞ്ഞു എന്നതും ഒരു ചോദ്യചിഹ്നമായി നിൽക്കുന്നു.
കറയില്ലാത്ത സത്യസന്ധമായി പ്രചാരണങ്ങൾ നടത്തുമ്പോൾ തന്നെ ഐപിസി രാഷ്ട്രീയത്തിന്റെ ചുക്കാൻ തന്റെ കളത്തിനു പുറത്താണ് എന്ന് ഐപിസിയുടെ തട്ടകം അറിയാവുന്നവരുടെ പക്ഷം.
ജന നായകനും, പാസ്റ്റർ. വത്സനും തമ്മിൽ അന്തരങ്ങൾ ഏറെയാണ്. ഇതുകൂടാതെ ഒരു മൂന്നാം മുന്നണിയുണ്ട് എന്നത് ഏറെ ശ്രദ്ധേയമാണ്.
പാസ്റ്റർ. കെ ഇ അബ്രഹാമിനെ ഓർക്കുമ്പോൾ ആകുടുംബത്തെ ഓർക്കുമ്പോൾ തന്റെ പിന്തലമുറക്കാരൻ എന്ന നിലയിൽ ഐപിസിയുടെ നിലവിലെ അരിഷ്ടിതാവസ്ഥയിൽനിന്നും കര കയറ്റുവാൻ കഴിയുമോ ? ഐപിസിയെ സ്നേഹിക്കുന്നവർ നിലവിലെ ഐപിസിയുടെ അവസ്‌ഥകൾ, ബാധ്യതകൾ തുടങ്ങിയ ശോചനീയമായ ആവസ്‌ഥക്ക്‌ ഒരു വ്യത്യാസം വരുത്തുവാൻ വാസ്തവമായി എബ്രഹാം കുടുംബം ആഗ്രഹിക്കുന്നു. ഐപിസിയുടെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ദർശനം, ആത്‌മീയ ശോഷിപ്പ്‌ തുടങ്ങി പരിഹരിക്കപ്പെടേണ്ട വിഷയങ്ങൾ അനവധിയാണ്.

എഫ്. സി. ആർ. എ തുടങ്ങി, ജനറൽ കൗൺസിലിൽ നാട്ടുകാരുടെയും കോടതിയുടെയും മുൻപിൽ ഭരണഘടന ഉൾപ്പെടെ ചോദ്യ ചിഹ്നമായ വിഷയങ്ങളിൽ ഒരു ഉത്തരം അനിവാര്യമാണ്. എന്നാൽ കാലമത്രയും കേരളക്കരയിൽ സ്‌ഥിരമായി താമസിക്കാത്തതിനാലും, മറ്റുള്ളവരെ പോലെ വിശ്വാസ സമൂഹത്തിനടിയിലേക്ക് ഇറങ്ങിച്ചെല്ലുവാനും കഴിയാതിരുന്നത് വോട്ടേഴ്സിന് അംഗീകരിക്കാൻ കഴിയുമോ എന്നതാണ് നിലവിലുള്ള ഏക പ്രശനം.

വളരെ സത്യസന്തതയോടെ ജീവിക്കുകയും സുവിശേഷീകരണത്തെ മുൻനിർത്തുകയും ചെയ്യുന്ന പാസ്റ്റർ വത്സനു എതിർ കക്ഷികളെ കീഴടക്കാൻ അത്ര എളുപ്പം അല്ല. അപ്പോൾ തന്നെ ഐപിസിയിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്ന നോർത്ത് ഇന്ത്യൻ സമൂഹം ഇദ്ദേഹത്തിന്റെ സംരക്ഷകരാകും എന്നതിൽ സംശയം ഇല്ല.
ഇത്തവണ കനത്ത മത്സരമാണ് പ്രസിഡന്റ് സ്‌ഥാനാർത്ഥിത്വത്തിന്. തന്റെ കുടുംബം ഒന്നടങ്കം തന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളാണ് എന്നത് നല്ലതാണ്. അപ്പോൾ തന്നെ ഓരോ സാധാരണക്കാരായ വിശ്വാസികളുടെ വോട്ടും പാഴാകാതിരിക്കണമെങ്കിൽ ഇനിയും വളരെ കഠിനശ്രമം അനിവാര്യം. അല്ല എന്ന് പറയാൻ വത്സൻ പാസ്റ്ററുടെ പാനലിനു കഴിയുമോ ?

ഐപിസിയുടേയും, സെക്കുലറായും രാഷ്ട്രീയ തലങ്ങൾ വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുന്ന, ഓരോ തുടിപ്പും അറിയാവുന്ന ചെറുപ്പക്കാരെ ഒഴിവാക്കുന്നതും നല്ലതല്ല എന്ന് രാഷ്ട്രീയ വീക്ഷണമുള്ളവർ വിലയിരുത്തുന്നു.  പ്രസിഡന്റ് സ്‌ഥാനാർത്ഥിത്വത്തിനു യോഗ്യൻ ആയിരിക്കുമ്പോൾത്തന്നെ പാസ്റ്റർ. കെസി യെപ്പോലുള്ളവരെ മറികടക്കാൻ പാസ്റ്റർ. വത്സന് വളരെ കഠിനാദ്ധ്വാനം വേണ്ടി വരും….

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.