വൈറസിനെ പേടിച്ച് നാട്ടിലേക്ക് പെട്ടികെട്ടുന്ന പ്രവാസികളോട് ഒരു ഓര്‍മ്മപ്പെടുത്തല്‍

by Vadakkan | 27 April 2020 9:56 PM

വൈറസിനെ പേടിച്ച് നാട്ടിലേക്ക് പെട്ടികെട്ടുന്ന പ്രവാസികളോട് ഒരു ഓര്‍മ്മപ്പെടുത്തല്‍

1.   ഒരു പക്ഷെ വൈകാതെ സ്വദേശത്തേക്ക് മടങ്ങാന്‍ സാഹചര്യം ഒരുങ്ങി എന്ന് വരാം. എന്നാല്‍ പോകാന്‍ തീരുമാമെടുക്കും മുമ്പ് എങ്ങോട്ടാണ് പോകുന്നതെന്നും ജീവിക്കാന്‍ അവിടെ എന്തെങ്കിലും കരുതി വെച്ചിട്ടുണ്ടോ എന്നും വെറുതെ ഒരു പഠനം നടത്തുക.

2. ആവേശം കേറിയാണ് പോക്കെങ്കില്‍ പോകുന്ന അത്ര എളുപ്പത്തില്‍ ഇങ്ങോട്ട് മടങ്ങാനാകില്ല എന്ന യാഥാര്‍ഥ്യം മറക്കരുത്. രാജ്യം പൂര്‍ണ്ണ കോവിഡ് മുക്തമാക്കും വരെ ഇങ്ങോട്ടുള്ള ഗേറ്റ് തുറക്കില്ലന്ന് അധികൃതര്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്.

3. പ്രതിസന്ധിയില്‍ പിടിച്ചു നിന്നവരാണ് ലോകത്ത് വിജയം കൈവരിച്ചതെന്ന് ഇടക് ഓര്‍മ്മയില്‍ കൊണ്ട് വരാന്‍ ശ്രമിക്കുക.

4. കോവിഡ് പ്രതിസന്ധി അവസാനിച്ചു കമ്പനികളെല്ലാം പഴയ അവസ്ഥയിലേക്ക് മടങ്ങാന്‍ കുറഞ്ഞ നാളുകള്‍ മതി. ആ സമയത്ത് തിരിച്ചു വരാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നീട് അവിടെക്കൊരു മടക്കം ഉണ്ടായെന്ന് വരില്ല.

5.  തറവാട്ട് കാരണവന്മാരെ പോലെ നമ്മങ്ങളിരിക്കുന്ന നിലവിലെ ജോലി കസേര നഷ്ടപ്പെട്ടാല്‍ അത് പോലെ മറ്റൊരിടത്ത് നിങ്ങള്‍ക്ക് പയറ്റി നില്‍ക്കാനായെന്ന് വരില്ല.

6.  നീര്‍ക്കോലി മൂത്ത് മൂര്‍ഖനായയവരാണ് ഗള്‍ഫില്‍ പലരും, വര്‍ഷങ്ങളുടെ ശ്രമഫലമാണ് നിലവിലെ പദവി. അവിടെ ശരിക്കുള്ള മൂര്‍ഖന്മാര്‍ കേറി ഇരുന്നാല്‍ ഇത് വരെ ഇരുന്നത് നീര്‍ക്കോലി ആണെന്ന് കമ്പനി തിരിച്ചറിയും. പിന്നെ പറയണ്ടല്ലോ !

7.  ഇതിനൊക്കെ പുറമെ ജീവിതം സായാഹ്നത്തില്‍ നാട്ടിലെത്തിയാല്‍ ബ്രോസ് പിള്ളേരുടെ ഇടയില്‍ ഒരു ജോലി തരപ്പെടുക പോലും സാധ്യമല്ല. ജോലി ഇല്ലാത്തവന്‍ അകത്ത് നിന്നും പുറത്ത് നിന്നും ഏല്‍ക്കേണ്ടി വരുന്ന മാനസീക പീഡനം ചെറുതായിരിക്കില്ല.

എല്ലാം ശരിയാകും, ഈ സമയവും കടന്ന് പോകും. അത്യാവശ്യക്കാര് വഴിയില്‍ ഇറങ്ങട്ടെ നമുക്ക് യാത്ര തുടരാം. ലക്ഷ്യം കാണാതിരിക്കില്ല…..

കടപ്പാട് : നൗഫല്‍

Source URL: https://padayali.com/covid-19-returning-nri/