ഐപിസി ഫഹാഹീൽ സഭയിൽ കമ്മിറ്റിക്കാർ തമ്മിലടി

ഐപിസി ഫഹാഹീൽ സഭയിൽ കമ്മിറ്റിക്കാർ തമ്മിലടി
May 02 05:38 2022 Print This Article

പിജി എബ്രഹാമിന്റെ സെന്റ് ഓഫ് തീരുമാനിച്ച അന്ന് തുടങ്ങി പിജി ക്ക് കൊടുക്കാനുള്ള 7 ലക്ഷം രൂപ കൊടുക്കണമെന്ന് പറഞ്ഞു പിജി യുടെ അനുയായികൾ കമ്മിറ്റിയിൽ കോലാഹലം ആയിരുന്നു.

ഇങ്ങനെയൊരു പടലപ്പിണക്കം ഉണ്ടാക്കാൻ പിജി തന്നെ ശിങ്കിടികളെ ചട്ടം കെട്ടിയിരുന്നു. ഇന്നലെ പാട്ടും പ്രാർത്ഥനയും അന്യഭാഷയിലെ അന്ത്യാക്ഷരിയും ഒക്കെ കഴിഞ്ഞയുടനെ പിജി യുടെ ശിങ്കിടി വിക്രമൻ സാബു ഇപ്പൊൾ തന്നെ പിജി ക്കു പൈസ കൊടുക്കണമെന്നും പറഞ്ഞു സെക്രട്ടറിയുടെ അടുത്തേക്ക് ഒറ്റച്ചാട്ടം. പൈസ കൊടുക്കാം എന്ന് പറഞ്ഞിട്ടും കൂട്ടാക്കാതെ വിക്രമൻ സാബു തിമിർത്തു ആറാടി.

വരുന്ന പാസ്റ്റർമാർക്ക് എല്ലാം പാലും വീഞ്ഞും വാങ്ങി കൊടുത്തു വശത്താക്കും എന്നിട്ടു അവര് പോകുന്നിടത്തെല്ലാം കൂടെ പോകും അങ്ങനെ കിട്ടുന്ന സൗജന്യ ശാപ്പാട് അതാണ് വിക്രമൻ സാബുവിന്റെ വീക്ക്നെസ്സ്. ഏതെങ്കിലും പാസ്റ്റർമാർ പാൽ വാങ്ങിയില്ല എങ്കിൽ പിന്നെ അവരെ കണ്ണെടുത്താൽ കണ്ടു കൂടാ. അവർക്കെതിരെ അപവാദങ്ങൾ അഴിച്ചു വിടും അതാണ് വിക്രമൻ സാബു. പിജി ക്കു ഈ പൈസ മേടിച്ചതിനു ശേഷം വേണം നാട്ടിലെ ഇയാളുടെ സഭ മുടക്കിയ ആൾക്കാരുടെ പേര് പറയാൻ. എന്നിട്ടു വേണം സഭയിൽ വീണ്ടും ഒരു കലക്കം ഉണ്ടാക്കി കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ.

ബിജു പി ജോർജ് എന്ന അൽപ്പനുമായി ചേർന്ന് ഇവിടെ നിന്ന് പോയ് വേറെ വിസയിൽ വന്നു സ്വതന്ത്രമായി സഭ തുടങ്ങാൻ പിജി മറ്റൊരു പദ്ധതിയും ഇട്ടു.
അതിനാൽ പൈസ വാങ്ങിയതിനുശേഷം ഒരു കലക്കം ഉണ്ടാക്കി കുറച്ചു ജേഴ്‌സി പശുക്കളെ ( കൂടുതൽ പാൽ ചുരത്തുന്ന പശുക്കൾ ) അടിച്ചോണ്ടു പോകാമെന്ന ഐഡിയയിലാണ് പൈസക്കു വേണ്ടി ആക്രാന്തം കാണിച്ചത്.
ഇതിനിടയിൽ പടയാളിക്കു വാർത്ത ചോർത്തി കൊടുക്കുന്നു എന്ന സംശയിത്തിൽ ഒരു സഹോദരനെ സഭയിൽ നിന്നും പുറത്താക്കി. സംശയം കൊണ്ട് മാത്രമാണ്‌ പുറത്താക്കിയത്. അപ്പൊൾ ആ ആളാണ് പടയാളിക്ക് ന്യൂസ്‌ തരുന്നതെന്ന് ഉറപ്പിച്ചായിരുന്നേൽ തൂക്കി കൊല്ലുമായിരുന്നേനെ.

പുറത്താക്കിയ സഹോദരൻ ജനറൽ ബോഡിക്കോ, സെന്റോഫിനോ ഒന്നും പോയ ആളുമല്ല എന്നതാണ് സത്യം. പിന്നെ എങ്ങനെ ആ സഹോദരൻ പടയാളിക്ക് വാർത്ത തന്നു?
എന്നാൽ പടയാളി ഇപ്പോൾ പറയുന്നു. പടയാളിക്കു വാർത്ത തരുന്നത് തടയാൻ നീ അല്ല നിന്റെ ഒക്കെ തല തൊട്ടപ്പൻ വത്സലൻ വിചാരിച്ചാൽ നടക്കില്ല.

പിന്നെ ഈ വാർത്തക്ക് പുറകിൽ ഉള്ള ആളെ കായിക മായിനേരിടും എന്ന് ചില ആട്ടിടയന്മാർ പറഞ്ഞതായി അറിഞ്ഞു. അതിനുള്ള ഉറപ്പു നിന്റെ ഒക്കെ നട്ടെല്ലിന് ഉണ്ടോ ഉണ്യേ ?

നീ ഒക്കെ ജനറൽ ബോഡിയിൽ ഒരാളെ അടിച്ചു പടമാക്കി ഉന്തും തള്ളും തെറി വിളിയും നടത്തിയതിനു കുഴപ്പമില്ല, അത് പത്തു പേര് അറിഞ്ഞതാണ് നിന്റെയൊക്കെ കുഴപ്പമെങ്കിൽ നാലാൾ അറിയത്തക്കവണ്ണം നിന്റെയൊക്കെ ഫോട്ടോ വെച്ചു ചരിത്രം പടയാളിയിൽ വരും.

ഐപിസി ഫഹാഹീൽ സഭക്കു നല്ല ശമ്പളം വാങ്ങുന്ന ഒരാളെ പുറത്താക്കാൻ ധൈര്യമുണ്ടോ ? എന്തായാലും ഈ വാർത്തകൾ വന്നത് കൊണ്ട് ഒരാളെ പുറത്താക്കി ഇനിയും വരുന്ന വാർത്തകൾക്ക് എത്രപേരെ പുറത്താക്കുമോ ആവോ ? അങ്ങനാണേൽ ഐപിസി ഫഹാഹീൽ സഭയിൽ വിശ്വാസികൾ ഉണ്ടാകുമോ ?
പടയാളിയുടെ ഒരു സംശയമാണേ…
നേഴ്സ്മാരെയും സ്വന്തമായി വണ്ടി ഉള്ളവരെയും കുടുംബമായി താമസിക്കുന്നവരെയും മാത്രം സ്നേഹിക്കുന്ന ഒരു സഭ കുവൈറ്റിൽ ഉണ്ടങ്കിൽ അത് ഈ സഭ മാത്രമേ ഉള്ളു . താൽപ്പര്യമുള്ളവർക്ക് ഇവിടെ മെമ്പർഷിപ്പ് എടുക്കാം…..

വിക്രമൻ സാബു

ഐപിസി ഫഹാഹീൽ സഭ രക്ഷപെടാൻ ഒരു ഐഡിയ കൂടെ പടയാളി പറഞ്ഞു തരാം.
മാറി മാറി വരുന്ന പാസ്റ്റർമാർക്ക് വേണ്ടി വക്കാലത്ത് പിടിക്കാതെ വിശ്വാസികൾ ഒറ്റക്കെട്ടായി നിന്ന് ബിജുവിനെയും വിജോയെയും പോലുള്ള അൽപ്പന്മാരേയും അകറ്റി നിർത്തിയാൽ സഭ നന്നാവും. പിന്നെ സാധുക്കളോടു അല്പം കരുണ, ബാച്ചിലർ സഹോദരങ്ങളോട് അൽപ്പം കരുതൽ ഇത്രയും ഒക്കെ മതി…

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.