ദുരാത്മാവ് ബാധിതൻ ഓവർസിയർ ആയാൽ …?

ദുരാത്മാവ് ബാധിതൻ ഓവർസിയർ ആയാൽ …?
January 30 23:20 2023 Print This Article

കേരളാ റീജിയൻ ചർച്ച് ഓഫ് ഗോഡിന്റെ കോട്ടയം പാക്കിൽ നടന്ന ജനറൽ കൺവൻഷനിൽ ഓവർസിയർ NP കൊച്ചുമോൻ ദുരാത്മാവ് ബാധിച്ചു അഴിഞ്ഞാടി.
കഴിഞ്ഞ ആറു ദിവസവും അനുഗ്രമായി നടന്ന കൺവൻഷന്റെ അവസാന ദിവസമായ ഏഴാം ദിവസം നടന്ന ആരാധനയിലാണ് ഈ ഗദര ദേശത്തെ ഭൂതഗ്രസ്തൻ അലങ്കോലമാക്കിയത്.
വീഡിയോ കാണാം

ആരാധനയുടെ നടുവിൽ മരിച്ചുപോയ വി ജോർജ്ജ് പാസ്റ്ററുടെ വിധവയായ സഹോദരിയെ പേരുവിളിച്ചു ജനക്കൂട്ടത്തിന്റെ നടുവിൽ എഴുന്നേൽപ്പിച്ചു നിർത്തി പരിഹസിച്ചു അപമാനിച്ചു. അവർ അവിടെനിന്നു പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഇറങ്ങിപ്പോയത്.

ഇവനെ പാസ്റ്റർ എന്നു വിളിക്കുന്നവനെ ആദ്യം മുള്ളുമുരിക്ക് വെട്ടി അടിക്കണം. ചില നാളുകൾക്ക് മുൻപ് ഈ ഭൂതഗ്രസ്തന്റെ നാറിയ കഥകൾ, ഒരു സ്ത്രീ അനുഭവിക്കേണ്ടിവന്നത് അവരുടെ വോയിസിൽ പടയാളിക്ക് അയച്ചുതന്നത് പടയാളിയുടെ പക്കൽ ഉണ്ട്. അന്ന് പലരുടേയും അഭ്യർത്ഥന മാനിച്ചു പടയാളി ഇയാൾക്ക് ഒരു ചാൻസ്കൂടി കൊടുത്തു. എന്നാൽ ഇയാൾ മനസാന്തരപ്പെട്ടില്ല. നേതൃത്വത്തിൽ കേറി കുടിയിരുന്നുകൊണ്ട് ഇവൻ കാട്ടിയ അനീതികൾ പാസ്റ്റർ വി ജോർജ്ജിന്റെ മക്കൾ പുറത്തു പറഞ്ഞതിനാണ് ആ വിധവയായ സഹോദരിയെ സഭായോഗത്തിന്റെ ഇടയിൽ എഴുന്നേൽപ്പിച്ചു നിർത്തി അപമാനിച്ചത്. ഈ ജഡീകൻ ഇനിയും ഈ സ്ഥാനത്തു ഇരിക്കാൻ യോഗ്യനല്ല. ദൈവസഭയെ നയിക്കേണ്ടത് ആത്മീയനാണ്, അല്ലാതെ തരം കിട്ടുമ്പോൾ വ്യഭിചാരിക്കാനും അല്ലാത്തപ്പോൾ വെള്ള വേഷം ധരിച്ചു ആത്മീയമായി അഭിനയിക്കുന്ന ഇങ്ങനെയുള്ളവരെ പടിയടച്ചു പിണ്ഡം വയ്‌ക്കേണ്ട സമയം കഴിഞ്ഞു.
ഈ ദുരാത്മാവ് ബാധിച്ച ഓവർസിയറുടെ അനാത്മീകമായ പ്രവർത്തിമൂലം സഭായോഗം അലങ്കോലമായി. പാസ്റ്റർമാർ തമ്മിലും വിശ്വാസികൾ തമ്മിലും തെറിവിളിയും ഉന്തും തള്ളും നടന്നു. കൊച്ചുമോന്റെ ഒരു മകൻ ആണ് തെറിവിളിക്ക് തിരികൊളുത്തിയത്. ഇവനൊന്നും ഗുണപ്പെട്ടതോ, മാനസാന്തരത്തിന്റെ അനുഭവമോ ഇല്ലാത്ത ഇയാളുടെ തലമുറകളും ദൈവമക്കളുടെ പണമല്ലേ തിന്നു ചീർത്തത്? അത് കൊച്ചുമോൻ മറന്നുപോയോ ? അനുഗ്രഹമായി അവസാനിക്കേണ്ട കൺവൻഷൻ തെറിവിളിയിലും ഉന്തിലും തള്ളിലും പര്യവസാനിച്ചു. ജാതികളുടെ ഉത്സവപറമ്പുപോലെ ആക്കി തീർത്ത ഈ മഹാനെ പുറത്താക്കാനുള്ള നടപടി ഉടൻ ചർച്ച് ഓഫ് ഗോഡ് ഒഫീഷ്യൽസ് കൈക്കൊള്ളണം. അല്ലാ എങ്കിൽ ഇയാളുടെ വ്യഭിചാരങ്ങളും അനാത്മീക പ്രവർത്തികളും തെളിവ് സഹിതം പടയാളി പുറത്തുവിടും. ദൈവസഭയ്ക്ക് ദോഷം വരേണമെന്ന് പടയാളിക്ക് താല്പര്യമില്ല. പക്ഷേ ഈ ദുരാത്മാവ് ബാധിച്ച അനാത്മീകൻ കാരണം ദൈവസഭ നാറും…..

view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.