ടി.വി. പൗലോയ്ക്ക് എതിരെ വ്യാപക പരാതി

ടി.വി. പൗലോയ്ക്ക് എതിരെ വ്യാപക പരാതി
January 09 08:39 2022 Print This Article

അറിയാവുന്നവർ പറഞ്ഞു തരിക ..

പലരുടെയും അല്ല എല്ലാവരുടെയും ഒരു സംശയമാണ് എന്താണ് അഡ്‌ഹോക് കമ്മിറ്റി ?

അഡ്‌ഹോക് കമ്മിറ്റിയെ കുറിച്ചു AG യുടെ ഭരണഘടനയിൽ പറഞ്ഞിട്ടുണ്ടോ ?

പറഞ്ഞിട്ടുണ്ടെകിൽ അഡ്‌ഹോക് കമ്മിറ്റിറ്റിയുടെ പ്രവർത്തനം എങ്ങനെയാണ് ?

അഡ്‌ഹോക്ക് കമ്മിറ്റിക്കു ദൈനംദിന കാര്യങ്ങളിൽ തീരുമാനം എടുക്കാൻ സാധിക്കുമോ ? അതിൽ തന്നെ ഏതൊക്കെയാണ് ഈ ദൈനംദിന കാര്യങ്ങൾ ?

അഡ്‌ഹോക്ക് കമ്മിറ്റിക്കു ദൈനംദിന കാര്യങ്ങളിൽ അല്ലാതെ നയപരമായ തീരുമാനങ്ങൾ എടുക്കുവാൻ അധികാരം ഉണ്ടോ ?

അഡ്‌ഹോക്ക് കമ്മിറ്റിക്കു ട്രാൻസ്ഫർ നടത്തുവാൻ അധികാരം ഉണ്ടോ ?

പുത്രിക സംഘടനകൾ ആയ സൺ‌ഡേ സ്കൂൾ , സി എ , എന്നിവക്ക് ഇപ്പോഴും കമ്മിറ്റി നിലവിൽ ഉണ്ടല്ലോ .. അവരോട് ആലോചിക്കാതെ അവരെ മറികടന്നു ആണോ കഴിഞ്ഞ വർഷത്തെ പരീക്ഷ നടത്താതെ പുതിയ വർഷം സൺ‌ഡേ സ്കൂൾ ആരംഭിക്കുന്നത് ? ഇതാണോ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവർത്തന രീതി ? അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവർത്തനങ്ങളെ കുറിച്ചു എല്ലാം തന്നെ ഭരണഘടനയിൽ ഉണ്ടങ്കിൽ അത് എല്ലാവർക്കും വേണ്ടി ഇവിടെ ഇടുന്നത് നല്ലതായിരിക്കും .

അഡ്‌ഹോക്ക് കമ്മിറ്റിയിൽ വരേണ്ടിയിരുന്നത് MDC പറ്റി അറിയാവുന്നർ ആയിരുന്നു എങ്കിൽ നന്നായിരുന്നു ..മൂന്ന് മേഖലക്കും തിരഞ്ഞെടുക്കപ്പെട്ട ഡയറക്ടർമാരുണ്ടല്ലോ ? അവർ അല്ലേ ശെരിക്കും ഈ അഡ്‌ഹോക്ക് കമ്മിറ്റിയിൽ ഉണ്ടാകേണ്ടി ഇരുന്നത്. ഇതിപ്പോ MDC ഭരണം മലബാറിസം ബാധിച്ചപോലെ ആയി.

അറിയാവുന്നവർ പറഞ്ഞു തരിക അഡ്‌ഹോക്ക് കമ്മിറ്റിയെപ്പറ്റി അറിവില്ലാത്ത കാര്യം ആയത് കൊണ്ടാണ് ചോദിച്ചത് ..ഇവിടെ പാസ്റ്റർമാർ , മേഖലയുടെ ചുമതല വഹിക്കുന്നവർ, എല്ലാവരും ഉള്ളത് കൊണ്ട് ചോദിച്ചതാണ് ..

അഡ്‌ഹോക് കമ്മറ്റി എന്ന് ഒരു പ്രതേക ഉദ്ദേശത്തിനു വേണ്ടി ഒരു കാലത്തേക്ക്(ചുരുങ്ങിയ കാലം ) നിയമിക്കപ്പെടുന്ന കമ്മറ്റിയുടെ പേരാണ് അഡ്‌ഹോക് കമ്മറ്റി.

അത് അതിനു മുകളിലുള്ള അധികാരികൾക്ക് നേരിട്ട് എല്ലാ കാര്യത്തിനകത്തും ഇടപെടാൻ സമയം ഇല്ലാത്തതുകൊണ്ട് അവർക്ക് വേണ്ടി അവരുടെ നിർദേശം അനുസരിച്‌ പ്രവർത്തിക്കുന്ന കമ്മറ്റിയാണ് ….അഡ്‌ഹോക് കമ്മറ്റി ഒരു പ്രതേക പർപ്പസിനു വേണ്ടി,ഒരു ഉദ്ദേശത്തിനു വേണ്ടി,ഒരു പരിമിതമായ കാലത്തേക് നിയമിക്കപ്പെടുന്നു.മുൻ എക്സിക്യൂട്ടീവ് കമ്മറ്റി നിർദേശ പ്രകാര ആണ് അഡ്‌ഹോക് കമ്മറ്റി വന്നിരിക്കുന്നത് എന്ന് SIAG സെക്രട്ടറി പറഞ്ഞിരിക്കുന്ന കത്തിൽ ഉണ്ട്.
SIAG ജനറൽ എക്സിക്യൂട്ടീവ് കമ്മറ്റി ഇവിടെ വന്ന് ഡിസ്ട്രിക് ഉള്ള കോൺഫ്രൻസ് വിളിചിക്കൂട്ടാൻ, കത്ത് എല്ലാവര്ക്കും എഴുതാൻ ഒന്നും പ്രയോക്യം അല്ല.SIAG നിക്ഷ്പക്ഷം ആയിട്ട് ആളുകളെ തിരഞ്ഞു എടുക്കണം ആയിരുന്നു.പക്ഷെ ആ അഡ്‌ഹോക് കമ്മറ്റി ഇപ്പോൾ ആവിശ്യം ഇല്ലാത്ത പല കാര്യങ്ങളിലും തീരുമാനം എടുക്കാൻ തുടങ്ങുന്നു എന്ന് മനസിലാകുന്നു.
ഇപ്പോൾ പൗലോസ് ഇവുടത്തെ സൺഡേസ്കൂളിന്റെ പ്രവർത്തനത്തെ കുറിച്ച ഒരു കത്ത് അയച്ചിരുന്നു,അതിൽ പറയുന്നത് ക്ലാസുകൾ എല്ലാം കൃത്യം ആയി തുടങ്ങണം എന്നും,(സൺഡേസ്കൂൾ ഡിപ്പാർട്ടമെന്റ് ഓൺലൈൻ ക്ലാസുകൾ ഉണ്ടായിരുന്നു )അടുത്ത വര്ഷെത്തേക്കു ഏതു പുസ്തകം ആണ് പറഞ്ഞു കൊണ്ട് ………..നമ്മൾ കുറച്ചു ആളുകൾ അഡ്‌ഹോക് കമ്മറ്റിയിൽ വിളിച്ചപ്പോൾ അറിയുന്നത് അങ്ങനെ ഒരു ചർച്ച വന്നട്ടില്ല,അങ്ങനെ ഒരു തീരുമാനം എടുത്തിട്ടില്ല അതിന്റെ അർഥം പൗലോസ് ഇപ്പോൾ ഇവിടെ സൂപ്രണ്ട് ആയിട്ടും ,സെക്രട്ടറി ആയിട്ടും തുടരുന്നു…….
അതുകൊണ്ട് SIAG ജനറൽ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ വിവരങ്ങൾ അറിയിച്ചിട്ടുണ്ട് .

അഡ്ഹോക്ക് കമ്മിറ്റി മലയാളം ഡിസ്ട്രിക്ട് സൺ‌ഡേ സ്കൂളിനെ കുറിച്ച് സഭകൾക്ക് നൽകുവാൻ അയച്ചിരിക്കുന്ന അറിയിപ്പ് തികച്ചും നിയമ വിരുദ്ധമാണ്. ആയതിനാൽ ആരും ആ കത്ത് പരിഗണിക്കേണ്ടതില്ല.

സൺ‌ഡേ സ്കൂൾ ഡിപ്പാർട്ട്മെന്റ് വളരെ സജീവമായി ഈ കോവിഡ് കാലത്ത് പ്രവർത്തിച്ചിട്ടുണ്ട്. കുഞ്ഞുങ്ങളുടെ ആത്മീക വളർച്ചയ്ക്ക് ഓൺലൈൻ ക്ലാസ്സുകളും, അതുപോലെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും, മറ്റ് ഏത് പുത്രിക സംഘടനകളെക്കാളും മുൻപിലായിരുന്നു എന്ന കാര്യം എല്ലാവർക്കും അറിവുള്ളതണല്ലോ .

തുടർന്നും അതാതു സമയം അറിയിക്കേണ്ട അറിയിപ്പ് സഭകൾക്ക് നിലവിലുള്ള സണ്ടേസ്കൂൾ കമ്മിറ്റി നേതൃത്വവുമായി ചർച്ച ചെയ്തു തീരുമാനിച്ച് അറിയിക്കു ന്നതായിരിക്കും.

എന്ന്,

മലയാളം ഡിസ്ട്രിക്ട് സൺ‌ഡേ സ്കൂളിന് വേണ്ടി,

സുനിൽ. പി. വർഗീസ്
ഡയറക്ടർ

മാവേലിക്കര
4/1/2022

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.