മെൽബണിൽ പൂവക്കാലയുടെ അളിയൻ ബിനോയ് തോമസിന്റെ ലീലാവിലാസങ്ങൾ

മെൽബണിൽ പൂവക്കാലയുടെ അളിയൻ ബിനോയ് തോമസിന്റെ ലീലാവിലാസങ്ങൾ
October 27 18:43 2019 Print This Article

മെൽബൺ എബനേസർ സഭയിൽ നിരന്തരം പ്രശ്നങ്ങൾ ഉയർത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു ആരാധന പോലും അലങ്കോലം ആക്കുന്നു. ഐപിസി സ്റ്റേറ്റ് പ്രസിഡന്റിന്റെ ഭാര്യാ സഹോദരൻ ബിനോയ് തോമസും, കൂടെ ഉള്ള ഒരു കൂട്ടം ആളുകളും എന്നാണ് മറ്റുള്ള വിശ്വാസികളുടെ പരാതി. ഒടുവിൽ സഭയിൽ അക്രമം അഴിച്ചു വിട്ടവരെ നിയന്ത്രിക്കാൻ കഴിഞ്ഞ ഞായറാഴ്ച സഭായോഗത്തിനു ഇടയിൽ പൊലീസിനു വരെ ഇടപെടേണ്ടി വന്നു. ( ഫോട്ടോ താഴെ )

ഇവരുടെ ഗുണ്ടായിസം കൊണ്ട് വിശ്വാസികൾ പലരും ഇവരുടെ പ്രവർത്തിയിൽ എതിർപ്പ് പറയാൻ പോലും ഭയപ്പെടുന്നു എന്നാണ് മെൽബണിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ.

ചില മാസങ്ങൾക്കു മുൻപ് പൂവക്കാലയുടെ അളിയനെ പിന്താങ്ങുന്നവർ സഭ തിരഞ്ഞെടുപ്പിൽ വൻ തോൽവി നേരിട്ടതാണ് സംഭവങ്ങളുടെ തുടക്കം. പുതിയ ഭരണസമിതിയെ ഭരിക്കാൻ അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ച പൂവക്കാല അളിയൻ ചില ആഴ്ചകൾക്ക് മുമ്പ് തന്റെ ഇഷ്ടപ്രകാരം അല്ല സഭ പോകുന്നത് എന്ന് പറഞ്ഞു ഒരു രാജി നാടകം നടത്തി. കിട്ടിയ പാടെ രാജി സ്വീകരിച്ച്‌ പൂവക്കാലയുടെ അളിയനെ ഭരണസമിതി എടുത്തു വെളിയിൽ കളഞ്ഞു. ഇതിൽ വിളറി പൂണ്ട അളിയനും സംഘവും പാസ്റ്റർക്കും ചില വിശ്വാസികൾക്കും എതിരെ നിരന്തരം സോഷ്യൽ മീഡിയയിലൂടെയും, അല്ലാതെയും ആക്ഷേപങ്ങൾ നടത്തി വരിക ആയിരുന്നു. സഭയുടെ പാസ്റ്റർ വെസ്‌ലി തട്ടിപ്പുകാരൻ ആണെന്നും, കള്ളൻ ആണെന്നും പറഞ്ഞു വിശ്വാസികളെ പലരെയും ഇളക്കാൻ നോക്കിയിട്ടും ഭൂരിപക്ഷം വിശ്വാസികളും അളിയനെ അംഗീകരിച്ചില്ല. വിവാഹമോചനം നടത്തി എന്ന കാരണത്താൽ സഭയിലെ ശുശ്രുഷകളിൽ നിന്ന് മാറ്റി നിർത്തിയ ചിലരും ഇവരോട് കൂടെ കൂടി. കൂടെ കിട്ടിയ ചിലരെ ഉപയോഗിച്ച് സഭയിൽ മീറ്റിംങ്ങുകൾ അലങ്കോലം ആക്കാനും, സഭയ്‌ക്കെതിരെ കേസ് കൊടുക്കാനും ഒക്കെ ശ്രമിച്ചു. ഒടുവിൽ ഒക്ടോബർ 20- നു നടന്ന സഭായോഗത്തിൽ അളിയന്റെ ശിങ്കിടികൾ പ്രശ്നങ്ങൾ സൃഷ്ടിച്ചു. തെറി വിളികളുമായി ഇവർ എഴുന്നേറ്റപ്പോൾ, കുഞ്ഞുങ്ങളും സ്ത്രീകളും അടക്കം ഉള്ളവർ ഭയന്ന് നിലവിളിച്ചു, ഇതുകേട്ട ആരൊക്കെയോ പോലീസിൽ വിവരം അറിയിച്ചു. പ്രശ്നങ്ങൾ മുൻകൂട്ടി കണ്ടു അളിയൻ അന്ന് സഭായോഗത്തിൽ നിന്ന് വിട്ടു നിന്നിരുന്നു. പോലീസെത്തി ശിങ്കിടികളെ എല്ലാം സഭയിൽ നിന്ന് പുറത്താക്കി. ശിങ്കിടികൾക്ക് എതിരെ കേസ് ആയി. പോലീസ് ഇടപെട്ടു സഭായോഗം നിർത്തലാക്കിയതിൽ നടുങ്ങി നിൽക്കുക ആണ് വിശ്വാസസമൂഹം.

8 പേർക്ക് എതിരെ നിയമനടപടികൾ ഉണ്ടാകും എന്ന് സഭാ കമ്മിറ്റി പറയുമ്പോൾ, കമ്മിറ്റിയിൽ ഉള്ളവരെ സോഷ്യൽ മീഡിയയിലൂടെ ആക്ഷേപിക്കുക ആണ് അളിയനും സംഘവും.

വിശുദ്ധ ജീവിതം നയിക്കുന്ന ഐപിസി സീനിയർ പാസ്റ്റർ ജോൺ സ്‌കറിയായുടെ മകൻ ജോൺസൻ സ്കറിയ ആണ് അളിയന് എല്ലാ സഹായങ്ങളും നൽകുന്നത്. വിശ്വാസികളെ വിശുദ്ധി പഠിപ്പിക്കുന്ന പൂവക്കാല അളിയനെയും, പാസ്റ്റർ ജോൺ സ്കറിയ മകനെയും അത് പഠിപ്പിച്ചാൽ മെൽബൺ സഭ രക്ഷപ്പെടും എന്നാണ് വിശ്വാസികൾ ഒന്നടങ്കം ഇപ്പോൾ പറയുന്നത്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.