ഹൈക്കോടതി ഉത്തരവ് മറികടന്ന് ഐപിസി കേരളാ സ്റ്റേറ്റ് ട്രാൻസ്‌ഫർ ഓർഡർ ഇന്ന്

ഹൈക്കോടതി ഉത്തരവ് മറികടന്ന് ഐപിസി കേരളാ സ്റ്റേറ്റ് ട്രാൻസ്‌ഫർ ഓർഡർ ഇന്ന്
April 12 08:26 2022 Print This Article

ഐപിസി ആക്റ്റിംഗുകൾക്ക് ഒരു കുറിവാക്യം..
“അതിദുഷ്ടനായിരിക്കരുതു; മൂഢനായിരിക്കയുമരുതു; കാലത്തിന്നു മുമ്പെ നീ എന്തിന്നു മരിക്കുന്നു ?”(Eccle 7:17)

കേരള സ്റ്റേറ്റ് ഐപിസി യുടെ കാര്യത്തിൽ ഇന്ന് മിക്കവാറും ഒരു തീരുമാനം ഉണ്ടാകും. പാസ്റ്റർ ഷിബു നെടുവേലിയെ വത്സൻ തന്നിഷ്ടം കാണിച്ചു പുറത്താക്കിയതോടെ മുറിമൂക്കൻ രാജാവായപോലെ രാജയോഗം സിദ്ധിച്ച സിസി എബ്രഹാമിനും ദാനിയേൽ കൊന്നക്കും ഇത് എല്ലാം കൊണ്ടും നല്ലകാലമാണ്.

ഇന്ന് (ഏപ്രിൽ 12) കുമ്പനാട് കൂടുന്ന കൗൺസിൽ മഹാമഹത്തിൽ വത്സന്റെ ഗുണ്ടകൾ ആർപ്പ് വിളി മുഴക്കുന്നതോടെ സിസി യും കൊന്നയും കൂടെ റാന്നി മുൻസിഫ് കോടതി, തിരുവല്ല മുൻസിഫ് കോടതി, എറണാകുളം ഹൈക്കോടതി എന്നിങ്ങനെ മൂന്നു കോടതികളെയും മറികടന്നു പാസ്റ്റർമാരുടെ സ്ഥലം മാറ്റത്തിനു ഓർഡർ ഇറക്കുമെന്നാണ് അറിയാൻ കഴിയുന്നത്.
ഐപിസി യിലെ മഹാപിഴ പേ തെറിന്റെയും, കൊണ്ടു നടന്നു പിഴപ്പിച്ച കൊച്ചിനെ സ്വന്തം മകന്റെ തലയിൽ കെട്ടിവെച്ച ആലപ്പുഴ കള്ളയപ്പോസ്തലന്റെയും വത്സന് വേണ്ടി കള്ളവോട്ട് വണ്ടി ഓടിച്ച കോശിയുടെയും നിലവിൽ ഉള്ളത് എത്രാമത്തെ ഭാര്യ ആണെന്ന് അറിയാത്ത ജ്യേഷ്ഠ വ്യാജന്റെയും ഒക്കെ വാക്ക് കേട്ടാണ് സിസിയും കൊന്നയും വിവരക്കേടിനു കയ്യും കാലും വെച്ച പോലെ കളിക്കുന്നത്. സുബോധമുള്ളവർ പറയുന്നത് ഒന്ന് കേൾക്കാൻ പോലും ഉള്ള ബോധം ഇന്ന് സിസി ക്കും കൊന്നക്കും ഇല്ലാതെ പോകുന്നു എന്നതാണ് നിലവിലെ സ്ഥിതി.
കോടതിയലക്ഷ്യം കാണിച്ചു കൊണ്ടു ഭോഷന്മാർക്ക് വേണ്ടി തോന്നിയപോലെ ഉത്തരവ് ഇട്ടാൽ അത് അപ്പൂപ്പൻ താടി പറത്തുന്നത് പോലെ മാത്രമേ ഉള്ളൂ എന്ന് ആക്റ്റിംഗുകൾക്ക് വല്ല ചിന്തയും ഉണ്ടെങ്കിൽ അത് നിങ്ങളുടെ നല്ല സമയത്തിന്റേത് ആണെന്ന് പറയാതെ വയ്യ. അഥവാ കോടതി ചോദ്യം ചെയ്‌താൽ കൂടി പോയാൽ രണ്ടായിരമോ മൂവായിരമോ ഫൈൻ അടക്കേണ്ടി വരും, അത് വത്സൻ അടച്ചോളും എന്ന് പറഞ്ഞാണ് ആക്റ്റിംഗുകളെക്കൊണ്ടു ചൂട് ചോറ് വാരിക്കുന്നത്, ഇത്തരം ബുദ്ധി ശൂന്യത വിളമ്പി കൊടുക്കുന്നവർക്കു ഒറ്റ ലക്ഷ്യമേ ഉള്ളൂ, മേലാൽ സിസി യും കൊന്നയും കോടതി വരാന്തയോ സിവിൽ പ്രിസണോ വിട്ട് കുമ്പനാട് ഭാഗത്തു കാലു കുത്തരുത്. അതോടെ അടുത്ത ഇലക്ഷനു വത്സൻ ഗുണ്ടകൾക്ക് വിലസാമല്ലോ.

  • വത്സന്റെ ഭീഷണിക്കത്ത്
  • മുന്നേറ്റം ഗുണ്ടകളുടെ കൂട്ടനിലവിളി
  • മൂന്ന് കോടതികളിലെ കേസുകൾ
  • എഴുന്നൂറോളം പാസ്റ്റേഴ്സിന്റെ ജീവിതം
  • പ്രസിഡന്റും സെക്രട്ടറിയും ഇല്ലാത്ത സ്റ്റേറ്റ് ഓഫീസ്
    ഇതിന്റെ എല്ലാം കൂടി ഇടയ്ക്കു കിടന്നു നല്ല വൃത്തിയായി വേവുകയാണ് ആക്റ്റിംഗ് അവതാരങ്ങൾ.

ആക്റ്റിംഗ് നേതാക്കളെ, നിങ്ങൾ വായിച്ചിരിക്കേണ്ട ഒരു വാക്യം ഉണ്ട്, സഭാപ്രസംഗി 7:17 “അതിദുഷ്ടനായിരിക്കരുതു; മൂഢനായിരിക്കയുമരുതു; കാലത്തിന്നു മുമ്പെ നീ എന്തിന്നു മരിക്കുന്നു ?” ബൈബിളിൽ അങ്ങനെ പലതും കാണും ഐപിസി നേതാക്കൾക്ക് ബൈബിളുമായി എന്ത് ബന്ധം അല്ലേ?

ഏതായാലും പടയാളിക്ക് ഈ വലഞ്ഞു പോയ ആക്റ്റിംഗ് നേതാക്കളോട് പറയാനുള്ളത് ഒന്നേ ഒള്ളു. പറ്റില്ലെങ്കിൽ ഇട്ടേച്ചു വേറെ പണിക്കു പോകണം. എന്തിനു സ്വയം മുടിയാൻ നടക്കുന്ന നിങ്ങൾ നിങ്ങളുടെ കൂടെയുള്ള കുറെ പാവങ്ങളെയും കൂടി വലിച്ചു കോടതി കയറി ഇറങ്ങാൻ ഇട വരുത്തുന്നു.

ഒരു കാര്യം ഉറപ്പിക്കാം..
ഇന്ന് അഥവാ കോടതിയെ വെല്ലുവിളിച്ചു സ്ഥലം മാറ്റ ഓർഡർ ഇട്ടാൽ, ചില സഭകളുടെ രജിസ്ട്രെഷനും, പലരുടെയും ഐഡി കാർഡും ഒരു തീരുമാനം ആകും.
അത് കൊണ്ടു ലോക്കൽ ശുശ്രൂഷകന്മാർ ശ്രദ്ധിക്കുക, വിവിധ കോടതികളെ വെല്ലുവിളിച്ചുകൊണ്ട് ഐപിസി യിലെ വിവേക ശൂന്യർ സ്ഥലം മാറ്റത്തിന് ഓർഡർ നൽകിയാൽ നിങ്ങളിൽ സുബോധമുള്ളവർ പ്രസ്തുത വിഷയത്തിൽ ഐപിസി ക്കു എതിരായി കോടതികളിൽ കേസ് നിൽക്കുന്നുണ്ടോ , അവയുടെ നിലവിലുള്ള സ്ഥിതി എന്താണ് എന്നീ വിഷയങ്ങൾ നിങ്ങൾക്ക് ഓർഡർ നൽകുന്നവരോട് ചോദിച്ചു മനസ്സിലാക്കി, എന്തെങ്കിലും കോടതി ഇടപാടുകൾ ഉണ്ടായാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുത്തുകൊള്ളാം എന്നത് മുദ്രപത്രത്തിൽ എഴുതി വാങ്ങിയിട്ടേ കൂടും കുടുക്കയും പെറുക്കി ഇറങ്ങാവൂ. ഇല്ലെങ്കിൽ നിങ്ങൾ പെരുവഴിയിൽ ആകുമെന്നതും, നിങ്ങളുടെ ഐഡി കാർഡ് തന്നെ നഷ്ടമാകുമെന്നും ഒപ്പം കോടതിയലക്ഷ്യ കേസ് കൂടി വരുമെന്നും അറിഞ്ഞുകൊൾക.

view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.