പൊടിയാട്ടുവിള ഏ.ജി സഭയുടെ മനുഷ്യത്വരഹിത നടപടി

പൊടിയാട്ടുവിള ഏ.ജി സഭയുടെ മനുഷ്യത്വരഹിത നടപടി
October 15 18:13 2020 Print This Article

കൊല്ലം വാളകം പൊടിയാട്ടുവിളയിൽ കോവിഡ് ബാധിച്ചു മരിച്ച രോഗിയെ സംസ്കരിക്കുന്നത് നാട്ടുകാര്‍ തടഞ്ഞ സംഭവം ഏ.ജി സഭയിലെ പാസ്റ്ററുടെയും ഭാരവാഹികളുടെയും കുത്തിത്തിരുപ്പ് മൂലമെന്ന് മരിച്ച പൊടിയാട്ട് വിള ബിജു ഭവനിൽ കുട്ടിയമ്മയുടെ ബന്ധുക്കൾ ആണ് പൊടിയാട്ടുവിള ഏ.ജി സഭക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് എത്തിയത്.

        സഭയിലെ പാസ്റ്ററും(മത്തായി കുട്ടി ജോണികുട്ടി, ഫിലിപ്പ് , ജോൺസൺ, തോമസ് ജേക്കബ് (എച്ച്എം‌എ), തോമസ്)ഭാരവാഹികളും ക്രൂരമായി പെരുമാറി എന്നും നാട്ടുകാരെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് ഇളക്കി വിട്ടു ബഹളം ഉണ്ടാക്കിച്ചു, അനേക വര്‍ഷങ്ങളായി പൊടിയാട്ടുവിള ഏ.ജി സഭാഗം ആയ കുട്ടിയമ്മയെ ക്രിസ്തീയ ആചാരത്തിന് വിരുദ്ധമായി ദഹിപ്പിക്കാന്‍ നിര്‍ബന്ധിച്ചതായി ബന്ധുക്കളുടെ പരാതി.

പന്ത്രണ്ട് അടി കുഴി എടുത്തു അടക്കുവാന്‍ ആരോഗ്യവകുപ്പും പോലീസും നിര്‍ദേശിച്ചു.കുഴി എടുക്കേണ്ട സ്ഥലവും അടയാളപ്പെടുത്തി തന്നു.എന്നാല്‍ സഭയിലെ ഭാരവാഹികള്‍ അവിടെ അടക്കം ചെയ്യാന്‍ അനുവദിച്ചില്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഏറെ സഹായിച്ചു എന്നാല്‍ ആപത്തില്‍ കൂടെ നില്കേണ്ട സഭയിലെ ആളുകള്‍ കൂടെ നിന്നില്ല.ഒരു ലക്ഷം രൂപ അടക്കത്തിന് വേണ്ടി പാസ്റ്ററും സഭയിലെ ഭാരവാഹികളും ആവശ്യപ്പെട്ടു. പണം നല്‍കാന്‍ തയ്യാര്‍ ആയപ്പോള്‍ വാക്ക് മാറി.വിവരം ഏ.ജി സംഘടനയിലെ സൂപ്രണ്ടിനെ വിവരം അറിയിച്ചു എങ്കിലും അദ്ദേഹം ഇടപെട്ടില്ല.അടുത്ത തവണ സുപ്രണ്ട് ആകാൻ പറ്റില്ല എന്ന പേടിയിൽ അദ്ദേഹം മാതാവിന്റെ ബന്ധുക്കളോട് ദേഷ്യപ്പെട്ടു. സെമിത്തേരിയില്‍ സ്ഥലം ഉണ്ടായിട്ടും ആറ് അടി സ്ഥലത്തിന് ഒരു ലക്ഷം രൂപാ വേണമെന്ന് സഭാ പാസ്റ്റർ ചോദിച്ചിട്ടും ചോദിച്ച പണം നല്‍കാം എന്ന് പറഞ്ഞിട്ടും നേതൃത്വം വഴങ്ങിയില്ല.

അയിലത്തുകാരുടെ മതിലിനോട് ചേര്‍ന്ന സ്ഥലം നല്‍കിയത് മനപൂര്‍വം പ്രശ്നം ഉണ്ടാക്കാന്‍ എന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

ക്രിസ്തീയ ആചാര പ്രകാരം അടക്കം ചെയ്യണം എന്നുള്ള സാഹചര്യം ഉണ്ടായിട്ടും അനുവദിച്ചില്ല. ഇന്ന് അസ്ഥി കല്ലറയില്‍ നിക്ഷേപിക്കാന്‍ ബന്ധുക്കള്‍ എത്തിയപ്പോള്‍ പാസ്റ്റര്‍ സഭയിലെ ആളുകള്‍ തുടങ്ങിയവര്‍ പ്രാര്‍ത്ഥിക്കാന്‍ എത്തി എങ്കിലും കുട്ടിയമ്മയുടെ മൂത്ത മകളും ബന്ധുക്കളും അനുവദിച്ചില്ല.

ഇതില്‍ പ്രകോപിതനായ പാസ്റ്റര്‍ “പിടക്കോഴി കൂവുന്നു” എന്ന് സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതായും സഭയിലെ പ്രമാണികളായ ചിലര്‍ മരിച്ച കുട്ടിയമ്മയുടെ ബന്ധുക്കളെ വീട് കയറി അടിക്കും എന്ന് ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്. ഇനി മുതൽ ഈ കുടുംബത്തിലെ ആരും AG പൊടിയാട്ടുവിള സഭയുടെ പടി ചവിട്ടി പോകരുത് എന്നും വിലക്ക് കല്പിച്ചു.

കുട്ടിയമ്മക്ക് ന്യുമോണിയ ആയി ആണ് മെഡിക്കൽ കോളേജിൽ കൊണ്ട് പോയത്‌ എന്നും കോവിഡ് ബാധിച്ചത് മെഡിക്കൽ കോളേജിൽ നിന്നാണെന്നും ഇത് ആശുപത്രിയുടെ അനാസ്ഥ ആണെന്നും ബന്ധുക്കൾ പറയുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.