ചെറിയാനെ ക്രൂശിക്ക, വിജുവിനെ വിട്ടുതരിക.

ചെറിയാനെ ക്രൂശിക്ക, വിജുവിനെ വിട്ടുതരിക.
September 19 07:54 2020 Print This Article

പീലാത്തോസിനെ എല്ലാവരും കുറ്റം പറയും. പക്ഷേ, യേശുവിനെ വിട്ടയക്കണമെന്ന് തനിക്ക് ഉള്ളിൽ ആഗ്രഹം ഉണ്ടായിരുന്നു. അതുകൊണ്ടാണല്ലോ ജനത്തിന് ഒരു അവസരം കൊടുത്തത്. നിങ്ങൾക്ക് വേണ്ടത് യേശുവിനെയോ, ബറബാസിനെയോ? ഒരാളെ തിരഞ്ഞെടുക്കാൻ ജനത്തിന് ഒരവസരം എങ്കിലും നൽകി. എന്നാൽ പീലാത്തോസിന്റെ അത്രയും പോലും മനസാക്ഷി സി. സി ഏബ്രഹാമിനോ, നെടുവേലിക്കോ ഇല്ല. നാം ഇപ്പോൾ കാണുന്ന സി സി പഴയ സി സി അല്ല. അധികാരത്തിന്റെ ഇടനാഴിയിൽ വീണുപോയ, വലഞ്ഞുപോയ ലോത്ത് പോലെയാണ് സി.സി ഏബ്രഹാം ഇപ്പോൾ. അയാളുടെ തനിനിറം ഇപ്പോൾ പുറത്ത് വന്നു. തവിക്കൊത്ത കണ പോലെ,വേലിക്ക് പറ്റിയ പത്തലാണ് സി സി ഇപ്പോൾ.

ഈ തെറിയൻ വിജുവിന്റെ തെറിവിളി താഴെ ….👇

ഇനി കാര്യത്തിലേക്ക് ……………

ഐ.പി.സിയിൽ പരമാർത്ഥിയും,വിശുദ്ധനുമായ ഒരു സെന്റർ പാസ്റ്ററായിരുന്നു കെ .കെ ചെറിയാൻ. നിലപാടുള്ളവർക്ക് ഐ.പി.സി യിൽ നിലനിൽപ്പില്ലല്ലോ ? ഉപദേശത്തിനും അച്ചടക്കത്തിനും ജീവിത വിശുദ്ധിക്കും വേണ്ടി നിന്ന ചെറിയാച്ചൻ പലർക്കും അനഭിമതനായി. പി.വൈ.പി.എ ക്കാരുടെ പന്തുകളിയെ വിമർശിച്ചത് നിമിത്തം ജസ്റ്റിനും പിതാവ് വേലിക്കും ചെറിയാച്ചൻ അനിഷ്ടനുമായി. ഒടുവിൽ വേലി തന്നെ കേസ് കൊടുപ്പിച്ച് അദ്ദേഹത്തെ റാന്നിയിൽ നിന്നും പുറത്താക്കി. അന്ന് ഒഴിവുണ്ടായിരുന്ന കോന്നി പോലും കൊടുക്കാതെ അദ്ദേഹത്തെ പുറത്താക്കി. റാന്നി സ്വപ്നവും കണ്ടുനടന്ന സി സി അത് പിടിക്കാൻ സകല അടവും പയറ്റി. കഴിഞ്ഞ മാസം മൂന്ന് സെന്ററിൽ ഒഴിവുണ്ടായി. പാമ്പാടി, വടശേരിക്കര, ചാത്തന്നൂർ ഏതെങ്കിലും ചെറിയാച്ച ന് കൊടുത്ത് മടക്കി വരുത്താമായിരുന്നു. റാന്നി എടുത്ത സി.സി ക്ക് എന്തെങ്കിലും മര്യാദ ഉണ്ടായിരുന്നെങ്കിൽ വടശേരിക്കര ചെറിയാച്ചന് കൊടുക്കാമായിരുന്നു. പക്ഷേ പീലാത്തോസിനെക്കാൾ ക്രൂരനും അധികാര ക്കൊതിയനുമായ സി സി അതിന് തുനിഞ്ഞില്ല.
പക്ഷേ മണക്കാലാ സഭയിൽ നിന്നും നിയമാനുസരണം പുറത്താക്കപ്പെട്ട മദ്യപാനിയും തെറിയനുമായവനെ തിരികെയെടുക്കാൻ നേതാക്കന്മാർ കഠിന ശ്രമത്തിലാണ്. ചെറിയാനെ വേണ്ടാ, തെറിയനെ മതി. ലക്ഷങ്ങളുടെ കളിയാണ് .
തെറിയനെ വിളിച്ച് അനുഗ്രഹിച്ച നേതാവിനെ നമിക്കണം. കൊരിന്തിലെ വഷളന്നെ മുടക്കുന്നതിനു മുൻപ് പൗലോസ് അവനെ അനുഗ്രഹിച്ചോന്ന് മൂല ഭാഷ പഠിച്ചവർ പറയട്ടെ….
കഷ്ടം എന്നല്ലാതെ എന്തു പറയാൻ.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.