മച്ചി പശുവിനെ തൊഴുത്തു മാറ്റിയാൽ പ്രസവിക്കുമോ ?

മച്ചി പശുവിനെ തൊഴുത്തു മാറ്റിയാൽ പ്രസവിക്കുമോ ?
September 18 21:25 2020 Print This Article

ഇല്ല, അതു കൊണ്ട് പശു പ്രസവിക്കില്ല. പാനൽ മാറിയാൽ അജു അലക്സ് പ്രവർത്തിക്കുമോ ?ഇല്ല കാരണം, അത് അദ്ദേഹത്തിന്റെ സ്വഭാവമാണ്.അധികാരം വേണം, പക്ഷേ പണം പിരിക്കലും വെട്ടിപ്പുമല്ലാതെ പ്രവർത്തനം നടത്തില്ല. ഏതെങ്കിലും പാനലിൽ കയറി തെരഞ്ഞെടുപ്പിൽ ജയിക്കും ജയിച്ച് കഴിഞ്ഞ് വിമതനാകും. ഒരു തൊഴിലും ഇല്ല. പക്ഷേ കുടുംബമായി അടിപൊളി ജീവിതം. അതെങ്ങനാ ? അതിനാണ് കസേര പിടിക്കുന്നത്.
അജുവിന് പണം പിരിക്കാനറിയാം. പക്ഷേ കണക്ക് ചോതിക്കരുത്. വല്ലവന്റേയും പണം എന്റെ കയ്യിൽ വന്നാൽ പിന്നെ അത് എന്റെ പണമാണ്. അതാണ് അജുവിന്റെ ധനതത്വശാസ്ത്രം.
രണ്ട് കൊല്ലം എല്ലാ പ്രവർത്തനത്തിൽ നിന്നും മാറി മരവിച്ചിരുന്നു. ഇനി ബാക്കിയുള്ളവരെയും മരവിപ്പിക്കും. അതിന് സർക്കുലറും ഇറക്കി….
അടുത്ത വർഷം നെടുവേലിയുടെ പാനലിൽ പ്രസിഡന്റ് സ്ഥാനാർത്ഥിയാണ്. പക്ഷേ ഷിബിൻ 80 ശതമാനം വോട്ട് വാങ്ങി പ്രസിഡൻറ് ആകും .
അജുവിനെ തല്ലരുത്, ഈ ജന്തു ഒരിക്കലും നന്നാവില്ല…

കത്തുകൾ ഇവിടെ വായിക്കാം…..

 

സ്റ്റേറ്റ് PYPA സെക്രട്ടറിയുടെ കത്തിന്റെ വിശദീകരണം താഴെ …..

കഴിഞ്ഞ ചില ദിവസങ്ങളായി സംസ്ഥാന പി വൈ പി എയുടെ സെക്രട്ടറി പോസ്റ്റ്‌ ചെയ്ത രണ്ട് കത്തുകളെ സംബന്ധിച്ചു പലതലത്തിലുള്ള ചർച്ചകൾ വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നടന്നു.

ആ രണ്ട് കത്തുകളും വ്യക്തിപരമല്ല. സംസ്ഥാന പി വൈ പി എ എക്സിക്യൂട്ടീവ് 08-09-2020 കുമ്പനാട് സംസ്ഥാന പി വൈ പി എ ഓഫീസിൽ കൂടിയ യോഗത്തിൽ എടുത്ത തീരുമാനപ്രകാരമാണ് രണ്ട് കത്തുകളും പ്രസിദ്ധീകരിച്ചത്.

നമ്മുടെ പി വൈ പി എ യുവജനങ്ങളുടെ മെമ്പർഷിപ്പ് രജിസ്‌ട്രേഷൻ പൂർത്തീകരിക്കപ്പെട്ട് സംസ്ഥാന പി വൈ പി എ ഓഫീസിൽ ലഭിക്കേണ്ട അവസാന തീയതി 2020 സെപ്റ്റംബർ 15 ചൊവ്വാഴ്ചയായിരുന്നു. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ അത് നീട്ടിവെക്കേണ്ടത് ആവശ്യമായിരുന്നു. വ്യക്തിപരമായി തീരുമാനമെടുക്കേണ്ട വിഷയമല്ലാത്തത് കൊണ്ടും സംസ്ഥാന പി വൈ പി എ എക്സിക്യൂട്ടീവ്സിന്റെ ഒരുമിച്ചുള്ള തീരുമാനം അനിവാര്യമായത് കൊണ്ടും ഏറെ നിർണായകമായിരുന്നു എക്സിക്യൂട്ടീവ് കമ്മിറ്റി.

2020 ഓഗസ്റ്റ് 30ന് അടിയന്തരമായി സംസ്ഥാന എക്സിക്യൂട്ടീവ് വിളിക്കണം എന്ന് പ്രസിഡന്റ്റ്റിനോട് ആവശ്യപ്പെട്ടിരുന്നു. പി വൈ പി എയുടെ കമ്മിറ്റിയോ, പ്രവർത്തനങ്ങളോ സംസ്ഥാന പി വൈ പി എ എക്സിക്യൂട്ടീവ് ഗ്രൂപ്പിൽ ചർച്ച ചെയ്ത ശേഷം മാത്രമേ ഈ കോവിഡ് കാലത്തും ഏത് പ്രവർത്തനങ്ങളും ചെയ്യാറുള്ളു. ഇതും അങ്ങനെ തന്നെയായിരുന്നു.

ബഹുമാന്യ പ്രസിഡന്റിൽ നിന്നും പ്രതികരണം ഇല്ലാതിരുന്നപ്പോൾ ആണ് അടുത്ത ദിവസങ്ങളിൽ 2020 സെപ്റ്റംബർ 8ന് എക്സിക്യൂട്ടീവ് കൂടാമെന്ന് സംസ്ഥാന പി വൈ പി എ എക്സിക്യൂട്ടീവ് ഗ്രൂപ്പിൽ തീരുമാനിച്ചത്.

എന്നാൽ 2020 സെപ്റ്റംബർ 8 ചൊവ്വാഴ്ച രാവിലെ കുമ്പനാട് പി വൈ പി എ ഓഫീസിൽ എക്സിക്യൂട്ടീവ് യോഗത്തിൽ പ്രസിഡന്റിന് എത്താൻ കഴിയാഞ്ഞത് കൊണ്ടാണ് അദ്ദേഹത്തിന്റെ അഭാവത്തിൽ ഞാൻ അധ്യക്ഷനായി യോഗം നടന്നത്.

2020 സെപ്റ്റംബർ 15ന് മുമ്പ് മെമ്പർഷിപ്പ് സംബന്ധിച്ചുള്ള നോട്ടീസ് പുറത്തിറങ്ങേണ്ടത് കൊണ്ട് ആ കാര്യത്തിൽ മാത്രം 2020 ഒക്ടോബർ 31 ശനിയാഴ്ചത്തേക്ക് സമയം നീട്ടിയെന്നുള്ള തീരുമാനം ആ കമ്മിറ്റിയിൽ വെച്ചെടുത്തു.

നമ്മുടെ യുവജനങ്ങൾക്ക് വേണ്ടിയുള്ള താലന്ത് പരിശോധന, യുവജന ക്യാമ്പ്, വാർഷികം, സമ്മാനദാനം മറ്റിതര പ്രവർത്തങ്ങളൊക്കെ സംസ്ഥാന സമിതി വിളിച്ചു തീരുമാനമെടുക്കാം എന്ന് തീരുമാനിച്ചു.

സെപ്റ്റംബർ 24 ന് തൃശൂരിൽ ലഭ്യമാകുന്ന സ്ഥലം കണ്ടെത്തി സംസ്ഥാന കൗൺസിൽ കൂടുവാൻ തീരുമാനമെടുത്തു. അങ്ങനെ മിനിറ്റ്സിൽ രേഖപെടുത്തിയ പ്രകാരമാണ് സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനപ്രകാരം നോട്ടീസ് ഇടുവാൻ സംസ്ഥാന സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്.

ഈ വിഷയം സംബന്ധിച്ചുള്ള വ്യക്തതക്ക് വേണ്ടിയാണ് ഞാൻ ഇതെഴുതുന്നത്.

സംസ്ഥാന പി വൈ പി എ പ്രവർത്തനങ്ങൾക്കായി പ്രാർത്ഥിക്കുകയും ഞങ്ങളെ സ്നേഹിക്കുകയും മാർഗ്ഗ നിർദേശം നൽകുകയും ചെയ്യുന്ന എല്ലാവർക്കും നന്ദി.

സ്നേഹത്തോടെ,
പാസ്റ്റർ. സാബു ആര്യപ്പള്ളിൽ
(വൈസ് പ്രസിഡന്റ്)
സംസ്ഥാന പി വൈ പി എ

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.