ഐപിസി സഭകൾ വെറും ബിസിനസ് സ്ഥാപനങ്ങളോ ?

ഐപിസി സഭകൾ വെറും ബിസിനസ് സ്ഥാപനങ്ങളോ ?
August 22 22:20 2021 Print This Article

കുവൈറ്റ് IPC KPA എന്ന സഭയിൽ സാമ്പത്തിക കാര്യത്തിൽ സഹകരിച്ചില്ല എന്ന കാരണത്താൽ 5 കുടുംബങ്ങളെ പുറത്താക്കി. സഭയിലെ എല്ലാ കമ്മിറ്റി മെമ്പേഴ്സും സ്ഥലത്തു ഇല്ലാതിരിക്കെ തോമസ് ഫിലിപ്പ് എന്ന പണക്കാരന്റെ നേതൃത്വത്തിൽ VA മാത്യു എന്ന സെക്രട്ടറിയും ചേർന്ന് കമ്മിറ്റി കൂടി സഭയിൽ സാമ്പത്തിക കാര്യത്തിൽ സഹകരിച്ചില്ല എന്ന കാരണത്താൽ 5 കുടുംബങ്ങളെ പുറത്താക്കി.

അതും അവർ പറയുന്നത് ‘കാരണം അവരോടു ചോദിച്ചു’ എന്നാണ്. എന്നാൽ ഇന്നുവരെ അവരിൽ ആരോടും ഒരുകാര്യവും ചോദിക്കുകയോ, പറയുകയോ ചെയ്തിട്ടില്ല. തോമസ് ഫിലിപ്പ് എന്ന മാന്യനാണ് കുറച്ചു മാസങ്ങൾക്കു മുൻപ് ആഭരണ കല്യാണ വിവാദ നായകനായത്. സോഷ്യൽ മീഡിയായിൽ അത് നാട്ടുകാർ കണ്ടതാണ്.

(ഈ തോമസ് ഫിലിപ്പിന്റെ ഭാര്യ അന്സു സഭയിൽ വരില്ല. സ്വർണ്ണ ആഭരണങ്ങളുടെ പ്രഭയിൽ മുങ്ങി കറങ്ങി നടക്കുന്ന ജൂവിലറി പരസ്യമോഡൽ ആണ് ഈ സ്ത്രീ. ഇങ്ങനെ ഉള്ള തോമസ് ആണ് മറ്റുള്ളവരെ നന്നാക്കാനും പുറത്താക്കാനും നടക്കുന്നത്. ഇയാളുടെ മകന്റെ ആഭരണകല്യാണം ആർഭാടമായി നടത്തിയപ്പോൾ ഒന്നു വിലക്കുകപോലും ചെയ്യാത്ത പാസ്റ്ററാണ് ഇന്ന് ഇതിനു കൂട്ട് നിൽക്കുന്നത്)

എല്ലാരും അദ്ദേഹത്തെ ഓശാരിച്ചു നിൽക്കണം. ഇല്ലങ്കിൽ അയാൾ പണിതരും. അതും 8ന്റെ പണി. ഇയാളെ അറിയുന്നവർ എല്ലാം ഒരുപോലെ പറയുന്നത് ‘അയാൾ മൂർഖൻ പാമ്പ് ആണ് ‘ എന്നാണ്. ആരോടെങ്കിലും ഇയാൾക്ക് പക ഉണ്ടങ്കിൽ എന്നെങ്കിലും എവിടെയെങ്കിലും കൊണ്ടിട്ടു വീട്ടും. പിന്നെ സെക്രട്ടറി എന്ന മാന്യൻ തോമസ് ഫിലിപ്പിന്റെ വാലാട്ടി പട്ടി ആണ്. പിന്നെ പാസ്റ്റർ ജെയിംസ് സാമുവേൽ അദ്ദേഹത്തിന് പണം മാത്രം മതി.

അത് ഒട്ടുമിക്ക പാസ്റ്റർമാർക്കും അങ്ങനെ തന്നെ. ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം അതാണ് ജെയിംസ് സാമുവേൽ സ്റ്റൈൽ.
എന്തായാലും ഐപിസി സഭ അവരുടെ രീതികൾ മാറ്റാൻ തയാറല്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ സംഭവം.
ഐപിസി കേന്ദ്ര നേതൃത്വം ഇത് അറിഞ്ഞോ ആവോ ? കുവൈറ്റ് റീജിയൻ അറിഞ്ഞോ ? കുവൈറ്റിലെ റീജിയൻ സെന്റർ പാസ്റ്ററും പണം പിണത്തിൽ ആണേലും അത് നക്കി എടുക്കുന്ന കൂട്ടത്തിലാണ്. അദ്ദേഹത്തിനെ റീജിയന്റെ കീഴിൽ ഉള്ള 8 പാസ്റ്റർമാർക്കും ഇയാളെ ഇഷ്ട്ടമല്ല.

എല്ലാവരും ഒരുപോലെ പറയുന്നത്, ഇയാൾ വാ തുറക്കുന്നത് കള്ളം പറയാനും തിന്നാനും മാത്രം എന്നാണ്. പലരുടേയും കുതികാൽ വെട്ടിയാണ് ഇയാൾ കുവൈറ്റിലെ സെന്റർ പാസ്റ്റർ ആയത്. എന്തായാലും ഇവിടെ നടന്ന കാര്യം ഒന്നും തന്നെ അദ്ദേഹം അറിയാൻ പോകുന്നില്ല. കാരണം പുള്ളി തിരക്കിലാണ്, വരുന്ന മാർച്ചിൽ ഇയാളുടെ കുവൈറ്റിലെ കാലാവധി തീരുകയാണ്. സഭയിൽ 3 വർഷമേ ഇരിക്കാൻ പാടുള്ളു എന്ന ബൈലോ നിലവിൽ ഉണ്ട്. ഇയാൾ വിശ്വാസികളെ സ്വാധീനിക്കുന്ന തിരക്കിലാണ്. എങ്ങനെ എങ്കിലും ബൈലോ തിരുത്തിയോ, പൂണിയിൽ ഉള്ളതിനെ അടർത്തി മറ്റൊരു ഐപിസി സഭ ഉണ്ടാക്കിയോ അവിടെത്തന്നെ നിൽക്കണം, അതാണ് ഇയാളുടെ അടുത്ത ലക്ഷ്യം.

ഐപിസി സഭയിൽ ഇങ്ങനെ ഒരു നടപടിക്ക് വക ഉണ്ടോ ? ഇങ്ങനെ ആണോ സഭകൾ ചെയ്യണ്ടത്? ”പുരകത്തുമ്പോൾ വാഴ വെട്ടുക” എന്ന് പഴഞ്ചൊൽ പോലെ ഇതിന്റെ ഇടയ്ക്കു കവിയൂർ ഐപിസി യിൽ ഇരിക്കുന്ന (സെക്രട്ടറിയുടെ സഭ ) ജോസ് തോമസിനെ IPC KPA കുവൈറ്റിലേക്കും ഇവിടിരിക്കുന്ന ജെയിംസിനെ കവിയൂർക്കും മാറ്റാനുള്ള ഉടമ്പടി സെക്രെട്ടറിയും അയാളുടെ ആശാനായ തോമസും ചേർന്ന് അണ്ടർഗ്രൗണ്ട് വർക്ക് നടത്തി പ്ലാൻ ചെയ്തുവെച്ചിരിക്കുന്ന കാര്യം പാവം വിശ്വാസികൾക്ക് പോലും അറിയില്ല. KPA സഭയിൽ 40 വർഷത്തോളം ഉണ്ടായിരുന്ന ഫാമിലി നിർത്തി പോകുമ്പോൾ അവിടുത്തെ അമ്മാമ ശാന്തമ്മ ആയിരുന്നു ലേഡീസ് മീറ്റിങ് പ്രസിഡന്റ്. ശാന്തമ്മാമ പോയ ആ ഒഴിവിലേക്ക് (ഇന്നത്തെ സെക്രട്ടറിയുടെ ഭാര്യ ആയിരുന്നു അന്നത്തെ ലേഡീസ് മീറ്റിംഗ് സെക്രട്ടറി )
സെക്രട്ടറി പാസ്റ്ററിന്റെ പോലും അറിവില്ലാതെ അവളുടെ ഒരു ശിങ്കിടിയെ പ്രസിഡന്റ് ആക്കുകയും പാസ്റ്റർ അതിനെ എതിർക്കുകയും ചെയ്തു. ആ കാരണത്താൽ ഇന്നത്തെ സെക്രട്ടറി ആയ മാത്യു വും കുടുംബവും ഒന്നര വർഷം സഭയിൽ വരുകയോ ദശാംശം കൊടുക്കുകയോ സഭയുമായി യാതൊരു സമ്പർക്കമോ ഇല്ലാതെ ഇരിക്കുകയും ജനറൽ ബോഡിയിൽ വന്നു സെക്രട്ടറി ആവുകയുമാണ് ചെയ്തത്. ഇതിന്റെ പിന്നിൽ പാസ്റ്റർ ജെയിംസ് സാമുവേലിനു കവിയൂർ സഭ കൊടുക്കാം- കവിയൂരിലെ ജോസ് തോമസിന് കുവൈറ്റ് KPA കൊടുക്കാം എന്ന ധാരണയിലാണ്.
അപ്പോൾ വിശ്വാസികൾ ആരായി? ശശിയായി.

ഐപിസി ഇത് പോലുള്ള ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കളെ തിരിച്ചറിഞ്ഞു വേണ്ട നടപടി എടുത്തില്ലെങ്കിൽ സഭ അടുത്ത തലമുറയിൽ ഉണ്ടാകില്ല.ഉറപ്പ്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.