ഡാളസ് – ഹാർവെസ്റ്റ് ശാരോൻ സഭയിൽ നാടകീയ പ്രഹസനങ്ങൾ

ഡാളസ് – ഹാർവെസ്റ്റ് ശാരോൻ സഭയിൽ  നാടകീയ പ്രഹസനങ്ങൾ
September 12 07:35 2019 Print This Article

കാട്ടിലെ തടി, തേവരുടെ ആന… വലിയെടാ വലി…കഴിഞ്ഞ 6 വർഷങ്ങളായി വിശ്വാസികളെ ‘ വലിപ്പിച്ച’ ഒരു സഭയുടെ കഥ….

ഒരു പ്രത്യേക ഉദ്ദേശത്തോടെ വിളിച്ചു വേർതിരിക്കപ്പെട്ട കൂട്ടത്തെയാണ് സഭ പേരിൽ അറിയപ്പെടുന്നത്. ആ ഉദ്ദേശ്യം ദൈവത്തെ ആരാധിക്കുക എന്നത് ആയിരുന്നു ആദിമ സഭയുടെ ലക്ഷ്യവും ആഗ്രഹവും വാഞ്ചയും. അതിനപ്പുറം കർത്താവിന്റെ സ്വന്ത രക്തത്താൽ വിലയ്ക്കുവാങ്ങപ്പെട്ട തന്റെ ജനത്തിന്റെ ഒത്തുചേരൽ ഇടം. എന്നാൽ ഇപ്പോൾ അതൊക്കെ മാറി. സഭ എന്നത് മുതൽ മുടക്ക് ഇല്ലാതെ ലാഭം മാത്രം വാരിയെടുക്കാവുന്ന ഒരിടമായി മാറി. ഇങ്ങനെയുള്ള സഭകൾ ഇന്ന് ലോകം എമ്പാടും ഉണ്ടങ്കിക്കും അമേരിക്കയിൽ ഇത് ഇപ്പോൾ ഒരു പക്കാ ബിസിനസ് ആയി മാറ്റപ്പെട്ടു. അതുകൊണ്ടു തന്നെയല്ലേ രാത്രിയിൽ പെയ്ത മഴക്ക് രാവിലെ കിളിർത്തു വരുന്ന കൂൺ പോലെ ദിവസത്തിന് ദിവസം മലയാളി പെന്തക്കോസ്തു സഭകൾ പെരുകുന്നത്. പ്രത്യേകിച്ചു അമേരിക്കയിലെ ഒരു പട്ടണമായ ഡാളസ് കൗണ്ടിയിൽ ( ഡിസ്ട്രിക്ടിൽ ) തന്നെ മലയാളി പെന്തക്കോസ്തു സഭകൾ 47 എണ്ണം. ഇനിയും പെരുകും, കേരളത്തിലെ ഒരു രാക്ഷ്ട്രീയ പാർട്ടിയെപ്പോലെ ‘ വളരും തോറും പിളരും, പിളരും തോറും വളരും’. ഇവിടെയെല്ലാം ഒന്നിനോട് ഒന്നു ചേരാത്ത കടിച്ചുകീറുന്ന ചെന്നായ്ക്കളും…

ചില വർഷങ്ങൾക്ക് മുൻപ് ഡാളസിലെ ഒരു പ്രധാന സഭയിൽ നിന്നും കയ്യിട്ടു വാരാൻ അവസരം കിട്ടാഞ്ഞതിനാൽ അടി ഉണ്ടാക്കി ഒരു കുടുംബക്കാർ
പുറത്തിറങ്ങി, സ്വന്തമായി ഒരെണ്ണം തട്ടിക്കൂട്ടി. ചേട്ടനും അനിയനും മക്കളുടേയും പേരിൽ നോൺ പ്രോഫിറ്റ് പ്രൈവറ്റ് കോർപ്പറേഷൻ.

( നോൺ പ്രോഫിറ്റ് കോർപ്പറേഷൻ വിൽ ഹാവ് നോ മെമ്പേഴ്‌സ് – ( The nonprofit corporation will have no members) എന്ന ലേബലിൽ IRS ഡിപ്പാർട്ട്മെന്റിനെപ്പോലും വെട്ടിച്ചു IRS ലെ ഒരു ലൂപ്പ് ഹോൾ കണ്ടുപിടിച്ചു രജിറ്റർ ചെയ്ത ഒരു പ്രൈവറ്റ് പ്രോപ്പർട്ടി….പേര് സഭ. പോരാ… പെന്തക്കോസ്ത് ഫെലോഷിപ്പ്. അല്ല, സഹോദരങ്ങൾക്കും അപ്പനും മക്കൾക്കും ഫെലോഷിപ്പ് കൂടാൻ ഒരു നോൺ പ്രോഫിറ്റ് കോർപ്പറേഷൻ വേണോ ? ഇങ്ങനെ രെജിസ്റ്റർ ചെയ്ത ഒരു കോർപ്പറേഷനിൽ എങ്ങനെ അംഗങ്ങളെ ( വിശ്വാസികളെ ) ചേർക്കും ? അപ്പോൾ ഇത്രയും നാൾ ഇവർ ഈ സഭയിലെ കുടുംബങ്ങളേയും വിശ്വാസികളേയും ചതിക്കുകയും വഞ്ചിക്കുകയും ആയിരുന്നു.
ഇനിയും അല്പം കഥ :
കഴിഞ്ഞ മാസം കേരളത്തിലെ നിലമ്പൂരിൽ ഉണ്ടായ വെള്ളപ്പൊക്കത്തിലും ഉരുൾ പൊട്ടലിലും അവിടെ കഷ്ടത അനുഭവിക്കുന്നവരെ ഒരു കൈ സഹായിക്കാൻ ഈ സഭയിലെ ചെറുപ്പക്കാർ ഒരു പിരിവ് നടത്തി. 5000 ഡോളർ പിരിഞ്ഞു. നിലമ്പൂരിൽ നിന്നും ചില സഹായ അഭ്യർത്ഥന എത്തിയിട്ടുണ്ട്. ആയതിനാൽ പിരിഞ്ഞ തുക അവർക്ക് അയച്ചുകൊടുക്കണം എന്നു ആവശ്യപ്പെട്ട ട്രഷറാറിന്റെ നേർക്ക് കോർപ്പറേഷൻ തലവൻ അത് പറ്റില്ല. അവിടേക്ക് പണം അയക്കേണ്ട. ഇവിടെ എന്തെങ്കിലും ചെയ്യാം എന്നായി. അതു പറ്റില്ലല്ലോ. വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് പിരിച്ചതല്ലേ. അതിന് കൊടുത്താൽ മതി എന്ന് ട്രഷറാറും തിരിച്ചടിച്ചു. അതാ ഇടിവെട്ടു പോലെ കോർപ്പറേഷൻ തലവന്റെ മറുപടി.
തലവൻ ; മോനെ, മോന്റെ വീട്ടിൽ അയിലത്തുകാരൻ കേറി ഭരണം നടത്തിയാൽ മോന് ഇഷ്ടപ്പെടുമോ ?
ട്രഷറാർ; ഇല്ല.
തലവൻ; അന്നാൽ മോൻ ഇവിടെ ഭരിക്കുന്നതും എനിക്ക് ഇഷ്ടമല്ല. കാരണം ഇത് എന്റെ, ഞങ്ങളുടെ കുടുംബ സ്വത്ത് ആണ്, അറിയില്ലെങ്കിൽ വെളിയിൽ ഇറങ്ങി ബിൽഡിങ്ങ് ബോർഡിൽ നോക്കു…. ( ഇത് കേട്ട പാസ്റ്റർ പോലും ഇപ്പോൾ കളം മാറ്റി ചവിട്ടി. ആദ്യം കേട്ടു എന്നുപറഞ്ഞ മഹാൻ പിറ്റേ ദിവസം ങേ…. അങ്ങനെ പറഞ്ഞോ, ഞാൻ കേട്ടതായി ഓർക്കുന്നില്ല എന്നായി കാര്യങ്ങൾ.) നിങ്ങളൊക്കെ വേണമെങ്കിൽ വന്നു ആരാധിച്ചിട്ടു പൊയ്ക്കൊള്ളൂ. ഭരണം ഞങ്ങൾ ( കുടുംബക്കാർ ) നടത്തിക്കൊള്ളാം. ….
ഇതു കേട്ടു നിന്നവർ അകത്തേക്ക് വലിച്ച ശ്വാസം പുറത്തേക്ക് വിടാൻ സാധിക്കാതെ പ്രതിമ കണക്കെ നിശ്ചലമായിപ്പോയി…. കാരണം വർഷങ്ങളായി അവിടുത്തെ വിശ്വാസികൾ എന്ന് അഭിമാനിച്ചു ആ ബിൽഡിങ്ങ് വാങ്ങാൻ കാഷ് ആയും ചെക്ക് ആയും ക്രെഡിറ്റ് കാർഡിൽ നിന്നും ലോൺ എടുത്തും കൊടുത്തവർ ഉണ്ട്. എല്ലാ മാസവും നമ്മുടെ സഭ എന്ന് അഭിമാനിച്ചു ദശാശം ഇട്ടവർ. സ്വമേധയാ ഫണ്ട് കൊടുത്തവർ. മറ്റു പല പല പിരിവുകളും പറഞ്ഞു ഈ ജനത്തിന്റെ കൈയ്യിൽ നിന്നും ലക്ഷക്കണക്കിന് ഡോളർ വാങ്ങിയിട്ട് ഇപ്പോൾ അവർ അവിടുത്തെ വിശ്വാസികൾ ( അംഗങ്ങൾ ) അല്ലാ എന്ന് അറിയുമ്പോൾ ആരാണ് സ്തബ്ദരായി പോകാതിരിക്കുന്നത്. ഇത്രയും നാൾ ഈ കോർപ്പറേറ്റ് മാഫിയ പാവങ്ങളായ വിശ്വാസികളെ വഞ്ചിക്കുക ആയിരുന്നില്ലേ ? അതുപോലെ തന്നെ അമേരിക്കൻ ഗവർമെന്റിനേയും ടാക്സ് ഡിപ്പാർട്ട് മെന്റിനേയും ഒരുപോലെ ചതിച്ചു. ഇവിടുത്തെ അംഗങ്ങൾ നിലവിൽ അംഗങ്ങൾ അല്ല. അംഗങ്ങളായി ഇരിക്കുന്നവർ വെറും കറിവേപ്പിലക്ക് തുല്യം. കടുക് വറുത്ത് വഴറ്റി എടുക്കാൻ മാത്രം ഉപയോഗിക്കുന്ന കറിവേപ്പില.
അവിടെക്കൊണ്ടും കാര്യങ്ങൾ അവസാനിച്ചില്ല.
കോർപ്പറേറ്റ് മാഫിയകൾ ഒന്നിച്ചു ഒപ്പിട്ട ഒരു ഇണ്ടാസ് ട്രഷറാർക്കും വന്നു. തന്റെ സ്ഥാനത്തു നിന്നും തന്നെ താല്ക്കാലികമായി മാറ്റിയിരിക്കുന്നു.
അർത്ഥം ആ കോർപ്പറേറ്റുകൾ എന്തു പറയുന്നോ അത് അനുസരിച്ചോണം. ജനറൽ ബോഡി എന്ന ഒരു സാധനമേ അവിടെയില്ല എന്നർത്ഥം.
അതുണ്ടാവില്ലല്ലോ നോൺ മെംബേഴ്‌സ് കോർപ്പറേറ്റ് അല്ലേ ?
എന്തായാലും ഞായറാഴ്ച്ച നടത്തിയ പതപ്പീര് അങ്ങ്
ഇഷ്ടപ്പെട്ടു. സഭ പൊതുവിൽ ഉള്ളതാണ്. കുടുംബത്തിന്റെ അല്ല. പിന്നെ രെജിസ്റ്റർ ചെയ്ത് പേരുകൾ അത് ചുമ്മാതെ വെച്ചതാണ്. പിന്നെ നമ്മൾ ആരും ഇവിടെ താമസിക്കാൻ ഉള്ളവരല്ലല്ലോ …ല്ലേ, കൊള്ളാം. അടിപൊളി. ഇതെല്ലം കേട്ടു വീണ്ടും വിഡ്ഢികൾ ആയി കഴിയാനാണ് നിങ്ങളുടെ ആഗ്രഹം എങ്കിൽ നിങ്ങൾക്ക് വീണ്ടും അവിടെ അടിമകളായി കഴിയാം.
ഇനിയെങ്കിക്കും ഈ ചതി മനസിലാക്കി വിശ്വാസികൾ ഒന്നടങ്കം പുറത്ത് ഇറങ്ങണം. നിങ്ങളെ വിശ്വാസികളായി ( അംഗങ്ങളായി അംഗീകരിക്കുന്ന, രെജിസ്റ്റർ ചെയ്ത സഭകളിൽ അംഗങ്ങളാവു… ഈ കോർപ്പറേറ്റിവ് മാഫിയ നിങ്ങളുടെ പണം പിരിച്ചു കെട്ടിടത്തിന്റെ മോർട്ടഗേജ് അടച്ചു തീർന്നാൽ കെട്ടിടം കുടുംബക്കാരുടെ സ്വന്തം. വിശ്വാസികൾ ശശികളും….
ഇങ്ങനെ തട്ടിപ്പുകൾ നടത്തുന്ന പല സഭകളും ഡാളസ്സിൽ ഉണ്ട്. വിശ്വാസികൾ ജാഗ്രതേ!!

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.