പാസ്റ്റർ. കെ.സി. ജോണിന്റെ മൗനത്തിൽ ആശങ്ക

പാസ്റ്റർ. കെ.സി. ജോണിന്റെ മൗനത്തിൽ ആശങ്ക
October 09 09:56 2019 Print This Article

” ഒളിക്കാന്‍ ഒന്നുമില്ലെങ്കില്‍ പിന്നെന്തിനാണ് ഭയക്കുന്നത്?’

ഐപിസി ഇലക്ഷൻ തന്നെ മൗനത്തിൽ.
ലോകം എമ്പാടുമുള്ള ഐപിസിക്കാർ ആകാംഷയോടെ കാത്തിരിക്കുമ്പോൾ ചിലരുടെ മൗനം കൂടുതൽ ആശങ്ക പരത്തുന്നു.

സ്വാഭാവികമായും പാസ്റ്റർ. കെസി ജോൺ പാസ്റ്ററും, പാസ്റ്റർ. വത്സൻ എബ്രഹാമും നയിക്കുന്ന രണ്ടു പാനൽ കൂടാതെ മറ്റൊരു മൂന്നാം മുന്നണിയും ( പാസ്റ്റർ. ബേബി വർഗ്ഗീസ് ) ഉള്ളപ്പോൾ എന്തുകൊണ്ടും വാക് പോരുകളും കേസും കോടതിയും സ്വാഭാവികമായി ഉണ്ടാവാനുള്ള സാദ്ധ്യതകൾ വളരെ ഉണ്ട്. അങ്ങനെ കാര്യങ്ങൾ ഇരിക്കുമ്പോൾ വളരെപ്പെട്ടന്നാണ് വൻ ട്വിസ്റ്റുമായി ചില വാർത്തകൾ പ്രത്യക്ഷപ്പെട്ടത്. ഐപിസിക്ക് സമാന്തരമായി ട്രസ്റ്റുകൾ, പ്രസ്‌ഥാനങ്ങൾ, പ്രവർത്തനങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. അതും ഐപിസിയുടെ സ്റ്റേറ്റിന്റേയും, ജനറിലിന്റേയും പ്രസിഡന്റായി പ്രവർത്തിക്കുകയും, നിലവിൽ ജനറൽ സെക്രട്ടറിയായും, തുടർന്നുവരുന്ന ജനറൽ ഇലക്ഷനിൽ ജനറൽ പ്രസിഡന്റായും മത്സരിക്കാൻ കച്ചകെട്ടി പ്രവർത്തിക്കുന്ന പാസ്റ്റർ. കെ സി ജോണിന് കഴിഞ്ഞ 30 വർഷമായി ഐപിസിക്ക് സമാന്തരമായി ട്രസ്റ്റും അതിന് FCRA അക്കൗണ്ടും.
” ഐപിസിയിലെ ഏതെങ്കിലും വ്യക്തിയോ, സംഘമോ ഐപിസിയുടെ പേരിലോ, സമാനമായ പേരിലോ ഐപിസി ജനറൽ കൗൺസിലിന്റെ അനുവാദം കൂടാതെ പ്രത്യേകം രജിസ്‌ട്രേഷൻ നടത്തിയാൽ അപ്രകാരം പ്രവർത്തിച്ച വ്യക്തിയോ സംഘമോ സ്വയമേവ ഐപിസി വിട്ടുപോയതായും ഐപിസിയിൽ അവർക്കുള്ളതായ എല്ലാ അവകാശങ്ങളും നഷ്ടപ്പെട്ടതായും കണക്കാക്കാവുന്നതാണ് ” എന്ന് ഐപിസി നിയമാവലിയിൽ വ്യക്തമായി പറയുമ്പോൾ പാസ്റ്റർ. കേസി ജോൺ ഐപിസിക്ക് സമാന്തര ട്രസ്റ്റ് ഉണ്ടാക്കി പ്രസ്ഥാനത്തേയും അങ്ങയെ വിശ്വസിച്ച, സ്നേഹിച്ച വിശ്വാസികളേയും വഞ്ചിക്കുകയായിരുന്നില്ലേ ?

പാസ്റ്റർ. കെസി ജോണിന്റെ ട്രസ്റ്റിനെപ്പറ്റി പലർക്കും അറിയാമായിരുന്നെങ്കിലും ഇത്‌ ഐപിസി ഭരണഘടനാ ലംഘനം ആണെന്ന് ഒട്ടുമിക്ക വിശ്വാസികൾക്കും പസ്റ്റേഴ്സിനും അറിയുമായിരുന്നില്ല. ഐപിസി യിലെ ഒരുകൂട്ടം വിശ്വാസികളുടെ ആരാധനാ പുരുഷൻ ആയിരുന്നു പാസ്റ്റർ കെ സി ജോൺ. കേരളക്കരയിൽ, പ്രത്യേകിച്ച് മലയാളി പെന്തക്കൊസ്തിൽ ഇത്രക്ക് ബഹുമാന്യനായ അങ്ങ് എന്തിനാണ് ഇന്ത്യ പെന്തക്കോസ്ത് വിശ്വാസികളെ വഞ്ചിച്ചത് ?

എന്നാൽ ഏറെ ആരോപണങ്ങൾ നേരിട്ട അദ്ദേഹത്തിന്റെ രാഷ്ട്രീയബുദ്ധി നീലത്തിൽ ചാടിയ കുറുക്കനിലും മുൻപിൽ ആണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ഓരോ വാക്കും ചലനവും ഐപിസി വിശ്വാസികൾ വളരെ ശ്രദ്ധാപൂർവ്വം വീക്ഷിക്കുന്നു. ഈ ചതിയുടെ വാർത്ത പുറത്തു വരും മുൻപുവരെ വളരെ ഉഷാറായി മാധ്യമചർച്ചകളിലും, നവമാധ്യമങ്ങളിലും സകല ആരോപണങ്ങളേയും നിഷേധിക്കുകയും ഇലക്ഷനെക്കുറിച്ചും അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ചും വാതോരാതെ സംസാരിച്ചിരുന്ന അദ്ദേഹം ഇപ്പോൾ മൗനത്തിലായതു എന്തുകൊണ്ട് ?

എത്ര കേട്ടാലും, കണ്ടാലും, കൊണ്ടാലും പഠിക്കാത്ത പമ്പര വിഡ്ഢികളും, ഐപിസി വിശ്വാസികളുമായ ഞങ്ങളെപ്പോലുള്ള കഴുതകളുടെ ഒരു ആശ്വാസത്തിന് എങ്കിലും,’ ഞാൻ അങ്ങനെ ചെയ്തിട്ടില്ല , ഗോസ്പൽ സെന്റർ എന്റെ പ്രസ്ഥാനമല്ല, അതിൽ ഒപ്പിട്ടിരിക്കുന്നത് ഞാൻ അല്ല, പുറത്തുവന്നിരിക്കുന്ന ഡീഡിന്റെ കോപ്പിയിൽ കാണുന്ന നേടുംപുറത്തുകാരൻ കെ. സി. ജോൺ അത് ഞാൻ അല്ല എന്നെങ്കിലും ഒരു വീഡിയോ ലൈവിൽ വന്നു താങ്കൾക്ക് പറയാമായിരുന്നു. അതും ഉണ്ടായില്ല.
( ഐപിസിയ്ക്ക് സമാന്തര ട്രസ്റ്റിന്റെ ഡീഡിലെ വ്യവസ്ഥകൾ ഇങ്ങനെ യാണ്. )

പാസ്റ്റർ. കെ സി ജോൺ 1977/78- ൽ രജിസ്റ്റർ ചെയ്ത ഐപിസിക്ക് സമാന്തരമായി ഐ പി സി യുടെ പേരിൽ രജിസ്റ്റർ ചെയ്തതും ഇന്നുവരെ ഐപിസി അറിയാതെ പ്രവർത്തിച്ചു പണം തട്ടി കൊണ്ടിരിക്കുന്ന ട്രസ്റ്റിന്റെ രജിസ്ട്രേഷൻ ഡീഡിലെ രണ്ടാം പേജിൽ രേഖപ്പെടുത്തിയിരിക്കുന്ന വ്യവസ്ഥകൾ താഴെപ്പറയുന്നവയാണ്.
1- ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയിലെ അംഗങ്ങളുടെ ആത്മീയവും സാമൂഹികവുമായ വളർച്ചയ്ക്ക്.
2- ബൈബിൾ സ്കൂൾ സ്ഥാപിക്കുകയും നടത്തുകയും ചെയ്യുന്നതിന്.
3- വസ്തുവകകൾ വാങ്ങുകയും കെട്ടിടങ്ങൾ പണിയുകയും ചെയ്യുന്നതിന്.
4- സഭയിലെ അംഗങ്ങളുടെ ജീവകാരുണ്യവും മതപരവുമായ പ്രവർത്തനങ്ങൾക്ക് വേണ്ടി സംഭാവനകളും മുൻകൂർ പണവും ആവശ്യാനുസരണം നൽകി കൊടുക്കാൻ.
5- വർക്കേഴ്സ് കോൺഫറൻസുകളും സഭ കൺവൻഷനുകളും നടത്തുവാനും സൺഡേസ്കൂൾ പെന്തക്കോസ് യുവജന സംഘടന (PYPA ) എന്നിവ സംഘടിപ്പിക്കുവാനും നടത്തിക്കൊണ്ടു പോകുവാനും.
6- പാവപ്പെട്ടവർക്ക് വീട് വെച്ചു കൊടുക്കുന്നതിനുവേണ്ടി ലോണുകളും സഹായങ്ങളും ദാനങ്ങളും നൽകി കൊടുക്കുവാൻ.
7 – തൊഴിലില്ലാത്ത ദരിദ്രർക്ക് തൊഴിൽ കണ്ടെത്തുന്നതിനും അവരുടെ മക്കൾക്ക് വിദ്യാഭ്യാസ സഹായം നൽകി കൊടുക്കുന്നതിനും. 8 – സഭാ പ്രവർത്തകർക്ക് ശമ്പളവും മറ്റ് ആവശ്യ സഹായങ്ങളും നൽകി കൊടുക്കുന്നതിന്.
9- ഭവനരഹിതരായ വിധവമാർക്ക് വീടുകൾ വെച്ച് കൊടുക്കുന്നതിനും, സാമ്പത്തീക ആവശ്യമുള്ള പെൺകുട്ടികൾക്ക് വിവാഹം നടത്തിക്കൊടുക്കുകയും, അനാഥമന്ദിരങ്ങൾ നടത്തുകയും ചെയ്യുക…
മേൽ പറയുന്ന ഉദ്ദേശ്യങ്ങൾക്കായി ഈ ട്രസ്റ്റിനെ ഒരു മതപരമായ (Religious Trust) ട്രസ്റ്റായി രജിസ്റ്റർ ചെയ്യുന്നു. ഈ ട്രസ്റ്റ് അറിയപ്പടുന്നത് ഗോസ്പൽ സെന്റർ. നെടുംപുറം, തിരുവല്ല താലൂക്ക്, കേരള എന്നായിരിക്കും. ഈ ട്രസ്റ്റിന്റെ ഓഫിസ് പ്രവർത്തിക്കുന്നത്, കേരളത്തിൽ തിരുവല്ല താലൂക്കിൽ ഉള്ള. നെടുംപുറത്തുള്ള ഗോസ്പൽ സെന്റർ കെട്ടിടത്തിൽ ആയിരിക്കും.

ഇദ്ദേഹത്തിന്റെ ഐപിസി സമാന്തര ട്രസ്റ്റും, സമാന്തര പ്രവർത്തങ്ങളും ഇലക്ഷനുമായി ബന്ധപ്പെട്ടു തന്നെ വെള്ളം കുടിപ്പിക്കും എന്നതിൽ ആശങ്കയുളവായി എന്ന് കേൾക്കുന്നു. നിയമോപദേശകർ പറയുന്നത് പാസ്റ്റർ. കെ സി ഇലക്ഷനിൽ നിന്നും സ്വയവേ പിന്മാറിയില്ല എങ്കിൽ ഒരു പക്ഷേ വിജയിച്ചാൽ ചില വർഷങ്ങൾക്ക് മുൻപ് കോടതി ഇടപെട്ട് ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും അദ്ദേഹത്തെ അസാധുവാക്കിയതുപോലെ ഈ ഇലക്ഷനിലും കോടതി ഇടപെട്ടു സ്ഥാനഭ്രഷ്ടനാക്കും എന്നതിൽ ഒരു സംശയവും വേണ്ട എന്നാണ്. ഈ ഐപിസി ഭരണഘടനാ ലംഘനം ചൂണ്ടിക്കാട്ടി അനേകർ കോടതിയെ സമീപിക്കാൻ തയ്യാറായിക്കഴിഞ്ഞു എന്ന പ്രധാന വാർത്തകളും ഇപ്പോൾ പുറത്തുവരുന്നു. അങ്ങനെ ആയാൽ കേരള സ്റ്റേറ്റിന്റെ പ്രസിഡന്റായി വിജയിച്ചിട്ടും ഇന്നുവരെ ആ സ്ഥാനം വഹിക്കാൻ കഴിയാതെപോയ പാസ്റ്റർ. രാജു പൂവക്കാലയുടെ സ്ഥിതി പാസ്റ്റർ. കെ സി ജോണിനും ഉണ്ടാകും എന്നതിൽ ഒരു സംശയവും വേണ്ട.

എന്തായാലും ഐപിസി പ്രസ്ഥാനത്തിനു സമാന്തര പ്രസ്‌ഥാനം ഉണ്ടാക്കി അതിലൂടെ ഐപിസിക്കു വന്നുചേരേണ്ട പണം ഐപിസിക്കുവേണ്ടി എന്ന വ്യാജേന കോടിക്കണക്കിന് രൂപ തന്റെ ട്രസ്റ്റിലൂടെ പലർക്കും ചിലവാക്കിയിരുന്നു എന്നതിന്റേയും ചുരുളുകൾ അഴിയുന്നുണ്ട്. ഐപിസിക്ക് സമാന്തരമായ തന്റെ പ്രസ്‌ഥാനത്തിലൂടെ വസ്തു / കെട്ടിടത്തിനുമായി ലക്ഷക്കണക്കിന് രൂപാ വരുത്തി സഹോദരനെ സംരക്ഷിച്ചോ എന്ന നിർണ്ണായകമായ വലിയ ചോദ്യങ്ങളിലേക്കു ഇപ്പോൾ പലരും വിരൽ ചൂണ്ടുന്നു.

സമഗ്രമായ തോൽവിയെക്കുറിച്ചുള്ള ഭയവും അങ്കലാപ്പും കെ സിയേയും ഒപ്പം പാനലിനെയും വല്ലാതെ ഗ്രസിച്ചിരിക്കുന്നു. നേതാക്കളുടെ ശരീര ഭാഷയിലും വർത്തമാനങ്ങളിലും ഇത് പ്രകടമാണ്. ചുമ്മാ നിന്നു കൊടുത്താൽ പോലും സിക്സറടിക്കുമെന്ന വ്യാമോഹത്തിലായിരുന്നു കെ സി പാനൽ. എന്നാൽ ഐപിസിയുടെ FCRA യും സമാന്തര ട്രസ്റ്റും വഞ്ചനയും ജനങ്ങൾ തിരിച്ചറിഞ്ഞതിന്റെ ഷോക്കിൽ കിളി പോയ അവസ്ഥയിലാണ് കെ സിയും പാനൽ നേതാക്കളും.
ഇത് അന്തകവിപത്തായി മാറുമെന്ന് അവർ സ്വപ്നത്തിൽ പോലും കരുതിയില്ല. പ്രസിഡന്റ് കസേരയും അടുത്ത ഭരണം കിട്ടുമെന്നും സ്വപ്നം കണ്ട് യാന്ത്രികമായി പ്രവർത്തിക്കുന്ന ഈ പാനലിൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തോമസ്‌ ഫിലിപ്പ് കൂറു മാറി കൂടു കേറിയ സാഹചര്യത്തിൽ തങ്ങൾ നേരിടുന്ന ആത്മീയ പാപ്പരത്തം എന്ന വസ്തുതയാണ് കെ സി പാനലിനെ പിടിച്ചുലക്കുന്നത്. അതുകൊണ്ടുതന്നെ കിട്ടാവുന്ന കച്ചിത്തുരുമ്പുകളിലൊക്കെ പിടിച്ച് ജനറൽ തിരഞ്ഞെടുപ്പിനെ നേരിടിനൊരുങ്ങുന്ന അങ്കലാപ്പിലാണ് കെ സി പാനൽ.

കെ സി പാനലിന്റെ ആസന്നവും അനിവാര്യവുമായ വീഴ്ച്ച സിൻഡിക്കേറ്റ് മാധ്യമ ലോകം തിരിച്ചറിഞ്ഞു എന്നാണ് ഞാൻ മനസിലാക്കുന്നത്. എന്നാലീ വെളിപ്പാടിനെക്കുറിച്ച് ചർച്ച ചെയ്യാൻ അവർ തയ്യാറല്ല. വീണു കിട്ടിയ കൊടിത്തോട്ടവും പ്രീ-യും പോസ്റ്റും, പിന്നെ ഷിബുവും എന്ന പിടിവള്ളിയിലൂടെ രക്ഷാ മാർഗ്ഗം കണ്ടെത്തിയിരിക്കുകയാണ് മാധ്യമപ്പരിഷ.

ഇപ്പോഴുള്ള ആത്മീയ, രാഷ്ട്രീയ സാഹചര്യം കൃത്യതയൊടെയും ജാഗ്രതയോടെയും നിരീക്ഷിച്ച് തിരഞ്ഞെടുപ്പുകൾക്ക് സജ്ജമാകാനുള്ള വലിയ ഉത്തരവാദിത്തം വത്സൻ എബ്രഹാം & ബേബി വർഗ്ഗീസ് നേതൃത്വത്തിനും ഉണ്ടെന്നുള്ള വസ്തുത തിരിച്ചറിഞ്ഞ് മുന്നോട്ട് പോകാം.

നെടുംപുറം ഗോസ്പൽ സെന്റർ എന്നത് ഐപിസി യുടെ പേര് ഉപയോഗിച്ച്, ഐ പി സിക്കു വേണ്ടി എന്നുപറഞ്ഞു 30 വർഷം മുൻപ് രജിസ്റ്റർ ചെയ്തതും അന്നുമുതൽ പണം വരുത്തിയത് നീതിയോഗ്യമോ ? പലരും ഈവിഷയത്തിൽ പരാതികൾ നൽകിയെങ്കിലും അവരുമായി ഒത്തു തീർപ്പിലാകുകയായിരുന്നു കെ സി ജോൺ.
എന്നാൽ എന്തുവന്നാലും കുലുങ്ങാത്ത കെ സി ജോൺ മറ്റുള്ള പാനലിനൊപ്പം കട്ടയ്ക്ക് കട്ട നിൽക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും സംഭവിക്കാൻ പോകുന്ന ഭവിഷ്യത്തുകൾ കേസിക്കു പകൽ പോലെ വ്യക്തവും ആണ്. എന്തായാലും കെ സി തികച്ചും മൗനം പാലിക്കുന്നത് ആശങ്കയ്ക്ക് ഇടവരുത്തുന്നു.
മറ്റു സ്ഥാനാർത്ഥികൾ കാശു തട്ടിപ്പു നടത്തി സ്വന്തം പ്രസ്‌ഥാനം വലുതാകും എന്നുള്ള ഭീതി ജനത്തിന്റെ ഇടയിൽ വിതറി അത് വോട്ടു ബാങ്ക് ആക്കാനുള്ള കെ സിയുടെ ശ്രമം പാളി. കടിച്ചതിനേക്കാള്‍ വലുത് അളയിൽ’ എന്ന അവസ്ഥയില്‍ അങ്കലാപ്പിലാണ് ഐപിസി വിശ്വാസികൾ. വത്സൻ എബ്രഹാമിന് നേരെ തൊടുത്തുവിട്ട ശരം സ്വന്ത നെഞ്ചിൽ തന്നെ തറച്ചു. ഇപ്പോൾ പാസ്റ്റർ കെസിയുടെ മൗനം ഐപിസിയിൽ ഒരു ചർച്ചാവിഷയം ആയിക്കഴിഞ്ഞു. എല്ലാ പാനലിന്റെയും പാളയത്തിൽ ഈ വിഷയം കത്തി കയറിക്കഴിഞ്ഞു.

1977 – ൽ നെടുമ്പുറത്തു ഐപിസിയുടെ സമാന്തര പേരിൽ പ്രവർത്തങ്ങളും ട്രൂസ്റ്റും ഉണ്ടാക്കി അതിലൂടെ പണമിടപാടുകളൂം മറ്റും നടത്തിയത് ഇതര ഐപിസിക്കാർ അറിഞ്ഞില്ല, കേട്ടില്ല എന്നൊക്കെ പറയുന്നത് ശരിയല്ല. ഇവരെപ്പോലുള്ളവരെ വാനോളം വളർത്തി വലുതാക്കിയതിന്റെ ഉത്തരവാദിത്വം ഓരോ വിശ്വാസികൾക്കും, പാസ്റ്റർമാർക്കും ജനറൽ കൗൺസിൽ മെംബേഴ്സിനും ഉണ്ട്. 1977 മുതൽ ഐപിസിക്കാർക്കു ഇതറിയില്ല എന്നുപറയുന്നത് പച്ചക്കള്ളം ആണ് എന്നുവേണം കരുതാൻ. ട്രസ്റ്റിലെ ചിലർ മരിച്ചിട്ടും വ്യാജം പറഞ്ഞു FCRA പുതുക്കിയതിന്റെ പിന്നിലും ലക്ഷ്യം പണം വേട്ട തന്നെ. എന്തായാലും ഈ ആഴ്ച ഐപിസിയുടെ നിർണ്ണായക സമയങ്ങളാണ്. കെ. സി. മൗനം വെടിയുമോ എന്നത് ചോദ്യമായി അവശേഷിക്കുന്നു.

FCRA യും കെ സി യുടെ ഐപിസിക്ക് സമാന്തര ട്രസ്റ്റും നിമിത്തം കെ സി ജോൺ ഇപ്പോൾ
‘ വയ്യാത്ത പശു കയ്യാല കയറിയ പോലെ ‘ ആയി.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.