ശാരോൺ നേതൃത്വം അനീതിയുടെ രാജാക്കൻമാരോ?

ശാരോൺ നേതൃത്വം അനീതിയുടെ രാജാക്കൻമാരോ?
March 02 07:33 2021 Print This Article

നിത്യതയിൽ വിശ്രമിക്കുന്ന മുൻ  ശാരോൺ പ്രസിഡന്റ് റവ ഡോക്ടർ റ്റി.ജി കോശി സാറിന്റെ സംസ്കാര വേളയിൽ കേട്ട അനുശോചന പ്രസംങ്ങൾ നേതൃത്വത്തിനെതിരായ രൂക്ഷ വിമർശനങ്ങളായിരുന്നു.

(തിരുവല്ല ശാരോൺ ഹെഡ്ക്വോർട്ടേഴ്‌സിന്റെ മുൻപിലെ MC റോഡിലെ ഇലക്ട്രിക്ക് പോസ്റ്റിൽ കോശി സാറിന്റെ ഫോട്ടോ )

രണ്ട് പതിറ്റാണ്ട് ശാരോൺ പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് ആയിരുന്നു നിത്യതയിൽ ചേർക്കപ്പെട്ട കോശി സാർ. കേരളത്തിലും, ബാഹ്യകേരളത്തിലും ശാരോൺ പ്രസ്ഥാനത്തെ മുഖ്യധാര പെന്തകോസ്ത് പ്രസ്ഥാനത്തിന്റെ പട്ടികയിലേക്ക് ഉയർത്തിയത് കോശി സാറിന്റെ നിശ്ച്ചയ ദാർഡ്യവും, പ്രവർത്തന മികവും ആയിരുന്നു. മണക്കാലയിൽ അരംഭിച്ച ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി എന്ന വേദ പഠന സ്കൂൾ കേരളത്തിൽ തന്നെ ദൈവ ശാസ്ത്ര പഠനത്തിന് പ്രശ്സതിയാർജ്ജിച്ചു. 4000- ൽ ആധികം പാസ്റ്റർമാർ അവിടെ നിന്ന് പഠിച്ചിറങ്ങി. ഇദ്ദേഹത്തെ പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് പദവിയിൽ നിന്ന് ഇറക്കുവാൻ ഇന്നത്തെ നേത്യത്വം ചില വിശ്വാസികളെ കരുവാക്കി ‘ബിലിവേഴ്സ് ഫോറം’ എന്ന കുട്ടായ്മ രൂപികരിച്ച് ഇദ്ദേഹത്തിനെതിരെ പത്രം അടിച്ചിറക്കി ജനറൽ കൺവൻഷനിൽ വിതരണം നടത്തുകയും, അടിച്ചിറക്കിയ പത്രം ആദ്യം കോശി സാറിന് നൽകണം എന്ന നിർദ്ദേശം നൽകി. അതി രാവിലെ കൺവൻഷൻ സ്ഥലത്ത് വിശ്വാസികൾക്ക് ഇരിക്കുവാൻ പായ വിരിക്കുന്ന പ്രസിഡന്റിന്റെ അടുത്ത് ആദ്യ പത്രം നൽകി. പരിഭവമില്ലാതെ അദ്ദേഹം അതു വാങ്ങി. പിന്നീട് കേസ്സുകൾ കൊടുത്തു അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കി. ഇന്നത്തെ നേതൃത്വം വീണ്ടും പീഠനം അഴിച്ചുവിട്ടു. അതിന്റെ അനുഭവം 22 വർഷം കോശിസാറിന്റെ ഡ്രൈവറായി ജോലി ചെയ്ത വ്യക്തി അനുശോചനത്തിൽ പറയുകയാണ്, മുൻ പ്രസിഡന്റ് പറഞ്ഞത്രേ “ശാരോൺ കൗൺസിൽ അത്മിയർക്ക് ചെന്നു കയറുവാൻ കഴിയാത്ത സ്ഥലമാണെന്നും”,അവിടുന്ന് പല പ്രാവശ്യം സങ്കടപ്പെട്ട് കരഞ്ഞുകൊണ്ട് കോശിസാർ ഇറങ്ങിയ അനുഭവം പങ്ക് വെയ്ക്കുകയാണ്. അതോടോപ്പം അഞ്ച് വർഷമായി ഇവർ പീഠിപ്പിച്ചത് തന്റെ സഹധർമ്മിണി മൃത ശരിരത്തിന് മുൻപിൽ ഇരുന്ന് ഹൃദയം തകർന്ന് വിലപിക്കുന്ന വിഡിയോയും കാണാം. ഇവർ അധികാരത്തിൽ കയറിയതിന് ശേഷം നടത്തുന്നത് കൊടിയ അഴിമതിയാണ്. വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന്റെ പേരിൽ പിരിച്ച പണം കോടികൾ ഭാര്യമാരുടെ പേരിൽ എഴുത്തിയെടുത്തു. അതിന്റെ കേസ്സ് നിലവിലുണ്ട്, കൂടാതെ സഭകൾ പൂട്ടുവാനും, വിൽക്കുവാനും നോക്കുന്നത് പടയാളി വാർത്ത വിട്ടിരുന്നു. ഈ അനീതിക്കൾ നഗ്നമായ സത്യമാണ് എന്നതിന് ഈ വിഡിയോയിലും വലിയ തെളിവ് എന്തു വേണം ? മുൻ പ്രസിഡന്റിന്റെ ഭാര്യയുടെയും, ഡ്രൈവറിന്റെയും വാക്കുകൾ ശ്രദ്ധിക്കുക…
വീഡിയോ കാണാം.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.