ഭോഷ്ക്കിന്റെ ആത്മാവിനെ വിവേചിച്ചറിയുക

ഭോഷ്ക്കിന്റെ ആത്മാവിനെ വിവേചിച്ചറിയുക
November 28 08:21 2022 Print This Article

ആത്മീയൻ സകലത്തേയും വിവേചിക്കുന്നു എന്ന് ബൈബിൾ പറയുന്നു. പക്ഷേ, ഇന്നത്തെ ആത്മീയർക്ക് ആട്ടിൻകാഷ്ഠവും കൂർക്കയും തിരിച്ചറിയാൻ കഴിയുന്നില്ല. ഇതെന്തു മറിമായം? ദൈവവചനമാണ് ദൈവ മക്കളുടെ അളവുകോൽ. അത് നാം മറന്നിട്ട് കാലം കുറെ ആയി. പ്രശ്നം അതാണ്. ദൈവ വചനത്തിന് അർഹിക്കുന്ന പ്രാധാന്യം കൊടുത്തിരുന്നെങ്കിൽ ഈ പ്രശ്നങ്ങൾ ഒഴിവാക്കാമായിരുന്നു.
ഇന്ന് പെന്തക്കോസ്തു സമൂഹം ഭോഷ്ക്കിന്റെ സ്വാധീനത്തിലാണ്. പെന്തക്കോസ്തിലെ കൺവൻഷൻ സ്റ്റേജുകളിൽ വേദപുസ്തകത്തിലെ വചനങ്ങൾക്കു പകരം വേദമന്ത്രങ്ങൾ മുഴങ്ങി. എന്നിട്ടും പെന്തക്കോസ്ത് നേതൃത്വം ഭോഷ്ക്കിന്റെ ആത്മാവിനെ വിവേചിച്ചറിഞ്ഞില്ല. പെന്തക്കോസ്ത് നേതാക്കൻമാർക്ക്
ആത്മീയ അന്ധത എത്രത്തോളം ഉണ്ടെന്നറിയാൻ ഈ ഒരു പ്രശ്നം മാത്രം മതിയാകും.
ഉണർവ്വ് യോഗങ്ങൾ എന്ന പേരിൽ നാടെങ്ങും നടക്കുന്ന തട്ടിപ്പുയോഗങ്ങൾ പഠനവിധേയമാക്കൂ. ഇവിടൊക്കെ എ ന്താണ് നടക്കുന്നത്? ദൈവ വചനമാണോ ഈ യോഗങ്ങളിൽ ഘോഷിക്കപ്പെടുന്നത്? സത്യ സുവി സുവിശേഷമാണോ അതോ മറ്റൊരു സുവിശേഷമാണോ ഈ കൺവൻഷനുകളിൽ പ്രസംഗിക്കപ്പെടുന്നത്?

ടിനു ജോർജ്ജ് കൊട്ടാരക്കര എന്ന ഭോഷ്ക്കിന്റെ പുത്രൻ ദൈവമക്കളെ വഞ്ചിക്കാൻ തുടങ്ങിയിട്ട് രണ്ടു ദശാബ്ദത്തിൽ അധികമായി. ഇതിനെതിരെ ഒരു ചെറുവിരലെങ്കിലും അനക്കാൻ ഏതെങ്കിലും പെന്തക്കോസ്ത് നേതാവിന് കഴിഞ്ഞിട്ടുണ്ടോ? ഇല്ലെന്നു മാത്രമല്ല, ടിനു ജോർജ്ജിനെ വിളിച്ച് യോഗത്തിൽ പ്രസംഗിപ്പിക്കാത്ത ഏതെങ്കിലും പെന്തക്കോസ്ത് പ്രസ്ഥാനം ഉണ്ടോ ?

ടിനു ജോർജ്ജിനോടൊപ്പം വേദി പങ്കിടാത്ത എത പെന്തക്കോസ്ത് നേതാക്കന്മാരുണ്ട്? ടിനു ജോർജ്ജ് തട്ടിപ്പുകാരനും ഭോഷ്കിന്റെ ആത്മവിലാണെന്നും ഒക്കെ വ്യക്തമായിക്കഴിഞ്ഞിട്ടും ഇയാളെ ചുമന്നു കൊണ്ടു നടക്കുന്ന പെന്തക്കോസ് നേതാക്കൻമാർ ആരൊക്കെയാണ് ? ഐപിസിയിലെ കെട്ടുകഥ വീരനായ ബാബു ചെറിയാന്റെ മെൻഡറാണ് ഈ ടിനു എന്ന് ബാബു ചെറിയാൻ തന്നെ പറഞ്ഞിട്ടുണ്ട്. അപ്പോൾ ബാബു ചെറിയാന്റെ ആത്മാവ് ഏതാണെന്നു ഊഹിച്ചുകൊള്ളുക. ഭോഷ്ക്കിന്റെ ആത്മാവിന്റെ ശക്തി ഇന്ന് പെന്തക്കോസ്തിൽ എത്രത്തോളം സ്വാധീനം ചെലുത്തുന്നുണ്ട് എന്നറിയാൻ ഇന്ന് ഏറ്റവും മാർക്കറ്റുളള പ്രസംഗകർ ആരൊക്കെയാണ് എന്ന് നോക്കിയാൽ മതിയാകും

ടിനു ജോർജ്ജ്, സുരേഷ് ബാബു, എം എ വർഗ്ഗീസ്, കരവാളൂർ സാമച്ചൻ ഇങ്ങനെ വലിയൊരു നിര തന്നെയുണ്ട്. ( എല്ലാവരുടേയും പേര് എഴുതിയാൽ പല പേജുകൾ എഴുതേണ്ടിവരും ) ഇവർ വായ് തുറന്നാൽ നുണയേ പറയൂ. നടക്കാത്ത അത്ഭുതം നടന്നെന്നും, ഉണ്ടാകാത്ത രോഗശാന്തി ഉണ്ടായെന്നും പറഞ്ഞ് ജനത്തെ ഇളക്കുന്നു.
ഉണർവ്വ് പ്രസംഗകർ എന്ന പേരിൽ അറിയപ്പെടുന്ന ഭൂരിപക്ഷം ആളുകളും ഇത്തരക്കാരാണെന്ന സത്യം ദുഃഖത്തോടെ പറയട്ടെ. ദുർന്നടപ്പുകാർ, ഭോഷ്ക്കു പറയുന്നത് ജീവിതത്തിന്റെ ഭാഗമാക്കിയവർ, പണമുണ്ടാ ക്കാൻ വേണ്ടി ഏതു ഹീനമാർഗ്ഗവും പ്രയോഗിക്കുന്നവർ എന്നിങ്ങനെയുളളവരാണ് ഉണർവ്വ്‌ പ്രസംഗകരിൽ നല്ലൊരു പങ്ക്. പക്ഷേ, ഇവരെ വിവേചിച്ചറിയാനോ ഇവർക്കെതിരെ പ്രതികരിക്കാനോ ഒരു പെന്തക്കോസ്ത് നേതാവുപോലും ധൈര്യപ്പെടുന്നില്ല. കഷ്ടമന്നേ പറയേണ്ടൂ.

ഇത് കൺവൻഷൻ സീസണാണ് . ദൈവമക്കൾ വഞ്ചിക്കപ്പെടാൻ ഏറ്റവും സാദ്ധ്യതയുളള കാലം. അതുകൊണ്ട് സൂക്ഷിക്കുക. കൺവൻഷനെന്നും ഉണർവ്വു യോഗമെന്നും കേട്ടാൽ ചാടി പുറപ്പെടരുത്.

അത്ഭുതങ്ങളുടെ ദൈവം ഇന്നും ജീവിക്കുന്നു. അതുകൊ ണ്ട് ഒന്നാം നൂറ്റാണ്ടിൽ നടന്നതുപോലെയുളള എല്ലാവിധ അത്ഭുതങ്ങളും ഇക്കാലത്ത് നടക്കും. പക്ഷേ, നടക്കാത്ത അത്ഭുതങ്ങൾ നടന്നു എന്ന് പ്രചരിപ്പിച്ച് ദൈവത്തിന് മഹത്വം ഉണ്ടാക്കി കൊടുക്കേണ്ട ആവശ്യമില്ല.
വിശ്വസിക്കുന്ന ഏവരേയും രക്ഷിക്കാൻ സുവിശേഷ ത്തിന് ശക്തിയുണ്ട്. അതുകൊണ്ട് നിർമ്മല സുവിശേഷം പ്രസംഗിക്കുക. അതുകേട്ട് ജനം രക്ഷിക്കപ്പെടും. വിശ്വസിക്കുന്നവർക്കായി ദൈവം അത്ഭുതം പ്രവർ ത്തിക്കുമെങ്കിലും വിശ്വസിപ്പിക്കാനായി ദൈവം അത്ഭുതം പ്രവർത്തിക്കാറില്ല. അതുകൊണ്ട് കൺവൻഷൻ സ്റ്റേജിൽ വെച്ച് അത്ഭുതം നടത്തി മാനവും മഹത്വവും നേടാൻ ശ്രമിക്കുന്ന പ്രസംഗകരെ സൂക്ഷിക്കുക.

സാത്താനെ കണ്ടാൽ സാത്താനാണെന്ന് തിരിച്ചറിയാ നുളള കഴിവ് ഓരോ വിശ്വാസിക്കും ഉണ്ടായിരിക്കണം. സ്വന്തം ഭർത്താവിനെ ഭാര്യക്ക് തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ – കാണുന്ന പുരുഷൻമാരെല്ലാം ഭർത്താവാണന്ന് ഒരു സ്ത്രീ വിശ്വസിക്കുന്നെങ്കിൽ – എന്തു സംഭവിക്കുമെന്ന് വിശേഷിച്ച് പറയേണ്ടതില്ലല്ലോ. ഇന്നത്തെ പെന്തക്കോസ്ത് പ്രസ്ഥാനം ഏറെക്കുറെ ഈ അവസ്ഥയിലാണ്.
മേലുടയാതെ ബിസിനസ്സ് ക്‌ളാസ്സിൽ മാത്രം യാത്ര ചെയ്ത് അമേരിക്കയിൽ സു- ശേഷം അറിയിക്കാൻ വരുന്ന ദ്രവ്യദാസൻ ടിനു ജോർജ്ജിന്റെ ലക്ഷ്യം വിശ്വാസികളും സഭാ പാസ്റ്റർമാരും തിരിച്ചറിയണം. അമേരിക്കയിൽ അറിയപ്പെടുന്ന സഭകളിലെ ഇയാളുടെ ഏറാൻമൂളികളെക്കൊണ്ട് ( ഭോഷ്ക്കിന്റെ ആത്മാവിന്റെ സന്തതികൾ ) ആ സഭകളിൽ ഉണർവ്വ് യോഗം ഒരുക്കുക. പ്രത്യേകിച്ചു ഈ ഏറാൻ മൂളികൾ കമ്മിറ്റിയിലോ, ബോർഡ് അംഗങ്ങളോ ആണെങ്കിൽ കാര്യം എളുപ്പം സാധിക്കും. വിരട്ടിയും കണ്ണുരുട്ടിയും വേണമെങ്കിൽ ബോർഡ് മീറ്റിങ്ങിൽ രണ്ടു ചീത്ത പറഞ്ഞും പാസ്റ്റർമാരെ ഇവന്മാരുടെ ചൊല്പടിയിൽ വരുത്തും. അങ്ങനെ ഈ ഭോഷ്കിന്റെ ആത്മാവിന് സഭയിൽ പ്രോഗ്രാം ക്രമീകരിക്കും. ഇവന്റെ പ്രോഗ്രാമിന്റെ ലക്ഷ്യം സഭയിൽ നിന്ന് ചിലതിനെ അടർത്തിയെടുത്തു ഈ ഭോഷ്കിന്റെ ആത്മാവിന്റെ സ്വന്തം സഭ സ്ഥാപിക്കുക.
ചിക്കാഗോയിൽ അത് വിജയിച്ചു. അവിടുത്തെ പല സഭകളിലും ടിനു ജോർജ്ജിനെ കയറ്റി ഉണർവ്വ് യോഗങ്ങൾ നടത്തി. അവസാനം ഭോഷ്കിന്റെ ആത്മാവിൽ ഉണർന്നവർ ഈ ആത്മാവിന്റെ പിന്നാലെ പോയി. ഇപ്പോൾ ടിനു ജോർജ്ജിന് ചിക്കാഗോയിൽ ഒരു ചഭയുണ്ട്. ഇതേ പരിപാടി ഇപ്പോൾ ഡാളസ്സിലും ഹൂസ്റ്റണിലും പ്രയോഗിക്കുന്നു. ഹൂസ്റ്റണിലെ വലിയ ഒരു സഭയിലാണ് ഇയാളുടെ കണ്ണ്.
നിങ്ങളുടെ സഭകളിലെ ദൈവദാസന്മാർക്ക് ഉണർവ്വ് ഇല്ലേ ? അവർ വചനമല്ലേ പ്രസംഗിക്കുന്നത് ? അവർക്ക് വചനത്തെ വ്യാഖ്യാനിക്കാൻ അറിയില്ലേ ? പത്രങ്ങളിൽ പരസ്യം കൊടുത്ത് പലരെ വരുത്തി അവരെയൊക്കെ ഇന്റർവ്യൂ ചെയ്ത്, പ്രസംഗിപ്പിച്ചു മാർക്കിട്ടു അതിൽനിന്ന് ഒന്നാമനെ, മൂന്നോ അഞ്ചോ വർഷങ്ങളിലേക്ക് തിരഞ്ഞെടുത്തിട്ട് പ്രീയ വിശ്വാസികളെ നിങ്ങൾ എന്തിന് ‘അപ്പോൾ കാണുന്നവനെ അപ്പാ’ എന്ന് വിളിക്കുന്നു. ഭർത്താവ് കൂടെ ഉള്ളപ്പോൾ ജാരന്മാരുടെ പിന്നാലെ പോകുന്നതിന് തുല്യമല്ലേ അത് ? ഇനിയും നിങ്ങളുടെ പാസ്റ്റർക്ക് പ്രസംഗിക്കാൻ അറിയില്ല, വചനം അറിയില്ല, ഉണർവ്വ് ഇല്ല എന്നു തോന്നുന്നുവെങ്കിൽ പുറത്താക്കാൻ എന്തിന് മടിക്കുന്നു. എന്നിട്ടു മറ്റൊരു പാസ്റ്ററെ തിരഞ്ഞെടുക്കു… അതല്ലേ ഉത്തമം.
ഭോഷ്ക്കിന്റെ ആത്മാവിൽ ഉലകം ചുറ്റി നടക്കുന്ന ഇങ്ങനെയുള്ളവന്മാരെ സഭ പ്രോത്സാഹിപ്പിക്കരുത് എന്നാണ് പടയാളിക്ക് പറയുവാനുള്ളത്…

view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.