ആധുനിക കാലഘട്ടത്തിലെ ഹന്നയുടെ ഞരക്കം

by padayali | 9 June 2021 11:15 PM

ആധുനിക കാലഘട്ടത്തിലെ ഹന്ന (ഷീല ദാസ്) പ്രാർത്ഥന മുറിയിലേക്ക് ഓടുകയാണ് പ്രിയരേ ഓടുകയാണ് … എന്തിനെന്നറിയുമോ? ആരെയും കുറിച്ച് സമൂഹ മാധ്യമത്തിൽ എഴുതാത്ത തലമുറയെ വാർത്തെടുക്കുവാൻ “കുലക്ക് കുത്തിയാൽ കരിക്കും വാടും” എന്നറിയാം അതുകൊണ്ട് വാടാതെയിരിക്കാൻ ശ്രമിക്കുകയാണ്. അതിന് ഉദാഹരിക്കുന്നത് ശമൂവേലിനെയും, ഏലി പുരോഹിതനെയും. ഹന്ന പ്രാർത്ഥിച്ചത് കൊണ്ട് ശമൂവേൽ ആരെയും വിമർശിച്ചില്ല, ആരെക്കുറിച്ചും എഴുതിയില്ല എന്നാണ് സഹോദരി തൊണ്ട പൊട്ടി അലറുന്നത്. ഒരു സംശയം ശമൂവേൽ എഴുതാതെ ആരോടും പറയാതെ ഏലിയുടെ മക്കൾ ഒഫ്നിയും, ഫിനെഹാസും പിഴച്ചു എന്ന് സഹോദരി എങ്ങനെ അറിഞ്ഞു.?
അറിഞ്ഞത് ഏലിയോട് മാത്രം പറഞ്ഞാൽ മതിയാരുന്നു. വചനത്തിൽ എഴുതാതെ ഇരുന്നാൽ നന്നായിരുന്നു. ഒന്നുമല്ലേൽ ഏലി ഹന്നയെ അനുഗ്രഹിച്ച് ഉണ്ടായ പയ്യനല്ലേ, ഒരു മര്യാദ കാണിക്കേണ്ടതല്ലേ? മഹാ പുരോഹിതൻ ശാപഗ്രസ്തമായ മറുവിലയായ കഴുത്തൊടിഞ്ഞു കുല ചെയ്യപ്പെട്ട കഴുതയുടെ ഗതി വന്നതെങ്കിലും എഴുതാതെ വിട്ടിരുന്നേൽ നന്നായിരുന്നു. മറ്റുള്ളവരുടെ അവിടെ നിൽക്കട്ടെ സ്വന്തം തെറ്റ് മറക്കേണ്ടതല്ലേ?
മകൾ കൈക്കൂലി വാങ്ങി ന്യായം മറിച്ചത് എഴുതുന്നതും, സ്വന്ത വായാൽ മൊഴിയുന്നതും ശരിയാണോ? തെറ്റല്ലേ?

സഹോദരി വാർത്തെടുത്ത മകൻ ഒരു കല്യാണം കഴിച്ചു. മാതൃകാപരമായ കല്യാണം നടത്തിയത് ബാബു ചൊറിയാൻ. പെൺകുട്ടിയുടെ മാതാവ് പ്രാർത്ഥന മുറിയിൽ ഓടി കയറിയില്ലത്രേ കാരണം വ്യക്തമല്ല … രണ്ടും രണ്ടായി ചിത്രങ്ങൾ സംസാരിക്കട്ടെ.

നെഹമ്യാവ് പുരോഹിതൻമാരെ കൈകാര്യം ചെയ്തു ,ശപിച്ചു. അതുപോലെ ചിലർ എഴുന്നേൽക്കണം. വിമർശിക്കുന്നവരേ ഭയമാണ് എന്തുകൊണ്ട്? വരുമാനം നിലയ്ക്കും. കുത്തു കൊണ്ടാൽ കരിക്കല്ല പകരം അകൗണ്ട് വാടും. ദൈവ വചനം വിറ്റ് തിന്നാൻ പറ്റില്ല. ലോകം മുഴുവൻ ഓടി അത്മഭാരത്താൽ നടന്നിട്ടു സ്വന്തം കുടുബം നന്നായി നോക്കാൻ കഴിയാത്ത നിങ്ങൾ എന്തിന് സുവിശേഷ പ്രസംഗകയായി നടക്കുന്നു? നിങ്ങൾ പ്രസംഗിച്ചത് പോലെ പെറ്റിടാൻ ആർക്കും കഴിയും മര്യാദക്ക് ഒരു അത്മിയനായി വളർത്താൻ പ്രയാസമാണ്. നിങ്ങൾ മറ്റുള്ളവരുടെ മുന്നിൽ നടത്തുന്ന കണ്oക്ഷോഭത്തിന്റെ 100ൽ ഒരു അംശം സ്വന്തം കുടുബത്തിൽ ഉപദേശത്തിന് മാറ്റിയിരുന്നേൽ ഇതു വരുമായിരുന്നോ? സ്വന്ത കുടുബത്തിൽ നിന്നു കൈമടക്ക് വാങ്ങി ബാങ്കിൽ നിക്ഷേപിക്കാൻ പറ്റില്ലല്ലോ? നിങ്ങളെ വിമർശിച്ച് തെറ്റ് പറ്റി എന്ന് പറയാതെ മുന്നോട്ട് പോയാൽ വരും തലമുറ നിങ്ങളുടെ തലമുറ പോലെ തകരും. നിങ്ങളെ തിരുത്തിയില്ലായെങ്കിൽ ന്യായപ്രമാണം വരും തലമുറ തിരുത്തും. യെഹോവയെ അറിഞ്ഞ ഏലി അവന്റെ പ്രമാണം അറിയാതെ പോയപ്പോൾ യെഹോവയെ അന്നുവരെ അറിയാതെയിരുന്ന ശമുവേൽ പ്രമാണം പഠിപ്പിക്കേണ്ടതായി വന്നു. പിഴച്ചവരെ നോക്കി പിഴകൾ എന്ന് പറയേണ്ടി വന്നു. ആലയത്തിലെ വ്യഭിചാരികൾ എന്ന് വിളിക്കേണ്ടി വന്നു, എഴുതേണ്ടി വന്നു.
കള്ള നാണയങ്ങളെ ജനം തിരിച്ചറിയണം.
മേദസ്സ് മൂപ്പല്ലി കൊണ്ട് കുത്തി പള്ള വിർപ്പിക്കുന്ന പെരു വയറൻമാരെ പുതിയ തലമുറ മാറ്റി നിർത്തേണ്ട സമയം അതിക്രമിച്ചു.

Endnotes:
  1. https://padayali.com/wp-content/uploads/2021/06/IMG_7516.mp4: https://padayali.com/wp-content/uploads/2021/06/IMG_7516.mp4

Source URL: https://padayali.com/hannahs-moan-in-this-modern-times/