ബ്ലഡി മലയാളിസ്….❗

ബ്ലഡി മലയാളിസ്….❗
July 26 17:55 2020 Print This Article

പാചകറാണി ചേച്ചിയെ എനിക്കിഷ്ടമാണ്. അല്ലങ്കിൽ തന്നെ ഏതു മലയാളി മാമന്മാർക്കാണ് ഇഷ്ടമല്ലാത്തത് ? കാരണം ” നമ്മൾ കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയെ ” എന്ന സോഷ്യലിസം നന്നായി പ്രാവർത്തികമാക്കിയ ഒരു നല്ല കുടുംബത്തിൽ നിന്നു വന്ന ചേച്ചി. കലാപരമായ തന്റെ എല്ലാ കഴിവുകളും കൊഴുപ്പിച്ചു മാമന്മാരെ രോമാഞ്ചപ്പെടുത്തുന്ന ഒരു മഹിളാരത്നം. അപ്പൻ നായരുടെ കാലത്ത് നിയമപരമായ കാര്യങ്ങളെ പരിപോഷിപ്പിച്ച് എടുത്തേക്കാം എന്നുപറഞ്ഞ് ഒരു ഫൗണ്ടേഷൻ ഉണ്ടാക്കി.

ലക്ഷ്മി ചേച്ചിയെ എനിക്ക് പണ്ടേ ഇഷ്ടമാണ്, ചാനലിൽ കൂടിയും യു ട്യൂബിൽ കൂടിയും ഇളക്കിയിളക്കി എന്റെ മനസ്സിൻറെ കവാടം വരെ ഇളക്കിമറിച്ചു. ചേച്ചി എന്നേക്കാൾ 4 വയസിന് മുൻപിൽ ആണെങ്കിലും ‘മാജിക് ഓവൻ’ ലെ ഇളക്കുകൊണ്ട് മാത്രം എന്റെ മനസ്സിന്റെ ഉള്ളറയിൽ പണ്ടേ സ്ഥാനം പിടിച്ചതാണ് ലക്ഷി നായർ.

ഉള്ളതുപറഞ്ഞാൽ , ചേച്ചിയുടെ ഇളക്കും ആ മസാലക്കൂട്ടുകളുടെ രുചിയും എരിവും പുളിയുമെല്ലാം ഓർത്ത് ഞാൻ പലപ്പോഴും വായ് പൊളിച്ചു ഇരുന്നുപോയിട്ടുണ്ട്. പ്രവാസികളായി ജീവിക്കുന്ന പല യുവാക്കളും ചേച്ചിയുടെ ഇളക്കുള്ള കുക്കിങ് കണ്ടും തൊട്ടു കുട്ടിയുമാണ് വിശപ്പ്‌ ശമിപ്പിക്കുന്നത്. ആ ഓർമ്മയിൽ ഊറിവരുന്ന ഉമ്മിനീർ നിരാശ എന്ന തൂവാലയിൽ തുടച്ചുമാറ്റി ഞാൻ ദീർഘനിശ്വാസം വിട്ടു. ജീവിതത്തിന്റെ തിരക്കുകൾ ഉണ്ടായിരുന്നതുകൊണ്ട് ആളൊഴിഞ്ഞ മനസ്സിന്റെ ഒരിടത്തേക്ക് ചേച്ചിയെ മാറ്റി ഇരുത്തി മറ്റാരും കാണാതെ സമയം എന്ന മാറാല പിടിക്കാതിരിക്കാൻ ആഗ്രഹമെന്ന ഒരു മൂടുപടം കൊണ്ട് മറച്ചിട്ടു. ഇളക്കിയ രുചിയൂറും മസലാക്കുട്ടുകൾ ഓർക്കുമ്പോൾ ഒക്കെ ഞാൻ ആ മൂടുപടം ഒന്ന് പൊക്കി നോക്കും. സത്യം പറയണമല്ലോ കാണുവാൻ ആഗ്രഹിച്ചതൊന്നും കണ്ടുകിട്ടിയില്ല എന്ന് മാത്രമല്ല, ചേച്ചിയെപ്പറ്റിയുള്ള ഓർമ്മകൾ മനസ്സിനെ അസ്വസ്ഥമാക്കി തുടങ്ങി. അങ്ങനെ രണ്ടും കൽപ്പിച്ച് ചേച്ചിയുടെ കറികളുടെ മസാല കൂട്ടുകൾ തേടിയുള്ള യാത്ര എന്നെ കൊണ്ടെത്തിച്ചത് ഷാജഹാൻ എന്ന ഒരു സിംഹത്തെ മടയിൽ ആയിരുന്നു.
അങ്ങനെ ചേച്ചിയെക്കുറിച്ചുള്ള എന്റെ അറിവുകൾ വെറും പരിമിതപ്പെട്ടത് ആണന്നും മറ്റു പല നിഗൂഡമാ അറിവുകൾ എനിക്ക് സമ്മാനിച്ചത് ഇവിടെ കുറിച്ചിടട്ടെ..
ഇടതുപക്ഷ സൈദ്ധാന്തികനായ ഡോക്ടർ നാരായണൻ നായർ പണ്ട് ലോ അക്കാദമി എന്ന പേരിൽ ഒരു സൊസൈറ്റി ഉണ്ടാക്കുകയും നിയമപരമായ കാര്യങ്ങളിൽ അവഗേഹം ജനങ്ങളിൽ ഉണ്ടാക്കുന്നതിനും കൂടുതൽ പഠനത്തിനും എന്നുപറഞ്ഞ് ഗവൺമെന്റിൽ നിന്നും 11 ഏക്കർ സൊസൈറ്റിക്കു വേണ്ടി പതിച്ചു വാങ്ങി. മുൻ എം.എൽ.എ കോലിയക്കോട് കൃഷ്ണൻ നായർ അദ്ദേഹത്തിന്റെ അനുജനാണ്. പിണറായി യുടെ മകളുടെ വിവാഹത്തിന് 50 പേർ കൂടിയതിൽ ഏക രാഷ്ട്രീയക്കാരൻ അദ്ദേഹമായിരുന്നു. നാരായണൻ നായരുടെ മകൾ ലക്ഷ്മി നായർ, അവരുടെ ഭർത്താവ് അജയ് നായർ, സഹോദരൻ അജിത് നായർ പിണറായിയുടെ നിയമകാര്യ ഉപദേഷ്ടാവും നാരായണൻ നായരുടെ സഹോദരി മകൻനും ആയ ഡോക്ടർ എൻ കെ ജയകുമാർ, ഇവരെല്ലാം അടുത്ത ബന്ധുക്കളും ചാർച്ചക്കാരും ആണ്. ലോ അക്കാദമിയുടെ നിയന്ത്രണവും നടത്തിപ്പും പ്രധാനമായും ഇവർക്കെല്ലാം ആണ് ഉള്ളത്.

പിന്നീട് ലോ അക്കാദമിയുടെ പേരിൽ പുന്നൻ റോഡിൽ 32 സ്ഥലം ആദായ വിലയ്ക്ക് കൈക്കലാക്കുന്നു. അവിടെ ഒരു ബഹുനില ഫ്ലാറ്റ് പണിയുന്നു. പിന്നീട് ആ ഫ്ലാറ്റ് ബ്രണ്ണൻ സായിപ്പിന്റെ കുടുംബസ്വത്തിൽ നിന്നും 50 ലക്ഷം രൂപ മുടക്കി മോടിപിടിപ്പിക്കുന്നു. ശേഷം സായിപ്പിന്റെ താൽപര്യപ്രകാരം ഫ്ലാറ്റുകൾ മിക്കതും ഗവൺമെന്റ് വാടകയ്ക്കെടുക്കുന്നു. അതിൽ ചിലത് സ്വന്തക്കാർക്ക് വാടകയ്ക്ക് കൊടുക്കുന്നു. അതിൽ ഒരു ഫ്ലാറ്റ് ആണ് സ്വപ്ന കള്ളക്കടത്തിന് ആലോചിക്കാനും കൂടാതെ കേരള മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായ ശിവശങ്കരന് രാഷ്ട്രീയ മീമാംസയിൽ നല്ല മെയ്‌വഴക്കം ഉണ്ടാകുവാനുള്ള ക്ലാസുകൾ രാത്രി 10 മുതൽ പുലർച്ചെ നാലു വരെ നടത്തിയിരുന്നതും ഈ ഫ്ളാറ്റിൽ വച്ചായിരുന്നു
അങ്ങനെ സായിപ്പ് 50 ലക്ഷം രൂപ മുടക്കി മോടിപിടിപ്പിച്ച് ഫ്ലാറ്റ് സായിപ്പ് തന്നെ വാടകയ്ക്കെടുത്തു മാതൃകകാട്ടിയ അവരുടെ ആ വലിയ മനസ്സ് മലയാളികളായ നിങ്ങൾ കാണാതെ പോകരുത്. അത് വാടകയ്ക്കെടുത്തത് ഈ രാജ്യത്തോടും ജനങ്ങളോടും ഉള്ള പ്രതിബദ്ധത ആണെന്നും ജനങ്ങളുടെ ഹൃദയത്തിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലാനുള്ള ഒരു സത്യസന്ധമായ ശ്രമമാണ് എന്ന് ചിലർ പറയുമ്പോൾ, അങ്ങനെയല്ല ചേച്ചിയുടെ മസാല ചേർത്തുള്ള ഇളക്കിയിളക്കിയുള്ള ആ നിൽപ്പും രുചിയേറുന്ന പാചക കരവിരുതിലുള്ള അതി നൈപുണ്യവും മാത്രമല്ല, ചിലപ്പോൾ ആ കൈകൾകൊണ്ട് ഇളക്കി ചേർത്തവ സ്വാദോടെ ആസ്വദിക്കാൻ വിളമ്പി കൊടുക്കുവാനുള്ള നല്ല മനസ്സും ഉണ്ട് എന്ന് ചില അസൂയാലുക്കൾ അപവാദം പറഞ്ഞു പരത്തുന്നതിൽ കഴമ്പില്ലന്നും അറിയുന്നു. എന്നിരുന്നാലും എനിക്ക് ചേച്ചിയെ ഇഷ്ടമാണ്. പാചകറാണിയായ ചേച്ചിയുടെ ‘മാജിക് ഓവൻ’ ലെ ഇളക്കും എനിക്കിഷ്ടമാണ്.

ആ ധീര വനിത വശ്യമനോഹരമായി നമ്മുടെ മുന്നിൽ അങ്ങനെ നിന്നുകൊണ്ടു സമാധാനമായി ഇളക്കിക്കൊണ്ട് നിൽക്കുമ്പോഴാണ് ബ്ലഡി മലയാളീസ് ഒരു തലവേദനയാകുന്നത്. എന്നിരുന്നാലും ആരുടെ എവിടെ പിടിക്കണം എന്നറിയാവുന്ന ചേച്ചി പിടിക്കേണ്ടിയ ഇടത്ത് തന്നെ പിടിച്ചു. അതുകൊണ്ട് ഇപ്പോഴും ചേച്ചി പിടിച്ചു നിൽക്കുന്നു. അതുകൊണ്ട് ചേച്ചിയെ എനിക്കിഷ്ടമാണ്…

ത്വാത്തികമായ നമ്മളൊന്ന് അവലോകനം ചെയ്താൽ ഈ ചേച്ചിയുടെ മുന്നിൽ സ്വപ്നയോക്കേ വെറും ഞാഞ്ഞൂലുകൾ മാത്രം….
അതിനാലാണ് എനിക്ക് ചേച്ചിയെ ഏറെ ഇഷ്ടം…..

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.