എനിക്കും ഇവിടെ ജീവിക്കണം…

എനിക്കും ഇവിടെ ജീവിക്കണം…
May 30 11:53 2022 Print This Article

കേരളത്തിൽ 34 % ആയി വളർന്നുകൊണ്ടിരിക്കുന്ന ഇസ്ലാമിക ജനസംഖ്യ അല്ല എന്നെ ഭയപ്പെടുത്തുന്നത്. അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന തീവ്രവാദവും മത വൈരവും തീവ്രവാദത്തിനുള്ള പണം കണ്ടെത്തലും കള്ളക്കടത്തും അതിവേഗം വളർന്നു പന്തലിക്കുന്ന രാജ്യാന്തര മയക്കുമരുന്നു ബിസിനസും,

ലൗ ജിഹാദും കുട്ടികളെപ്പോലും ഉപയോഗിച്ചുകൊണ്ട് വർഗീയ കലാപങ്ങൾക്ക് ആഹ്വാനം കൊടുക്കലും സാധാരണ മലയാളിയെ ഉറക്കം കെടുത്തുന്നു. ഏറെ അസ്വസ്ഥതയോടെ തന്നെ പറയട്ടെ ഏതെങ്കിലും സാഹചര്യത്തിൽ നീതി രാഹിത്യവും അക്രമവും നടന്നാൽ ആശ്രയിക്കേണ്ട ഗവൺമെന്റ്, പോലീസ്, ഉദ്യോഗസ്ഥ, നീതിന്യായ സംവിധാനങ്ങൾ അപ്പാടെ മുസ്ലിം വോട്ടു ബാങ്കിന് വേണ്ടി എന്ത് അസാന്മാർഗിക പ്രവർത്തനത്തിനും തുണി അഴിക്കുവാൻ തയ്യാറായി നിൽക്കുന്നു എന്നുള്ളത് ഏതൊരു സാധാരണക്കാരെയും നടുക്കുന്ന സത്യമായി നിലനിൽക്കുന്നു.

ജർമ്മൻകാർ എല്ലാവരും നാസികൾ ആയിരുന്നില്ല. അവിടെ സമാധാനത്തോടെ കാത്തലിക്കും പ്രൊട്ടസ്റ്റന്റും യഹൂദന്മാരും എല്ലാവരും ഇടകലർന്ന ജീവിച്ചിരുന്ന ഒരു രാജ്യത്ത് വിഭാഗീയതയുടെ വിത്ത് വിതച്ച് നാസികൾ കടന്നുവന്നു. 1928 ൽ അവർ 2.6%, 1930 യിൽ അവർ 18.5% 1932 ൽ അവർ 37.3% ആയി വളർന്നു… ബാക്കിയെല്ലാം ചരിത്രമാണ്… ഇന്നും ഭയത്തോടെ ഉൾക്കിടിലത്തോടെ ഓർക്കുന്ന ഒരു ചരിത്രം…..! ഞാനൊരു 53 വയസുള്ള ക്രൈസ്തവൻ ആയിരുന്നിട്ടുകൂടി ക്രൈസ്തവർ ശവസംസ്കാര ശുശ്രൂഷയിൽ കുന്തിരിക്കം ഉപയോഗിക്കുന്നുവെന്ന് എനിക്ക് അറിയില്ലായിരുന്നു. വായ്ക്കരി ഇടുക എന്നുമാത്രം കേട്ടിട്ടുണ്ടായിരുന്നു… എട്ടും പൊട്ടും തിരിയാത്ത ഒരു ബാലനിൽ നിന്ന് അരിയും മലരും കുന്തിരിക്കവും കരുതിവെച്ചുകൊള്ളുക, നിന്റെ കാലൻ വരുന്നുണ്ട് എന്ന് വംശഹത്യയും കൂട്ടക്കൊലകളും നടത്തുവാൻ തയ്യാറായിരിക്കുന്നു എന്ന് ആർത്തു വിളിച്ചു കൊണ്ടുവരുന്ന ഒരു ജനസമൂഹത്തെ കണ്ടും കേട്ടും കേരളം അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി….

സമാന്തരമായ ഇന്റലിജൻസ് സംവിധാനങ്ങളും, സമാന്തരമായ ടെലഫോൺ എക്സ്ചേഞ്ചുകളും, അളവറ്റ ധനസമാഹരണവും ആയുധശേഖരവും, ആയുധ പരിശീലനവും വർഗ്ഗവെറിപൂണ്ട് നടക്കുന്ന സ്ലീപ്പർ സെല്ലുകളും സാമൂഹികമായി സമാധാനത്തിൽ ജീവിക്കുന്ന സാധാരണക്കാരുടെ ഉറക്കംകെടുത്തുന്നു. എട്ടു ലക്ഷത്തോളം വരുന്ന ബംഗാളികളിൽ നല്ലപങ്കും മുസ്ലിമുകൾ ആയിരിക്കെ, ഒരു കലാപം പൊട്ടിപ്പുറപ്പെട്ടാൽ ചിന്തിക്കുവാൻ കഴിയാത്ത തരത്തിലേക്ക് കേരളം ഒരു ചോരക്കളമായി മാറിയേക്കാം.

45 ആയിരത്തിലധികം വരുന്ന പോലീസ് സേനയിൽ ഈ സമാധാന സമയത്തുതന്നെ പ്രത്യക്ഷമായി തീവ്രവാദത്തിനും അവരുടെ പ്രത്യയ ശാസ്ത്രങ്ങൾക്കും വേണ്ടി എന്തും ചെയ്യുവാൻ തയ്യാറായി നിൽക്കുന്ന ഒരു വലിയ ആൾബലം ഉള്ള സംവിധാനം അകത്തു തന്നെയുണ്ട് എന്ന് ഒരു സാധാരണ മലയാളിയുടെ ആശങ്കകൾ നീറുന്ന വേദനകൾ ആയി മാറുന്നു… ഇതൊന്നും വെറും സംശയങ്ങളോ ജൽപ്പനങ്ങളോ അല്ല. നിസ്സഹായരായ ഒരു പറ്റം മനുഷ്യരുടെ നീറുന്ന സത്യങ്ങളും, ജീവിക്കുവാൻ വേണ്ടിയുള്ള വെമ്പലും ആണ്. കേരള ഗവൺമെന്റും ഉദ്യോഗസ്ഥരും പോലീസും ഇസ്ലാമിക തീവ്രവാദത്തിന്റെ മുന്നിൽ ഓച്ഛാനിച്ചു നിൽക്കുന്ന ഒരു പൂച്ചക്കുട്ടിയെ പോലെ നിൽക്കുമ്പോൾ ഇനി പ്രതീക്ഷ കേന്ദ്രത്തിനോട് മാത്രമാണ്. ഞങ്ങൾക്കും ഇവിടെ ജീവിക്കണം…..!

ഞങ്ങൾക്ക് ആരെയും അക്രമിക്കേണ്ടതില്ല ഞങ്ങൾക്ക് ആരെയും വംശഹത്യ ചെയ്യേണ്ടതില്ല. മറ്റുള്ളവരോട് ഇടകലർന്ന് ഇന്നലെ ജീവിച്ചതുപോലെ സമാധാനമായി ജീവിക്കണം. അത് നാളെ സാധ്യമാണോ എന്ന് സന്ദേഹത്തോടു കൂടി ജനങ്ങൾ രഹസ്യവും പരസ്യവുമായി അവരുടെ വിഹ്വലതകൾ പങ്കുവെക്കുന്നു. കേരളം ഒരു കാശ്മീർ ആകുന്നതിനു മുൻപ് കേന്ദ്രസേനയെ കേരളത്തിൽ ഇറക്കുവാൻ കഴിയുമോ ?

കേരളത്തെ ഒരു കേന്ദ്രഭരണപ്രദേശം ആയി മാറ്റുവാൻ കഴിയുമോ..? കാരണം കാശ്മീർ പണ്ഡിറ്റുകളെപ്പോലെ ഇവിടെ നിന്ന് ഓടി പോകേണ്ട ദിനങ്ങൾ അധികദൂരം അല്ല എന്ന് സാഹചര്യങ്ങൾ ഞങ്ങളെ വിളിച്ചറിയിക്കുന്നു. ഞങ്ങൾക്ക് സമാധാനമായി ജീവിക്കണം സാർ….

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.