രാജു ആനിക്കാടിന്റെ ക്രൂരതകൾ….

by padayali | 5 May 2022 4:34 PM

എന്നാൽ ഒടുവിൽ“… പാസ്റ്റർ. രാജു ജോൺ, അടൂർ എഴുതുന്ന ജീവിതാനുഭവം.
1980 ൽ ഞാൻ കർത്താവിന്റെ വേലയ്ക്കു ഇറങ്ങി. 90 മുതൽ കുടുംബമായി ഐപിസി അടൂർ ഈസ്റ്റ് സെന്ററിൽ സ്വന്തം സ്ഥലമായ പഴകുളത്ത് ഒരു പുതിയ പ്രവർത്തനമാരംഭിച്ച് എട്ടുവർഷം പഴകുളത്ത് പ്രവർത്തിച്ചു. അതിനുശേഷം 1999 മുതൽ ഈ സെന്ററിൽപ്പെട്ട ഇളമ്പള്ളിക്കൽ സഭയുടെ ചുമതല ഏറ്റെടുത്തു. ഞങ്ങൾ അവിടെ ചെന്നപ്പോൾ ആരാധനയ്ക്കായി ഹാൾ ഇല്ലായിരുന്നു. പാഴ്സണേജിന്റെ പണിതുടങ്ങി വെച്ചിരുന്നു. ഞങ്ങൾ വന്നതിനുശേഷം പാഴ്സണേജിന്റെ പണിപൂർത്തീകരിച്ചു, അതിൽ ആരാധനയും താമസവുമാക്കി. പക്ഷേ ബാത്റൂം ഇല്ലാത്തതിനാൽ വളരെ ബുദ്ധിമുട്ടുളവായി. അവിടെ ബാത്റൂമിനായി കുഴി എടുത്തപ്പോൾ അയൽ വസ്തുക്കാരൻ പ്രശ്നമുണ്ടാക്കി. വലിയ പ്രശ്നമായി, പോലീസ് കേസ് ആയി. അതിൽ രാഷ്ട്രീയക്കാർ ഇടപെട്ട് ഒത്തുതീർപ്പാക്കി. ഹാളിനു തറക്കല്ലിട്ടു ഫൗണ്ടേഷൻ പണി കഴിഞ്ഞ് ആറു വർഷം കഴിഞ്ഞപ്പോൾ കിളിവയൽ പുലിമല എന്ന സ്ഥലത്തേക്ക് മാറ്റമായി. അവിടെ വേല വിജയകരം ആവില്ലെന്ന് കണ്ടപ്പോൾ (മൂന്നു വീട്ടുകാർ മാത്രം) കിളിവയൽ ജംഗ്ഷനിൽ വേല തുടങ്ങി. കെട്ടിടം വാടകയ്ക്കെടുത്ത് ആരാധന തുടങ്ങി. 16 കുടുംബം ആയപ്പോൾ അഞ്ചുവർഷം കഴിഞ്ഞ് നെല്ലിമുകൾ രഹബോത്ത് സഭയുടെ ചുമതല ഏറ്റെടുത്തു. അവിടെയും ഹാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആറുവർഷം അവിടെ ശുശ്രൂഷിച്ചു. അഞ്ചിടങ്ങളിൽ മാറിമാറി വാടക വീടുകളിൽ താമസിച്ചു, മനോഹരമായ പാഴ്സണേജും, കിണറും സ്ഥാപിച്ചു. ആറുവർഷം കഴിഞ്ഞപ്പോൾ പാസ്റ്റർ സി എം ജോർജിന് ശേഷം പാസ്റ്റർ ഫിലിപ്പ് പി തോമസ് ഞങ്ങളെ പന്തളം സെന്ററിലേക്ക് മാറ്റി. അവിടെ മൂന്നുവർഷം കൊടുമൺ സഭയിൽ ശുശ്രൂഷിച്ചു-ഹാൾ മനോഹരമാക്കി.അവിടെ നിന്നും ഐപിസി വൈക്കം സെന്ററിലേക്ക് മാറ്റി. 2015 മുതൽ വൈക്കം സെന്ററിൽ കാണാക്കാരി സഭയിൽ അഞ്ചുവർഷം ശുശ്രൂഷിച്ചു, ആഴ്ചയിൽ 5 കൂടി വരവുകളും ഉണ്ടായിരുന്നു. ഹാൾ തേച്ച്, പെയിന്റിങ് ചെയ്തു, രണ്ടു റൂം പണിത്, മതിൽ കെട്ടി മനോഹരമാക്കി, സ്നാനകുളവും പണിതു. 16 വർഷം മുടങ്ങി കിടന്ന സെമിത്തേരിയിൽ സെല്ലുകൾ പണിതു. അഞ്ചു വർഷം കഴിഞ്ഞപ്പോൾ ഞങ്ങൾ മാറില്ല എന്ന് ദുർചിന്ത പാസ്റ്റർ രാജു ആനിക്കാട് ഉണ്ടാക്കി ചില വിശ്വാസികളെ സ്വാധീനിച്ച് എന്നെ അവിടെ നിന്നും മൂന്നു കുടുംബം മാത്രമുള്ള പാഴ്സണേജ് ഇല്ലാത്ത ചീങ്കൽ ശാലേം സഭയിലേക്ക് മാറ്റി. ആ കാലഘട്ടം കൊറൊണ, വെള്ളപ്പൊക്കം മുതലായ സമയമായിരുന്നു. കുറച്ചുസമയം ഞാനും ഭാര്യയും എന്റെ മൂത്തമകൻ വാടകയ്ക്ക് താമസിക്കുന്ന കോട്ടയത്തുള്ള വീട്ടിൽ പാർത്തു കൊണ്ട് ആരാധനയ്ക്ക് പോയി വരികയായിരുന്നു. എന്നാൽ പല ബുദ്ധിമുട്ടുകൾ കാരണം ഞങ്ങൾ അടൂരിലേക്ക് (പഴകുളം) വന്നു. അടൂരിൽ നിന്നും വളരെ ബുദ്ധിമുട്ടുകൾ സഹിച്ച് ഞങ്ങൾക്ക് ഞായറാഴ്ച മാത്രമേ പോകുവാൻ കഴിഞ്ഞിരുന്നുള്ളൂ. എനിക്ക് കാണാക്കാരിയിൽ നിന്നും പോന്നപ്പോൾ അവർ നൽകിയ പണത്തിൽ നിന്നും അധികമായി 23000 രൂപ ഞാൻ ചീങ്കൽ സഭയിലെ പാഴ്സണേജിന്റെ പണിക്കായി കൊടുത്തു. കാണക്കാരിയിലെ ചില വിശ്വാസികളും ചില സഹോദരന്മാരും ചേർന്ന് സാമ്പത്തികമായി സഹായിച്ച് അവിടെ പണി തുടങ്ങി ഇപ്പോൾ തീരാറായി. രണ്ടു മുറിയും അടുക്കളയും പണിതു. ഇനി അല്പം കൂടെ പണി തീരുവാനുണ്ട്. ഇപ്പോൾ രണ്ടു വർഷമേ ആയിട്ടുള്ളൂ. കോവിഡ് കാലത്ത് എനിക്ക് പാസ്റ്റേഴ്സ് മീറ്റിംഗുകളിൽ പോകുവാൻ കഴിഞ്ഞില്ല. ഈ കാരണം ചുമത്തി ഞങ്ങളെ സെന്ററിൽ നിന്നും പുറത്താക്കി. സഭാസെക്രട്ടറിയെ സ്വാധീനിച്ച് അവരെക്കൊണ്ട് പാസ്റ്ററെ മാറ്റിത്തരണമെന്ന് എഴുതി വാങ്ങിച്ചു. ഈ 24/04/2022 മുതൽ ഞങ്ങൾക്ക് സഭ ഇല്ലാതെ ഞങ്ങൾ കുടുംബമായി എന്റെ 92 വയസ്സ് പ്രായമുള്ള അമ്മയുമായി രണ്ട് മുറിയുള്ള ചെറിയ വീട്ടിൽ കഴിയുന്നു. എന്റെ വീട്ടുപകരണങ്ങൾ എല്ലാം ചീങ്കൽ സഭയിൽ തന്നെയാണ്. കൊണ്ടുവരുവാൻ പോലും നിവൃത്തിയില്ലാതെ ഇരിക്കുന്നു. ഈ വസ്തുത കാണിച്ച് ഞാൻ 17/02/2022ഇൽ കുമ്പനാട് പ്രസ്ബിറ്ററിക്ക് ഞാൻ അപേക്ഷ കൊടുത്തു, എന്നാൽ ഇതുവരെ അതിന് പരിഹാരം കണ്ടില്ല. സ്റ്റേറ്റ് സെക്രട്ടറിയോടും വിവരങ്ങൾ ധരിപ്പിച്ചു, എന്നാൽ അതിനും പരിഹാരമായിട്ടില്ല. ഇത്രയും വർഷം കഷ്ടം അനുഭവിച്ച ഞങ്ങളെ അവസാനം ഒന്നുമില്ലാത്ത നിലയിലാക്കി വച്ച മാന്യരായ ദൈവദാസൻമാരെ ദൈവം അനുഗ്രഹിക്കട്ടെ!

എന്ന് വേദനയോടെ
പാസ്റ്റർ രാജു ജോൺ & ഫാമിലി (Adoor)
Phone: 9747888319

പാസ്റ്റർ രാജു ആനിക്കാടിന്റെ ഈ പ്രവണതയെ ആരും മാതൃകയാക്കരുതേ എന്നൊരു അപേക്ഷയുണ്ട്. അദ്ദേഹത്തിന് എഴുതുവാനായി അറിയാം, എന്നാൽ സെന്റർ ഭരിക്കാൻ അറിയില്ല. എന്നെപ്പോലെയുള്ള സാധുക്കളായ ദൈവദാസൻമാരെ ഈ നിലകളിൽ കഷ്ടം അനുഭവിപ്പിക്കുന്ന അനാത്മീകരായ ജഡികന്മാരെ ഇനിയും ഒഴിവാക്കേണ്ട കാലം സമാഗതമായിരിക്കുന്നു.സെന്റർ ഭരിക്കേണ്ടത് ആത്മീയർ ആയിരിക്കണം. സെന്റർ ഭരിക്കാൻ കഴിവില്ലാത്തവരെ അത് ഏൽപ്പിക്കാതെ ഇരിക്കുക അത് ആണ് ഉചിതം. 90 മുതൽ ഐപിസിയിൽ പല ലോക്കൽ സഭകളിൽ കഷ്ടതയിൽ വേല ചെയ്ത ഞങ്ങൾ ഇപ്പോൾ മൂന്ന് ആഴ്ചയായി ഭവനത്തിലാണ്. എല്ലാവർക്കും നല്ല സഭകളും സെന്ററുകളും ഉണ്ട്. ഞങ്ങൾ എവിടെ പോയി ശുശ്രൂഷിക്കണം? നേതാക്കന്മാർ ദയവായി പറയണം. ഞങ്ങളുടെ കണ്ണുനീർ എന്തിന് ഏറ്റുവാങ്ങണം….?

Source URL: https://padayali.com/atrocities-of-raju-anikkad/