ലൈവിൽ കരഞ്ഞാൽ കുറുക്കൻ കുഞ്ഞാടാകുമോ??

ലൈവിൽ കരഞ്ഞാൽ കുറുക്കൻ കുഞ്ഞാടാകുമോ??
November 25 21:50 2020 Print This Article

പെന്തക്കോസ്തു നന്മമരത്തിന്റെ കരച്ചിലും ലൈവും..( ആദ്യമേ പറയട്ടെ, ആദ്യ സമയങ്ങളിൽ പടയാളി ഇദ്ദേഹത്തിന്റെ ചാരിറ്റിയെ കൂടുതൽ സപ്പോർട്ട് ചെയ്തിരുന്നതാണ്. രോഗികളുടെ കൈയ്യിൽ നിന്നും പിടിച്ചു പറി തുടങ്ങിയതിനു ശേഷമാണ് ഇദ്ദേഹം പടയാളിയുടെ നോട്ടപ്പുള്ളി ആയത്)

ചാരിറ്റിയുടെ പേരിൽ ഉടായിപ്പ് നടത്തുന്ന പാസ്റ്റർ സജി പള്ളിക്കുന്ന് പടയാളിയുടെ പോസ്റ്റിനു മറുപടി കരച്ചിലുമായി ലൈവിൽ വന്നു… താൻ ചാരിറ്റി ചെയ്യാൻ കാരണമായി ചില കദന കഥകൾ പറഞ്ഞു കാണിക്കളെ ഈറൻ അണിയിച്ചു. ലൈവ് കണ്ട എനിക്കും രോമാഞ്ചകുഞ്ചുകം ഉണ്ടായി. പാസ്റ്റർ സജിയുടെ കുടുംബ പശ്ചാത്തലം ഒന്നും പടയാളി ചോദ്യം ചെയ്തില്ലല്ലോ, ഉവ്വോ സജിയെ ? താങ്കൾ പാവപ്പെട്ട രോഗികൾക്ക് വരുന്ന പണത്തിന്റെ ദശാശം ചോദിക്കുന്നത് സംബന്ധിച്ച് ഒരു മാസം മുൻപ് മുതലാണ് ചോദിക്കാൻ തുടങ്ങിയത് എന്ന് സജി ലൈവിൽ സമ്മതിക്കുന്നു.അതെ നമ്മളും പറഞ്ഞുള്ളൂ സജിയെ, അല്ലാതെ ഒരു മാസം മുൻപ് പടയാളി പോസ്റ്റ്‌ ഇട്ടില്ലല്ലോ? പിന്നെ രോഗികളുടെ ഫോൺ നമ്പർ വീഡിയോയിൽ വെയ്ക്കാതെ തന്റെ നമ്പർ വെക്കുന്നതിനു പറഞ്ഞ വിചിത്ര ന്യായീകരണം കൊള്ളാം. ( 1. രോഗിയുടെ ഫോൺ നമ്പർ വക്കാത്തത് = പണമയക്കുന്നവർ അവരുമായി ഒരു തരത്തിലും ബന്ധപ്പെടരുത് എന്ന ഉദ്ദേശ്യത്തിലാണ്. കാരണം പുള്ളീടെ ഉടായിപ്പ് അവർ അറിയുമല്ലോ…അല്ലാതെ ഒരാളും വീണ്ടും വീണ്ടും പൈസ ചോദിക്കാതിരിക്കാനല്ല.) രോഗികൾ പിന്നെയും കാശ് ചോദിച്ചു വിളിക്കും പോലും, അങ്ങനെ വിളിക്കുന്നവർക്ക് എല്ലാം കാശ് കൊടുക്കണം എന്ന് നിയമം ഉണ്ടോ സജിയെ?
2. ബാങ്ക് സ്റ്റേറ്റ്മെന്റ് ഡെയ്‌ലി വാങ്ങുന്നത് = കൃത്യമായി ദശാംശം വാങ്ങണമെങ്കിൽ കൃത്യം എത്ര കിട്ടിയെന്ന് അറിയണമല്ലോ, അല്ലേ ?
3. അക്കൗണ്ട് ക്ലോസ് ചെയ്യുന്നത് = പണം ആവശ്യത്തിന് വന്നതുകൊണ്ടല്ല, പുള്ളിക്ക് ദശാംശം കൃത്യമായി കൊടുക്കാത്തതു കൊണ്ട്.
4. രോഗികൾ നന്ദി പറഞ്ഞു കൊണ്ട് വീഡിയോ നൽകണമെന്ന് പറയുന്നത് = ആർക്ക് വേണമെങ്കിലും അയക്കാമല്ലോ, അല്ലേ ?

സജി ഒരു രാഷ്ട്രീയക്കാരൻ ആയിട്ട് അല്ല പാസ്റ്റർ എന്ന ലേബലിൽ ആണ് ഇതൊക്കെ ചെയ്യുന്നത് എന്ന് മറന്ന് പോകരുത്. പിന്നെ സജി പറയുന്ന ഉടമ്പടി അംഗീകരിക്കാത്ത രോഗികളുടെ വീഡിയോ പോസ്റ്റ്‌ ചെയ്യാതിരിക്കുന്നത് അവർ രോഗി അല്ലാത്തത് കൊണ്ടു അല്ല താങ്കളുടെ നിബന്ധനകൾ അംഗീകരിക്കാത്തത് കൊണ്ടാണ്. അപ്പോൾ താങ്കൾക്ക് ആ രോഗികളെക്കുറിച്ച് എന്ത് കൊണ്ട് സങ്കടം വരുന്നില്ല സജിയെ?? അപ്പൊൾ ഉദ്ദേശം രോഗാവസ്ഥ കണ്ടിട്ടുള്ള വേദന അല്ലെന്ന് വ്യക്തം.. പിന്നെ തനിക്ക് ഒരു കുഞ്ഞു വാഗൺ R കാറും, ഒരു കുഞ്ഞു ബുള്ളറ്റും മാത്രേ ഉള്ളൂ എന്നൊക്കെ കരയുന്നത് കണ്ടു. അതൊക്കെ താങ്കളുടെ സൗകര്യം. പിന്നെ രണ്ടു ഡ്രൈവറുമായി ആയിരം കിലോമീറ്റർ പോയി വീഡിയോ എടുക്കുന്ന ബുദ്ധിമുട്ട് ഒക്കെ കേട്ടു. കേട്ടിട്ടു കഷ്ടം തോന്നി ഈയുള്ളവനും കരഞ്ഞുപോയി. എടൊ നന്മമരമേ ആത്മഭാരം നിമിത്തം കുഞ്ഞു കാറും, കുഞ്ഞു ബുള്ളറ്റും ഇല്ലാതെ കിലോമീറ്ററോളം നടന്നും ബസിൽ കയറിയും സുവിശേഷം അറിയിക്കുന്ന ആയിരക്കണക്കിന് ദൈവദാസന്മാർ കേരളത്തിൽ ഉണ്ട്, ഒരു നേരത്തെ ആഹാരം പോലും വയർ നിറച്ചു കഴിക്കാനില്ലാതെ സുവിശേഷവേല ചെയ്യുന്നവർ വടക്കേ ഇന്ത്യയിൽ ഉണ്ട്. അവരൊക്കെ നാളെ മുതൽ രണ്ടു ഡ്രൈവറെയും കൂട്ടി കാറിൽ കേറി വീഡിയോ പിടിച്ചു, കിട്ടുന്നതിന്റെ പങ്കും പറ്റി ജീവിതം നയിച്ചാൽ പാസ്റ്റർ ആകുമോ?? പിന്നെ ബീഹാറിൽ നിന്നും നാട്ടിൽ വരാൻ ടിക്കറ്റിനു പണമില്ലാതെ ബുദ്ധിമുട്ടിയ ഒരു സഹോദരിക്ക് 7000 രൂപ ടിക്കറ്റിനു ചോദിച്ചപ്പോൾ താൻ 5000 കൊടുത്തെന്നു ലൈവിൽ തള്ളുന്നത് കേട്ടു എന്റെ കണ്ണു തള്ളിപ്പോയി. ഏത് തീവണ്ടിക്കാണ് ബീഹാറിൽ നിന്നും നാട്ടിലേക്കു ഏഴാംയിരം രൂപ ടിക്കറ്റ്? ഇൻഡിഗോ ഫ്ലൈറ്റ് പോലും പാട്ന – തിരുവന്തപുരം (one side ) 5000,5500 ഒക്കെ ഉള്ളൂ.. തള്ളുമ്പോൾ ഒരു മയത്തിലൊക്കെ തള്ള് അണ്ണാ. പിന്നെ താങ്കൾ ആരുടെയൊക്കെ വീട്ടിൽ പോയിരുന്നു പണം ചോദിച്ചു വാങ്ങിയെന്നും, ATM ഉപയോഗിക്കാൻ അറിയാത്ത ചിലരുടെ കൂടെ സ്റ്റേറ്റ്മെന്റ് എടുക്കാൻ എന്ന് പറഞ്ഞു ATM കൗണ്ടറിൽ കേറിയതും പിൻകോട് അടിക്കുമ്പോൾ താങ്കൾ മൊബൈലിൽ വീഡിയോ ഓൺ ചെയ്തു വച്ച് പിൻകോഡ് റെക്കോഡ് ചെയ്തതും പണം അടിച്ചു മാറ്റിയതും ഉൾപ്പടെ വീഡിയോയിൽ വന്നു പറയാൻ ആളുണ്ട് എന്ന് മറക്കരുത്. താൻ വെയിറ്റ് ചെയ്യ്, ഓരോന്നായി ഞാൻ വിടാം. താൻ ഉടായിപ്പ് ആണെന്ന് കൃത്യമായി ബോധ്യപ്പെട്ടിട്ടാണ് പടയാളി പോസ്റ്റ്‌ ഇട്ടത്. താൻ പാസ്റ്റർ പണി കളഞ്ഞിട്ട് വല്ല രാഷ്ട്രീയത്തിലും കേറാൻ നോക്ക് സജിയേ….

( സജി പള്ളിക്കുന്ന് കുറച്ച് ദിവസം മുമ്പ് ജോർജ്ജ് പാസ്റ്ററിന്റെ വിവരം പോസ്റ്റ് ചെയ്തിരുന്നു. പക്ഷേ ജോർജ്ജ് പാസ്റ്ററെ ബന്ധപ്പെടാൻ ഫോൺ നമ്പർ കൊടുത്തിരുന്നില്ല. ഇപ്പോൾ താൻ അറിയാതെ അക്കൗണ്ടിൽ ആവശ്യത്തിന് പൈസയായി ഇനി ആരും പൈസ അയക്കേണ്ടതില്ല എന്ന് പറഞ്ഞ് സജി പോസ്റ്റ് ഇട്ടിരിക്കുന്നു. അതിന്റെ കാരണം മറ്റൊന്നും അല്ല. ദശാംശത്തിൽ സജി ഉദ്ദേശിച്ചപോലെ പിടിച്ചു പറി നടന്നില്ല. അതാണ് കാരണം. )

പത്തനംതിട്ട ജില്ലയിൽ തിരുവല്ല മേപ്രാൽ താമരാൽപടി എന്ന സ്ഥലത്ത് നിന്നും സുവിശേഷകൻ എ.കെ. ജോർജ്ജ് [54 വയസ്സ്] വിവാഹിതനും രണ്ട് മക്കളുടെ പിതാവും ആണ് . സ്കൂൾ പഠനശേഷം 3 വർഷം ദൈവവചനം പഠിക്കുകയും കോന്നി കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ഗുഡ് ഷെപ്പേർഡ് എന്ന മിനിസ്ട്രിയുടെ കീഴിൽ ചില വർഷങ്ങൾ കട്ടച്ചിറ , കുടപ്പന, തേക്ക്ത്തോട്, തണ്ണിത്തോട്, മണ്ണീറ എന്നീ സ്ഥലങ്ങളിൽ കർത്ത്യശുശ്രൂഷയിൽ കുടുംബമായിരിക്കുവാൻ ഇടയായി. (1995 – 2010 വരെ കർത്തൃവേലയിൽ ആയിരുന്നു. പൊതു ശുശ്രൂഷ ഉൾപ്പെടെ) ആ സമയങ്ങളിൽ ഡയബറ്റീസ് കൂടി. അത് അത്ര കാര്യമാക്കാതെ അന്ന് കിട്ടിയിരുന്ന തുഛമായ വരുമാനത്തിൽ വേണ്ടുന്ന പോലെ ഡോക്ടറെ കാണിക്കുവാനോ നല്ല ചികിത്സ ലഭിക്കാനോ കഴിയാതെ പോയി. തുടർന്ന് സഭാ പ്രവർത്തനം മുൻമ്പോട്ട് കൊണ്ട് പോകുവാൻ കഴിയാതെ സഭാശുശ്രൂഷ വിടുകയും പരസ്യ യോഗങ്ങൾ നടത്തി വരുന്ന വേളകളിൽ പാസ്റ്റർ എ കെ ജോർജ്ജിന് ഇടത്തേകാലിൽ ഒരു വ്രണം ഉണ്ടാകുകയും അത് പതിയേ പതിയേ പഴുത്ത് വലിയ ഒരു വ്രണമാകുകയും ചെയ്തു. അങ്ങനെ തിരുവല്ല പുഷ്പഗിരിയിൽ കാണിക്കുകയും ആ കാലിലെ മാംസമെല്ലാം എടുത്ത് മാറ്റി ചിലനാളുകളുടെ ചികിത്സക്ക് ശേഷം വീട്ടിൽ വിശ്രമിച്ചുവരവേ ആകാൽ ഒരു കാൽ മന്ത് പിടിച്ച കാല് പോലെ വളർന്നു. ഒരാൾക്കും ഒന്ന് നോക്കാൻ പറ്റാത്ത നിലയിൽ ആയി . തുടർന്ന് പാസ്റ്റർക്ക് യാത്ര ചെയ്യാനും ഒന്നും പറ്റാത്ത അവസ്ഥയായി. അങ്ങനെ വലത്തേ കാലിന്റെ ബാലൻസിൽ മാത്രം യാതൊരു സ്പാർശനവും ഇല്ലാത്ത ഇടത്തേ കാലും വലിച്ച് വലിച്ച് വീടിന്റെ അകത്ത് പ്രാഥമിക ആവശ്യങ്ങൾക്കു മാത്രം പോകാനുള്ള അവസ്ഥയിലായി.

ഇങ്ങനെ ഇരിക്കുമ്പോൾ കഴിഞ്ഞ വർഷം പാസ്റ്ററുടെ ആശ്രയം ആയിരുന്ന വലത്തേ കാലിനും ചെറിയ ഒരു പരുപോലെ കാണപ്പെട്ടു അത് പഴുത്ത് പൊട്ടുകയും മുറിവ് ഉണങ്ങാതെയും ഇരിക്കവേ സഹിക്കാൻ പറ്റാത്ത വേദനയാൽ തിരുവല്ല ഗവൺമെന്റ് ഹോസ്പിറ്റലിൽ കാണിച്ച് അവിടെ ഡോക്ടറുടെ നിർദേശപ്രകാരം അഡ്മീറ്റ് ചെയ്തു. അപ്പോഴേക്കും വലത് കാലിന്റെ മുട്ടിന് താഴെ മുഴുവൻ പഴുപ്പ് ആയി മാറി. അങ്ങനെ ഡോക്ടർമാർ ആ കാല് മുറിച്ചു കളയണം എന്ന് പറയുകയും ആ കാൽ മുട്ടിന് താഴെവെച്ച് മുറിച്ചു മാറ്റുകയും ചെയ്തു. ദൈവ ദാസി ഭാര്യ ജയ് മോൾ അടുത്തുള്ള വീടുകളിൽ ജോലി ചെയ്യുകയും അവിടുന് കിട്ടുന്ന തുഛമായ വരുമാനത്തിലാണ് രണ്ട് മക്കളും ഭാര്യയും 90 വയസ്സ് പ്രായമായ മാതാവും ജീവിച്ചിരുന്നത്. പാസ്റ്ററുടെ വലത്കാൽ മുറിച്ചതിന് ശേഷം പ്രാഥമിക ആവശ്യങ്ങൾക്ക് പോലും ഒരാളുടെ സഹായം വേണ്ടി വരുന്ന സ്ഥിതിയിലേക്ക് മാറി.
ഇത് കാരണം ദൈവദാസിക്ക് ജോലിക്ക് പോകുവാനോ നിത്യവൃദ്ധിക്കുള്ള കാര്യങ്ങൾ കണ്ടെത്തുവാനോ , മക്കളെ പഠിപ്പിക്കുവാനോ പറ്റാത്ത നിലയിലാണ് ഇപ്പോൾ ജീവിതം. താമസിക്കുന്നത് 4 സെന്റ് സ്ഥലത്ത് സർക്കാർ വീട്ടിലാണ് . എല്ലാവർഷവും മഴ സമയത്ത് ഈ വീടും പരിസരവും വെള്ളം കയറും .ആ സമയങ്ങളിൽ ഏതെങ്കിലും അഭയകേന്ദ്രങ്ങളിലാണ് താമസിക്കുന്നത്. ഈ വർഷം വെള്ളം കയറിയപ്പോൾ ഇദ്ദേഹത്തിൻ്റെ ഈ അവസ്ഥയിൽ എങ്ങും പോകാൻ കഴിയാതെ ഈ വീട്ടിൽ തന്നെ കഴിയേണ്ട സാഹചര്യമാണ് ഉണ്ടായത്. മാത്രമല്ല ഈ 4 സെന്റ് സ്ഥലം പാസ്റ്ററിൻ്റെ മറ്റ് 3 സഹോദരങ്ങൾക്കും കുടി അവകാശപ്പെട്ടതാണ്. ആയതിനാൽ ഇനിയുള്ള ഇദ്ദേഹത്തിൻ്റെയും കുടുംബത്തിന്റെയും മുൻപോട്ടുള്ള ജീവിതം എങ്ങനെയാണെന്ന് അറിയാതെ പകച്ചു കഴിയുകയാണ്. മാത്രമല്ല നിത്യവൃദ്ധിക്ക് പോലും യാതൊരു നിർവാഹവും ഇല്ലാതെ വിഷമിക്കുന്ന അവസ്ഥയിലാണ്. ഇപ്പോൾ ഭാര്യയും മക്കളും ഇവിടെ അടുത്തുള്ള ശാരോൻ ഫെലോഷിപ്പിന്റെ കൂട്ടായ്മയിലാണ് പോകുന്നത്. പാസ്റ്ററിന് പുറത്ത് പോകുവാൻ സാധിക്കാത്തതിനാൽ വീട്ടിൽ തന്നെയാണ് . ഒരു വർഷമായി ഹാർട്ട് അറ്റാക്ക് എന്ന രോഗത്തിനുള്ള മരുന്ന്കൾ സാമ്പത്തിക ബുദ്ധിമുട്ട് കാരണം മുടങ്ങിയിരിക്കുകയാണ്. ഷുഗറിന് ഉള്ള ഇൻസുലീൻ മാത്രമേ എടുക്കുന്നുള്ളു. ഒരു പ്രാവശ്യം മുടങ്ങിപ്പോയാൽ കാലിൻ്റെ വീർത്തിരിക്കുന്ന കാലിൽ വൃണ്ണമാകും. അതുകൊണ്ട് ഇൻസുലിൻ എങ്ങനെ എങ്കിലും വാങ്ങും.
നാളുകളായി ഒരു വെയ്പ്പുകാലിന് വേണ്ടി ആഗ്രഹിക്കുന്നെങ്കിലും അതും സാധിച്ചിട്ടില്ല. പ്രാർത്ഥിക്കുകയും കഴിയുന്ന സാമ്പത്തിക സഹായങ്ങൾ ചെയ്യുകയും ഈ വിവരം എത്രയും കഴിയുന്ന ആളുകളിലേക്ക് ഷെയർ ചെയ്ത് എത്തിക്കുകയും ചെയ്യണേ.

Pr.George .A.K
Puthiyottu LekSham veedu
Karakkal . PO. Thiruvala . 689108

Mobile: 9847235124

അക്കൗണ്ട് വിവരങ്ങൾ:-
George A.K
Federal bank A/c NO. 12660100044772
IFSC No. FDRL0001266
AzhiyidathuChira branch.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.