ഐപിസി പാസ്റ്റർമാരുടെ ശ്രദ്ധക്ക്

ഐപിസി പാസ്റ്റർമാരുടെ ശ്രദ്ധക്ക്
April 10 21:34 2022 Print This Article

ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയിൽ അരങ്ങേറാൻ പോകുന്ന അടുത്ത നാടകം നിരവധി ശുശ്രൂഷകരുടെ ജീവിതം നശിപ്പിക്കുന്നതാണ് എന്ന് പാവം പിടിച്ച ദൈവദാസന്മാർ ഇതുവരെയും അറിഞ്ഞിട്ടില്ല. അതുകൊണ്ട് ഈ ആർട്ടിക്കിൾ സുബോധം ഉള്ളവർക്ക് ഒരു ചൂണ്ടുപലക ആണ്. ഐപിസി യെ മുടിക്കാൻ ചട്ടം കെട്ടിയിറങ്ങിയിരിക്കുന്ന വത്സലനും ഗുണ്ടകളും വലിക്കുന്ന ചരടിൽ തൂങ്ങിയാടുന്ന സ്റ്റേറ്റ് ഐപിസി ആക്റ്റിങ് കോമാളികൾ അടുത്ത ചൊവ്വാഴ്ച ഏകദേശം എഴുനൂറോളം പാസ്റ്റേഴ്സിനു സ്ഥലം മാറ്റം നടത്തുന്നത് അനുവദിക്കും എന്നാണു അകത്തളത്തിൽ തീരുമാനിച്ച പദ്ധതി. കൂടിപ്പോയാൽ ഫൈൻ അടക്കേണ്ടി വരും, അല്ലാതെ ഒരു സിവിൽ കേസിൽ തൂക്കികൊല്ലാൻ ഒന്നും പോകുന്നില്ലല്ലോ എന്നൊക്കെ കാഞ്ഞ ഫുദ്ധി പറഞ്ഞു കൊടുക്കുന്ന വാക്കും കേട്ടാണ് സ്റ്റേറ്റ് കോമാളികളുടെ ചാട്ടം.

നിലവിൽ സ്ഥലം മാറ്റത്തിനു ഓടി നടക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില വിവരങ്ങൾ താഴെ ചേർക്കുന്നു.

  • റാന്നി, പെനിയേൽ ടൗൺ ചർച്ചിലുള്ള വിശ്വാസി ബ്ര. എബി സ്റ്റീഫൻ റാന്നി മുൻസിഫ് കോഡതിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസിൽ (OS No ,10 / 22) റാന്നി മുൻസിഫ് കോടതി സ്റ്റേ ഓർഡർ നൽകുകയും പിന്നീട് ഈ കേസ് തിരുവല്ല മുൻസിഫ് കോടതിയിലേക്ക് സ്റ്റേ നിലനിർത്തി കൊണ്ട് ട്രാൻസ്ഫർ അനുവദിക്കുകയും ചെയ്തു. ഈ കേസിൽ പാസ്റ്റർമാരുടെ ട്രാൻസ്ഫർ, ഓർഡിനേഷൻ തുടങ്ങിയവ സ്റ്റേ ചെയ്തതാണ്.
  • റാന്നിയിൽ നിന്ന് തിരുവല്ലയിലേക്ക് ട്രാൻസ്ഫർ ചെയ്ത കേസ് സംബന്ധിച്ച് കേസ് അവസാനിച്ചു എന്ന നിലയിൽ വലിയ തെറ്റിദ്ധാരണ പരത്തുവാൻ ചില വ്യാജന്മാർ വലിയ ശ്രമങ്ങൾ നടത്തി. എന്നാൽ റാന്നി കോടതിയിൽ പ്രസ്തുത വിഷയത്തിൽ നടന്ന വാദം കേസ് തിരുവല്ലയിലേക്കു മാറ്റണം എന്നത് മാത്രം ആയിരുന്നു. ഐപിസി യിലെ കുരുട്ട് ബുദ്ധിക്കാർ വ്യാജവാർത്ത പ്രചരിപ്പിച്ചതോടെ വാദി ഈ കേസുമായി ഹൈക്കോടതിയിൽ പോയി. OP (C) 665 / 2022 എന്ന കേസ് നമ്പറിൽ അടുത്ത ഓർഡർ ഹൈക്കോടതിയിൽ നിന്ന് ഉണ്ടാകുകയും ചെയ്തു. റാന്നി മുൻസിഫ് കോടതിയിൽ നിന്നുള്ള സ്റ്റേ ഓർഡർ ശരിവെച്ചും, അത് നിലനിർത്തിയുമാണ് ഹൈക്കോടതി ഉത്തരവ് ഉണ്ടായത്.
  • റാന്നി, പെനിയേൽ ടൗൺ ചർച്ചിലുള്ള വിശ്വാസി ബ്ര. എബി സ്റ്റീഫന്റെ വൈഫും അതേ സഭയിലെ വിശ്വാസിയുമായ സഹോദരി ഷീജ എബി , റാന്നി മുൻസിഫ് കോഡതിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസിൽ ( OS No , 41/ 22) അനുവദിച്ചിരിക്കുന്ന സ്റ്റേ ഓർഡറിൽ കേരള സ്റ്റേറ്റ് പ്രെസ്ബിറ്ററിക്കു നിലവിൽ പ്രസിഡന്റും സെക്രട്ടറിയും ഇല്ലാത്തതിനാലും, നിലവിൽ ഉള്ള പ്രെസ്ബിറ്ററി അംഗങ്ങൾ 18 പേര് ഭരണ ഘടനാ വിരുദ്ധമായി തുടരുന്നവരും അതിൽ തന്നെ മൂന്നു പേര് ഭരണ ഘടന യിൽ ഇല്ലാത്ത സ്ഥാനം വഹിക്കുന്നവരും ആകയാൽ , ഈ പ്രെസ്ബിറ്ററിക്കു സ്ഥലം മാറ്റമോ, യാതൊരു നിയമനങ്ങളുമോ നടത്തുവാൻ പാടില്ല എന്ന് കോടതി ഉത്തരവ് ഉള്ളതാണ്. ഈ കേസിൽ നിലവിൽ സഭയുടെ വക്കീൽ ഹാജരായിട്ടു പോലുമില്ല .
  • മേൽപ്പറഞ്ഞ മൂന്നു കേസുകളും നിലവിൽ സിവിൽ കേസുകൾ ആണ്. ഒട്ടനവധി പാസ്റ്റേഴ്സിനെ ഉൾപ്പെടുത്തി കോടതി ഉത്തരവുകളെ ലംഘിക്കുന്ന ഇടപെടൽ സ്റ്റേറ്റ് ഭാരവാഹികൾ നടത്തിയാൽ ഈ കേസുകളുടെ തുടർച്ച ക്രിമിനൽ കേസുകൾ ആയി മാറും. അതോടെ നിരവധി പാസ്റ്റേഴ്സിന്റെ ID കാർഡ് വരെ റദ്ധാക്കപ്പെടാനും പലരുടെയും ശുശ്രൂഷ തന്നെ അവസാനിക്കാനും സാധ്യതയുണ്ട് .
  • റാന്നി വെസ്റ്റ് സെൻററിൽ ഉണ്ടായ ഒരു വിഷയം പരിഹരിക്കാൻ കഴിയാതെ പോയ റാന്നി സെന്റർ പാസ്റ്റർ തന്നെയാണ് കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് എന്നതും ശ്രദ്ധിച്ചു കാണേണ്ടതാണ്. ഒരു സെന്ററിലെ വിഷയം പരിഹരിക്കാൻ കഴിയാത്ത വ്യക്തിയും കുറച്ചു രാഷ്ട്രീയക്കാരും ചേർന്ന് സ്റ്റേറ്റ് ഐപിസി എങ്ങനെ നന്നാക്കാൻ ആണ്. ഇവരുടെ വാക്ക് വിശ്വസിച്ചു ട്രാൻസ്ഫർ നോട്ടീസും കൊണ്ട് നടക്കുന്നവർ ഒടുക്കം കോടതി വരാന്തയിൽ നിന്നു ഇറങ്ങാൻ കഴിയാതെ അലയേണ്ടി വരും എന്ന് ഓർത്താൽ നന്ന്. ഐപിസി യെ മുടിച്ചു തേച്ചുകഴുകി വെളുപ്പിക്കാൻ നടക്കുന്ന പേ തെറിയന്റെയും സമാന രീതിയിലുള്ള ആഭാസന്മാരുടെയും ആത്മീയ മുന്നേറ്റം ഗുണ്ടകളുടെയും വാക്കും കേട്ട് നടക്കുന്ന പ്രാകൃത നേതാക്കൾക്ക് ഈ സ്ഥലം മാറ്റം കൊണ്ട് ഉള്ള ലക്‌ഷ്യം അടുത്ത ഇലക്ഷൻ മാത്രമാണ്. അതിനു വേണ്ടി മാത്രമാണ് ചിലർ സഹ ശുശ്രൂഷകരെ പ്രതിയുള്ള മുതലക്കണ്ണീരുമായി ഊടാടി നടക്കുന്നത്. ജയിലിൽ പോകേണ്ടി വന്നാലും ഈ സ്ഥലം മാറ്റം നടത്താം എന്നും, സ്റ്റേറ്റ് ഐപിസി യുടെ പവർ ഓഫ് അറ്റോണി എഴുതി കൊടുത്താൽ ഒറ്റയ്ക്ക് മൊത്തത്തിൽ മറിച്ചു കളയാം എന്നെല്ലാം വീരവാദം മുഴക്കുന്നവർ തങ്ങൾ കോടതിക്കും മുകളിൽ ആണെന്ന് സ്വയം കരുതുന്ന പൊട്ടകിണറ്റിലെ തവളകൾ മാത്രമാണ്.

ഐപിസി യിലെ ദൈവദാസന്മാരെ നന്നാക്കാൻ എന്ന പേരിൽ ഐപിസി യിലെ ചില രാഷ്ട്രീയ ശാപങ്ങൾ, ഏകദേശം എഴുനൂറോളം വരുന്ന ശുശ്രൂഷകന്മാരെ കുരുതി കൊടുക്കുന്ന ഭോഷ്കാണ് കോടതി സ്റ്റേ ഉത്തരവുകളെ മറികടന്നു തങ്ങൾ നടത്തുമെന്ന് പറയുന്ന ട്രാൻസ്ഫർ വാദഗതികൾ. ഈ കുരുക്കിൽ സുബോധമുള്ളവർ ചെന്ന് ചാടരുത്.

view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.