കേരളത്തിലെ കച്ചവടം മതിയാക്കി തങ്കു ബ്രിട്ടനിലേക്ക് നാടുവിട്ടു കൂട് മാറുന്നു. ഇങ്ങനെ സംഭവിച്ചാൽ തങ്കുവിന്റെ ഫാൻസ് പറയും ‘ ആത്മാവ് എടുത്തുകൊണ്ട് പോയതെന്ന്’ എന്നാൽ സത്യം അതല്ല. നാട്ടുകാരുടെയും വിശ്വാസികളുടെയും കൈയ്യിൽ നിന്നും ലക്ഷക്കണക്കിന് രൂപ വാങ്ങി കേരളത്തിൽ ഓരോ മുക്കിനും മൂലയിലും ഹൈപ്പർ മാർക്കറ്റ് തുടങ്ങി. എന്നാൽ പണം വാങ്ങിയപ്പോൾ പറഞ്ഞതുപോലെ ജനങ്ങൾക്ക് ഷെയർ കിട്ടാതെ വന്നപ്പോൾ ഹൈപ്പർ മാർക്കറ്റിനു വേണ്ടി ലക്ഷങ്ങൾ ഇൻവസ്റ്റ് ചെയ്തവരെല്ലാം പണം തിരിച്ചു ചോദിച്ചുതുടങ്ങി. പഴയതുപോലെ ജനങ്ങളുടെ കണ്ണിൽ മണ്ണിട്ടു കർത്താവിനെ വിറ്റു കോടികൾ വാരൽ ഇപ്പോൾ നടക്കുന്നില്ല. ഇയാളുടെ തട്ടിപ്പുകൾ ജനം തിരിച്ചറിഞ്ഞു. ഇയാളുടെ മൂത്ത മകൻ റോണക്ക് 1.5 CR ആരുടേയോ ബാങ്ക് അക്കൗണ്ടിലേക്ക് റിലീസ് ചെയ്തതോടെ ജനത്തിനു കാര്യങ്ങൾ മനസിലായി. ഇപ്പോൾ കേൾക്കുന്ന വാർത്ത അത്ര രസമുള്ളത് അല്ല. കോടികൾ ആദായമുള്ള സാറാസിനെ കള്ള പ്രവചനത്തിലൂടെ തങ്കു സ്വന്തം മകന് ആലോചിച്ചു കെട്ടിച്ചു. സകലർക്കും അത്ഭുതങ്ങൾ വാരിക്കോരി കൊടുക്കുന്ന തങ്കുവിന് സ്വന്തം മകന്റെ ജീവിതത്തിൽ അത്ഭുതം ചെയ്യാൻ സാധിച്ചില്ല. അവസാനം In vitro fertilization (IVF) വഴി റോണക്ക് ഇരട്ടക്കുട്ടികളുടെ അച്ചനായി.( IVF നു പടയാളി എതിരല്ല , പക്ഷേ അത്ഭുതങ്ങളുടെ കലവറയായ തങ്കുവിന് സ്വന്തം മകന്റെ ജീവിതത്തിൽ ഒരു അത്ഭുതം കാണിക്കാൻ സാധിച്ചില്ല എന്നതാണ് ഇവിടെ പടയാളി ചൂണ്ടി കാണിക്കുന്നത്. )എന്നാൽ ഇപ്പോഴത്തെ പ്രധാന വാർത്ത ഇതൊന്നുമല്ല. തങ്കുവിന്റെ അത്ഭുത സിദ്ധിയിൽ മയങ്ങി സാറയുമായി മാതാപിതാക്കൾ പ്രാർത്ഥിക്കാൻ വന്നപ്പോൾ ഞാൻ റോ….. റോ….. ണ…. റോണ…… റോണക്ക് എന്നൊരുപേരുകാണുന്നു. അവനാണ് നിന്റെ കൂട്ടാളി എന്നു കള്ള പ്രവചനം നടത്തി ഡ്രഗ്സ് അഡിക്റ്റ് ആയ റോണക്കിനെ സാറയുടെ തലയിൽ കെട്ടിവെച്ചു. ചില മാസം മുൻപ് ഏതോ പുതിയ ഇനം മയക്കുമരുന്നു കിട്ടിയ റോണക്ക് മോൻ സാറയ്ക്ക് സ്വർഗ്ഗീയ അനുഭവം കാട്ടിക്കൊടുക്കാൻ അത് സാറയുടെ നാക്കിൽ ഒട്ടിച്ചുകൊടുക്കാൻ ശ്രമിച്ചു. മുന്തിയ ഇനം മയക്കുമരുന്ന് ആയിരുന്നു അത് എന്ന് മനസിലാക്കിയ സാറ തന്റെ ഇരട്ട കുട്ടികളേയും എടുത്തുകൊണ്ട് പിറവത്തേക്ക് കുതിച്ചു. സാറയുടെ അപ്പനും അമ്മയും ഇല്ലാ എങ്കിൽ പിറവത്തെ തങ്കുവിന്റെ സഭ ഇല്ല എന്ന അവസ്ഥയിൽ ആയിരുന്നെങ്കിൽ ഇപ്പോൾ ഒരു മാസത്തോളമായി സാറയുടെ അപ്പനോ, അമ്മയോ, സാറയോ ആ സഭയിലേക്ക് ചെല്ലുന്നില്ല എന്നതാണ് പിറവത്തുനിന്നും വരുന്ന വാർത്ത. റോണക്ക് മോൻ ഇപ്പോൾ ഒറ്റയ്ക്ക് മയക്കുമരുന്നും അടിച്ചു കിറുങ്ങി സ്വർഗ്ഗീയ അനുഭവത്തിൽ അങ്ങ് ദുഫായിലും….
ഇത്രയും നാളും സഭയിലെ വിശാസികൾ പുറത്തു പറയാത്ത സത്യങ്ങൾ ഓരോരുത്തരായി പുറത്തുപറഞ്ഞു തുടങ്ങി. അവർ സ്നേഹിച്ച അവരുടെ തങ്കു ബ്രദർ ചതിയനാണെന്ന് ഇപ്പോഴാണ് മനസ്സിലായതു എന്ന് മാത്രം. പുന്നാര മോൻ റോണക്ക് മയക്കുമരുന്നിന് അടിമയാണ് എന്ന സത്യം അന്നത്തെ വീഡിയോയിൽ കൂടി എല്ലാരും കണ്ടതല്ലേ ? ഇളയ മകൻ പണ്ടേ കഞ്ചാവ് ആയിരുന്നു.കോട്ടയം ഡയോസിസിന്റെ പാസ്റ്ററും ലോയറുമായ സാജൻ സാമ്പത്തീക തട്ടിപ്പു മനസിലാക്കി, ബിൽഡിങ്ങ് ഫണ്ടിനായി പിരിവെടുത്ത പണത്തിൽ നിന്നും 45 ലക്ഷം രൂപയെടുത്തു തങ്കുവിന്റെ മകന് കാർ മേടിച്ചതുമായുള്ള വിഷയത്തിൽ ഈ പാപത്തിന് കൂട്ട് നിൽക്കാൻ ഒക്കില്ല എന്നുപറഞ്ഞു തങ്കുവിനോട് ഗുഡ്ബൈ പറഞ്ഞു പുറത്തുപോയി.തങ്കുവിന്റെ ബിനാമി ആൾക്കാരുടെ പേരിൽ പല ബാങ്കുകളിൽ ഡിപ്പോസിറ്റ് ചെയ്തിരുന്ന കോടികൾ കഴിഞ്ഞ ദിവസങ്ങളിലായി പിൻവലിച്ചു ലണ്ടനിലെ ഒരു ബാങ്കിലേക്ക് ട്രാൻഫർ ചെയ്തു എന്നാണ് പുറത്തുവരുന്ന വാർത്ത.ഹൈപ്പർ മാർക്കറ്റുകളിൽ നിന്നും വരുമാനം ഇല്ലാതായതോടെ ഉള്ളതെല്ലാം വാരിപ്പെറുക്കി യുകെയിൽ സെറ്റിൽ ചെയ്യാനാണ് ഇപ്പോൾ തങ്കുവിന്റെ നീക്കം. സ്വർഗ്ഗീയ വിരുന്നിൽ നിന്നും പഴയതുപോലെ വലിയ വരുമാനം ഇല്ലാത്തതിനാൽ അത് തോമസുക്കുട്ടിയെ ഏൽപ്പിക്കും. ഹൈപ്പർ മാർക്കറ്റും സ്ഥലങ്ങളും തങ്കുവിന്റെ പേരിലുള്ളത് ആയതിനാൽ അത് അവിടെ കിടന്നോളും.
ദൈവം തുടങ്ങാത്തത് തങ്കു കർത്താവിന്റെ പേരിൽ തുടങ്ങി. ഇപ്പോൾ തങ്കു പൊട്ടിപ്പൊളിഞ്ഞു കൊണ്ടിരിക്കുന്നു. കുറച്ചു നാളുകളായി പുന്നാരമോന്റെ ആട്ടവും പാട്ടും ഒന്നും ഇല്ല. പുന്നാര മോൻ ദുഫായിൽ കിറുങ്ങി നടക്കുന്നു.മരുമകൾ സാറ കുട്ടികളുമായി ഒറ്റയ്ക്ക് അവരുടെ വീട്ടിൽ.ഇതൊന്നും പടയാളി ഉണ്ടാക്കിപറയുന്നതല്ല. തങ്കുവിന്റെ കുടുംബത്തിൽ നിന്നും പുറത്തുവരുന്ന വാർത്തകളാണ്. നാട്ടുകാർക്ക് കൊടുക്കാനുള്ള കാശു കൊടുക്കാനില്ലാത്തതുകൊണ്ട് തങ്കുവിന് നാട് വിടാതെ മാർഗ്ഗം ഇല്ല. പല ബിസിനസ്സിന്റെ പേരിൽ അനേകരോട് മേടിച്ച കൊടി കണക്കിന് രൂപ ഉണ്ടാകുന്ന ലാഭത്തിൽ നിന്നും തിരികെ കൊടുക്കാൻ കഴിയാത്തതിനാലാണ് യുകെ വാസത്തിനു ഓടുന്നത് എന്നാണ് തങ്കുവിന്റെ അടുത്ത വൃന്ദങ്ങൾ പറയുന്നത്.റോണക്കിന്റെ ഭാര്യയും മക്കളും പെരുവഴി ആകുമോ ?പലപ്രാവശ്യം പടയാളി ഇവരുടെ തട്ടിപ്പുകൾ പുറത്തുവിട്ടപ്പോൾ വീഡിയോ ചെയ്തു പുതിയ കഥകളുമായി അപ്പൻ ( 1.5 CR ICIC ബാങ്കിന്റെ ലോൺ റിലീസ് ചെയ്തത് ആണന്നു പറഞ്ഞതുപോലെ ) വന്നതുപോലെ ഇതിനും തട്ടിപ്പു വീഡിയോ ആയി വരുമായിരിക്കും, ല്ലേ ?എത്രനാൾ ഒരാൾക്കു യേശുവിന്റെ പേരുപറഞ്ഞു തട്ടിപ്പു നടത്താൻ പറ്റും?
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.