ദർശനം നഷ്ടപ്പെട്ട കാലത്ത് മുപ്പല്ലികൊണ്ട് തോണ്ടിയെടുക്കുന്ന പുരോഹിതന്റെ മക്കൾ

ദർശനം നഷ്ടപ്പെട്ട കാലത്ത് മുപ്പല്ലികൊണ്ട് തോണ്ടിയെടുക്കുന്ന പുരോഹിതന്റെ മക്കൾ
August 08 10:01 2022 Print This Article

18-ാമത്‌ ഐപിസി ഫാമിലി കോൺഫറൻസിന്റെ സമാപന സമ്മേളനമായ ഇന്ന് കേട്ട ഇടിവെട്ട് ദൂത്…

പാസ്റ്റർ സാം ജോർജ്ജ് (ഐപിസി ജനറൽ സെക്രട്ടറി)യുടെ വാക്കുകൾ ശ്രദ്ധിക്കുക.

ദർശനം നഷ്ടപ്പെട്ട ഏലിപുരോഹിതന്റെ കാലത്ത് ദർശനം ഇല്ലായിരുന്നു. അതുകൊണ്ട് ഏലിയുടെ മക്കൾ അകത്തും പുറത്തും അശുദ്ധമായത് ചെയ്തു. യാഗത്തിന് കൊണ്ടുവന്നത് മുപ്പല്ലികൊണ്ട് അടിച്ചുമാറ്റി. മക്കളും അവരുടെ ഗുണ്ടകളും (യൗവ്വനക്കാർ) മുപ്പല്ലികൊണ്ട് നല്ല മാംസം തോണ്ടിക്കൊണ്ട് പോയി. ഇങ്ങനെ ആ യൗവനക്കാർ യഹോവയുടെ വഴിപാടു നിന്ദിച്ചതുകൊണ്ടു അവരുടെ പാപം യഹോവയുടെ സന്നിധിയിൽ ഏറ്റവും വലിയതായിരുന്നു.

യാഗത്തെ മലിനമാക്കി, ആലയത്തിൽ അകത്തും പുറത്തും അശുദ്ധികാട്ടി, സ്ത്രീകളോട് വ്യഭിചാരം ചെയ്തു. തൻനിമിത്തം പെട്ടകം പിടിക്കപ്പെട്ടു, 3000 നിരപരാധികൾ പട്ടുപോയി, വിശുദ്ധ പെട്ടകം പിടിക്കപ്പെട്ടു….. എന്താണ് പരിശുദ്ധാത്മാവ് ജനറൽ സെക്രട്ടറിയിൽ കൂടി പറയിച്ചത് എന്ന് വളരെ വ്യക്തം.

“വലിയപ്പൻ ദർശനത്തോടെ തുടങ്ങിയ പ്രസ്ഥാനത്തിന്റെ നന്മകൾ, ലേവ്യർക്ക് (പാസ്റ്റർമാർ) വിശ്വാസികൾക്കും കിട്ടേണ്ട നന്മകൾ മക്കളും കൊച്ചുമക്കളും മൊത്തം ഐപിസിയുടെ നന്മകൾ മുപ്പല്ലികൊണ്ട് തോണ്ടിക്കൊണ്ട് പോയി. ഹെഡ് ക്വോർട്ടേഴ്‌സിലെ ബംഗ്ലാവ് പോലും മുപ്പല്ലികൊണ്ട് തോണ്ടിയെടുത്തു സ്വന്തം പേരിലാക്കി”. വ്യഭിചാരികളെക്കൊണ്ട് പ്രസ്ഥാനം നിറച്ചു.

ഈ മെസ്സേജ്‌ കേൾക്കുന്ന ജനറൽ പ്രസിഡന്റിന്റെ ദുഷ്ട മനോഭാവം അദ്ദേഹത്തിന്റെ നോട്ടത്തിലും മുഖത്തും തെളിഞ്ഞു നിൽക്കുന്നത് കാണാവുമ്പോൾ വചനം കേട്ടു കുത്തുകൊണ്ടു എന്ന് മനസിലാക്കാം. ഇത് കഴിഞ്ഞ് എന്തായാലും പ്രസിഡന്റിന്റെ സ്വർഗ്ഗത്തിന്റെ അളവ് (നീളവും വീതിയും ഉയരവും) ഒക്കെ പറഞ്ഞിട്ടു അവസാനം ഒരു ഫെയ്മസ് ക്രിക്കറ്റ് കളിക്കാരന്റെ അനുഭവം പറയുന്നു. അദ്ദേഹം കർത്താവിനെ കണ്ടുമുട്ടുന്നു. ശേഷം തനിക്കുള്ള സ്വത്ത് എല്ലാം മറ്റുള്ളവർക്ക് ദാനം ചെയ്തിട്ടു കോംഗോ എന്ന സ്ഥലത്തു ദൈവവേലയ്ക്ക് മിഷനറി ആയിപോയി.

ഒരു മിഷനറിയായി അവിടെ മരണപ്പെട്ടു….അവസാനം മരണസമയത്ത് അദ്ദേഹം ഒരു വാക്ക് പറഞ്ഞു. ” ഒരു ജീവിതമേ ഒള്ളു, അത് വളരെ വേഗം തീരും. കർത്താവിന് വേണ്ടി എന്തെങ്കിലും ചെയ്തെങ്കിൽ അതുമാത്രം നിത്യതയോളം നിലനിൽക്കും.”

ഇതു പറയാൻ യോഗ്യനായ വ്യക്തിയാണ് നമ്മുടെ ഐപിസി പ്രസിഡന്റ്. കാരണം ഇന്ന് പലരുടേയും വിയർപ്പിന്റെ അധ്വാനഫലം കൊങ്ങയ്ക്ക് പിടിച്ചു മുപ്പല്ലികൊണ്ട് കുത്തിക്കൊണ്ട് പോകുന്ന ഏലിയുടെ ദർശനം തലമുറകൾ,

9.5 കോടി മുടക്കി 13,000 ചതുരശ്ര അടിയുടെ ഒരു വെക്കേഷൻ ഹോം നിർമ്മിച്ചു. ഐപിസിയുടെ മാത്രം അഹങ്കാരമായിരുന്ന കുമ്പനാട് ബംഗ്ലാവ് വരെ സ്വന്തം പേരിലാക്കി വിലസുന്ന ഇദ്ദേഹം ആരുടെയോ അനുഭവം പറഞ്ഞു ജനത്തെ കോൾമയിർ കൊള്ളിച്ചു. ‘പക അത് വീട്ടാനുള്ളതാണ്’ എന്ന് നന്നായി അറിയാവുന്ന പ്രസിഡന്റ് എല്ലാ എക്സിക്യുട്ടീവിന്റേയും പേര് പറഞ്ഞു. പക്ഷേ ജനറൽ സെക്രട്ടറിയുടെ പേര് മാത്രം വിഴുങ്ങി.

വല്ലവരുടേയും കാര്യം പ്രസംഗിച്ചു ജനത്തെ കോൾമയിർ കൊള്ളിക്കാതെ സ്വന്തം അനുഭവം പ്രസംഗിച്ചു ജനത്തെ ദർശനത്തിലേക്ക് കൊണ്ടുവരാൻ കഴിവുള്ള, ദർശനം നഷ്ടപ്പെടാത്ത വചനത്തിന്റെ സത്യത്തിൽ ജീവിക്കുന്ന ആത്മീയരായ ഭക്തന്മാർ ഈ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലേക്ക് വരട്ടെ എന്ന് പ്രാർത്ഥിക്കാം. അതിനായി ഒരുമയോടെ പ്രവർത്തിക്കാം.

view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.