സന്ദർശന വിസയിൽ അമേരിക്കയിൽ വരുന്ന വിശുദ്ധിയുടെ വേഷം കെട്ടിയ കാമ ഭ്രാന്തന്മാരെ സൂക്ഷിക്കുക!!

സന്ദർശന വിസയിൽ അമേരിക്കയിൽ വരുന്ന വിശുദ്ധിയുടെ വേഷം കെട്ടിയ കാമ ഭ്രാന്തന്മാരെ സൂക്ഷിക്കുക!!
January 18 09:30 2021 Print This Article

പെന്തക്കോസ്തിലാണ് ഏറ്റവും കൂടുതൽ ഇരട്ട വ്യക്തിത്വം ഉള്ളവർ ഉള്ളത്. അത് കൂടുതലും വിശുദ്ധി പ്രസംഗിച്ചു നടക്കുന്ന പാസ്റ്റർമാരിൽ. ( ജീവിത വിശുദ്ധിയിൽ ജീവിക്കുന്ന തുലോം ചുരുക്കം പേരുണ്ട്.) പകൽ വിശുദ്ധനും ഇരുട്ടു വീണാൽ കാമ ഭ്രാന്തനും.
ഇങ്ങനെയുള്ള കാമ ഭ്രാന്തൻമാർ നിങ്ങളുടെ ചുറ്റുമുണ്ട്. സൂക്ഷിക്കുക, പ്രസംഗവും നടപ്പും സംസാരവും ഭക്തിയും വിശുദ്ധിയും ഒക്കെ കണ്ടാൽ ഇതുപോലെ ഒരു ദൈവ ഭക്തൻ പഴയ നിയമ കാലത്തോ പുതുയനിയമ കാലത്തോ, എന്തിന്. യേശു ക്രിസ്തുവിനു പോലും ഇത്ര വിശുദ്ദിയും ഭക്തിയും ഉണ്ടായിരുന്നോ എന്ന് സംശയിച്ചുപോകും. ( ഇതൊക്കെ പകൽ മാത്രം) അതുകൊണ്ട് തന്നെ വിശ്വാസികൾ ഇവരുടെ വലയിൽ വീണുപോകുക മാത്രമല്ല അന്തമായി വിശ്വസിക്കും. വീടുകളിൽ പട്ടിണി ആണെങ്കിലും ഇങ്ങനെയുള്ളവരെ തീറ്റിപ്പോറ്റാൻ ബദ്ധപ്പെടും.
വീടുകളിൽ കയറ്റി നല്ല ആഹാരവും കിടക്കയും ഒരുക്കി കൊടുക്കും. രാത്രി ആകുമ്പോൾ ഇവരുടെ ഉള്ളിൽ അടങ്ങിക്കിടക്കുന്ന കാമാസക്തി ഉണർന്നു എഴുന്നേൽക്കും. ഇത് ഒരു സ്പ്ലിറ്റ് പേഴ്സണാലിറ്റിയാണ്. ( മാനസീക രോഗം/ മാനസീക വിഭ്രാന്തി ) ഡ്യൂവൽ പേഴ്‌സണാലിറ്റി – ഒരു വ്യക്തിക്ക് രണ്ടോ അതിലധികമോ വ്യത്യസ്ത വ്യക്തിത്വങ്ങളുള്ള ഒരു മാനസിക വിഭ്രാന്തിയായ ഡിസോക്കേറ്റീവ് ഐഡന്റിറ്റി ഡിസോർഡർ (ഡിഐഡി) യെ ആണ് ഡ്യൂവൽ പേഴ്‌സണാലിറ്റി എന്നു പറയുന്നത്. ഇങ്ങനെ രാത്രിയിൽ പകൽ വിശുദ്ധർക്ക് ഉണ്ടാകുന്ന മറ്റൊരു പേഴ്‌സണാലിറ്റിയെപ്പറ്റി അനുഭവസ്ഥർ പറഞ്ഞാൽ പോലും പകൽ വിശുദ്ധി കണ്ടിട്ടുള്ള ആരും വിശ്വസിക്കില്ല.
വിസയും ഒപ്പിച്ചു അമേരിക്കയിലേക്ക് വരുന്ന 60 % പാസ്റ്റർമാരും ഫ്രോഡുകൾ ആണ്. അവർക്ക് കിടക്ക വിരിക്കുന്ന മലയാളികൾ അറിയുന്നില്ല ഇവന്മാർ നിങ്ങളുടെ കുഞ്ഞുങ്ങളുടെ ഭാവിയാണ് തകർക്കുന്നതെന്ന്. കൊറോണ മൂലം അമേരിക്കൻ മലയാളികൾക്ക് ഈ വിഷയത്തിൽ ഒരു ആശ്വാസം ഉണ്ടായിരുന്നു. ഇനിയും ഇപ്പോൾ പുതുമഴയത്തെ ഊത്ത കണക്കെ ഒഴുകിയെത്തും.

ചില വർഷം മുൻപ് അമേരിക്കയിൽ വന്ന ഒരു വിശുദ്ധന് താമസിക്കാൻ പ്രായമായ മാതാപിതാക്കൾ മാത്രം താമസിക്കുന്ന ഒരു വീട്ടിൽ ആ സഭയുടെ പാസ്റ്റർ സാഹചര്യം ഒരുക്കി. ഇവരുടെ മകൻ മറ്റൊരു സ്റ്റേറ്റിലാണ് ജോലി ചെയ്യുന്നത്. ആ വീട്ടിൽ രണ്ടാഴ്ച്ച താമസം കഴിഞ്ഞു പാസ്റ്ററും കിടക്കയെടുത്തു മറ്റൊരു സ്റ്റേറ്റിലേക്ക് യാത്രയായി.
ചില ആഴ്ച് കഴിഞ്ഞപ്പോൾ കേബിൾ ബില്ലുവന്നു. അതുകണ്ട ആ വീട്ടിലെ പിതാവിന് തല കറങ്ങിപ്പോയി. 480 ഡോളർ ബിൽ. വെറും 49 ഡോളർ മാസം അടച്ചുകൊണ്ടിരുന്ന കേബിൾ ബില്ല് ഇത്രയും കൂടാൻ കാരണം എന്താണന്നു മകൻ കേബിൾ കമ്പനിയെ വിളിച്ചു. അവർ ഡീറ്റയിൽഡ് ബിൽ അയച്ചുകൊടുത്തു. അതിഥി ആയി താമസിച്ച വിശുദ്ധനായ പാസ്റ്റർ ആ രണ്ട് ആഴ്ച രാ പകൽ തന്റെ മുറിയിൽ ഉണ്ടായിരുന്ന ടീവീയിൽ കൂടി പേ പെർ വ്യൂ ആയി പോൺ മൂവി കണ്ട ബിൽ ആയിരുന്നു 450 രൂപയുടെ അധിക ബിൽ.

മറ്റൊരു പകൽ വിശുദ്ധനായ പാസ്റ്റർ ( ഇദ്ദേഹത്തിന്റെ പ്രസംഗം കേട്ടാൽ ആകാശം ചാഞ്ഞിറങ്ങിവരും ) എന്റെ കോ ബ്രദറിനോട് പറഞ്ഞത് ഇപ്പോൾ ഓർക്കുന്നു. രാത്രിയിൽ എന്നെ ഇവിടുത്തെ ലേഡീസ് നൈറ്റ് ക്ലെബ്ബിൽ ഒന്നു വിടാമോ ? രാവിലെ ഞാൻ ടാക്സി എടുത്തു വന്നോളാം എന്ന്..
കൊറോണ തുടങ്ങും മുൻപ് ഇവിടെ വിസിറ്റിങ്ങിൽ വന്ന ഒരു തെണ്ടിയെ ഒരാൾ ഒരു വീട്ടിൽ കൊണ്ടുപോയി. കഴിപ്പിച്ചു. കുടിപ്പിച്ചു. ഇറങ്ങിയപ്പോൾ വീട്ടുകാരൻ ഒരു കവർ കൊടുത്തു.
അതും വാങ്ങി പോക്കറ്റിൽ ഇട്ടു കാറിൽ തിരിച്ചുപോരുമ്പോൾ ആ തെണ്ടി കാറിൽ ഇരുന്നു കവർ തുറന്നു. ശേ 50 ഡോളർ, അവിടെ അവർ നേഴ്സ് അല്ലായിരിക്കും അല്ലേ, വെറുതേ മിനക്കെട്ടു. ഇതാണ് ആ തെണ്ടിയുടെ വായിൽ നിന്നും വെളിയിൽ വന്നത്. ( ഇയാളെ തെണ്ടി എന്നല്ലാതെ എന്താണ് വിളിക്കേണ്ടത് ?) ഒരു പക്ഷേ 10 ഡോളർ മണിക്കൂർ ശമ്പളം ഉള്ള ആൾ 8 മണിക്കൂർ ജോലി ചെയ്തെങ്കിൽ ആയിരിക്കും 50 ഡോളർ കൈയ്യിൽ കിട്ടുക. ആ തെണ്ടിക്ക് അതറിയേണ്ട കാര്യമില്ലല്ലോ അല്ലേ ?
നാട്ടിൽ നിന്നും വരുന്ന പാസ്റ്റർമാരെ അഥിതി തല്പരരായ മലയാളികൾ വീട്ടിൽ കൊണ്ടു താമസിപ്പിക്കും. അവർക്ക് വേണ്ട നല്ല പോഷക ആഹാരവും , പിസാ, കെന്റക്കി ചിക്കനും, മട്ടനും ബീഫും എന്നുവേണ്ട നല്ല ഓർഗാനിക്ക് ആഹാരങ്ങൾ അകത്തേക്ക് ചെല്ലുമ്പോൾ ഹോർമോണും കൊഴുപ്പും കൂടാൻ തുടങ്ങും. അങ്ങനെ ശരീരത്തിൽ കൊഴുപ്പ് കൂടുമ്പോൾ അതുവരെ ഉറങ്ങിക്കിടന്നിരുന്ന ശരീര അവയവങ്ങൾ സടകുടഞ്ഞു എഴുന്നേൽക്കും. ഉറഞ്ഞുകൂടിയ കൊഴുപ്പ് എങ്ങനെ പുറത്തു കളയേണം എന്നതാണ് പിന്നത്തെ പ്രശ്നം. അതിന് ഈ കള്ള ഭക്തി വേഷധാരികൾ ചെയ്യുന്നത് അവർ താമസിക്കുന്ന വീട്ടിലെ കൊച്ചു പെൺകുട്ടികളെ പീഡിപ്പിക്കും, കൂടുതലും അവർ പോലും അറിയാതെ ഇവന്മാർ അവരുടെ കാര്യസാധ്യം നടത്തിയെടുക്കും. മനസിലാക്കിയ കുട്ടികൾ ഭയപ്പെട്ട് അവരുടെ മാതാപിതാക്കളോട് പോലും പറയാറില്ല. പിന്നീടുള്ള കുട്ടികളുടെ പെരുമാറ്റം. പഠനത്തിൽ ഏകാഗ്രത ഇല്ലാത്ത അവസ്ഥ, കുറ്റബോധം, എല്ലാത്തിനും ദേഷ്യം, രോഗം, മാനസീക പിരിമുറുക്കം ഇതൊക്കെ ആയിമാറും. ഇങ്ങനെ ഉള്ള കുട്ടികൾക്ക് എന്താണ് ഇങ്ങനെ സഭാവിച്ചത് എന്നുപോലും തിരക്കാതെ സാത്താനാണ്, പിശാചാണ്, പോരാട്ടമാണ് എന്നുപറഞ്ഞു വീണ്ടും കുട്ടികളെ മാതാപിതാക്കൾ പോരാട്ടം പ്രാർത്ഥിച്ചു മാറ്റാൻ കുട്ടികളെ വലിച്ചിഴച്ചു ഈ കാമ ഭ്രാന്തന്മാരുടെ അടുക്കലേക്ക് തന്നെ കൊണ്ടുചെല്ലും. ഇങ്ങനെ സംഭവിച്ച എത്രയോ മലയാളി കുടുംബങ്ങൾ ഈ അമേരിക്കയിൽ ഉണ്ട് എന്നുള്ളത് എത്ര പേർക്ക് അറിയാം? എന്റെ അറിവിൽ ഡാലസിൽ തന്നെ നാട്ടിൽ നിന്നു വിസിറ്റിംഗിൽ വന്ന കാമ ഭ്രാന്തന്മാരുടെ കാമാസക്തി തീർക്കാൻ അവർ താമസിച്ച വീട്ടിലെ കുഞ്ഞുങ്ങളെ ഉപയോഗിച്ചു. നാളുകൾ ആയിട്ടും ഇന്നും കൗൺസിലിംഗ് നടത്തിക്കൊണ്ടിരിക്കുന്ന കുടുംബങ്ങളും ഉണ്ട്. പുറത്തു അറിഞ്ഞാൽ നാണക്കേട് – മാനക്കേടും. പിന്നെ സമൂഹത്തിൽ ഉണ്ടാകുന്ന അപമാനം, പിന്നെ കുട്ടികളുടെ ഭാവി….. ഇതെല്ലാം ഒരു വലിയ ചോദ്യചിഹ്നമായി കിടക്കുന്നതുകൊണ്ട് മറ്റാരോടും പറയാതെ ആത്മാഭിമാനത്തിന്റെ പേരിൽ വേദന കടിച്ചമർത്തി എരിഞ്ഞു ജീവിക്കുന്ന എത്രയോ മലയാളി കുടുംബങ്ങൾ. മറു വശത്ത് ഗിൽറ്റി ഫീലിംഗുമായി ( കുറ്റബോധം ) കുട്ടിയുടെ ജീവിതം മറ്റൊരു വഴിയിൽ. അവസാനം എന്താണ് സംഭവിക്കുന്നത്. കുട്ടികൾ മാതാപിതാക്കളെ വെറുത്തു തുടങ്ങും. പിന്നീട് അവരുടെ വഴി അവർ തന്നെ തിരഞ്ഞെടുത്തു ഇഷ്ടമുള്ളതുപോലെ ജീവിച്ചുതീർക്കും. …
ഓർക്കുക …. ഇതിന് കാരണക്കാർ ആരാണ് ? മാതാപിതാക്കളായ നിങ്ങൾ ഓരോരുത്തരും. ഇങ്ങനെയുള്ള പ്രശ്നങ്ങളിൽ ഉഴന്നുപോയ കുട്ടികളുടെ സ്‌കൂളിൽ നിന്നും അവരുടെ സ്‌കൂൾ കൗൺസിലർ മാതാപിതാക്കളെ വിളിക്കുമ്പോൾ മാത്രമാണ് പലരും ഈ സംഭവം അറിയുന്നത് തന്നെ.
ഈ കൗൺസിലേഴ്സ് എല്ലാം മാതാപിതാക്കളോട് ചോദിച്ച ഒരു ചോദ്യം ( why did you allow Strangers in Your House? ) എന്തുകൊണ്ടാണ് നിങ്ങളുടെ വീട്ടിൽ അപരിചിതരെ അനുവദിച്ചത്?
ഒരു പക്ഷേ മാതാപിതാക്കൾക്ക് അറിയാമായിരിക്കും. ഇവിടെ ജനിച്ച നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് അവരെ അറിയാമോ ? ഇല്ല. തെറ്റുകാർ മാതാപിതാക്കളാണ്.
നിങ്ങൾ വിളിച്ചുകൊണ്ടു വന്നു തീറ്റിപ്പോറ്റി വീട്ടിൽ കിടക്കവിരിച്ചു കൊടുക്കുന്ന കള്ളന്മാർ നിങ്ങളുടെ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തിട്ടില്ല എന്നു ഉറപ്പു പറയാൻ സാധിക്കുമോ ? നിങ്ങളുടെ കൈ കൊണ്ടു ആഹാരം ഉണ്ടാക്കി കഴിച്ചവർ നിങ്ങൾ അറിയാതെ പലപ്പോഴും നിങ്ങളുടെ കുട്ടികളിലെ ലൈംഗിക ചൂഷണത്തിന് ഇരകളാക്കിയിട്ടുണ്ട്. പല കുഞ്ഞുങ്ങളും മാതാപിതാക്കളായ നിങ്ങളോട് തുറന്നു പറയാത്തതുകൊണ്ട്, അല്ലങ്കിൽ ഭയം കൊണ്ട് തുറന്നു പറയാതെയിരിക്കുന്നു. അതുകൊണ്ട് എന്റെ കുഞ്ഞുങ്ങൾക്ക് അങ്ങനെ സഭവിച്ചിട്ടില്ല എന്നു സ്വയം സമാധാനിക്കുന്നു.
മലയാളികളായ സഹോദരങ്ങളെ നമ്മുടെ കുഞ്ഞുങ്ങൾ വഴി തെറ്റി പോകുന്നതിന്റെ 40 % കാരണം നമ്മൾ വീട്ടിൽ വലിച്ചുകയറ്റി താമസിപ്പിക്കുന്ന കാമ ഭ്രാന്തന്മാരുടെ കാമ വെറികൊണ്ടാണ്.
ഇവന്മാർ വന്നു. കിടക്കാൻ ഇടം, കഴിക്കാൻ പോഷകാഹാരം, അങ്ങോട്ടും ഇങ്ങോട്ടും പോകാൻ വാഹനവും ഡ്രൈവറും, എല്ലാം കഴിയുമ്പോൾ ഒരു കെട്ടു ഡോളറും കൊഴുത്തു മിനുങ്ങിയ ശരീരവുമായി പെട്ടി നിറച്ചും സാധനങ്ങളും വാങ്ങി അവന്മാർ പോയി. പക്ഷേ നീറി നീറി ചാകുന്നത് മാതാപിതാക്കൾ.
അമേരിക്കൻ മലയാളി പെന്തക്കോസ്തുകാർ അറിയാൻ; ദയവു ചെയ്ത് ഭാര്യയും കുഞ്ഞുങ്ങളും നിങ്ങളുടെ വീട്ടിൽ താമസിക്കുന്നുണ്ടെങ്കിൽ നാട്ടിൽ നിന്നും വരുന്ന ഒറ്റ ഒരെണ്ണത്തിനേയും നിങ്ങളുടെ വീട്ടിൽ കിടക്കാൻ അനുവദിക്കരുത്. നിങ്ങൾ നിങ്ങളുടെ കുഞ്ഞങ്ങളുടെ ഭാവി തകർക്കരുത്….
അവർ വരട്ടെ. സഭകളിൽ പോകട്ടെ. കിട്ടുന്നത് വാങ്ങട്ടെ. വല്ല ഹോട്ടലുകളിലും താമസിക്കട്ടെ.
എന്തുകൊണ്ടാണ് പടയാളി ഇത് പറയുന്നതെന്ന് അടുത്ത ലേഖനത്തിൽ വ്യക്തമായും മനസിലാകും.

നാട്ടിൽ നിന്നും വന്നു താമസിക്കാൻ ഇടം കൊടുത്ത ചിലരുടെ ജീവിതത്തിൽ അങ്ങനെ സംഭവിച്ച ചില സംഭവങ്ങളിലേക്കാണ് പടയാളി വിരൽ ചൂണ്ടുന്നത്.
( തുടർ ലേഖനത്തിൽ കൂടുതൽ തെളിവുകളോടെ വായിക്കാം. )

ഐപിസി മാവേലിക്കര വെസ്റ്റ്‌ സെന്ററിലെ കറ്റാനം, പുന്നമൂട്, വാഴുവാടി എന്നീ സഭകളിൽ വർഷങ്ങളോളം പാസ്റ്റർ ആയിരുന്ന ഒരു കാമദേവൻ. ശേഷം അമേരിക്കയിലെത്തി ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടിയപ്പോൾ അവിടെ ഇരുന്നു കൊണ്ടു ഫേസ്‌ബുക്കിൽ കൂടി നാട്ടിലെ ഒരു സഹോദരിയോട് ഇവൻ നടത്തിയ പ്രദർശനം ആണ് വീഡിയോയിൽ കാണുന്നത്..
ഇവൻ ഒരു ദൈവദാസൻ ആണല്ലോ എന്ന് കരുതി റിപ്ലൈ ചെയ്തപ്പോൾ നമ്പറും മറ്റും ചോദിക്കാൻ തുടങ്ങിയ ഉടനെ സഹോദരി തന്റെ ഭർത്താവിനോട് പറഞ്ഞു…പിന്നീട് ചാറ്റ് ചെയ്തത് ഭർത്താവ് ആണെന്ന് അറിയാതെ ഈ കാമദേവൻ തന്റെ ലിംഗം കാണിക്കുവാനും, സ്വയംഭോഗം ചെയ്യുന്ന വീഡിയോ അയക്കുവാനും തുടങ്ങി, മാത്രമല്ല ഏതോ ഒരു സ്ത്രീയുടെ മാറിടത്തിന്റെ ഫോട്ടോ അയച്ചു കൊടുത്തിട്ട് ” ഇത് എന്റെ ഭാര്യയുടെ ആണ്, ഇതുപോലെ ആണോ കൊച്ചിന്റെത് ” എന്ന് ചോദിക്കുന്ന ഇവനെ ഏത് വർഗ്ഗത്തിൽ ആണ് പെടുത്തേണ്ടത്?ഇവനെ ഒക്കെ പാസ്റ്റർ എന്ന് വിളിക്കേണ്ടി വന്ന വിശ്വാസികളുടെ ഗതികേട്, അല്ലാതെ എന്ത് പറയാൻ!! ഇങ്ങനെയുള്ളവന്മാരെ വിശ്വസിച്ചു എങ്ങനെ വീട്ടിൽ കയറ്റും ?

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.