IPC ക്കു എതിരെ ഹൈക്കോടതി ഇടപെടൽ

by Vadakkan | 22 July 2022 7:13 PM

ആഗസ്റ്റ് 2 ന് കുമ്പനാട് വച്ച് നടത്തുവാൻ നിശ്ചയിരിക്കുന്ന സ്റ്റേറ്റ് ജനറൽ ബോഡി യോഗവും തുടർന്ന് നടക്കുന്ന തെരെഞ്ഞെടുപ്പു പ്രക്രിയയും അനിശ്ചിതത്വത്തിൽ. റാന്നി മുൻസിഫ് കോടതിയിൽ സിസ്റ്റർ : ഷീബാ സ്റ്റിഫൻ റാന്നി മുൻ സിഫ് കോടതിയിൽ കൊടുത്ത os : 41/22 സിവിൽ കേസിന്റെ അപ്പിൽ പരിഗണിച്ചാണ് ഹൈക്കോടതി ഇടപെടൽ.

പ്രസ്തുത സിവിൽ കേസിൽ IPC ഭരണഘടനാ വിരുദ്ധമായ ശുശ്രൂഷകൻന്മാരുടെ നിയമനവും, സ്ഥലം മാറ്റവും നടത്തരുതെന്ന് ഉത്തരവായിട്ടുള്ളതായിരുന്നു. ഈ ഉത്തരവ് എക്സിബിറ്റ് : മൂന്നാം തെളിവ് രേഖയായി കോടതി പരിഗണിച്ചു. ഈ കേസിലെ നിയമ ലംഘനം ഐപിസി നേതാക്കൾക്ക് തിരിച്ചടി ആകും.

ഹൈക്കോടതിയിലെ സിവിൽ അപ്പിലിൽ ഒന്നും രണ്ടും എതൃകക്ഷികൾ കേരളാ സ്റ്റേറ്റ് കൗൺസിലും, പ്രിസ്ബിറ്ററിയുമാണ്. മൂന്നാം എതൃകക്ഷി റാന്നി ഈസ്റ്റ് സെന്റർ പ്രസിഡന്റ് ആണ് . എതിർ കക്ഷികൾക്ക് നോട്ടീസ് ആയ്ക്കുന്നതിനും കേസ് വിണ്ടും 29 – 7 – 22 ന് പരിഗണിക്കുന്നതിനും അവധി വച്ചിരിക്കുന്നു.
പ്രസ്തുത ഹൈകോടതി ഉത്തരവോടു കൂടി 29-7-22 ന് അനുകുല വിധിയുണ്ടാകാത്ത പക്ഷം കേരളാ സ്റ്റേറ്റ് തെരെഞ്ഞെടുപ്പ് ആഗസ്റ്റ് 2 മുതൽ നടക്കുകയില്ല.

നിലവിൽ ഐപിസി യിൽ തുടരുന്ന നേതാക്കളിൽ ഏകദേശം നൂറോളം പേര് ഭരണഘടനാ വിരുദ്ധമായി തുടരുന്നവരാണ് എന്നത് അതിഗൗരവമായി കാണേണ്ട വസ്തുത ആണ്.

രാജ്യത്തിന്റെ നിയമത്തിനു അതീതരല്ല, സംഘടനയുടെ തുക്കടാ നേതാക്കൾ എന്ന കാര്യം ഐപിസി യിലെ ഒരു പറ്റം അഹങ്കാരികൾ മറക്കുന്നു എന്നതാണ് യാഥാർത്ഥ്യം.
സിസി എബ്രഹാമിന്റെ കെടുകാര്യസ്ഥതയും അഹങ്കാരവും ആണ് ഈ കേസുകളുടെ പ്രധാന കാരണം. റാന്നിയിൽ ഒരു ലോക്കൽ സഭയിലെ പ്രശ്നം, ഒന്ന് ഇരുന്നു സംസാരിച്ചു തീർക്കേണ്ടതിനു പകരം കാണിച്ച അഹന്ത ആണ് നിലവിൽ ഹൈക്കോടതി വരെ എത്തി നിൽക്കുന്നത്.

Source URL: https://padayali.com/high-court-intervention-against-ipc/