IPC യുടെ FCRA അക്കൗണ്ട്; ദൈവജനം പ്രാർത്ഥിക്കുക, പാസ്റ്റർ. കെ. സി. ജോൺ

IPC യുടെ FCRA അക്കൗണ്ട്; ദൈവജനം പ്രാർത്ഥിക്കുക, പാസ്റ്റർ. കെ. സി. ജോൺ
August 13 10:40 2019 Print This Article

ഇന്ത്യ പെന്തക്കോസ്ത് സഭയുടെ ( IPC ) ജനറൽ സെക്രട്ടറി പാസ്റ്റർ കെ. സി. ജോൺ ആണ് ലൈവ് വീഡിയോയിൽ കൂടി പ്രാർത്ഥന അപേക്ഷിച്ചിരിക്കുന്നത്. അപ്പോൾ തന്നെ FCRA പറ്റിയുള്ള വ്യാജ പ്രചരണങ്ങൾ വിശ്വസിക്കരുത് എന്നും അദ്ദേഹം പറയുന്നു…
ആരാണ് പാസ്റ്റർ. കെ. സി. ജോൺ വ്യാജം പ്രചരിപ്പിക്കുന്നത് ? ജനറൽ സെക്രട്ടറി പാസ്റ്റർ. കെ. സി. ജോണോ, അതോ ജനറൽ ട്രഷറാർ ബ്രദർ. സജി പോളോ ? ഒരു കൗൺസിലിന്റെ, ഭരണ സമിതിയിലെ അംഗങ്ങൾ ആയ നിങ്ങൾ രണ്ടുപേരും അവാസ്തവവും പരസ്പരവിരുദ്ധവുമായ കാര്യമല്ലേ പറയുന്നത്‌ ? നിങ്ങൾ ആരു പറയുന്നതാണ് പൊതുജനങ്ങളായ വിശ്വാസ സമൂഹം വിശ്വസിക്കേണ്ടത് ? അപ്പോസ്തല പ്രവർത്തികളുടെ പുസ്തകത്തിൽ പരിശുദ്ധാത്മാവിനോട് വ്യാജം കാണിച്ച( അനന്യാസും,സഫീരയും ) ഭാര്യാ- ഭർത്താവ്‌ നിലം വിറ്റിട്ട് കർത്താവിന്റെ ആത്മാവിനെ പരീക്ഷിപ്പാൻ അവർ തമ്മിൽ ഒത്തതുപോലെ ഐപിസിയുടെ FCRA വിഷയത്തിൽ എങ്കിലും നിങ്ങൾക്ക് തമ്മിൽ ഒക്കാമായിരുന്നു. വിശ്വാസികളെ വിഡ്ഢിവേഷം കെട്ടിക്കുന്നത് ഇനിയെങ്കിലും നിർത്താറായില്ലേ ?
പാസ്റ്റർ. കെ. സി. ജോണിന്റെ ലൈവ് വീഡിയോ കണ്ടു. അതിൽ നിന്നും ഉരുത്തിരിഞ്ഞു വന്ന വസ്തുനിഷ്ഠമായ ചില ന്യായമായ ചോദ്യങ്ങൾ….. ഉത്തരം കിട്ടില്ല എന്നറിയാം. എങ്കിലും ഇവരുടെ പഞ്ചാര വാക്കുകൾ കേട്ടു വിശ്വാസികൾ വഞ്ചിക്കപ്പെടരുത്.

2017 /18 FC4 റിട്ടേൺ ഫയൽ ചെയ്തില്ല എന്നും അതിനു വന്ന പിഴയാണ് 43 ലക്ഷം രൂപയെന്നും പാസ്റ്റർ. കെ.സി ജോൺ പറയുന്നു. കഴിഞ്ഞ 10 വർഷത്തെ വിഷയം മൂലമാണ് പിഴ വന്നതെന്ന് സജി പോളിന്റെ ഭാഷ്യം. ബിജെപി ഭരണം ഇന്ത്യയിൽ ഇപ്പോൾ 6-)മത്തെ വർഷമാണ്. 2014 -ൽ ഭരണത്തിൽ കയറിയപ്പോഴേ FCRA യുടെ നിയമങ്ങൾ കഠിനപ്പെടുത്തി. ഇപ്പോൾ അല്ല ഇത് നടന്നതും. 2016- ൽ ബിജെപി ഗവർമെന്റ് FCRA റിന്യു ചെയ്യിപ്പിച്ചു. അഥവാ ആ സമയത്തു ഐപിസിയുടെ FCRA യ്ക്ക് കഴിഞ്ഞ 10 വർഷത്തെ കണക്കിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നു എങ്കിൽ ഐപിസി FCRA പുതുക്കി പുതിയ നമ്പർ ഗവർമെന്റ് തരില്ലായിരുന്നു. അന്ന് കേരളത്തിലെ പല സംഘടനകൾക്കും FCRA പുതുക്കി നമ്പർ കിട്ടാതെ പോയി. എന്നാൽ ആദ്യം തന്നെ ഐപിസിക്കാണ് FCRA റിന്യു ചെയ്ത് പുതുക്കി പുതിയ നമ്പർ കിട്ടിയത്. അപ്പോൾ ‘ കഴിഞ്ഞ 10 വർഷമായി ഉണ്ടായ പ്രശ്‌നത്തിനാണ് 43 ലക്ഷം രൂപ പിഴ ഇട്ടത് ‘ എന്ന സത്യവിരുദ്ധമായ കാര്യമാണ് ജനറൽ ട്രഷറാർ പറഞ്ഞത്‌.

2017 /18 വർഷത്തെ പെനാൽറ്റിയാണ് വന്ന പണത്തിന്റെ 30 % പിഴ ഇട്ടത്. അത് 43 ലക്ഷം രൂപാ. അങ്ങനെ എങ്കിൽ 10 വർഷത്തെ എന്ന് സജിപോൾ പറഞ്ഞത് സത്യമാണോ ? 10 വർഷത്തെ കണക്കുകൾ പെന്റിംഗ്  ഉണ്ടായിരുന്നു എങ്കിൽ എത്ര പ്രാവശ്യം എത്ര കോടി രൂപാ പിഴ അടക്കേണ്ടി വന്നേനെ ?മാത്രമല്ല, സജിപോൾ ജനറൽ ട്രഷറാർ ആയി ചാർജ്ജ് എടുക്കുമ്പോൾ മുൻപുള്ള 6-7 വർഷത്തെ സകല കണക്കുകളും പെൻഡിങ്ങിൽ നിർത്തിയാണോ പുതുതായി ചാർജ്ജ് എടുത്തത് ?

അടുത്തത് പാസ്റ്റർ. കെ. സി. ജോൺ പറയുന്നു. ഒരുകോടി രൂപ ഇൻകം ടാക്സ് പിഴ ഇട്ടപ്പോൾ ഞങ്ങൾ ഡൽഹിയിൽ പോയി സംസാരിച്ചു. ഐപിസിക്ക് വരുന്ന പണം ഒന്നും ‘വെള്ളക്കാർ’ തരുന്നത് അല്ല, കേരളക്കാർ വിദേശത്തുപോയി അയക്കുന്ന പണമാണ്. അങ്ങനെ പറഞ്ഞു കാലും കൈയ്യും പിടിച്ചതുകൊണ്ട് ഒരുകോടി രൂപാ പിഴ ഇട്ടത് ഒഴിവാക്കിയത് എന്ന്.
ഫോറിൻ മണി എന്നുപറഞ്ഞാൽ വെള്ളക്കാർ തന്നങ്കിലേ അത് ഫോറിൻ മണി ആകുകയുള്ളോ ? വിദേശ രാജ്യത്തുനിന്ന് ആര് ( കറുത്തവനോ, വെളുത്തവനോ, ചുവന്നവനോ , വന്നു പാർക്കുന്നവനോ, മലയാളിയോ, അത് ആരായാലും ) ആ രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്ക് അയക്കുന്ന മണിക്ക് ആണ് വിദേശമണി എന്നു പറയുന്നത്. സായിപ്പ് അയച്ചാലും മലയാളി അയച്ചാലും ഫോറിൻ മണിയല്ലേ ? പിന്നെ സായിപ്പ് ഐപിസിക്ക് പണം അയക്കുന്നില്ലേ ?  ജോർജ്ജിയ, അറ്റ്ലാന്റായിലുള്ള ‘ ന്യൂ ഹോപ്പ് ഇംഗ്ലീഷ് ചർച്ച് ‘ ( വെള്ളക്കാരുടെ സഭ )  പാസ്റ്റർ. ജോർജ്ജ് പി. മേക്കാട്ടിന്റെ ( പാസ്റ്റർ. എം. വി. വർഗ്ഗീസിന്റെ മകൻ. ) യു. പി. സ്റ്റേറ്റിന് സപ്പോർട്ട് ചെയ്യുന്നതു സായിപ്പിന്റെ പണം അല്ലെ ? അപ്പോൾ പാസ്റ്റർ. കെ. സി. ജോൺ പറഞ്ഞത് നട്ടാൽ കുരുക്കാത്ത വ്യാജം അല്ലേ ?

ഐപിസിക്ക് ഒരുകോടി രൂപ പെനാൽറ്റി അടിച്ചു. വെള്ളക്കാരുടെ പണം അല്ലാത്തതുകൊണ്ട് എക്സംപ്‌ഷൻ കിട്ടി എന്നുപറഞ്ഞതിന്റെ വാസ്തവം എന്താണ് ? എന്തിനുവേണ്ടിയാണ് ഒരുകോടി രൂപ പെനാൽറ്റി അടിച്ചത് ? അതും പറയാം.
കമ്പാഷൻ ഇന്ത്യയുടെ പ്രവർത്തനം നടത്തിക്കൊണ്ടിരുന്ന ചെന്നൈയിലെ കരുണാബാലു വികാസ് എന്ന പേരുള്ള ഓഫിസ് വിദേശ ഫണ്ടിൽ വെട്ടിപ്പ് നടത്തിയതിന്  പിടിക്കപ്പെട്ടു. കോടി കണക്കിനു രൂപാ പിഴ ഇട്ടു. ആ വിഷയത്തിൽ കരുണാബാലു വികാസ് പ്രവർത്തനം ഗവർമെന്റ് ഇന്ത്യയിൽ മരവിപ്പിച്ചു. അതിലൂടെ ഐപിസിക്ക് പണം വരുന്ന 9 പ്രൊജക്റ്റ് ഉണ്ടായിരുന്നു. ഈ മരവിപ്പിക്കലിനോട് ബന്ധപ്പെട്ട് അന്നത്തെ ട്രഷറാർ. Dr. ജോൺ ജോസഫും, ആക്റ്റിംഗ് സെക്രട്ടറി. പാസ്റ്റർ. സാം ജോർജ്ജും ഇനിമേലിൽ ഇതിന്റെ ഫണ്ട് ഇവിടെ സ്വീകരിക്കേണ്ട എന്ന് തീരുമാനിച്ചു. എന്നാൽ ഈ 9 പ്രൊജക്റ്റിന്റെ ആൾക്കാർ ഐപിസി ജനറൽ പ്രസിഡന്റിനെ സ്വാധീനിച്ച് ഇതിനു വരുന്ന ഫണ്ട് ഐപിസിയിലൂടെ റിലീസ് ചെയ്യണം എന്ന് പറയിപ്പിക്കുകയും, അമേരിക്കയിലെ കൊളറാഡോ സ്റ്റേറ്റിൽ നിന്നും അതിന്റെ ഫണ്ട് നേരിട്ടു ഐപിസി ജനറൽ കൗൺസിൽ ഓഫിസ് വഴി അയച്ചുകൊടുക്കുകയും ചെയ്തു. അതിന് സ്‌കൂർട്ടണിങ് വിളിച്ചപ്പോൾ ഇൻകം ടാക്സ് ഓഫിസിൽ നിന്നും 1 കോടി 35 ലക്ഷം രൂപാ പെനാൽറ്റി ഇട്ടു. ഐപിസിയുടെ അന്നത്തെ ഓഡിറ്റർ എബ്രഹാം കുര്യൻ ഫെംസിലെ വെങ്കടാജലവും ഐപിസി ഓഫീസിൽ നിന്ന് മറ്റൊരാളും കോട്ടയത്തുള്ള ഇൻകം ടാക്സ് കമ്മീഷണറെയും തിരുവനന്തപുരം ഓഫിസിലും പോയി കാണുകയും കാര്യം കരണസഹിതം അവരെ ബോധ്യപ്പെടുത്തുകയും FCRA യിൽ വന്ന ഫണ്ട് ലീഗിലായിത്തന്നെ വാങ്ങിയതും കൊടുത്തതും എന്ന് വ്യക്തമാക്കി അവർ ചോദിച്ച എല്ലാ ലീഗൽ പേപ്പർ വർക്കും കൊടുത്തപ്പോൾ അവർ ആ പിഴയിൽ എക്‌സപ്ക്ഷൻ തന്നു എന്നത് സത്യമായ കാര്യം. പക്ഷേ പാസ്റ്റർ. കെ. സി. ജോൺ വീഡിയോയിൽ പറഞ്ഞതുപോലെ വെള്ളക്കാരുടെ പണം അല്ലാത്തതുകൊണ്ട് എക്സപ്ഷൻ കിട്ടി എന്നത് വ്യാജം.
എബ്രഹാം കുര്യൻ എന്ന ചാർട്ടേർഡ് ഫേംസ്‌ കാരാണ് അതിന്റെ കാര്യങ്ങൾ എല്ലാം ചെയ്തു കൊടുത്തത്.
ഈ വിഷയത്തിൽ പാസ്റ്റർ. കെ. സി. ജോൺ കാര്യങ്ങളുടെ വ്യക്തത അറിയാതെയോ, അല്ലങ്കിൽ അറിഞ്ഞത് മറച്ചുവെച്ചു വ്യാജം പ്രചരിപ്പിച്ചു ജനങ്ങളിൽ തെറ്റിദ്ധാരണ വരുത്തി അവരെ വിഡ്ഢികൾ ആക്കാൻ ശ്രമിക്കുന്നു. FCRA യുടെ FC4 എന്നത് എത്ര രൂപാ കോൺട്രിബൂഷൻ വന്നു. അത് ആർക്കൊക്കെ കൊടുത്തു ( പണം എന്തിനു വന്നു. അത് ആർക്കൊക്കെ കൊടുത്തു ) എന്നത് മാത്രമാണ് മിനിസ്ട്രി ഓഫ് ഹോം അഫയേഴ്‌സ് വെബ് സൈറ്റിലെ വിവരങ്ങൾ. അതുപോലും വ്യക്തമാക്കാൻ ഉള്ള മര്യാദപോലും ഐപിസി നേതൃത്വം കാട്ടിയില്ല എന്നതുതന്നെ ഐപിസി നേതൃത്വത്തിന്റെ നിരുത്തരപരമായ വീഴ്ചയല്ലേ ?

ഇനിയും പാസ്റ്റർ. കെ. സി. ജോൺ പറയു. ഞങ്ങൾ വിശ്വാസികൾ പ്രാർത്ഥിക്കണോ ? അഥവാ പ്രാർത്ഥിക്കേണമെങ്കിൽ എന്താണ് പ്രാർത്ഥിക്കേണ്ടത് ? ദൈവസഭയെ മുച്ചോട് തകർത്ത ആത്മീയ വേഷധാരികളായ നിങ്ങളുടെമേൽ, യേശുവിന്റെ ശിഷ്യന്മാരായ യാക്കോബും യോഹന്നാനും പറഞ്ഞതുപോലെ; കർത്താവേ, (ഏലീയാവു ചെയ്തതുപോലെ) ആകാശത്തുനിന്നു തീ ഇറങ്ങി അവരെ നശിപ്പിപ്പാൻ ഞങ്ങൾ പറയുന്നതു നിനക്കു സമ്മതമോ എന്നു ചോദിച്ചതുപോലെ ആകാശത്തുനിന്നു തീ ഇറക്കാനോ? എന്തായാലും ആ പ്രാർത്ഥന ഫലിക്കില്ല. കാരണം ഐപിസി എന്ന പ്രസ്ഥാനം ദൈവ സഭയല്ലല്ലോ. മറിച്ചു SNDP- NSS പോലെ ഒരു സംഘടനയല്ലേ. പിന്നെ ദൈവം സ്നേഹവാൻ ആയതുകൊണ്ട് ഇപ്പോൾ ശിക്ഷയും ഇല്ല. എന്നാലും കൊയ്ത്തൊളം വളരട്ടെ. കൊയ്തിന്റെ കാലം അടുത്തു… അന്നു സകല കളകളും തീയിലേക്ക് എറിഞ്ഞുകളയും.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.