ബ്രിട്ടന്‍ പിടികൂടിയ ഇറാന്‍ കപ്പലിലെ മലയാളികളെ മോചിപ്പിച്ചു

ബ്രിട്ടന്‍ പിടികൂടിയ  ഇറാന്‍ കപ്പലിലെ മലയാളികളെ മോചിപ്പിച്ചു
August 16 10:14 2019 Print This Article

ന്യൂ ഡല്‍ഹി: ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ എണ്ണ ടാങ്കറിലുണ്ടായിരുന്ന മലയാളികളടക്കമുള്ള  ഇന്ത്യക്കാരെ മോചിപ്പിച്ചു.

ഇറാനിയന്‍ എണ്ണ ടാങ്കറായ ഗ്രേസ് വണ്ണിലെ മുഴുവന്‍ ഇന്ത്യക്കാരും ഉടന്‍ മടങ്ങിയെത്തുമെന്ന് വിദേശകാര്യസഹമന്ത്രിയും മലയാളിയുമായ വി. മുരളീധരന്‍ അറിയിച്ചു. ഗ്രേസ് 1 ഇറാനിയന്‍ ടാങ്കര്‍ സിറിയയിലേക്ക് എണ്ണയുമായി പോകുമ്ബോള്‍ റോയല്‍ മറീനുകള്‍ കപ്പല്‍ പിടിച്ചെടുക്കുകയായിരുന്നു.

മൂന്ന് മലയാളികളടക്കം 24 ഇന്ത്യക്കാരാണ്‌ കപ്പലില്‍ ഉണ്ടായിരുന്നത്. ഗ്രേസ്-1 കമ്ബനിയില്‍ ജൂനിയര്‍ ഓഫിസറായ വണ്ടൂര്‍ സ്വദേശി കെ.കെ.അജ്മല്‍ (27), ഗുരുവായൂര്‍ സ്വദേശി റെജിന്‍, കാസര്‍ഗോഡ് സ്വദേശി പ്രദീഷ് എന്നിരാണ് കപ്പലിലുള്ള മലയാളികള്‍. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറുമായി സംസാരിച്ചെന്നും നാവികരെ മോചിപ്പിച്ച വിവരം അദ്ദേഹം സ്ഥിരീകരിച്ചെന്നും മുരളധീരന്‍‌ ട്വീറ്റ് ചെയ്യുകയായിരുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.