രാജു പൂവക്കാലയ്ക്കു വല്ലതും പറയാനുണ്ടോ ?

രാജു പൂവക്കാലയ്ക്കു വല്ലതും പറയാനുണ്ടോ ?
June 08 05:24 2021 Print This Article

ഏതു വ്യാജവും ഒരു ഉളിപ്പും ഇല്ലാതെ പ്രെയ്‌സ് ദ ലോർഡിന്റെ അകമ്പടിയോടെ പറയാൻ സിദ്ധിയുള്ള ഏക വ്യക്തിയാണ് തിരുവല്ല ഐപിസി പ്രയർ സെന്റർ പാസ്റ്ററും ഐപിസി കേരളാ സ്റ്റേറ്റ് പ്രസിഡന്റ് ( നിലവിൽ സ്ഥാനം കോടതി തടഞ്ഞു ) ആയ രാജു പൂവക്കാല എന്ന മഹാൻ. നിത്യതയിൽ വിശ്രമിക്കുന്ന ഒരു ദൈവദാസൻ തന്റെ പ്രസംഗത്തിൽ പറഞ്ഞ ഒരുകാര്യമാണ് ഈ വിഷയത്തോടുള്ള ബന്ധത്തിൽ ഓർമ്മ വരുന്നത്.
ആട്ടിൻ കുട്ടിയും പന്നിക്കുട്ടിയും…… പന്നിക്കുട്ടിയെ കുളിപ്പിച്ചു തുടച്ചു പൗഡർ  ഒക്കെ ഇട്ടു കുട്ടപ്പനായി കൊണ്ടുപോകുന്ന വഴിയിൽ ചളി വെള്ളം കണ്ട പാടെ ഓടി അതിൽ ഇറങ്ങി ഉരുണ്ടുമറിഞ്ഞു അതിൽ കിടന്നു. എന്നാൽ അതേ വഴിയിലൂടെ കൊണ്ടുപോയ ആട്ടിൻകുട്ടി ആ ചെളിവെള്ളം കണ്ടപാടെ മുൻപോട്ടു പോകാതെ പുറകോട്ട് വലിഞ്ഞു നിന്നു. അതിന്റെ യജമാനൻ അതിനെ വലിച്ചുകൊണ്ടു മുൻപോട്ടു നടന്നിട്ടും ചളി വെള്ളത്തിൽ തൊടാതെ അപ്പുറത്തേക്ക് ചാടി. ചാട്ടത്തിൽ പിന്നിലെ കാൽ ചളിയിൽ തട്ടി കുറച്ചു ആട്ടിൻകുട്ടിയുടെ ശരീരത്തിൽ വീണതു കണ്ടിട്ടു അത് കരയാൻ തുടങ്ങി. ശേഷം ഒരു മരത്തിൽ ശരീരം ഉരച്ചു അതു മാഞ്ഞു പോകും വരെ അത് കരഞ്ഞുകൊണ്ടേ ഇരുന്നു….. ഇതാണ് ആട്ടിൻകുട്ടിയും പന്നിക്കുട്ടിയും തമ്മിൽ ഉള്ള വ്യത്യാസം. ഇതിപ്പോൾ എന്തിനാപ്പാ ഈ കഥ ഇവിടെ പറഞ്ഞത് എന്നു ചിന്തിക്കുന്നവർക്കായി പറയട്ടെ. എത്ര വെള്ള ഇട്ടു വിശുദ്ധിയുടെ വേഷം കെട്ടി നടന്നാലും ചളി കണ്ടാൽ അതിൽ ചാടി ഉരുളാൻ തയ്യാറായ ഒരാളാണ് രാജു പൂവക്കാല. പുള്ളിക്ക് പണവും പ്രശസതിയും മതി. പണത്തിന് വേണ്ടി ഏതു വ്യാജവും ഒരു ഉളിപ്പും ഇല്ലാതെ പറഞ്ഞു പിടിപ്പിക്കും. പ്രശസ്തിക്കുവേണ്ടി ഏതു സെപ്റ്റിക് ടാങ്കിലും ചാടി മുങ്ങിക്കേറും. അത്രയ്ക്ക് തൊലിക്കട്ടിയാണ് ഇയാൾക്ക്.( പടയാളി രാജു പൂവക്കാലയെ പന്നി എന്നു വിളിച്ചു എന്നു പറഞ്ഞു ആർക്കെങ്കിലും കുരുപൊട്ടുന്നെങ്കിൽ സത്യം പറയട്ടെ, ഞാൻ അങ്ങനെ വിളിച്ചിട്ടില്ല. പിന്നെ പന്നിയുടെ സ്വഭാവവും ഇദ്ദേഹത്തിന്റെ സ്വഭാവവും ഒരുപോലെ ആണന്നു നിങ്ങൾക്ക് ബോധ്യപ്പെട്ടതുകൊണ്ട് അങ്ങനെ നിങ്ങൾക്ക് തോന്നുന്നതാണ്. അത് എന്റെ കുഴപ്പമല്ല. ) ഇയാളുടെ ചർച്ചിലുള്ള ഒട്ടുമിക്ക ആൾക്കാരും ഇയാളെപ്പോലെ യാണ്. ആട്ടിൻകുട്ടികൾ പന്നിക്കൂട്ടിൽ പോകില്ലല്ലോ അല്ലേ ?
ഈ വിവാഹത്തിന്റെ ഇടയിൽ ഇയാൾ തട്ടിവിട്ട മറ്റൊരു പെരും കള്ളമാണ്, ഒരു ദിവസം ഏകദേശം 7000 മൊബൈൽ കോളുകൾ ലഭിക്കുന്നുണ്ടത്രേ. 24 മണിക്കൂറും ഉറങ്ങാതെ കോവിഡ് ബാധിച്ച രോഗികളുടെ ഫോൺ അറ്റൻഡ് ചെയ്യുന്നു. 24 മണിക്കൂറും കോളുകൾക്കായി നീക്കി വെച്ചാൽ ഒരു മണിക്കൂറിൽ ഏകദേശം 300 കോളുകൾ. ഇരുകാലുകളുമുയർത്തി 3 ഹല്ലേലൂയാ പറയാം അല്ലേ ? ഒപ്പം ഏകദേശം 2000 പേർ ICU ൽ നിന്നും ഒരു ദിവസം വിളിക്കുന്നുണ്ടത്രേ. ഒരു രാത്രി കൊണ്ടു 185000 പേരെ കൊന്ന ദൈവദൂതനെ പറ്റി നാം പഴയനിയമത്തിൽ വായിച്ചിട്ടുണ്ട്. ആ ദൂതന്റെ പേര് പൂവക്കാല എന്നാണോ ? കാരണം മൂക്കിൽ ശ്വാസമുള്ള ഒരു മനുഷ്യനും 7000 മൊബൈൽ കോളുകളും ICU ൽ നിന്നുള്ള 2000 കോളുകളും അറ്റന്റ് ചെയ്യാൻ പറ്റില്ല. ഒന്നു ചോദിച്ചോട്ടെ? കോവിഡ് ബാധിച്ചു ശ്വാസം കിട്ടാതെ ICU ൽ വെന്റിലേറ്ററിൽ കിടക്കുന്ന ആർക്കെങ്കിലും ഫോൺ ചെയ്യാൻ പറ്റുമോ? ICU ൽ കിടക്കുന്ന രോഗിയുടെ കയ്യിൽ മൊബൈൽ ഫോൺ ലോകത്തു ആരെങ്കിലും കൊടുത്ത ചരിത്രമുണ്ടോ? സാത്താന് പോലും ഇത്ര വലിയ കള്ളത്തരങ്ങൾ പറയാൻ അറിയില്ല. സ്വർഗ്ഗത്തിൽ അര മണിക്കൂർ മൗനത ഉണ്ടായതായി വെളിപ്പാട് പുസ്തകത്തിൽ പറഞ്ഞിട്ടുണ്ടു്. എന്നാൽ ഇദ്ദേഹത്തിന്റെ ഈ സാക്ഷ്യത്തിനു ശേഷം ഇതുവരെയും സ്വർഗ്ഗത്തിൽ പൂർണ്ണ മൗനത ആയിരിക്കുന്നു.

വീഡിയോ കാണുന്ന നിങ്ങൾ തന്നെ പറയു. ഞാൻ പറഞ്ഞതു സത്യമാണോ എന്ന് ? ഏതാത്മാവിലാണ് ഇവരൊക്കെ നമ്മെ നയിക്കുന്നത്‌ ? ഏതായാലും ദൈവാത്മാവിലല്ല എന്നതു സത്യം. ഇയാൾ മഹാ കള്ളനും വ്യാജനും പിശാചിന്റെ അപ്പനും ആണ് എന്നതിന് വേറെ തെളിവ് വേണോ ? ഇയാളുടെ സഭയിൽ പോകുന്ന വിശ്വാസികളെ ഓർത്തു ലജ്ജിക്കുന്നു.

ശാരോൺ സെമിനാരി ഇൻ ചാർജ്ജ് ബി വർഗ്ഗീസ് പറയുന്നത് ഈ വീഡിയോയിൽ ശ്രദ്ദിക്കുക. ഷാജി മാത്യു ഇടമണിന്റെ മകൾ ഉക്രൈനിൽ പഠിക്കാൻ പോയി പിഴച്ചുപോയത് അറിഞ്ഞില്ലപോലും. രാജു പൂവക്കാലയെക്കാളും മറ്റൊരു കള്ളനാണ് ഇയാൾ. കോൾ ചെയ്ത ആളിനോട് അവസാനം പറഞ്ഞതാണ് പൊളി. താൻ തന്റെ കാര്യം നോക്കാൻ….. കൊച്ചൻ മുടി പൊക്കി കെട്ടിയത് കണ്ടില്ല പോലും.

 ഷാജി മാത്യു ഇടമൺ അപ്പോ- തോലന്റെ മരുമകൻ 

ഡോക്ടറേറ്റ് ഡോഗ് റേറ്റ് ആക്കിയ വേദ പണ്ഡിതൻ.

കഴിഞ്ഞ ദിവസം നടന്ന ‘കുടുമ്മി’കല്യാണത്തിന് അദ്ധ്യക്ഷ സ്ഥാനം അലങ്കരിച്ചത് ഡോക്ടർ ബി. വർഗ്ഗിസ്സ് മണ്ണക്കാല സെമിനാരി മുൻ പ്രിൻസിപ്പൾ. വേദ പണ്ഡിതൻ, അനേക പാസ്റ്റർമാർക്ക് അറിവ് പകർന്ന വ്യക്തി, വചനത്തിന് പുല്ല് വില നൽകി അമാതൃകയായി നടന്ന കല്യാണ ശ്രുശുക്ഷയിൽ അദ്ധ്യക്ഷ സ്ഥാനം അലങ്കരിച്ചത് വിശ്വാസ സമുഹത്തിൽ വൻ എതിർപ്പ് വിളിച്ചു വരുത്തി. അദ്ദേഹവുമായി ഒരു വിശ്വാസി ഇതേക്കുറിച്ച് സംസാരിച്ചപ്പോൾ പറയുന്നത് താങ്കളുടെ കോൾ 101-)മത് കോൾ ആണെന്നാണ്. ലോകത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നുയർന്ന എതിർ സ്വരത്തിന് മറുപടിയായി “വേദിയൊരുക്കുക ഞാൻ മാപ്പ് പറയാം ” എന്നായിരുന്നു.

എന്തിന് വിശ്വാസിക്കൾ വേദിയോരുക്കണം?

രാജു പൂവക്കാലയും, (ഐ.പി.സി)ബി .വർഗ്ഗീസ്സും (ശാരോൺ) എന്നി മുൻ നിര വ്യാജന്മാർ ദ്രവ്യാഗ്രഹത്താൽ കണ്ണു കുരുടാക്കി മുഖാവരണത്തോട് നടത്തിയത് അപമാനകരമായ മാതൃക തന്നെയാണ്.

കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പരിജ്ഞാനത്താൽ ലോകത്തിന്റെ മാലിന്യം വിട്ടോടിയവർ അതിൽ വീണ്ടും കുടുങ്ങി തോറ്റുപോയാൽ അവരുടെ ഒടുവിലത്തെ സ്ഥിതി ആദ്യത്തേതിനെക്കാൾ അധികം വഷളായിപ്പോയി.
തങ്ങൾക്കു ഏല്പിച്ചുകിട്ടിയ വിശുദ്ധകല്പനയെ നീതിയുടെ വഴി അറിഞ്ഞശേഷം വിട്ടുകളയുന്നതിനെക്കാൾ അതു അറിയാതിരിക്കുന്നതു അവർക്കു നന്നായിരുന്നു.
എന്നാൽ സ്വന്ത ഛർദ്ദിക്കു തിരിഞ്ഞ നായെന്നും കുളിച്ചിട്ടു ചളിയിൽ ഉരളുവാൻ തിരിഞ്ഞ പന്നിയെന്നും ഉള്ള സത്യമായ പഴഞ്ചൊല്ലുപോലെ അവർക്കു സംഭവിച്ചു.“(2 പത്രൊസ് 2:20-22 )

നല്ല കുടുംബ ബന്ധമുള്ള വീട്ടിലെ പെൺകോച്ചിനെ പിഴച്ചവൾ എന്ന് പറഞ്ഞു തടിയൂരാനും ബി.വർഗ്ഗിസ്സിനുള്ള വൈഗ്ദത്യം മറ്റാർക്കും ഉണ്ടാവില്ല. കോന്നിയിൽ വിഞ്ഞ് വിളമ്പിയ കല്യാണവും നടത്തിയത് ഈ ബി.വർഗ്ഗീസ് ആയിരുന്നു. ശാരോൺ പ്രസ്ഥാനത്ത് മുൻപും നേത്യ നിരയിലുള്ള പലരും ലിവിങ്ങ് ടൂഗതർ കല്യാണവും,സ്നാന കല്യാണവും, നടത്തിയതിനെതിരെ പല പരാതിക്കൾ വിശ്വാസിക്കൾ നൽകിയിട്ടും അതിനെതിരെ നടപടി എടുക്കാതിരുന്നത് ഈ തരത്തിൽ മുന്നോട്ട് പോകാൻ പലർക്കും ധൈര്യം ലഭിച്ചു.

ഗൗൺ ധരിക്കുന്ന പെൺകുട്ടികളെ പരസ്യമായി അപമാനിക്കുന്ന നേതൃത്വം.ഭരണഘടനയിൽ സാരിയും,ബൗസും മാത്രമായിരിക്കണം വേഷം എന്ന് എഴുത്തി വെച്ച നേതൃത്വം.(പാവപ്പെട്ടവർക്ക് മാത്രം ബാധകം)ഇന്ന് പ്രസ്ഥാനത്തിന്റെ പോക്കിൽ വിശ്വാസികൾ ദിശയറിയാതെ ഉഴലുകയാണ്.

‘ആശാന് ഒന്ന് പിഴച്ചാൽ ശിഷ്യന് അമ്പത്തൊന്നു പിഴക്കും..’ 

view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.