ബാലഭാസ്‌കറിന്റെ മരണം; ഗൂഢാലോചനയില്‍ സ്റ്റീഫന്‍ ദേവസിയ്ക്കും പങ്കുണ്ടെന്ന് ബന്ധുക്കൾ

ബാലഭാസ്‌കറിന്റെ മരണം; ഗൂഢാലോചനയില്‍ സ്റ്റീഫന്‍ ദേവസിയ്ക്കും പങ്കുണ്ടെന്ന് ബന്ധുക്കൾ
September 18 19:36 2020 Print This Article

ബാലഭാസ്കറിന്റെ മരണത്തിൽ സ്വർണ്ണക്കള്ളക്കടത്തു സംഘത്തിലെ പലപ്രമുഖരുമായും പങ്കുണ്ട് എന്ന് അന്വേഷണ സംഘത്തിന് സംശയം ഉദിച്ച മുതൽ കേസിൽ നിലവലിൽ നടന്ന അന്വേഷണ രീതിയുൾപ്പടെ പുനപരിശോധിക്കുകയാണ് അന്വേഷണ സംഘം. ബാലഭാസ്കറിന്റെ മരണത്തിൽ അസ്വാഭാവികമെന്നു തോന്നുന്ന പല ഘടകങ്ങളും ഉണ്ടായിരുന്നു.

ബാലഭാസ്കർ കുടുംബസമേതം സഞ്ചരിച്ചിരുന്ന കാർ ആക്രമിക്കപ്പെടുന്നത് താൻ കണ്ടിരുന്നു എന്ന് ആവർത്തിച്ചു വ്യക്തമാക്കിയ കലാഭവൻ സോബിയുടെ മൊഴി സി ബി ഐ ക്ക് കോടതിയിൽ നിന്നും നുണപരിശോധന നടത്താനുള്ള അനുമതി ലഭിക്കുന്നതിന് വഴിയൊരുക്കി. കള്ളക്കടത്തു കേസിൽ പ്രകാശ് തമ്പിയും വിഷ്ണു സോമസുന്ദരവും പിടിയിലായതോടെ സോബിയുടെ മൊഴിക്ക് ആധികാരികത ഏറിവരികയായിരുന്നു.

അപ്രതീക്ഷിതമായി പലരും ഇപ്പോൾ കേസിൽ പിടിക്കപ്പെടുമോ എന്ന അവസ്ഥയിലാണുള്ളത്. സംഗീത സംവിധായകന്‍ സ്റ്റീഫന്‍ ദേവസിയെ ഇന്ന് ചോദ്യം ചെയ്യാൻ ഇരിക്കെ ദുരൂഹതയുടെ ഇതുവരെ കാണാത്ത ചുരുളുകൾ അഴിയുകയാണ് എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്.

ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ടാണ് സ്റ്റീഫന്‍ ദേവസിയെ സിബിഐ ചോദ്യം ചെയ്യുന്നത്. ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ സ്റ്റീഫന്‍ ദേവസിയ്ക്കും പങ്കുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇതേ തുടര്‍ന്നാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് മാനേജർമാരായ വിഷ്ണു സോമസുന്ദരം, പ്രകാശൻ തമ്പി, ഡ്രൈവർ അർജുൻ, കലാഭവൻ സോബി എന്നിവരുടെ നുണപരിശോധന നടത്താൻ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി സി.ബി.ഐ.ക്ക് അനുമതി നൽകിയതോടെ ബാലഭാസ്കറിന്റെ കുടുംബാംഗങ്ങൾ വലിയ ആശ്വാസത്തിലാണ്‌.

നാലുപേരെയും നുണപരിശോധനയ്ക്കു വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ. ഹർജി നൽകിയിരുന്നു. കോടതി ബുധനാഴ്ച നാലുപേരെയും വിളിച്ചുവരുത്തിയിരുന്നു. നാലുപേരോടും നുണപരിശോധനയ്ക്കു വിധേയരാകാൻ സമ്മതമാണെന്ന പത്രം എഴുതിനൽകാൻ മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടു. നാലുപേരും സമ്മതപത്രം എഴുതി നൽകിയതിനെത്തുടർന്ന് കോടതി അനുമതി നൽകി.

ക്രൈം ബ്രാഞ്ചിന്റെ നിഗമനത്തിൽ വിശ്വാസ്യത ഇല്ല എന്നും ഇതിൽ പുനരന്വേഷണം അനിവാര്യമാണ് എന്നും ആവശ്യപ്പെട്ട് ബാലഭാസ്കറിന്റെ പിതാവ് ഉണ്ണിയാണ് ആദ്യം രംഗത്തുവന്നത്. പ്രകാശൻ തമ്പിയും വിഷ്ണു സോമസുന്ദരവും സ്വർണക്കടത്ത് കേസിൽ പിന്നീട് പിടിയിലായിരുന്നു.

ഇതിനിടെ, കാർ അപകടത്തിൽ പെടുന്നതിനുമുൻപ് ആക്രമിക്കപ്പെടുന്നത് താൻ കണ്ടെന്ന് കലാഭവൻ സോബി വെളിപ്പെടുത്തുകയായിരുന്നു. തുടർന്നാണ് സി.ബി.ഐ. അന്വേഷണം. കള്ളക്കടത്തിലും, സാമ്പത്തിക ഇടപാടുകളിലും ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിഷ്ണുവും പ്രകാശ് തമ്പിയും ചേര്‍ന്ന് ബാലഭാസ്‌കറിനെ അപകടപ്പെടുത്തിയെന്നാണ് ബന്ധുക്കളുടെ ആരോപണം.

അപകടപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ സ്റ്റീഫന്‍ ദേവസിയ്ക്കും പങ്കുള്ളതായും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റീഫന്‍ ദേവസിയെ അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്തു കൂടിയാണ് സ്റ്റീഫന്‍ ദേവസി.എന്നാൽ പണത്തിനു മുന്നിൽ പരുന്തും പറക്കില്ല എന്നത് ശരിവയ്ക്കുന്ന തരത്തിൽ കൂട്ടുകാർ ഇദ്ദേഹത്തെ കരുതിക്കൂട്ടി ചതിച്ചു എന്നാണ് പിതാവായ ഉണ്ണി ഉറച്ചു വിശ്വസിക്കുന്നത് .

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.