ഐ.പി.സി.യുടെ സ്വകാര്യ അഹങ്കാരം, ഒപ്പം അതിജീവനം കടുത്ത വെല്ലുവിളിയിൽ.

ഐ.പി.സി.യുടെ സ്വകാര്യ അഹങ്കാരം, ഒപ്പം അതിജീവനം കടുത്ത വെല്ലുവിളിയിൽ.
September 13 00:46 2019 Print This Article

പെന്തക്കോസ്ത് പ്രസ്ഥാനങ്ങളിൽ  വല്യേട്ടൻ സ്‌ഥാനം അലങ്കരിക്കുന്ന ഐപിസിയുടെ സ്വകാര്യ അഹങ്കാരം എന്നൊക്കെ പറഞ്ഞിരുന്ന പാസ്റ്റർ കെ സി. ജോണിന് കനത്ത വെല്ലുവിളി ഉയർന്നിരിക്കുന്നു.

ഐ പി സിയിൽ ഇപ്പോൾ ഇലക്ഷന്റെ പോർവിളികളും മുറവിളികളും മറ്റും മുഴങ്ങുന്ന സമയമാണ്. ആയതുകൊണ്ട് തന്നെ പരസ്പരം നല്ലതും തീയതുമായ കാര്യങ്ങൾ പറഞ്ഞു വോട്ടു പിടിക്കുന്നതും കുതികാൽ ചവിട്ടുന്നതും വോട്ടുകൾ കാശിനു അട്ടിമറിക്കുന്നതും ഒക്കെ സർവ്വ സാധാരണമാണ്.
ഐപിസി നേതൃത്വത്തിൽ ഒരു സംഘടന പാടവത്വമുള്ള ഒരു നേതാവാണ് കെസി ജോൺ. അതിനു യാതൊരു തർക്കമോ, മാറ്റമോ ഇല്ല. യുവ പ്രാസംഗികനായിട്ടാണ് അദ്ദേഹത്തിന്റെ ഏറ്റവും തിളങ്ങിയ ദിനങ്ങൾ. ക്യാമ്പുകളിൽ വിശാലതകൊണ്ടുവന്നു, പൊതു സ്‌ഥലങ്ങളിൽ ക്യാമ്പുകൾ, തുടങ്ങിയതിൽ കേസിക്കു നിർണ്ണായക പങ്കുണ്ട്. യുവജന ക്യാമ്പുകൾക്കുള്ളിൽ ഒരു വിപ്ലകരമായ മാറ്റത്തിനു വഴി തെളിയിച്ച സംഭവങ്ങളും പിന്നിൽ ഉണ്ട്. യുവജനക്യമ്പുകളുടെ വിശാലതയിൽ കെ സിയുടെ സ്വാധീനം വളരെ വലുതായിരുന്നു.

പി വൈ പി എ പ്രസിഡന്റ് ആയി മികവ് തെളിയിച്ച കെ.സി.ജോൺ എന്ന ബേബിച്ചൻ അക്കാലങ്ങളിൽ ശക്തമായ യുവജന നേതൃത്വ പാഠവം പ്രകടിപ്പിച്ചിരുന്ന തിനാൽ സമൂഹത്തിൽ വളരെ വേഗം ശ്രദ്ധിക്കപ്പെടുവാൻ ഇടയായി.

1993  ഐ.പി.സിയുടെ സ്റ്റേറ്റ് സെക്രട്ടറിയായതോടെ ഐ.പി.സിയുടെ മുഖച്ഛായ സമൂഹത്തിൽ മാറ്റുവാൻ ഇദ്ദേഹത്തിന്റെ പ്രസംഗം ജനങ്ങൾക്കിടയിൽ സ്വാധീനം ഉണ്ടാക്കുവാൻ ഇടയായി എന്ന് കരുതുന്നതിൽ തെറ്റില്ല. അത് ഐ.പി.സിക്ക് ഒരു വളർച്ചയുടെ നാളുകൾ അല്ലായിരുന്നു എന്ന് പറയാനും കഴിയില്ല.
ദീർഘനാളുകൾ ഐപിസിയിൽ ഉള്ള തന്റെ ഭരണകാലം അനേക നഷ്ടങ്ങളുടെ കണക്കു പറയുമ്പോൾ തന്നെ ജനകീയൻ എന്ന ലേബൽ കെ സി ഉണ്ടാക്കിയെടുത്തു. അതുകൊണ്ടു തന്നെ കടുത്ത ത്രീകോണ മത്സരത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

നിരവധി ആരോപണങ്ങൾ നിലനിൽക്കത്തന്നെ ജനങ്ങൾക്കിടയിൽ വേറെയൊരാൾ ജനകീയനായി മറാത്തിടത്തോളം അദ്ദേഹത്തിന്റെ കുറവുകൾക്കും ആരോപണങ്ങൾക്കും അതീതമായി ഒരു സാധ്യത ഇപ്പോഴും ഉണ്ട്. അപ്പോൾ തന്നെ ഒട്ടും മോശക്കാരനല്ലാത്ത ശ്കതമായ നേതൃത്വ പാഠവം ഉള്ളവരും ശക്തമായി ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ സന്നദ്ധതയുള്ളവരും വിശുദ്ധിയും വേർപാടും ഉള്ളവരും പ്രസിഡണ്ട് സ്‌ഥാനത്തേക്ക്‌ മത്സരിക്കുന്നുണ്ട്. വിശുദ്ധിയും, ഉപദേശവും പറയാൻ അവകാശമുള്ളവരും, താഴ്മയും വിനയമുള്ളവരും ഐപിസിയുടെ പണം ആവശ്യമില്ലാത്തവരുടെയും സ്‌ഥാനാർത്ഥിത്വം പാസ്റ്റർ. കെ.സി.ജോണിന് ഒരു വെല്ലുവിളി തന്നെയാണ്.
ഐപിസിയിലെ അഴിമതി, അനീതിപരമായ തീരുമാനങ്ങൾ ഒക്കെ ഐപിസിയുടെ നേതൃത്വത്തിൽ ഉണ്ടായപ്പോൾ പാസ്റ്റർ. കെ സിയുടെ മൗനവും മൗനാനുവാദവും ചോദ്യം ചെയ്യപ്പെടുകയായിരുന്നു. മാത്രമല്ല, അനേക വിഷയങ്ങളിൽ അദ്ദേഹത്തിനെതിരെ ആരോപണങ്ങൾ ഉള്ളതുകൊണ്ടും ഇത്രയും സ്‌ഥാനാർത്ഥികളുടെ മുൻപിൽ എത്രത്തോളം പിടിച്ചു നിൽക്കാൻ കഴിയുമോ എന്നതും ഒരു ചോദ്ചിഹ്നമാണ്. എന്നാൽ വിശ്വാസ സമൂഹത്തിനു അവരുടെ പ്രശ്നങ്ങളെ കാണാനും, കേൾക്കാനും ഒക്കെ ഉള്ള ഒരാളെ എല്ലാവരും ആഗ്രഹിക്കുന്നു.

ചില ന്യൂനതകൾ കെസിക്കു ഉണ്ട് എന്നതിൽ സംശയം ഇല്ല. വലിയ കള്ളന്മാരെ സപ്പോർട്ട് ചെയ്യുകയും, വളർത്തുകയും,അതുമൂലം ഐപിസിയുടെ പേരുപോലും കളങ്കപ്പെട്ടപ്പോഴും കെസിയുടെ മൗനാനുവാദം അതിൽ വിലപേശപ്പെട്ടു. അത് ഐപിസിയുടെ ഭരണഘടന, ഉപദേശങ്ങൾ തുടങ്ങി ഒരുപാടു വിഷയങ്ങളിൽ വന്ന ആശയ വിരുദ്ധതയും, മൗനവും മുൻപോട്ടുള്ള ഭരണത്തിനു തടസം  സൃഷ്ടിച്ച വെല്ലുവിളികൾ തന്നെയായിരുന്നു.

ജനറൽ കൗൺസിൽ ഉൾപ്പെടെ പല വേദികളിലും ഉന്നയിക്കപ്പെട്ട ആരോപണങ്ങളിൽ നിന്നും കരകയറാതെ, വീണ്ടും അധികാര മോഹമാണോ എന്ന് ചോദിച്ചാൽ അദ്ദേഹത്തിന്റെ ആരാധകരാണ് ഇതിനു പ്രേരിപ്പിക്കുന്നത് എന്നാണ് അറിയുന്നത്.
എന്തായാലും പ്രസിഡന്റ് സ്‌ഥാനാർത്ഥികൾക്കിടയിൽ കെ സി ജോൺ ജനസമ്മതനാണ് എങ്കിലും ഏറെ ന്യൂനവശങ്ങളും ആരോപണങ്ങളും നേരിടുന്ന ഒരാൾക്ക് ഈ സ്‌ഥാനത്തേക്ക്‌ വരാനുള്ള യോഗ്യത ഇനിയും ഉണ്ടോ എന്ന് ജനം വിലയിരുത്തട്ടെ !!!

കുട്ടനാട്ടിൽ തലവടി എന്ന ഗ്രാമത്തിൽ ആണ് ജനനം, ഒരു സാധാരണം കർഷക കുടുംബത്തിൽ ആണ് ജനിച്ചു വളർത്തപ്പെട്ടത്‌. പാരമ്പര്യ ഓർത്തഡോൿസ് വിശ്വാസത്തിൽ നിന്നും നവീകരണ ആശങ്ങളിലേക്കു അവരുടെ കുടുംബം ചുവടുവെക്കുകയായിരുന്നു. വിശ്വാസസമൂഹത്തിൽഒരു ടിവി ചാനൽ എന്ന ആശയം സാഷാത്കരിച്ചത്‌ കെ. സി ആയിരുന്നു. ഇന്ന് അത് ദുരുപദേശക്കാരുടെ വേദി കൂടിയായി എന്നുമാത്രം. വേദശാസ്ത്രത്തിൽ ഉപരിപഠനവും പാസ്റ്റർ കെസി നേടിയിട്ടുണ്ട്.

എന്തയാലും വലിയ വെല്ലുവിളിയുടെ നടുവിലാണ് പാസ്റ്റർ. കെ സി ജോൺ. ഐപിസിയുടെ സ്വർണ്ണനാവ്‌, അഗ്നി നാവ്‌ എന്നൊക്കെ പേരുള്ളപ്പോൾ തന്നെ ആരോപണങ്ങളെ അതിജീവിക്കാൻ ഏറെ വിലകൊടുക്കേണ്ടി വരും എന്നതിന് തർക്കമില്ല.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.