അറസ്റ്റ് പിണറായി വിജയന്റെ റമദാൻ സമ്മാനം’: പി സി ജോർജ്

അറസ്റ്റ് പിണറായി വിജയന്റെ റമദാൻ സമ്മാനം’: പി സി ജോർജ്
May 02 05:28 2022 Print This Article

മുസ്ലീം തീവ്രവാദികൾക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ റമദാൻ സമ്മാനമാണ് തന്റെ അറസ്റ്റും ബഹളവുമെന്ന് ജാമ്യം കിട്ടി പുറത്തിറങ്ങിയ ഉടൻ പി സി ജോർജ്മാധ്യമങ്ങളോട് പറഞ്ഞു.

അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഹിന്ദുമഹാസമ്മേളനത്തില്‍ ലുലു ഗ്രൂപ്പ് ഉടമ യൂസഫലിക്കെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുന്നതായും പി സി ജോര്‍ജ് അറിയിച്ചു.

സാക്ഷികളെ സ്വാധീനിക്കരുതെന്നും, വിവാദങ്ങളിൽ ഇടപെടരുതെന്നുമാണ് കോടതിയുടെ നിർദ്ദേശമെന്ന് പറഞ്ഞ ശേഷമായിരുന്നു മുൻ പൂഞ്ഞാ‌ർ എംൽഎയുടെ പ്രതികരണം.എന്നാല്‍ പരമോന്നത നീതിപീഠം ആ സമ്മാനം എന്റേതാക്കി മാറ്റി. പിണറായി വിജയന്‍ ഇരുട്ടത്ത് അടിയും കിട്ടി ഇരിപ്പുണ്ട്.

മാധ്യമങ്ങള്‍ പക്ഷം പിടിച്ച് സംസാരിക്കരുതെന്നും പി സി ജോര്‍ജ് പറഞ്ഞു.ഇന്ന് രാവിലെയാണ് കേസില്‍ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. പുലര്‍ച്ചെ ഇരാറ്റുപേട്ടയിലെ വീട്ടിലെത്തിയ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് പി സി ജോര്‍ജിനെ കസ്റ്റഡിയിലെടുത്ത ശേഷം തിരുവനന്തപുരം എആര്‍ ക്യാമ്പിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു ഹിന്ദു മഹാസമ്മേളനത്തിലെ വിവാദപ്രസംഗത്തില്‍ ഉറച്ചുനില്‍ക്കുന്നതായി പി.സി. ജോര്‍ജ് പറഞ്ഞു. പരാമര്‍ശം പിന്‍വലിക്കില്ല. പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. ആവശ്യമില്ലാത്ത പ്രസംഗം നടത്തിയിട്ടില്ല

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.