ഐപിസി ജനറൽ പ്രസിഡന്റിന്റെ തട്ടിപ്പിന്റെ അത്ഭുത വേർഷൻ

ഐപിസി ജനറൽ പ്രസിഡന്റിന്റെ തട്ടിപ്പിന്റെ അത്ഭുത വേർഷൻ
April 03 23:42 2022 Print This Article

ഇന്ത്യ പെന്തകോസ്ത് സഭയുടെ ഇപ്പോഴത്തെ ജനറൽ പ്രസിഡന്റ്‌ വത്സലൻ നയിക്കുന്ന, അദ്ധേഹത്തിന്റെ ഐപിസി സമാന്തര സംഘടന, സുവിശേഷ വേലയുടെ പേരിൽ നടത്തുന്ന കോടികളുടെ തട്ടിപ്പ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നിരുന്നു.

യാതൊരു ലജ്ജയും മാനവും ഇല്ലാതെ യേശുവിനെ വിറ്റു കാശാക്കി, മണിമാളിക പണിതു പുളക്കുന്ന വത്സലനും വത്സരരും മുഴുവൻ പെന്തക്കൊസ്തു സമൂഹത്തിനു തന്നെ അപമാനമായിരിക്കുകയാണ്. സുവിശേഷത്തിന്റെ മറവിൽ കോടികൾ മുക്കിയ വത്സലൻ കുമ്പനാട് കൊട്ടാരസമം വീട് പണിതതും മറ്റും അടുത്ത കാലത്ത് വാർത്തയാ യിരുന്നു.

ഇപ്പോളിതാ ഒരു ഇടവേളയ്ക്കു ശേഷം, വത്സലനും വത്സരരും ഐ ഗോ എന്ന തങ്ങളുടെ തട്ടിപ്പ് സംഘടനയുടെ വെബ്സൈറ്റ് എഡിറ്റ് ചെയ്ത് വീണ്ടും കോടികൾ കൊയ്യാൻ ഉള്ള വ്യാജങ്ങളുമായി വീണ്ടും രംഗത്ത് ഇറങ്ങിയിരിക്കുകയാണ്.

വത്സലന്റെ തട്ടിപ്പുകൾ കാണുക….

പെൺകുട്ടികളുടെ പേരിൽ തട്ടിപ്പ്
ഉപദ്രവിക്കപ്പെട്ടവർക്ക് എന്ന പേരിലുള്ള തട്ടിപ്പ്
വിധവകളുടെയും അനാഥ കുഞ്ഞുങ്ങളുടെയും പേരിൽ തട്ടിപ്പ്
കോവിഡിന്റെ പേരിൽ തട്ടിപ്പ്
സുവിശേഷകന്മാരുടെ പേരിൽ തട്ടിപ്പ്
കുഞ്ഞുങ്ങളുടെ പേരിൽ തട്ടിപ്പ്
ബൈബിൾ കോളേജ് സ്റ്റുഡന്റ്സിന്റെ പേരിൽ തട്ടിപ്പ്
പ്രകൃതി ദുരന്തങ്ങളുടെ പേരിൽ തട്ടിപ്പ്
സ്‌നാനപ്പെടുത്തിയ ഫോട്ടോ കാണിച്ചു തട്ടിപ്പ്

ഏതു വിധേനയും ഇന്ത്യയിലെ സുവിശേഷ പ്രവർത്തനങ്ങളുടെ പേര് പറഞ്ഞു കോടികൾ അടിച്ചു മാറ്റാൻ നടക്കുന്ന ഒരു മാഫിയ പ്രവർത്തനം ആയിക്കഴിഞ്ഞു വത്സലനും വത്സരരും.
ബൈബിൾ കോളേജിന്റെ പേരിലും മറ്റും ഇവർ വിദേശത്തുനിന്നും പിരിക്കുമ്പോഴും ഓരോ വിദ്യാർത്ഥികളിൽ നിന്നും ഇവർ ആയിരങ്ങൾ ഫീസ് ആയി വാങ്ങുന്നുമുണ്ട്.
തെളിവുകൾ താഴെ കാണാം

ഈ കൊള്ള ഫീസ് ഓരോ വിദ്യാർത്ഥികളിൽ നിന്നും ഈടാക്കികൊണ്ടാണ്, ഇതേ മിനിസ്ട്രിയുടെ പേരിൽവിദേശ രാജ്യങ്ങൾ തോറും വൽസലനും വത്സരരും തെണ്ടി പിരിക്കുന്നത്. സ്നാനപ്പെടുത്തുന്ന ഫോട്ടോ വരെകാണിച്ചു, അതിന്റെ താഴെ donation option എഡിറ്റ് ചെയ്തിടാൻ മാത്രം നെറികെട്ടവന്മാരായി ഈഗോ  ഉടായിപ്പുകൾ അധപതിച്ചുപോയി.

അതിൽ സ്‌നേനപ്പെടുത്തിക്കൊണ്ട് നിൽക്കുന്ന തരികിടയും ഐപിസിക്കാരൻ ആണെന്നതാണ് മറ്റൊരുനാണക്കേട്.

വത്സലന്റെ വിഴുപ്പ് താങ്ങി നടക്കുന്ന ഈ കുഞ്ഞു കോശിയെ ഐപിസി യിൽ എന്തിനു വെച്ചു കൊണ്ടിരിക്കുന്നു എന്ന് ചോദിച്ചാൽ ഉത്തരം കണ്ടെത്താൻ ഒരു പക്ഷെ DNA പരിശോധന വരെ വേണ്ടി വന്നേക്കും. അത്രയ്ക്ക് ഊഷ്മള ബന്ധം ആണ് കോശിക്കു ഐപിസി പ്രസിഡന്റുമായി ഉള്ളത്. അതുകൊണ്ട് തന്നെ കോശി ഇറക്കിയ കള്ള വോട്ടുകളുടെ ബലത്തിലാണ് വത്സലൻ കഴിഞ്ഞ തവണ ഐപിസി ഇലക്ഷനിൽ ജയിച്ചതും.

കള്ളും കഞ്ചാവും തമ്പാക്കുവും വരെ അടിച്ചു ചന്തയിൽ കൂടി നടന്നവരെ വരെ, ഇല്ലാത്ത സഭയുടെ പേരും എഴുതി ചേർത്തു കോശി ആയിരം രൂപ ദിവസക്കൂലിയും ഫുഡും ട്രെയിൻ ടിക്കറ്റ്, ഹോട്ടൽ റെന്റ് എല്ലാം കൊടുത്ത് കുമ്പനാട് എത്തിച്ചു വോട്ടു ചെയ്യിച്ചു. വോട്ടു കഴിഞ്ഞു പോകുമ്പോൾ ഇവന്മാരെല്ലാം തംബാക്ക് വാങ്ങാൽ കടകളിലേക്ക് ഓടിയതും നാട്ടിൽ പാട്ടാണ്.
പഞ്ചാബിൽ നിന്നുള്ള വോട്ടർസ് ലിസ്റ്റ് നോക്കുക, പല സഭകൾക്കും അഡ്രസ്സും, സ്ഥലവും പോലും ഇല്ല

view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.