IPC ഭരണഘടനാ ഭേദഗതിയും ആശങ്കകളും

IPC ഭരണഘടനാ ഭേദഗതിയും ആശങ്കകളും
August 29 11:09 2022 Print This Article

ഞാൻ അഭിഭാക്ഷകനായി സജീവമായി പ്രാക്ടിസ് ചെയ്തുവരുമ്പോൾ ഒരു പുതിയ പ്രവർത്തന സ്ഥലത്ത് പ്രവർത്തിക്കുകയും, പിന്നിട് പ്രസ്തുത സഭ IPC യുടെ പ്രാദേശിക സഭയായി, IPC ക്കാരനായി : ആക്കാലത്ത് എന്റെ മാതൃക സഭയായിരുന്ന ചർച്ച് ഓഫ് ഗോഡിലേയ്ക്ക് ചേരുവാൻ ചിലർ നിർബന്ധിച്ചു.

വിദേശത്ത് നിന്ന് മിഷ്യൻ ബോർഡിന്റെ നിർദേശപ്രകാരം ഏഷ്യൻ സൂപ്രണ്ടിന്റെ (വിദേശി) താല്പര്യപ്രകാരമാണ് അന്നും ഇന്നും സ്റ്റേറ്റ് ഓവർസീയരെ ചർച്ച് ഓഫ് ഗോഡ് നിയമിക്കുന്നത് : സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് നടക്കുമെങ്കിലും വോട്ട് രഹസ്യമായി വയ്ക്കുന്നതും ആരാണ് വിജയിയെന്ന് പറയുന്നതും ഈ പ്രതിനിധി തന്നെ.

തനിക്ക് എത്ര വോട്ട് കിട്ടിയെന്ന് ചോദിക്കുവാൻ അന്നും ഇന്നും തോറ്റ സ്ഥാനാർത്ഥിക്ക് ചോദിക്കുവാൻ അവകാശമില്ല: ഓവർസീയറായി സ്റ്റേറ്റിൽ തെരെഞ്ഞെടുക്കപ്പെടുന്ന വർ നേരിട്ട് ലോക്കൽ സഭാംഗം മുതൽ കൗൺസിൽ അംഗത്തെ വരെ മാറ്റുകയും, നിയമിക്കുകയും ചെയ്യും. സ്റ്റേറ്റ് കൗൺസിലിന് ഒരു ഉപദേശ സമിതിയുടെ സ്ഥാനം മാത്രം: അമേരിക്കൻ പ്രസിഡൻഷ്വൽ രീതി: നാം ഇന്ത്യക്കാർ പാർലമെന്ററി രീതിയാണ് നിലനിർത്തുന്നത്. ഈ രീതി തന്നെയാണ് IPC യും നാളിതു വരെ പുലർത്തുന്നത്. പാർലമെന്റർ വ്യവസ്ഥിതിക്ക് ജനാധിപത്യ സ്വഭാവമാണ്.

അമേരിക്കൻ പ്രസിഡഷ്യൽ രീതിയിൽ പ്രസിഡറായി തിരെഞ്ഞെടുക്കപ്പെട്ടാൽ നിയമ വ്യവസ്ഥ ഒഴികെ ബാക്കിയെല്ലാം തന്റെ കീഴിലാണ്. പോക്കറ്റിൽ വീറ്റോ അധികാരവുമായി നടക്കുന്ന ഒരു തരം എകാധിപതി: 1 PC യെ ഞാൻ ചേർന്നതും നിലനില്ക്കുന്നതും ഇത് പാർലമെന്ററി സമ്പ്രദായം നിലനിർത്തുന്നതു കൊണ്ടായിരുന്നു.

IPC നിർദ്ദേശക ഭരണഘടനാ ഭേദഗതി ആശങ്കയുണ്ടാക്കുന്നു. IPC യിൽ പ്രാദേശിക സഭാ കമ്മറ്റിക്ക് അധികാരമുണ്ട്, അതിന്റെ അപ്പിൽ അധികാരമാണ് സെന്റർ തലം, സെന്റർ തലത്തിന്റെ അപ്പിൽ അധികാരം സ്റ്റേറ്റിന്, സ്റ്റേറ്റിന്റെ അപ്പിൽ അധികാരം ജനറലിന് . ഈ വ്യവസ്ഥയാണ് IPC യുടെ കാവ്യഭംഗി : എന്നാൽ നിർദ്ദേശിക്കുന്ന ഭരണഘടനാ ഭേദഗതിയിൽ നേരിട്ട് ലോക്കൽ തലം മുതൽ ഇടപ്പെടുവാൻ ജനറലിന് അധികാരം നല്കുന്നു.

ഇത് നടപ്പിലായാൽ പ്രാദേശിക സഭ, സെന്റർ, സ്റ്റേറ്റ് അധികാരം ഒരു അലങ്കാര പദവികൾ മാത്രമായിരിക്കും. അമേരിക്കൻ പ്രസിഡഷ്യൽ രീതി സ്റ്റേറ്റുകളും സെന്ററുകളും , ലോക്കൽ സഭകളും അംഗികരിക്കുമോ? ഒരു സൊസെറ്റിയിൽ എല്ലാ അംഗങ്ങൾക്കും ജനറൽ ബോഡിയിൽ പങ്കെടുക്കുന്നതിനും വോട്ടവകാശം വിനയോഗിക്കുന്നതിനും അവകാശമുണ്ട്. നിർദ്ദേശിക്കുന്ന ഭരണഘടനാ ഭേദഗതിയിൽ ഓർഡിനേഷൻ ലഭിക്കു ശുശ്രൂഷകന് മാത്രമേ വോട്ടവകാശമുള്ളൂ:

ഇതും അമേരിക്കൻ പ്രസിഡഷ്യൽ രീതിയുടെ മറ്റൊരു വീക്ഷണമാണ്. 1860 ലെ സൊസൈറ്റി രജിസ്ട്രഷൻ ആക്ടിൽ രജിസ്റ്റർ ചെയ്തിട്ടുള്ള IPC യുടെ ഭരണഘടനാ ഭേദഗതികൾ നടത്തേണമെങ്കിൽ ജനറൽ ബോഡിക്ക് 10 ദിവസം മുമ്പ് ബന്ധപ്പെട്ട ഭേദഗതിയുടെ നിർദ്ദേശം എല്ലാ ജനറൽ ബോഡി അംഗത്തിനും ലഭിക്കേണ്ടതാണെന്ന് പ്രസ്തുത ആക്ടിന്റെ 12-മത് വകുപ്പിൽ പറയുന്നു.

ജനറൽ ബോഡി കുടുന്ന നോട്ടീസ് ലഭിച്ചുവെന്നതു കൊണ്ട് ഭരണഘടനാ ഭേദഗതിക്കുള്ള നടപടിക്രമം പൂർത്തികരിക്കുന്നില്ല: യാക്കോബായ, ഓർത്തഡോസ് കേസിൽ ബഹു : സുപ്രീം കോടതി വിധി നിർണ്ണയിച്ചതും ഇന്ത്യൻ ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും ആന്തസ്സ് ഉയർത്തിപ്പിടിച്ചായിരുന്നു.

IPC യുടെ ഭരണഘടന കാലപഴക്കം കൊണ്ട് ഭേദഗതി ചെയ്യേണ്ട പല വകുപ്പുകളും ഉണ്ട്, എന്നാൽ ആയത് ലോക്കൽ തലം മുതലുള്ള IPC യുടെ നിലവിലുള്ള അധികാര വികേന്ദ്രീകരണ വ്യവസ്ഥകൾ മാറ്റിയുള്ള അമേരിക്കൻ പ്രഡൻഷ്യൽ വ്യവസ്ഥയെ മാതൃകയാക്കിയാകരുത്: നാം പാർലമെന്ററി വ്യവസ്ഥയിൽ ജീവിക്കുന്ന വരാണ്. അതാണ് ജനാധിപത്യത്തിന്റെയും ഇന്ത്യയുടെയും കരുത്ത്.

പാസ്റ്റർ ജോൺസൺ പള്ളിക്കുന്നേൽ

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.